പ്രിയപ്പെട്ട മാതൃഭൂമി - TopicsExpress



          

പ്രിയപ്പെട്ട മാതൃഭൂമി എഡിറ്റര്‍, സാര്‍ താഴെയുള്ള ഫോട്ടൊയുടെ ഇടത് വശത്ത് കൊടുത്തിരിക്കുന്ന താങ്കളുടെ പത്രത്തിൽ വന്ന ഈ വാർത്ത കണ്ടാൽ തോന്നും അലിഗഡ് മുസ്ലിം യുനിവേര്‍സിറ്റിയുടെ ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഇല്ല എന്ന്... അപ്പൊ ഈ വലത് വശത്ത് കൊടുത്ത രണ്ടു ചിത്രത്തില്‍ AMU വിലെ ലൈബ്രറിയിലേക്ക് കയറുകയും ഇറങ്ങുകയും ചെയുന്നത് പെണ്‍കുട്ടികള്‍ ഒന്നുമല്ലേ... അതെ സാര്‍.... ഈ വാര്‍ത്ത പച്ച കള്ളമാണ്...!! 2700 ഓളം പെണ്‍കുട്ടികളാണ് അലീഗഡ് സര്‍വകലാശാലയിലെ പ്രധാന ലൈബ്രറിയായ മൌലാന ആസാദ് സെന്‍ട്രല്‍ ലൈബ്രറിയില്‍ എന്‍റോള്‍ ചെയ്തിട്ടുള്ളത്. അപ്പൊ താങ്കളെ പോലെ ദാണ്ട്‌ ഇത് വായിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും തോന്നുന്ന ഒരു സംശയങ്ങള്‍ ഉണ്ട്. പിന്നെ ഇപ്പൊ അവിടെ എന്താ പ്രശ്നം ? ആഹ് അത് കണ്ടുപിടിക്കാന്‍ ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസത്തിന്റെ ആവിശ്യം ഒന്നും ഇല്ല. ടൈംസ്‌ നൌ പോലുള്ള മഞ്ഞ പത്രത്തില്‍ നിന്ന് അതെ പടി വിഴുങ്ങുന്നത്തിനു മുമ്പ് യൂണിവേഴ്സിറ്റിയിലെ ഏതെങ്കിലും പിള്ളേരെ വിളിച്ചു ചോദിച്ചാല്‍ മതി. ഇനി അവിടെത്തെ പ്രശനത്തെ കുറിച്ച് .. യൂണിവേര്‍‌സിറ്റി കാമ്പസില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറിയാണ് യൂണിവേഴ്സിറ്റിയുടെ വിമന്‍സ് കോളേജ് സ്ഥിതി ചെയുന്നത്. അലീഗഡ് സര്‍വകലാശാലയിലെ പ്രധാന ലൈബ്രറിയായ മൌലാന ആസാദ് സെന്‍ട്രല്‍ ലൈബ്രറിയിലെ സ്ഥല പരിമിതി മൂലം, വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് അവരുടെ കാമ്പസിനകത്ത് തന്നെ മറ്റൊരു സൗകര്യം ആണ് ഒരുക്കിയിട്ടുള്ളത്. വിമന്‍സ് കോളേജിലെ പെണ്‍കുട്ടികള്‍ മാത്രമല്ല, യൂണിവേഴ്സിറ്റിക്കു കീഴിലെ പൊളിടെക്നിക്കിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും, Senior Secondary സ്കൂളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നും സെന്‍ട്രല്‍ ലൈബ്രറിയില്‍ അംഗങ്ങള്‍ അല്ല.. ഈ പ്രശനം ഒഴിച്ചാല്‍ മൌലാന ആസാദ് ലൈബ്രറിയില്‍ പെണ് കുട്ടികള്‍ക്ക് ഒരു