ബാല ഗുജേന്ദ്രന് Season 1 Episode 2 - TopicsExpress



          

ബാല ഗുജേന്ദ്രന് Season 1 Episode 2 (S01E02) തടാകത്തിലെ ഭൂതവും പിവിസി പൈപ്പും ഗുജരാത്ത് ഐക്യനാടുകളില് അന്നു ക്ഷാമകാലമായിരുന്നു . എന്തിനും ഏതിനും അയല് രാജ്യങ്ങളായ ഇന്ത്യയെയും പാകിസ്ഥാനെയും ആശ്രയിക്കേണ്ട അവസ്ഥ . ഇക്കാലത്ത് ഗുജേന്ദ്രയും കൂട്ടുകാരും ദൂരെ പശുക്കളെ മേയ്ക്കാന് പോയിരിക്കുകയായിരുന്നു . അവര്ക്കു ദാഹവും വിശപ്പും അലട്ടി .ആകെയുണ്ടായിരുന്ന കുറച്ചു പുല്ലുകള് പശുക്കള് തിന്നുതീര്ത്തു ഇനിയെന്തു ചെയ്യും . ഒന്നും ആലോചിക്കാന് നിന്നില്ല കയ്യിലുണ്ടായിരുന്ന പിവിസി പൈപെടുത്തു അടുത്തു നിന്ന മരത്തില് കുത്തിതറച്ചു . കുറച്ചു കഴിഞ്ഞപ്പോള് മണ്ണില് നിന്നും വലിച്ചെടുത്ത ജലം മുഴുവന് ധാരധാരയായി പൈപിലൂടെ ഒഴുകി വന്നു . വെറും ആയിരം ലിറ്റര് വെള്ളം അതു പശുക്കള്ക്കു പോലും തികഞ്ഞിരുന്നില്ല . അതുകൊണ്ടവര് തൊണ്ട മാത്രം നനച്ചു . അവര് കുറച്ചു ദൂരം നടന്നപ്പോള് ഒരു കിണര് കണ്ടു .അതിന്റെ അടുത്തിരുന്ന് ഒരു മുത്തശി തുണി തുന്നുന്നുണ്ടായിരുന്നു . അവര് മുത്തശിയോട് കിണറ്റില് നിന്നും അല്പം വെള്ളം എടുക്കാന് അനുവാദം ചോദിച്ചു . മുത്തശി ഇതു കേട്ട് ഞെട്ടി അവരോട് ഇങ്ങനെ പറഞു . ഇത് കിണറല്ല തടാകമാണ് . ഞാന് ഈ തടാകത്തിനു കാവല് നില്ക്കുന്ന ഭൂതമാണ് . മക്കളെ എന്റെ സൂചി ഇവിടെ എവിടെയോ കളഞ്ഞുപോയി . അതൊന്നെടുത്തു തരാമോ .എങ്കില് ഈ തടാകത്തിലെ വെള്ളം നിങ്ങളെടുത്തോ . ഇതു കേട്ടതും ബാലന്മാര് സൂചി തെരയാന് തുടങ്ങി . പക്ഷേ ഗുജേന്ദ്രന് മാത്രം തിരയാന് നിന്നില്ല അവന് തന്റെ കൈയിലെ കാന്തിക ശക്തി പ്രവര്ത്തിപ്പിച്ചു . അതില് എല്ലാ ലോഹങ്ങളും പറന്നു വന്നു ഒട്ടി പിടിച്ചു . അതില് പലതരം പാത്രങ്ങളും ആയുധങ്ങളും എന്തിന് അറബികടലില് ഒഴുകി നടന്ന കപ്പല് വരെ ഉള്പെടും . അതുകൊണ്ടു വളരെ എളുപ്പത്തില് സൂചി കണ്ടെത്താന് ഗുജേന്ദ്രക്കായി . തടാകത്തിലെ ഭൂതം സന്തുഷ്ടയായി . നീ വെറും ഗുജേന്ദ്രനല്ല ഇനി മുതല് നീ ഗുജേന്ദ്ര മോടി എന്നറിയപ്പെടും . നീ ഗുജരാത്ത് നിവാസികളുടെ രക്ഷകനാവും .നിന്റെ അനുയായികള് ഇനി മുതല് സങ്കികളെന്നറിയപ്പെടും . ഈ വെള്ളം മുഴുവന് നിനക്കാണ് . ഇതാ എടുത്തുകൊള്ക ഗുജേന്ദ്രയും കൂട്ടുകാരും മതിവരോളം വെള്ളം കുടിച്ചു ബാക്കിയുള്ളത് മുഴുവന് ഗുജേന്ദ്ര തനങ്ങളുടെ ഗ്രാമത്തിലേക്കെടുത്തുകൊണ്ടു പോയി . തടാകം വറ്റിച്ചു കൊണ്ടുപോയതുകാരണം തടാകത്തിലെ ഭൂതം വെള്ളം കിട്ടാതെ ദാഹിച്ചുമരിച്ചു അതു വേറെ കഥ.
Posted on: Fri, 28 Mar 2014 16:04:39 +0000

Trending Topics



Recently Viewed Topics




© 2015