പ്രിയ കൂട്ടുകാരീ ,ഇന്നു - TopicsExpress



          

പ്രിയ കൂട്ടുകാരീ ,ഇന്നു നീ എന്നോടു ചോദിച്ചില്ലേ തെറി വിളിക്കാൻ വേണ്ടി മാത്രം എന്തിനാ ഇവർ ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുന്നതെന്നു .കൂട്ടുകാരീ ,ഇത്രയും നിഷ്കളങ്ക ആകരുത് .ഈ ലോകത്തു നിഷ്കളങ്കത ഏറ്റവും വലിയ പാപം ആണ് .അവർ റിക്വസ്റ്റ് അയക്കുന്നതു ചാറ്റ് ബോക്സിൽ തല കാണിക്കാൻ .കൊച്ചു വർത്തമാനം പറയാൻ .ശ്രിങ്ങരിക്കാൻ .പിന്നെ പോസ്റ്റുകൾ ഇട്ടോളൂ .രാവിലെ ദോശ ഉണ്ടാക്കിയപ്പോൾ കരിഞ്ഞു പോയി എന്നോ സാമ്പാറിൽ പരിപ്പിടാൻ മറന്നു പോയി എന്നോ അല്ലെങ്കിൽ ഒന്നിനെയും ചോദ്യം ചെയ്യാതെ ,ആരെയും ഇളക്കാതെ ,അനക്കാതെ ,ഒന്നിനെയും സ്പർശിക്കാതെ മൃദുലവും തരളവുമായ ഭാഷയിൽ മന്ദമാരുതൻറെ കുളിർ പകരുന്ന പോസ്റ്റുകൾ .കമ്മന്റുകൾ .അപ്പോൾ ആരും നിന്നെ ഒന്നും പറയില്ല .നീ വാഴ്ത്തപ്പെട്ടവൽ ആകും .എല്ലാപേരുടെയും ഓമന ആകും .ബല്ല്യ ബല്ല്യ കാര്യങ്ങളിൽ ഇടപെട്ടു അവരോടൊന്നും സൊള്ളാൻ നിന്നില്ലെങ്കിൽ നീ വെറുക്കപ്പെടെണ്ടവൾ ആകുന്നു .അപ്പോൾ സ്വാഭാവികമായും തെറി കേൾക്കും .അതിനു അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല -- സ്വന്തം അനുഭവസ്ഥ
Posted on: Thu, 08 Aug 2013 10:08:06 +0000

Trending Topics



Recently Viewed Topics




© 2015