പണ്ടുകാലം തൊട്ട് - TopicsExpress



          

പണ്ടുകാലം തൊട്ട് കേള്‍ക്കുന്നതാണ് , ഒരുവന്റെ വിശ്വാസപ്രമാണങ്ങള്‍ മാനിക്കണം എന്നത്.. ഈ പറഞ്ഞതുപോലെ പണ്ടത്തെ സാമൂഹികപരിഷ്കര്‍ത്താക്കള്‍ മതവികാരം മാനിക്കാന്‍ നിന്നായിരുന്നെങ്കില്‍, ഇന്നും അനിയത്തിമാര് പതിനാറു തികയുന്നതിന് മുന്‍പേ കെട്ടിപ്പോയേനേ, ദളിതന് റോഡില്‍ ഇറങ്ങി നടക്കാന്‍ പറ്റില്ലായിരുന്നേനെ.. എത്രയൊക്കെയായാലും ഇപ്പോഴുള്ള ഏതാണ്ട് എല്ലാ മതത്തിനും പഴയ ഗോത്രസ്വഭാവത്തില്‍ നിന്നും ഇന്നും തിരിച്ചുകേറാനായിട്ടില്ല എന്നത് യാഥാര്‍ഥ്യംമാണ്.. അതിലെ സാമൂഹികമായും മാനുഷികമായും മനുഷ്യനെ പിന്നോട്ട് വലിക്കുന്ന ആചാര,വിശ്വാസരീതികള്‍ ഉണ്ടെങ്കില്‍, കാലഹരണപ്പെട്ട വഴക്കങ്ങള്‍ ഉണ്ടെങ്കില്‍, എന്തുകൊണ്ട് എതിര്‍ത്തുകൂടാ..? എന്തുകൊണ്ട് പുച്ഛിച്ചുകൂടാ..? മതത്തിനെ ആരും ബഹുമാനിക്കണ്ട, മനുഷ്യനെ ബഹുമാനിക്ക്...!!
Posted on: Thu, 17 Jul 2014 16:10:22 +0000

Trending Topics



Recently Viewed Topics




© 2015