മാന്യ വായനക്കാര്‍ - TopicsExpress



          

മാന്യ വായനക്കാര്‍ ക്ഷമിക്കണം... ചില സാങ്കേതിക കാരണങ്ങളാല്‍ അയ്യപ്പനും ഞാനും പത്താം ഭാഗം ഇന്ന് എനിക്ക് എഴുതാന്‍ കഴിഞ്ഞില്ല.. ഉദ്യോകജനകമായ മുഹൂര്തങ്ങളുമായി നാളെ അയ്യപ്പനും ഞാനും തുടരുന്നതാണ്.. ഇതിനു താഴെ അയ്യപ്പനും ഞാനും ഏഴു വരെയുള്ള ചാപ്റ്ററുകള്‍ ഇട്ടിട്ടുണ്ട്...ആവശ്യക്കാര്‍ക്ക് വായിക്കാം..കാരണം നീളം ഇച്ചിരി കൂടുതലാണ്.. നാളെ കാണും വരെ ശുഭരാത്രി... അയ്യപ്പനും ഞാനും ഭാഗം 1 അന്ന് ഞാന്‍ മധുര പതിനഞ്ചിന്റെ മധ്യത്തില്‍ മയൂര നൃത്തം ചവിട്ടുന്ന കാലം.ഉത്സവ പറമ്പില്‍ നാടകം കാണാന്‍ ആളുകള്‍ തടിച്ചു കൂടിയത് പോലെ അവിടവിടെ മുളച്ചു പൊന്തിയ താടി രോമങ്ങള്‍,കൂനിടി വെട്ടി മുളച്ച കൂണ്‍ പോലെ അവിടവിടെയായി പൊങ്ങി നില്‍ക്കുന്ന മീശ രോമങ്ങള്‍ കണ്മഷിയും ,കരിക്കട്ടയും,ഉപയോഗിച്ച് വിട്ട ഭാഗം പൂരിപ്പിച്ചു നടന്ന ആ കാലം...ബാലരമയും മനോരമയും തൂക്കി വിറ്റ്മുതുചിപ്പിയും,മുത്തും പിന്നെ പെരിന്തല്‍മണ്ണ സ്ടാണ്ടിലെ വയസ്സന്‍ കാക്കയുടെ ചാക്കിനടിയില്‍ ഒളിപ്പിച്ചു വച്ച 50 രൂപയുടെ വിഷിഷ്ട്ട പുസ്തകവും വായിച്ചു നിര്‍വ്ര്തിയടഞ്ഞ ആ കാലം.എന്തിനോടും ഏതിനോടും മോഹം തോന്നിയ കൌമാര കാലം. ഞാനല്ല ഈ കഥയിലെ നായകന്‍...ഞാന്‍ വെറുമൊരു സഹ നടന്‍ മാത്രം. സര്‍ക്കാര്‍ ജോലിക്കാരനായ വേലായുധന് രണ്ടു മക്കളാണ്. ശിവനും, അയ്യപ്പനും...ദൈവത്തിന്റെ പേരുകളാണ് രണ്ടു പേര്‍ക്കും, എന്നാലോ ദൈവത്തിനു നിരക്കാത്തതാണ് രണ്ടിന്റെയും കയ്യിലിരുപ്പ്. മൂത്തവന്‍ ശിവന്‍ പ്രീ ഡിഗ്രി ക്ക് പഠിക്കുന്നു.ഇളയവന്‍ അയ്യപ്പന്‍ എന്‍റെ കൂടെ പത്താം ക്ലാസ്സിലും ... ഇതില്‍ അയപ്പനാണ് താരം.അനീതിയും,അക്രമവും എവിടെ ഉണ്ടോ അവിടെ ഞങ്ങളും ഉണ്ട് . തെറ്റിദ്ദരിക്കണ്ട അക്രമം ഉണ്ടാക്കാന്‍. കുട്ടി ഹസ്സന്‍ കാക്കയുടെ പെട്രോമാക്സില്‍ മണ്ണെണ്ണക്ക് പകരം വെള്ളം ഒഴിച്ചതും,സ്കൂളിന്റെ ഓട് എറിഞ്ഞു പൊട്ടിച്ചതും ,ക്ലാസ്സ്‌ ടീച്ചര്‍ക്ക് നേരെ നായ്കുരണ പോടീ പ്രയോഗം നടത്തിയതിനു പിന്നിലുമെല്ലാം ഞങ്ങളുടെ കറുത്ത കരങ്ങളായിരുന്നു. വെളുത് മെലിഞ്ഞു തോട്ടി പോലെ ഇരുന്ന ഞാനും ,കറുത്ത് ഉരുണ്ടു മത്തങ്ങാ പോലിരിക്കുന്ന അയ്യപ്പനും രൂപത്തില്‍ ഭയങ്കര വ്യത്യാസം ആയിരുന്നു.പക്ഷെ ഞങ്ങളുടെ സൌഹൃദത്തെ ഒരിക്കലും അത് ബാദിചിരുന്നില്ല.സാക്ഷാല്‍ അയ്യപ്പനെയും വാവരെയും പോലെ ആയിരുന്നു ഞങ്ങള്‍ രണ്ടു പേരും. ആയിടക്കാണ് രതി റാണി ഷക്കീല മലയാള സിനിമയിലേക്ക് കാലെടുത്തു വക്കുന്നത് ...കിന്നാരതുമ്പികള്‍ എന്നാ ചിത്രത്തിലൂടെ...പാടത് ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ ആദ്യ ഓവറില്‍ ഡക്കടിച്ചു വിഷന്നരായി മതിലില്‍ കയറി ഇരിക്കുന്ന ചേട്ടന്മാര്‍ ഷക്കീലയെ കുറിച്ച് പറയുമ്പോള്‍ കാതു കൂര്‍പ്പിച്ചു കേള്‍ക്കുമായിരുന്നു.ആ സിനിമയിലെ പ്രശസ്തമായ ഡയലോഗും ...തെറ്റ് ചെയ്യാതവരായി ആരുമില്ല ഗോപു അങ്ങനെ ഷക്കീല ഒരു മോഹമായി,കിന്നാരത്തുമ്പികള്‍ കാണാന്‍ ആശയായി....അങ്ങാടിപ്പുറം ചിത്രാലയയില്‍ ആണ് ഈ പടം ഓടുന്നത്.പക്ഷെ അവിടെ പോയി പടം കാണാന്‍ ,ടിക്കറ്റും വണ്ടിക്കൂലിയും അടക്കം അറുപതു രൂപ വേണം...ആറു രൂപ തികച്ചു എടുക്കാന്‍ ഇല്ലാത്ത ഞങ്ങള്‍ എങ്ങനെ 60 രൂപ ഉണ്ടാക്കും. \അങ്ങനെ ആഴ്ചകള്‍ കടന്നു പോയി.ഒരു വെള്ളിയാഴ്ച പത്രം വായിക്കാന്‍ കാലത്ത് അപ്പുണ്ണി നായരുടെ കടയില്‍ പോയ ഞാന്‍ അത് കണ്ട ഞെട്ടി.