പ്രവാചകന്റെ (സ) തിരുകേശം - TopicsExpress



          

പ്രവാചകന്റെ (സ) തിരുകേശം എന്ന പേരിൽ ജ:കാന്തപുരം എ പി അബൂബക്കർ മുസലിയാർ കൈവശം വെച്ച്‌ കൊണ്ടാടുന്ന ഒരു മുടി മുസ്ലിം സമുദായത്തിന്റെ അന്തസ്സിന്‌ മേൽ വല്ലാതെ കളങ്കം ചാർത്തിയിരിക്കുന്നു. ഇസ്ലാം എല്ലാ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശക്തിയായി എതിർക്കുകയും വിരോധിക്കുകയും ചെയ്ത മതമാണ്‌. ലോകം മുഴുവൻ ഇസ്ലാമിന്റെ സുതാര്യതയിലേക്ക്‌ കൂടുതൽ ആകൃഷ്ടരായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ്‌ ഈ വക തെമ്മാടിത്തരങ്ങൾ ഇസ്ലാമിന്റെ പേരിൽ നടത്തപ്പെടുന്നത്‌ എന്നത്‌ ഏറെ സങ്കടകരമാണ്‌. പണമുണ്ടാക്കാനുള്ള കുടില തന്ത്രം മാത്രമാണ്‌ ഏതോ ഒരു മുടി തിരുനബിയുടേതാണെന്ന് പറഞ്ഞ്‌ കൊണ്ട്‌ നടക്കാനുള്ള ഏകകാരണം എന്ന് ചിന്തിക്കാൻ ഇമ്മിണി വല്യ ബുദ്ധിയൊന്നും ആവശ്യമില്ല. വൃത്തികെട്ട രീതിയിൽ മതത്തെ മലിനപ്പെടുത്തുന്നവർ ആരായാലും അവരെ ഒറ്റപ്പെടുത്താൻ മുസ്ലിം സമുദായം ഒറ്റക്കെട്ടായി മുന്നോട്ട്‌ വരേണ്ടിയിരിക്കുന്നു. കാന്തപുരം വിഭാഗത്തിനൊപ്പം നിൽക്കുന്ന, കുറച്ചൊക്കെ വിദ്യാഭ്യാസമുള്ള, ചിന്താശേഷി നശിച്ചിട്ടില്ലാത്ത മാന്യ സുഹൃത്തുക്കൾ, പ്രവാചകനെ കച്ചവടം നടത്തുന്ന ഈ നാണം കെട്ട ഏർപ്പാടിനെതിരെ രംഗത്തു വരണം എന്ന് വിനീതമായി ആവശ്യപ്പെടുന്നു.
Posted on: Mon, 09 Sep 2013 17:35:11 +0000

Trending Topics



Recently Viewed Topics




© 2015