നയം - TopicsExpress



          

നയം വ്യക്തമാക്കുന്നു! ചുംബനം എന്ന് കേട്ടപ്പോ വാള്‍ എടുത്ത് ഇറങ്ങിയവര്‍ കോമണ്‍സെന്‍സ് യൂസ് ചെയ്യുന്നത് നല്ലതായിരിക്കും. ഇന്ത്യന്‍ സ്പെഷ്യന്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായ ശേഷം ജീവിതപങ്കാളികള്‍ പുറത്തിറങ്ങിയപ്പോള്‍ സ്ത്രീയുടെ കഴുത്തില്‍ താലിയില്ല എന്ന പേരില്‍ ഈ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത് നമ്മുടെ കേരളത്തില്‍. സഹോദരിയും സഹോദരനും ഒന്നിച്ചു യാത്ര ചെയ്തപ്പോള്‍ സദാചാരക്കാരാല്‍ ആക്രമിക്കപ്പെട്ട സംഭവവും നമ്മുടെ കേരളത്തില്‍. കമിതാക്കള്‍ക്ക് മാത്രമല്ല സഹോദരങ്ങള്‍ക്കും അച്ഛനും മകള്‍ക്കും അമ്മയ്ക്കും മകനും പോലും ഒന്നിച്ചു യാത്രചെയ്യണമെങ്കില്‍ സദാചാരപോലിസ് കളിക്കുന്നവരെ പേടിക്കേണ്ടി വരുന്നത് നമ്മുടെ കേരളത്തില്‍ . ചുംബിക്കാൻ വേണ്ടിയുള്ള അവ്കാശത്തിനു വേണ്ടിയല്ല ഈ സമരം. മറിച്ച് സഹജീവികൾക്ക് - അവർ തമ്മിലുള്ള ബന്ധം എന്തുമാകട്ടെ - അവർ തമ്മിലുള്ള സ്നേഹം ഒരു ആലിംഗനത്തിലൂടെയോ ചുംബനത്തിലൂടെയോ കൈമാറാൻ ഉള്ള അധികാരമുണ്ടെന്നും മറ്റുള്ളവരുടെ അനുവാദം ആവശ്യമില്ലെന്നും സദാചാര പൊലീസ് വക്താക്കളെ ബോധ്യപ്പെടുത്തുകയാണ്. നിങ്ങളതിൽ ഇടപെടേണ്ട യാതൊരു കാര്യവുമില്ല.
Posted on: Wed, 29 Oct 2014 18:30:39 +0000

Trending Topics



Recently Viewed Topics




© 2015