അപ്പുണ്ണി നായരുടെ ചായക്കടയുടെ മതിലില്‍ സിനിമാ പോസ്ടര്‍ ഒട്ടിക്കുന്ന ഇടത്ത് കിന്നാരത്തുമ്പികള്‍...അതും പാണ്ടിക്കാട് അപ്പൂസ് മൂവീസില്‍ ..ദിവസേന മൂന്നു കളികള്‍ ..ഈശ്വരാ പടത്തിലും ആവശ്യത്തിനു കളികള്‍ ഉണ്ടായിരിക്കണേ. ഷക്കീല കുളിക്കുന്ന പടമാണ് പോസ്ടരില്‍...പക്ഷെ ഒട്ടിച്ചവന്‍ ചെയ്തത് വല്ലാത്ത ചെയ്ത്തായിപ്പോയി. നഗ്നമായ ശക്കുവിന്റെ മാറിടത്തിന് മുകളില്‍ തന്നെ ദിവസേന 3 കളികള്‍ എന്ന ചെറിയ പോസ്റ്റര്‍ ഒട്ടിച്ചു...നായിന്റെ മോന്‍. ഇത് ഒരു സുവര്‍ണാവസരമാണ്.അപ്പൂസ് തിയേറ്ററിലേക്ക് നടക്കാനുള്ള ദൂരമേ ഉള്ളൂ .....6 ഉം 6 ഉം 12 രൂപ രണ്ടു പേര്‍ക്ക് ടിക്കറ്റിനും. ഞാനും അയ്യപ്പനും പ്ലാന്‍ ചെയ്തു. മൂന്നു പ്രശ്നങ്ങള്‍ ഞങ്ങള്‍ക്ക് തരണം ചെയ്യണം..പടം കാണണമെങ്കില്‍. ഒന്ന് 12 രൂപ..ഇനി പണം കിട്ടിയാലും കുട്ടികളായത്തിന്റെ പേരില്‍ ടിക്കെട്ടു നിശേദിക്കുമോ എന്ന പേടി ...ടിക്കെട്ടു കിട്ടിയാലും അറിയുന്ന ആരെങ്കിലും കയ്യോടെ പൊക്കി വീട്ടില്‍ കൊണ്ട് വന്നാക്കുമോ എന്ന പേടി... എന്തിനും ആദ്യം ഫണ്ട് വേണം..പൈസ എങ്ങനെ ഉണ്ടാക്കും,...ഒന്നുകില്‍ അമ്മായിക്കാക്ക വരണം...പുള്ളി വന്നാല്‍ ഒന്ന് തല ചൊറിഞ്ഞാല്‍ ചിലപ്പോള്‍ പത്തോ ഇരുപതോ തരും.. പക്ഷെ പുള്ളിക്കാരന്‍ കഴിഞ്ഞ മാസം വന്നു പോയതെ ഉള്ളൂ... പിന്നെയുള്ള ഒരു വഴി വെല്ലിപ്പായുടെ തോട്ടത്തിലെ അണ്ടി മോഷ്ടിക്കലാണ്....അതിനു നല്ല ധൈര്യം വേണം...പുള്ളിയെങ്ങാന്‍ കണ്ടാല്‍ പിന്നെ പള്ളിക്കാട്ടില്‍ ഒരു കുഴി കുഴിക്കാന്‍ പറഞ്ഞാല്‍ മതി.... തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപു മനസ്സിലിരുന്നു ഷക്കീല മന്ത്രിച്ചു. പിന്നെ ഒന്നും ഓര്‍ത്തില്ല. നേരെ കയറി പറമ്പിലേക്ക് ...പല നിറത്തിലുള്ള കശുമാങ്ങകള്‍ തൂങ്ങി കിടക്കുന്ന നല്ല ഒരു മാവില്‍ തന്നെ ഞാന്‍ അയ്യപ്പനെ കയറ്റി....അവന്‍ ഒരു അഭ്യാസിയെ പോലെ ആ കശു മാവില്‍ വലിഞ്ഞു കയറി...മുകളിലേക്ക് നോക്കിയാ ഞാന്‍ അണ്ടി കണ്ടു ഞെട്ടി പോയി......ഡാ അയ്യപ്പാ അണ്ടി കക്കാന്‍ വരുമ്പോഴെങ്കിലും ഒരു ഷെട്ടി ഇട്ടു കൂടെ....... ഞാന്‍ ഇടവഴിയില്‍ ഒളിഞ്ഞിരുന്നു....ആരെങ്കിലും വരുമ്പോള്‍ സിഗ്നല്‍ കൊടുക്കുവാന്‍.,,,,അയ്യപ്പന്‍റെ ഓരോ കുലുക്കലിലും അണ്ടികള്‍ പട പടാ താഴേക്ക്‌ ചാടുകയാണ്... എടാ 12 രൂപക്കുള്ളത് ചാടിയാല്‍ നിര്‍ത്തിയേക്കു..... മനസ്സ് ഭയം കൊണ്ട് പടപടാ മിടിക്കുകയാണ്....അപ്പോഴും മന്സീലിരുന്നു ഷക്കീല മന്ത്രിച്ചു തെറ്റ് ചെയ്യാതവരായി ആരുമില്ല ഗോപു പെട്ടെന്നാണ് ഞാന്‍ അത് കണ്ടത് ആരോ വരുന്നു.ഞാന്‍ സൂക്ഷിച്ചു നോക്കി. പടച്ചോനെ വെല്ലിപ്പയും തേങ്ങാക്കാരന്‍ പരമനും ...... അയ്യപ്പാ വെല്ലിപ്പ........ഞാന്‍ ഒരു അലര്‍ച്ച ആയിരുന്നു...എന്‍റെ സിഗ്നല്‍ കിട്ടിയതും അയ്യപ്പന്‍ അണ്ടിയെക്കാള്‍ വേഗതയില്‍ താഴെയെത്തി......പിന്നീട് ഒരു ഓട്ടം ആയിരുന്നു. ഓട്ടം അവസാനിച്ചത്‌ ഗ്രൌണ്ടിലെത്തിയപ്പോഴാന്. ശ്വാസം നേരെ വീണിട്ടില്ല അപ്പോഴും....എന്ത് വില കൊടുത്തും പടം കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു......ഞാന്‍ അയ്യപ്പാനോട് അടുത്ത പ്ലാന്‍ വിവരിച്ചു...അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു. ഒരല്‍പം കടന്ന കയ്യാണ്...എങ്കിലും സംഭവം നടക്കും....അടുത്ത ഒരു വലിയ തെറ്റ് ചെയ്യാന്‍ ഞങ്ങള്‍ കച്ച കെട്ടി.......