നമ്മുടെ ജഡത്തെ, അഥവാ - TopicsExpress



          

നമ്മുടെ ജഡത്തെ, അഥവാ നമ്മുടെ പപപ്രകൃതിയെ, സ്വന്തം ശക്തികൊണ്ട് മരിപ്പിക്കുവാന്‍ കഴിയില്ല. അതുകൊണ്ട് ദൈവം വീണ്ടും ജനിച്ചവര്‍ക്ക് പരിശുദ്ധ ആത്മാവിനെ നല്‍കിയിരിക്കുന്നു. ഈ ആത്മാവിനാല്‍ ജഡത്തിന്റെ പ്രവര്‍ത്തികളെ മരിപ്പിക്കുന്നതാണ് ജീവനിലേക്കുള്ള ഏകവഴി. പണ്ടേ രക്ഷിക്കപ്പെട്ടതല്ലേ, എന്നുപറഞ്ഞു ജഡത്തിന്റെ പ്രവര്‍ത്തികള്‍ ചെയ്താല്‍ മരിക്കും ,നിശ്ചയം. വീണ്ടും ജനിക്കുന്നതിനു മുന്‍പ് നാം ലോകം ,ജഡം, പിശാച് , എന്നിവയ്ക്ക് കടപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ പരിശുദ്ധ ആത്മാവിനും യേശുവിനും കടപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ അത്മാവില്ലത്തവന്‍ ക്രിസ്തുവിനുള്ളവനല്ല. റോമ 8. 9. അവന്‍ ഒരു പക്ഷെ പള്ളിഭക്തനായിരിക്കാം. ഏതു ആത്മാവാണ് ഒരുവനില്‍ ഉള്ളതെന്ന് അവന്റെ പ്രവര്‍ത്തികള്‍ വ്യക്തമാക്കും. നിത്യ മരണത്തിലേക്ക് നയിക്കുവാന്‍ ജഡത്തിനു ശക്തിയുണ്ട്...റോമ 8. 8-13. തുടര്‍ന്നു ശ്രദ്ധിച്ചാലും .
Posted on: Tue, 14 Oct 2014 04:34:42 +0000

Trending Topics



Recently Viewed Topics




© 2015