നിരപരാധികളായ മുസ്ലിം - TopicsExpress



          

നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദ കേസുകളിൽ പെടുത്തി പീടിപ്പിക്കരുതെന്നു കേന്ദ്ര അഭ്യന്തര മന്ത്രി സുശീൽകുമാർ ഷിൻഡേ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയത്രെ .... നിരപരാധികളായ മുസ്ലിം ചെറുപ്പക്കാർ ജയിലുകളിൽ കഴിയുന്നുവെന്ന കണ്ടെത്തലാണത്രേ ശിണ്ടേ യുടെ നിലപാടിന് കാരണം . ഇടതു സംഘടനകളും വിവിധ മുസ്ലിം സംഘടനകളും നാലര വർഷക്കാലം ഈ ക്രൂരതക്കെതിരെ രംഗത്തുണ്ട് .. കേൾക്കേണ്ട താമസം ഇമ്മിണി ബല്ല്യ മുസ്ലിം പാർട്ടി അവകാശ വാദവുമായി രംഗത്തിറങ്ങി ...ശിന്ടെയുടെ നിലപാടിന് പിന്നിൽ ഞങ്ങളാണ് .....അല്ലാ അപ്പോൾ ഒരു സംശയം .. ഇത്രയും കാലം നിരപരാധികളെ ജയിലിലടച്ചിരുന്നു എന്ന സത്യം നിങ്ങൾ ഇപ്പോൾ സമ്മതിക്കുന്നു അല്ലെ ...?യു എ പി എ എന്ന കാടൻ നിയമത്തിന്റെ പിൻബലത്തിലാണ് ഈ തോന്ന്യാസം അരങ്ങേറിയത് എന്ന കാര്യത്തിൽ തർക്കമില്ലല്ലോ ....ആ യു എ പി എ പാർലമെന്റിൽ പാസാക്കി എടുക്കാൻ കൈ പോക്കിയവനാണ് ഈ ബല്ല്യ നേതാവ് എന്നത് മറക്കണ്ട .. മദനിയും അഴിയെന്നുന്നത് ഈ കാടൻ നിയമത്തിന്റെ പിന്ബലത്തിലാണെന്നതും മറക്കണ്ടാ ..ഈ കരിനിയമം പ്രാബല്യത്തിൽ വന്ന നിമിഷം മുതൽ ജയിലിലടക്കപ്പെട്ട മനുഷ്യരെക്കുറിച്ച് നാലരവർഷക്കാലം മിണ്ടാതിരുന്ന ഈ പ്രഭൃതികൾ ഇപ്പോൾ മുതലക്കണ്ണീർ പൊഴിക്കുന്നതെന്തിനെന്നു എല്ലാവർക്കുമറിയാം തെരഞ്ഞെടുപ്പു പടിവാതിൽക്കൽ ആണ് .... ഒന്ന് പറഞ്ഞോട്ടെ നിരപരാധികളുടെ ജയിൽ വാസത്തിന്റെ ഉത്തരവാദികൾ ആ കാടൻ നിയമം നടപ്പിലാക്കിയ നിങ്ങൾ തന്നെയാണ് ...അവരെ പുറത്തിരക്കേണ്ട ബാധ്യത നിങ്ങളുടേത് തന്നെയാണ് .. പിന്നെ എന്തിനാണ് നിങ്ങൾ ഞെളിയുന്നത് .....? ആരെ പറ്റിക്കാൻ ...? നിങ്ങൾക്കൊക്കെ സിന്ദാബാദ് വിളിക്കാൻ മാത്രം വിധിക്കപ്പെട്ടവർക്ക് ഇതൊന്നും ഒരു പരിഗണനാ വിഷയമല്ല .. അവർ നിങ്ങൾക്ക് വോട്ടു ചെയ്തുകൊണ്ടേയിരിക്കും ... അവരുടെ അടുത്ത് ഒരു പക്ഷെ ഈ വാജക കസർത്തുകൾ വിലപ്പോയെന്നിരിക്കും ...
Posted on: Tue, 01 Oct 2013 16:31:52 +0000

Trending Topics



Recently Viewed Topics




© 2015