അപ്പോഴും മനസ്സിലിരുന്നു ഷക്കീല മന്ത്രിച്ചു തെറ്റ് ചെയ്യാതവരായി ആരുമില്ല ഗോപു. ]ഞാനും അയ്യപ്പനും പുതിയ പ്ലാനുമായി ഗ്രൗണ്ടില്‍ ഇരിക്കുകയാണ്.അപ്പോഴാണ്‌ കഥയില്‍ ട്വിസ്റ്റ്‌ ഉണ്ടാക്കി ചുക്ക് എന്നാ ലുക്മാന്‍ കടന്നു വരുന്നത്.ചുക്ക് ഞങ്ങളുടെ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ ആണ്. അവന്‍ വന്ന പാടെ ഞങ്ങളോട് രണ്ടു രൂപ പിരിവാണ് ചോദിച്ചത്.പന്ത്രണ്ടു രൂപ ഉണ്ടാക്കാന്‍ വഴിയില്ലാതെ ഇരിക്കുന്ന ഞങ്ങളോടാണ് രണ്ടു രൂപ പിരിവു ചോദിക്കുന്നത്.തെറി പറയാന്‍ വാ പൊളിച്ച അയ്യപ്പന്‍റെ വാ ഞാന്‍ പൊത്തി..ചുക്കിനോട് പിരിവു എന്തിനാണെന്ന് ചോദിച്ചു.....സംഭവം നല്ല കാര്യത്തിനാണ്.കളിക്കാനുള്ള റബ്ബര്‍ പന്ത് പൊട്ടി.പുതിയ ഒരെണ്ണം വാങ്ങണം.പിരിച്ചിട്ടു പന്ത്രണ്ടു രൂപ കിട്ടി.പന്തിനു പതിനാലു രൂപ വേണം.ബാകി രണ്ടു രൂപയാണ് ഞങ്ങളോട് ചോദിച്ചത്.... എന്‍റെ തലയില്‍ അഞ്ഞൂറിന്റെ ബള്‍ബ് കത്തി...ചുക്കിന്റെ കയ്യില്‍ നിന്നും ആ പന്ത്രണ്ടു രൂപ ഞാന്‍ വാങ്ങി പന്ത് വാങ്ങി വരാം എന്ന് പറഞ്ഞു.അയ്യപ്പന് എന്‍റെ ഈ കളി മനസ്സിലായില്ല .ഡാ പിള്ളേര് എല്ലാം കൂടി നമ്മളെ പഞ്ഞിക്കിടും കേട്ടോ....പന്ത് വാങ്ങി കൊടുത്തില്ലെങ്കില്‍. എന്‍റെ തല പോയത് മറ്റൊരു വഴിക്കാണ്.അയ്യപ്പന്‍റെ വീട്ടുകാര്‍ സാധനങ്ങള്‍ വാങ്ങാറുള്ളത് അസൈനാരുടെ പലച്ഛരക്ക് കടയില്‍ നിന്നാണ്.കടമാണ് അവര്‍ വാങ്ങാറുള്ളത്.നീല ചട്ടയുള്ള ഒരു ചെറിയ പറ്റു പുസ്തകത്തില്‍ എല്ലാം കുറിച്ച് വെക്കും...മാസാവസാനം ശമ്പളം കിട്ടുന്ന നല്ലവനായ വേലായുധന്‍ കൃത്യമായി എല്ല മാസവും പറ്റു തീര്‍ക്കും.ഞാന്‍ അയ്യപ്പനോട്‌ വീട്ടില്‍ നിന്നും പറ്റു പുസ്തകം അടിച്ചു മാറ്റാന്‍ പറഞ്ഞു.കേട്ട പാതി കേള്‍ക്കാത്ത പാതി അവന്‍ വീട്ടിലേക്കോടി.എന്നാല്‍ വീട് മുഴുവന്‍ മഷിയിട്ടു നോക്കിയിട്ടും അവനു പറ്റു പുസ്തകം കണ്ടെത്താന്‍ കഴിഞ്ഞില്ല...അവന്‍ മനസ്സുരുകി സാക്ഷാല്‍ അയ്യപ്പനെ വിളിച്ചു..അയ്യപ്പന്‍ വിളി കേട്ടെന്നു തോന്നുന്നു. അവന്‍റെ മനസ്സിലും ഒരു തട്ട് ലഡ്ഡു ഒന്നിച്ചു പൊട്ടി. എന്നും സാദനം വാങ്ങാറുള്ളത് അയ്യപ്പന്‍ തന്നെയാണ്..പറ്റു പുസ്തകത്തിന്‌ എന്നും ഒരു കടുകിന്റെ മണമാണ്.അതിനര്‍ത്ഥം അമ്മ കടുക് പാത്രതിലായിരിക്കും ഒളിപ്പിച്ചു വച്ചത്.അമ്മ പുറത്തു പോയ തക്കം നോക്കി അവന്‍ ആ കൊച്ച് പറ്റു പുസ്തകം അടിച്ചു മാറ്റി. പിന്നെ ഞാന്‍ ഒരുക്കിയ തിരക്കഥയില്‍ അയ്യപ്പന്‍ തകര്തഭിനയിച്ചു...അസൈനാരോട് അമ്മാവന്റെ മക്കള്‍ വന്നിട്ടുണ്ട് കളിക്കാന്‍ ഒരു സ്ടംബ്ലാര്‍ റബ്ബര്‍ ബോള്‍ തരാന്‍ പറഞ്ഞു വിട്ടതാ അമ്മ എന്ന് പറഞ്ഞപ്പോള്‍..ആദ്യം ഒന്ന് സംശയിച്ചെങ്കിലും പറ്റു പുസ്തകം കണ്ടപ്പോള്‍ പന്ത് കൊടുത്തു പുള്ളിക്കാരന്‍. പിന്നെയെല്ലാം പെട്ടെന്നായിരുന്നു.പന്ത് ചുക്കിനെ ഏല്‍പ്പിച്ചു പന്ത്രണ്ടു രൂപ പോക്കെറ്റില്‍ ഇട്ടു.വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചെന്നു വരുത്തി ഞങ്ങള്‍ നടന്നു തിയേറ്റര്‍ ലക്ഷ്യമാക്കി.പൊരി വെയിലത്ത്‌ ദാഹം ഞങ്ങളെ തളര്തിയെങ്കിലും മനസ്സിന്റെ ദാഹം ഞങ്ങളെ മുന്നോട്ടു നയിചു . മുകാമിലെ വളവു പിന്നിട്ടു ..പാലം കഴിഞ്ഞു വലത്തോട്ടുള യതീം ഖാന റോട്ടില്‍ കുറച്ചു മുന്നോട്ടു നടന്നു പിന്നെ ഇടത്തേക്ക് തിരിഞ്ഞു ,വളിപ്പയുടെ വീടിനു മുന്നിലൂടെ, അലവി ഹാജിയുടെ തെങ്ങിന്‍ തോപ്പും കഴിഞ്ഞു ഞങ്ങള്‍ തിയേറ്ററില്‍ എത്തി. കിന്നാരതുമ്പികളുടെ ഒരാള്‍ ഉയരമുള്ള വലിയ പോസ്ടര്‍ ....