വിലക്കുമില്ല . വിലക്കില്ലെന്ന് മാത്രമല്ല, 2700ഓളം പെണ് കുട്ടികളാണ് സെന്‍ട്രല്‍ ലൈബ്രറി ഉപയോഗപെടുത്തുന്നത്. മലയാള പത്രങ്ങള്‍ കള്ളം പറയുക എന്നത് പുതിയ സംഭവമല്ലങ്കിലും ഈയിടെയായി പച്ചക്ക് മാത്രം കള്ളം പറയുക എന്ന താങ്കളുടെ പത്രത്തിന്റെ ഈ പുതു പ്രവണതയെ ഗൌരവപരമായി കാണാതെ വയ്യ. സംഘപരിവാറിന്റെ അജണ്ടാക്കനുസരിച്ചു തൂലിക ചലിപ്പിക്കുന്ന ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ അപ്പാടെ വിഴുങ്ങുന്നു എന്നതാണ് അതിലും വലിയ പ്രശനം. രണ്ടാഴ്ച്ച മുമ്പായിരുന്നു അലിഗഡ് സര്‍വകലാശാലക്കെതിരെ ഇതേ വിഷയത്തില്‍ ടൈംസ്‌ നൌ അടക്കുമുള്ള ചില മാധ്യമങ്ങള്‍ വലിയ കുപ്രചരണങ്ങള്‍ അഴിച്ച് വിട്ടത്. അന്ന് ഇത്തരം MEDIA BIASനെതിരെ സര്‍വകലാശാലയില്‍ നടന്ന പ്രതിഷധ പ്രകടനത്തില്‍ 2000ത്തോളം പെണ്‍കുട്ടികളായിരുന്നു ആണി നിരന്നത്. വാര്‍ത്തകളുടെ പിതൃത്വം അവകാശപെടാന്‍ ഇല്ലാത്ത തലകെട്ട് ഇടുക എന്നത് മലയാള മാധ്യമങ്ങളില്‍ സ്ഥിരം കാഴ്ചയാണല്ലോ. എന്നാല്‍ ആരാന്റെ തന്ത എന്ന് പറയാവുന്ന ചിത്രം എടുത്തു വാര്‍ത്ത കൊടുക്കുക എന്ന പുതിയ ടെക്നോളജിക്ക് ഇനി മുതല്‍ താങ്കളുടെ പത്രത്തിന് പേറ്റന്റോട് കൂടി അവകാശപ്പെടാം . സര്‍വകലാശാല ലൈബ്രറി യുമായി ബന്ദപ്പെട്ടു നടക്കുന്നു കുപ്രചരണങ്ങള്‍ അവസാനിപ്പിക്കുക എന്ന് ആവശ്യപെട്ട് നടത്തിയ പ്രകടനത്തിന്റെ ഫോട്ടോ എടുത്ത് അതെ കള്ള വാര്‍ത്ത തന്നെ നല്‍കിയ താങ്കളുടെ പത്രപ്രവര്‍ത്തകരുടെ അസദ്യ മിടുക്കും ഉളുപ്പുമില്ലയിമയും എത്ര പ്രശംസിച്ചാലും മതി വരില്ല. (വാര്‍ത്തയും ചിത്രവും : goo.gl/tL31BS) കത്ത് എഴുതിയിട്ടും ഉപദേശിച്ചിട്ടും ഒന്നും കാര്യമില്ലെന്ന് അറിയാം. എന്നാലും പറയുവാ, വര്‍ഗീയ ദൃവീകരണ അജണ്ടകള്‍ ലക്ഷ്യം വെച്ച് ഈജാതി, തലയും വാലുമില്ലാത്ത വാര്‍ത്തകള്‍ കുത്തി കയറ്റാനാണ് ഉദേശമെങ്കില്‍ ദാണ്ട്‌ ആ ചവറ്റു കൊട്ടയിലാകും മാതൃഭുമിയുടെ സ്ഥാനം. കേരളീയ സമൂഹം ഒറ്റകെട്ടായി ഇത്തരം നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും.. തീര്‍ച്ച !! (കടപ്പാട് : ആ ആരന്നവോ )
Posted on: Fri, 28 Nov 2014 10:12:52 +0000

Trending Topics



Recently Viewed Topics




© 2015