ഷക്കീലയുടെ നഗ്നമായ മാറിടം...കൂടെ പതിനാറുകാരന്‍ പയ്യനും..ആവേശം വാനോളമായി..സമയം ഒരു മണി ആവുന്നേയുള്ളൂ...ആളുകള്‍ എത്തി തുടങ്ങിയിട്ടില്ല..ഇനിയാണ് രണ്ടു പ്രശ്നങ്ങള്‍..... ഒന്ന് ടിക്കറ്റ്‌ കിട്ടണം...കിട്ടിയാലും ആരും കാണാതെ ഉള്ളില്‍ കയറണം ,,,, ആറു രൂപയുടെ സെക്കന്റ്‌ ക്ലാസ്,പത്തു രൂപയുടെ ഫസ്റ്റ് ക്ലാസ്,പിന്നെ 15 രൂപയുടെ ബാല്കണി..ഇങ്ങനെയാണ് തിയേറ്റര്‍ സെറ്റപ്പ്. ആളുകള്‍ ഒറ്റക്കും തെറ്റക്കും വറാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ കാന്റീന്റെ പിന്നില്‍ മറഞ്ഞിരുന്നു. ആരാടാ അത് ......?????????? പേടിച്ചു ഞങ്ങള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കാന്റീന്‍ നടത്തുന്ന ആളാണ്‌.എനിക്ക് പരിജയമില്ല.അയാളെ ഞങ്ങള്‍ ദയനീയമായി നോക്കി. ചേട്ടാ കുടുങ്ങിയിട്ടാണ് ഇവിടെ ഇരിക്കുന്നത്...അയാള്‍ക്ക്‌ ഞങ്ങളെ കണ്ടപ്പോള്‍ സഹതാപം തോന്നി. ഞങ്ങളുടെ മനസ്സില്‍ സന്തോഷ പൂത്തിരി കത്തിച്ചു അയാള്‍ ഞങ്ങളുടെ കയ്യില്‍ നിന്നു പൈസ വാങ്ങി സെക്കന്റ്‌ ക്ലാസ്സിന്റെ ഡോര്‍ തുറന്നു ഞങ്ങളെ ഉള്ളില്‍ ഇരുത്തി.ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട സാക്ഷാല്‍ അയ്യപന്‍ ആയിരുന്നു അത്.ടിക്കറ്റ്‌ കിട്ടാത്ത പ്രശ്നവും,ആരെങ്കിലും കാണും എന്നാ പ്രശ്നവും ഒരുമിച്ചു സോള്‍വ്‌ ആയി, സമയം നീങ്ങിത്തുടങ്ങി..ഞങ്ങളുടെ കാതുകളെ കുളിരണിയിച്ചു കൊണ്ട് ടിക്കറ്റ്‌ കൊടുക്കാനുള്ള ബെല്‍ മുഴങ്ങി.ഉള്ളില്‍ ലൈറ്റ് തെളിഞ്ഞു.പാട്ടും........ടിക്കറ്റ്‌ എടുത്ത ആളുകള്‍ ഉള്ളിലേക്ക് കയറിത്തുടങ്ങി.ഞങ്ങള്‍ തല താഴ്ത്തി ഇരുന്നു. അല്‍പ സമയത്തിനകം പടം തുടങ്ങി....ഷക്കീല സ്ക്രീനില്‍ എത്തി...തിയേറ്ററില്‍ കയ്യടി..റൂമില്‍ ബീഡി വല്ലിച്ചു ഇരിക്കുന്ന സാലു കൂറ്റനാടിന്റെ അടുത്തേക്ക് ഇറക്കി വെട്ടിയ ബ്ലൌസും,കള്ളി മുണ്ടും ഉടുത്തു ഷക്കീല കാതരയായി വന്നു...മനസ്സില്‍ വെള്ളിടി വെട്ടി....അയ്യപ്പന്‍ കണ്ണ് തള്ളി ഇരിക്കുകയാണ്..അയാള്‍ ഷക്കീലയെ കെട്ടിപ്പിടിച്ചു...ഇരുവരും കിടക്കയിലോട്ട് ചാഞ്ഞു...അയ്യപന്‍ ഒന്ന് മൊടയിരക്കി..ശക്കുവിന്റെ തോളിലെ മുണ്ട് താഴോട്ടു ഊര്‍ന്നു വീണു...എന്‍റെ ദൈവമേ....വികാരം വേലിയേട്ടമായി... പെട്ടെന്നാണ് കരണ്ട് പോയത്......അത്തഹിയാതില്‍ മറ്റേതു ഇട്ട പോലായി. ആവേശം കയറിയ ഞങ്ങള്‍ മറ്റൊന്നും ആലോചിച്ചില്ല......ഡാ പട്ടീ പടം ഇടടാ...ജെനെരറ്റര്‍ ഓണാക്കടാ ചെറ്റേ...ആവേശം മൂത്ത ഞങ്ങള്‍ വിളിച്ചു പറഞ്ഞു. പെട്ടെന്നാണ് അയ്യപ്പനെ ആരോ കോളറിനു പിടിച്ചത്...അയാളുടെ മുഖം കണ്ടു ഞാന്‍ ഞെട്ടി...........ശിവന്‍.....അയ്യപ്പന്‍റെ ചേട്ടന്‍.അവന്‍ ഫസ്റ്റ് ക്ലാസ്സില്‍ പത്തിന്റെ ടിക്കറ്റ്‌ എടുത്തു ഇരിപ്പുണ്ടായിരുന്നു,...എന്തിനേറെ പറയുന്നു ഇരുവരും തമ്മില്‍ മുട്ടന്‍ വഴക്ക്....പരസ്പരം തെറി വിളി ..കയ്യാങ്കളിയുടെ വക്ക് വരെ എത്തി.....മുട്ടേന്നു വിരിഞ്ഞിട്ടില്ല അതിനു മുമ്പ് നിനക്ക് ഷക്കീല പടം കാണണം അല്ലേടാ..........ഓ പിന്നെ ചേട്ടനും ഇത് കാണാന്‍ തന്നെയല്ലേ വന്നത്......അയ്യപ്പനും വിട്ടില്ല... ആളുകള്‍ ശ്രദ്ദിക്കാന്‍ തുടങ്ങി...പെട്ടെന്നാണ് ഒരു ശബ്ദം അവിടെ മുഴങ്ങിയത്........ നിര്‍ത്തെടാ പട്ടികളെ....... നല്ല പരിചയമുള്ള ശബ്ദം....നിന്നെകൊണ്ടോന്നും, വീട്ടിലും സ്വൈര്യമില്ല ഇവിടേം സ്വൈര്യം തരില്ലെടാ ..... ഞാന്‍ തിരിഞ്ഞു ബാല്കനിയിലേക്ക് നോക്കി അയാളെ കണ്ടു ഞാന്‍ ഒന്ന് കൂടി ഞെട്ടി. അയ്യപ്പന്റെയും ,ശിവന്റെയും അച്ഛന്‍ വേലായുധന്‍ ആയിരുന്നു അത്.... ബാക്കി ഞാന്‍ പറയേണ്ടല്ലോ ..അന്ന് തിയേറ്ററില്‍ നിന്നുംതലയും താഴ്ത്തി പുറത്തേക്കു നടക്കുമ്പോള്‍ പടം ഓടി തുടങ്ങിയിരുന്നു...മനസ്സില്‍ കുളിര്‍ കോരിയിട്ടു ആ ഓ ഊ ശബ്ദവും.... അയ്യപ്പനും ഞാനും.....3 കാലങ്ങള്‍ ഒരുപാട് കഴിഞ്ഞു പോയി..കാലാന്തരികമായ മാറ്റങ്ങള്‍ എന്നെയും അയ്യപ്പനെയും പിടികൂടി..പണ്ട് മീശ കറുപ്പിച്ചു നടന്ന ഞങ്ങള്‍ക്ക് നല്ല എണ്ണം പറഞ്ഞ കട്ടി മീശ മൂക്കിനു താഴെ കിളിര്‍ത്തു വന്നു..ഞാന്‍ ഇത്തിരി തടി കൂടി ഒന്ന് കൂടി നീണ്ടു വെളുത്തു..അയ്യപ്പന്‍ തടി ഒന്ന് കൂടി കറുത്ത് ഇരുണ്ടു .നമ്മടെ സെന്തിലിനെ പോലെ... അങ്ങനെ ഒരു ഞായറാഴ്ച ദിവസം..അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കാതെ കാലത്ത് തന്നെ നേരം വെളുത്..വിരുന്നുകാര്‍ ആരെങ്കിലും വരും വരെ ആയുസ്സുള്ള പൂവന്‍ കോഴി അപ്പുറത്ത് നിന്നു നീട്ടി കൂവി..അന്ന നടയില്‍ കയ്യും വച്ച് പൂജാ ബിംബവും സ്വപ്നം കണ്ടു സുഖ സുഷുപ്തിയില്‍ ആയിരുന്നു ഞാന്‍.തലേന്ന് മധുര സ്വപ്‌നങ്ങള്‍ കണ്ടത് കൊണ്ടാവണം കിടക്കയില്‍ നിറയെ ഉറുമ്പുകള്‍..പെട്ടെന്ന്‍ ഫോണ്‍ ഒന്ന് അലറി കരഞ്ഞു. നയാ പൈസയില്ല കയ്യിലൊരു നയാ പൈസയില്ല......കരയുന്ന ഫോണിന്റെ കഴുത്തിന്‌ പിടിച്ചു ഞാന്‍ ചെവിയോടു ചേര്‍ത്ത്....ഹെല്ലോ ആരാടാ ഈ കൊച്ച് വെളുപ്പാന്‍ കാലത്ത്. ഞാനാ അയ്യപ്പന്‍..... സ്വാമിയെ ശബരിമലയില്‍ നിന്നാണോ...???? അല്ലേടാ നിന്റെ അയല്‍പക്കത് നിന്നാ...ഇന്ന് നമുക്ക് പെണ്ണ് കാണാന്‍ പോണ്ടേ...... ഉറക്കം ഏതു വഴിയെ പോയി എന്നറിയില്ല..അയ്യപ്പന് പെണ്ണ് കാണാന്‍ പോവുന്നതിലും ഭേദം കയറെടുത്തു തൂങ്ങുന്നതാണ്..99 പെണ്ണ് അവന്‍ കണ്ടിടുണ്ട്..ഒന്നും ശരിയായില്ല കാരണം അവന്‍റെ പിടിവാശി...കെട്ടാന്‍ പോവുന്ന പെണ്ണിനെ കുറിച്ചുള്ള അവന്‍റെ സങ്കല്പങ്ങള്‍ കേട്ടാല്‍ പെറ്റ തള്ള സഹിക്കുകേല. പെണ്ണിന് ചന്തിക്കൊപ്പം മുടി വേണം...ചിത്രയെപോലെ പാട്ട് പാടണം...ഇംഗ്ലീഷ് അറിയണം...കണ്ണുകള്‍ കാവ്യയെ പോലെ ഇരിക്കണം...ഡിഗ്രി വേണം..തുടങ്ങി നൂറോളം ഡിമാണ്ട്....അയ്യപ്പനെ പെണ്ണ് കാണാന്‍ കൊണ്ട് പോയ ബ്രോക്കര്‍ പുതിയ ഒരു വീട് വച്ച് അയ്യപ്പന്‍റെ കാശു കൊണ്ട്..പിന്നെ അവന്‍റെ ജാതകത്തിലും ഇച്ചിരി പിശകുണ്ട്.. ഇന്നവന്റെ കൂടെ പെണ്ണ് കാണാന്‍ പോയാല്‍ ഈ ഞായറാഴ്ച പോയിക്കിട്ടും...മുങ്ങണം.....പീള കെട്ടിയ കണ്ണുകള്‍ കുത്തിത്തുറന്ന് താഴെ ചാടി കിടന്ന ഉടുമുണ്ട് എടുത്തു പുറത്തിറങ്ങിയപ്പോള്‍ ദേ വരുന്നു കയ്യില്‍ ഒരു പെട്ടി ലടുവുമായി അയലത്തെ ജാനകി ചേച്ചി....ഡാ ഷാഹുലെ എന്‍റെ മോള്‍ പ്രസവിച്ചു ലഡ്ഡുവാ.... ഈശ്വര പെണ്ണുങ്ങള്‍ ലഡ്ഡുവും പ്രസവിച്ചു തുടങ്ങിയോ......അല്ലേടാ പോത്തെ ആണ്‍ കുട്ടിയാ....ഇതാ ലഡ്ഡു......ലഡ്ഡു വാങ്ങി അണ്ണാക്കിലേക്ക് കുത്തി കയറ്റുമ്പോള്‍ ഞാന്‍ ഓര്‍ത്തു ഓരോരുതന്റെയൊക്കെ യോഗം അല്ലാണ്ടെന്തു പറയാന്‍...കേട്ടിച്ചിട്ടു കൊല്ലം ഒന്നാവുന്നെയുള്ള് അപ്പോഴേക്കും കൊച്ച് ഒരെണ്ണം റിലീസ് ആയി..ആണുങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും. ചാവാറായ കോള്‍ഗേട്ടിന്റെ കഴുത് കീറി ബ്രഷ് അതില്‍ മുക്കിയെടുത്തു വായിലേക്ക് വച്ചപ്പോള്‍ പല്ലിനൊരു പുച്ഛം..പണ്ട് ഞാന്‍ മില്‍മ പാല്‍ പോലെ ഇരുന്നതാ ഇവന്റെ വായില്‍ മുളച്ച ശേഷം ആലുക്കാസ് ജവേല്ലരിയിലെ 916 സ്വര്‍ണ്ണം പോലെ ആയി. കുളിക്കാന്‍ വേണ്ടി ബാത്രൂമിലേക്ക് കയറിയപ്പോള്‍ അപ്പുറത്ത് ഫാദര്‍ ഉണ്ട്.ഷവര്‍ തുറന്നു ..വെള്ളമില്ല..ശൂ..ശൂ.......ശൂ...ശബ്ദം മാത്രം.. ഡാ പതുക്കെ വിട്...... അപ്പുറത്ത് നിന്നു ഫാദര്‍ ആണ്...പുള്ളിക്കാരന്‍ തെട്ടിദ്ദരിചിരിക്കുന്നു......അയ്യോ അപ്പ ഞാനല്ല ഷവര്‍ ആണ്... ആരാണെങ്കിലും നന്നായി വെള്ളം ഒഴിച്ചിട്ടു പോന്നാല്‍ മതി. കുളിയും കഴിഞ്ഞു ഡ്രസ്സ്‌ മാറി പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ സ്നേഹനിധിയായ മമ്മി..ഡാ മോനെ പാലും മൊട്ടയും കഴിച്ചിട്ട് പോടാ...ഇനിയും ഇവിടെ നിന്നാല്‍ അയ്യപ്പന്‍റെ പണി പാലിലും മുട്ടയിലും കിട്ടും ..... പുറത്തിറങ്ങി ബൈകില്‍ കയറി...ഒന്ന് കുലുക്കി നോക്കി..ഹാവൂ ഇവിടെ നിന്നു രക്ഷപ്പെടാനുള്ള എണ്ണ ഉണ്ട്....നമ്മുടെ മന്‍മോഹന്‍ ജി ഭരണത്തില്‍ കയറിയ ശേഷം എണ്ണയടിക്കാന്‍ ബാങ്ക് ലോണ്‍ എടുത്ത വ്യക്തി കൂടി ആണ് ഞാന്‍..ചാവി നോക്കിയപ്പോള്‍ കാണാനില്ല.നാശം പിടിക്കാന്‍..അല്ലെങ്കിലും ഒരു വഴിക്കിറങ്ങുമ്പോള്‍ ഇങ്ങനാ.... പെട്ടെന്ന് ചാവിയുടെ കിലുക്കം...ഞാന്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോള്‍..ചാവിയുമായി അയ്യപ്പന്‍...... അയ്യപാ......അതേടാ അയ്യപ്പന്‍ ഞാന്‍ ഫോണ്‍ ചെയ്‌താല്‍ നീ മുങ്ങും എന്നറിയാവുന്നതു കൊണ്ട് ഞാന്‍ ഇച്ചിരി നേരത്തെ വന്നു.... അവനെയും കയറ്റി ഞാന്‍ ബൈക്ക് എടുത്തു....അയ്യപ്പാ ഇതെങ്കിലും ശരിയാവുമോടാ.......എല്ലാം സാക്ഷാല്‍ അയ്യപ്പന്‍റെ കയ്യിലാടാ.....ബൈക്ക് കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ ദേ നില്‍ക്കുന്നു ഏമാന്മാര്‍...കൈ കാണിച്ചപ്പോള്‍ ഒന്നും പറയാതെ ബൈക്ക് നിര്‍ത്തി...ഹെല്‍മറ്റു എവിടാടാ.....സാറേ ഒരു അത്യാവശ്യ കാര്യത്തിനു പോകുവാ .....എന്താടാ ഇത്രയ്ക്കു അത്യാവശ്യം ...പെണ്ണ് കാണാന്‍ പോകുവാ......ആരാടാ പെണ്ണ് കിട്ടാതെ ഇങ്ങനെ മുട്ടിയിരിക്കുന്നത്...ഞാന്‍ അയ്യപ്പനെ ചൂണ്ടി കാണിച്ചു കൊടുത്തു പറഞ്ഞു...ഇവനാ സാറേ .......പോലീസുകാരന്‍ അയ്യപ്പനെ സൂക്ഷിച്ചു നോക്കി....ഇവനൊക്കെ പെണ്ണ് കേട്ടിക്കുന്നതിലും ഭേദം പെണ്ണിനെ വല്ല പുഴയിലും തള്ളി ഇടുന്നതാ...പെണ്ണ് ഒലിച്ചു പോവെന്നതെങ്കിലും കാണാം.... നൂറു രൂപ പെറ്റിയടച്ചു ഞങ്ങള്‍ ബൈകെടുത്തു..അയ്യപ്പന്‍ പട്ടി കടിച്ച പോലെ ഇരിക്കുവായിരുന്നു....എന്ത് പറ്റി അയ്യപ്പാ.....ശകുനം തന്നെ ശരിയല്ലല്ലോടാ.....ഡാ നീ സങ്കടപ്പെടാതെ ഞാന്‍ ഒരു തമാശ പറയാം....ഒരു ഭാര്യ ഭര്‍ത്താവിനോട് ചോദിച്ചത്രേ ലോകത്തിലെ ഏറ്റവും നല്ല ഫുട്ബാള്‍ കളിക്കാരന്‍ ആരാണെന്ന് ..അപ്പോള്‍ ഭര്‍ത്താവ് സ്നേഹത്തോടെ പറഞ്ഞത്രേ ..പെലയാടി മോളെ...........ഹഹഹ ഇനിയുണ്ടോടാ നിന്റെ കയ്യില്‍ ഇങ്ങനത്തെ ചീഞ്ഞ വിറ്റുകള്‍..... ഏറ്റില്ല ഞങ്ങള്‍ അവസാനം ബ്രോക്കര്‍ പറഞ്ഞ മയിലാടും കുന്നില്‍ എത്തി.അധികം വീടുകളില്ലാത്ത ആ സ്ഥലത്ത് ഒരു പഴയ ചായക്കട മാത്രമേ ഉണ്ടായിരുന്നുള്ളൂ....ഞങ്ങള്‍ പരുങ്ങുന്നത് കണ്ടു ഒരു വയസ്സന്‍ കാക്ക ഞങ്ങളുടെ അടുത്തേക്ക് വന്നു........എന്താ മക്കളെ വേണ്ടത്........ഇക്ക ഈ കുന്നുംപുറത്ത് ചന്ദ്രശേഖരന്‍..... അയ്യോ ഒരു ആറു മാസം മുമ്പ് വന്നാല്‍ കാണാമായിരുന്നു ... അതെന്തേ പുള്ളി ആറുമാസം മുമ്പ് ചത്ത്‌ പോയി അതല്ല പുള്ളിടെ വീട് എവിടെയാ.... എന്നാത്തിനാ മക്കളെ... അയാളുടെ മകളെ പെണ്ണ് കാണാന്‍ വന്നതാ ഞങ്ങള്‍.. ആരാ ചെക്കന്‍ ഞാന്‍ അയ്യപ്പനെ ചൂണ്ടി കാട്ടി.. അയാള്‍ അയ്യപ്പനെ നോക്കി പല്ലില്ലാത്ത മോണ കാട്ടി പൊട്ടിച്ചിരിച്ചു....ഇവനിതിരി കളര്‍ കൂടിപ്പോയല്ലോ..ഇവനെന്താ വല്ല പെയിന്റു ബക്കറ്റിലും ചാടിയോ.....ഹഹഹഹ കിളവന്‍ കുലുങ്ങി കുലുങ്ങി ചിരിച്ചു... ആട്ടെ മോനെ നിനക്കെന്ത ജോലി മെക്കാനിക്കല്‍ എന്ജിനീയരാ.... എന്ന് വച്ചാല്‍.... വര്‍ക്ക്‌ ഷോപ്പിലാ... ആ മോനെ വണ്ടി പണി എടുക്കുമ്പോള്‍ പുകക്കുഴലിന്റെ അടുത്ത് നില്‍ക്കരുത്...പുകക്കുഴലാനെന്നു കരുതി നിന്നെ കയറ്റി കളയും ഹഹഹ..... അയ്യപ്പന് ദേഷ്യം കയറി...അതേയ് വഴി പറഞ്ഞു തന്നാല്‍ മതി.... ഓ ആയിക്കോട്ടെ...ദേ ആ വലതു ഭാഗത്തെ റോഡ്‌ കണ്ടോ..... അതാണോ വഴി അല്ല അതിലെ പോവരുത്.അത് പുഴയിലേക്കുള്ള റോഡാ,, ദേ ഇടത്തേക്ക് ഒരു വഴി കണ്ടോ... അതാണോ.. അല്ലേയല്ല അതിലെയും പോവരുത്... പിന്നെ നേരെ പോയാല്‍ മതി...അവരുടെ വീട്ടിലേക്കാ... വളവൊക്കെ നിന്റെ തന്ത വന്നു oഒടിക്കുമോടാ...അയ്യപ്പന്‍റെ മനസ്സിലിരുപ്പ് ഞാന്‍ വായിച്ചു. ബൈക്ക് ഞാന്‍ നേരെ വിട്ടു. അങ്ങനെ അവസാനം ഞങ്ങള്‍ ആ വീട്ടില്‍ എത്തിച്ചേര്‍ന്നു....ബൈക്കില്‍ നിന്നിറങ്ങിയ ഞാന്‍ ഒന്ന് നീട്ടി വിളിച്ചു ...ചേച്ചി......ഒയ് ചേച്ചി,,, പെട്ടെന്ന് അകത്തു നിന്നു വയാസായ ഒരു സ്ത്രീ ഇറങ്ങി വന്നു .ഞാന്‍ ഒന്ന് പുഞ്ചിരിച്ചു,,അവര്‍ കയ്യില്‍ 150 രൂപ തന്നിട്ട് പറഞ്ഞു...മഴയായാല്‍ മോനെ അന്നേരം ചാനല് മുഴുവന്‍ പോവും..പിന്നെ ഏഷ്യാനെറ്റ്‌ പഴയ ക്ലിയര്‍ ഇല്ല..ഒന്ന് ശരിയാക്കണം.... അമ്മെ ഞങ്ങള്‍ കേബിള്‍കാരല്ല.ബ്രോക്കര്‍ രാജപ്പന്‍ ചേട്ടന്‍ പറഞ്ഞിട്ട് വന്നതാണ്. അയ്യോ ക്ഷമിക്കണം കേട്ടോ മക്കളെ ഞാന്‍ വിചാരിച്ചു കേബിള്‍കരാനെന്നു..... അങ്ങനെ ഞങ്ങള്‍ രണ്ടു പേരും വലതു കാല്‍ വച്ച് അകത്തേക്ക് കയറി...പെട്ടെന്നാണതു സംഭവിച്ചത്..........[[തുടരും]]] അയ്യപ്പനും ഞാനും.....4 വൈകി വായിക്കുന്നവര്‍ക്കായി....... കെട്ടാന്‍ പോവുന്ന പെണ്ണിന് കാവ്യയുടെ കണ്ണ് വേണം,പാലിന്റെ നിറം വേണം,ചന്തിക്കൊപ്പം മുടി വേണം തുടങ്ങി ഒരു പാട് ടിമാണ്ടുകള്‍ ഉള്ള വ്യക്തിയാണ് അയ്യപ്പന്‍.99പെണ്ണ് കണ്ട അയ്യപ്പന്‍റെ വിവാഹം നീളുന്നതും ഈ കാരണങ്ങള്‍ കൊണ്ട് തന്നെ...അയ്യപ്പന്‍റെ നൂറാമത്തെ പെണ്ണ് കാണലിനു ഞാനും അയ്യപ്പനും പെണ്ണ് വീട്ടിലെത്തുന്നു.....തുടര്‍ന്ന് വായിക്കുക.... ഞങ്ങള്‍ രണ്ടു പേരും വീടിനകത്ത് കയറി ഇരുന്നു.പഴയ ഒരു തറവാടാണ്..നടുമുറ്റവും ആമ്പല്‍ കുളവും ഒക്കെ ഉള്ള ഒരു നാലുകെട്ട്..തൊടിയില്‍ വളര്‍ന്നു നില്‍ക്കുന്ന മാവും,പ്ലാവും,തെങ്ങുമെല്ലാം പഴയ പ്രൌഡി വിളിച്ചോതുന്നു..തൊട്ടടുത്ത്‌ പശുതൊഴുത്തില്‍ ധാരാളം പശുക്കള്‍.ചുമരില്‍ ഒരു മാനിന്റെ തല അത് പോലെ സ്ടഫ് ചെയ്തു വച്ചിരിക്കുന്നു.അതിനടുത് ചത്ത്‌ പോയ ചന്ദ്ര ശേഖരന്റെ എന്ന് തോന്നിപ്പിക്കുന്ന ഒരു പഴയ ഫോട്ടോ..കപ്പട മീശയും ഉണ്ടക്കണ്ണും ഉള്ള ഒരു ആജാനബാഹു.അതിനു തൊട്ടടുത്ത്‌ ഒരു ഇരട്ടക്കുഴല്‍ തോക്കും തൂക്കിയിരിക്കുന്നു.ഈ കണ്ട സ്വത്തിനു മുഴുവന്‍ അവകാശി അവള്‍ മാത്രം.ഒറ്റ മോളല്ലേ അയ്യപ്പാ കോളടിച്ചു.... പെട്ടെന്ന് പൂമുഖ വാതില്‍ക്കല്‍ ഒരു പദനിസ്വനം.ഞങ്ങള്‍ രണ്ടു പേരും ആകാംക്ഷയോടെ വാതിലക്കലേക്ക് നോക്കി....എന്നാല്‍ ഞങ്ങളുടെ പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ട് ദാ വരുന്നു തള്ള ചായയും പലഹാരങ്ങളുമായി. മോള് കുളിക്കുവാ ഇപ്പൊ വരും.നിങ്ങള്‍ കാപ്പി കുടിച്ചോളൂ കുളി എന്ന് കേട്ടതും അയ്യപ്പന്‍റെ കണ്ണുകള്‍ കുളക്കടവിലേക്ക് നീണ്ടു... മോന്റെ വീട്ടില്‍ ആരോക്കെയുണ്ട്....... അയ്യപ്പന്‍ തല വെട്ടിച്ചു...അച്ഛന്‍ റിട്ടയേഡ് ആയി പിന്നെ അമ്മയും ചേട്ടനും,ചേട്ടന്റെ ഭാര്യയും... ഇവിടത്തെ ആളും റിട്ടയേഡ് ആയിട്ട് ആറു മാസമായി..പാവം ഡെങ്കിപ്പനി വന്നാ ചത്തത്...ദാ ഫോട്ടോ ക്കണ്ടില്ലേ..അറിയപ്പെടുന്ന വെടി വെപ്പുകാരനായിരുന്നു..പലയിടത്തും പോയി വെടി വച്ചിട്ടുണ്ട്.... ഞാനും അയ്യപ്പനും മുഖത്തോട് മുഖം നോക്കി.. അയ്യപ്പനും അത്യാവശ്യം നല്ല വെടിവേപ്പുകാരനാണ് നാട്ടില്‍ അന്വേഷിച്ചാല്‍ മനസ്സിലാവും.,,,അയ്യപ്പന്‍ കാലില്‍ ഒന്ന് ചവിട്ടി... എന്നാ മക്കള്‍ കാപ്പി കുടിക്ക്..അവളെ ഞാനിങ്ങു പറഞ്ഞു വിടാം.. തള്ള പോയതും അയ്യപ്പന്‍റെ നോട്ടം ലടുവിലും ജിലേബിയിലുമായി....തള്ളപോയോ എന്ന് ഒന്ന് കൂടി നോക്കിയാ ശേഷം ഒരു അഞ്ചാറു ലടു ഒന്നിച്ചു അണ്ണാക്കിലേക്ക് കുത്തിത്തിരുകി അയ്യപ്പന്‍..ഒരു മാതിരി ഗ്രഹനി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലെ... വേണേല്‍ തിന്നോടാ അവസാനം ഇതേ ബാക്കിയുണ്ടാവൂ....വേണ്ട അയ്യപ്പാ നിന്റെ കൂടെ പെണ്ണ് കാണാന്‍ വന്നു ഇത്യാതി സാധനങ്ങള്‍ തിന്നു എനിക്ക് പ്രമേഹം വന്നു...എന്നിട്ടും നിനക്ക് ഒരു പെണ്ണ് ഒത്തില്ല. വീണ്ടും പൂമുഖ വാതില്‍ക്കല്‍ ഒരു കൊലുസ്സിന്റെ ശബ്ദം ...99പെണ്ണ് കണ്ട അയ്യപ്പന് 99റണ്‍സെടുത്തു സെഞ്ചുറിക്ക് കാത്തു നില്‍ക്കുന്ന ദ്രാവിഡിന്റെ അതെ ടെന്‍ഷന്‍.ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടു അവള്‍ വന്നു...അപ്സരസ്സിനെ പോലെ....ചന്ദിക്കൊപ്പം മുടിയുള്ള കാവ്യയുടെ കണ്ണുകള്‍ ഉള്ള...തമന്നയുടെ കളര്‍ ഉള്ള...ശാലീന സുന്തരി....വായിലുണ്ടായിരുന്ന രണ്ടു ലഡ്ഡു അയ്യപ്പന്‍റെ അണ്ണക്കിലൂടെ സ്ലോമോഷനില്‍ ഇറങ്ങിപ്പോയി.. അയ്യപ്പന്‍ കണ്ണും തള്ളി ഇരിക്കുകയാണ്....അവള്‍ നാണത്തോടെ തല കുനിച്ചു കാലിന്റെ പേര് വിരല്‍ ക്കൊണ്ട് ഭൂമിയില്‍ ഇന്ത്യയുടെ ഭൂപടം വരയ്ക്കുന്നു....അയ്യപ്പാ....ഞാന്‍ പതിയെ വിളിച്ചു...അയ്യപ്പന് മറുപടിയില്ല..ഡാ അയ്യപ്പാ വല്ലതും ചോദിക്കെടാ... എന്താ പേര്.. കുസുമം... ഹോ നല്ല പേര്.. എന്ത് ചെയ്യുന്നു .... അമ്മയെ സഹായിക്കുന്നു.... ങേ... അയ്യപ്പന്‍ ഒന്ന് ഞെട്ടി...മനസ്സിലായില്ല... ഞാന്‍ കുടുംബശ്രീ മാനജര്‍ ആണ്..അമ്മയും അവിടെയാണ് ജോലി ചെയ്യുന്നത്,,,, ഹോ അയ്യപ്പന് സമാധാനമായി. പെട്ടെന്ന് തള്ള കടന്നു വന്നു....അവള്‍ അയ്യപ്പനെ ഒന്ന് കൂടെ നോക്കി അകത്തേക്ക് ഓടി... അയ്യപ്പന്‍റെ മുഖത്ത് സംതൃപ്തി..പെട്രോളിനും ഡീസലിനും വിലകൂട്ടിയ മന്മോഹന്ജിയുടെ മുഖത്തെ അതെ സന്തോഷം..അവനു പെണ്ണിനെ ക്ഷ പിടിച്ചു എന്ന് വ്യക്തം.. എന്നാ പിന്നെ കുട്ടീടെ ജാതകം ഒന്ന് കിട്ടിയാല്‍ പൊരുത്തം നോക്കാമായിരുന്നു..തള്ളഅകത്തു പോയി ജാതകവുമായി വന്നു... എന്നാ പിന്നെ കാര്യങ്ങള്‍ ഞങ്ങള്‍ ബ്രോക്കര്‍ ഗോപാലേട്ടനെ അറിയിക്കാം... വീട്ടുകാരോട് യാത്ര പറഞ്ഞു ഞങ്ങള്‍ നേരെ പോയത്..പണിക്കര്‍ മനോഹരന്റെ വീട്ടില്‍...ജാതക പൊരുത്തം നോക്കണം..ഞങ്ങള്‍ ചെന്നപ്പോള്‍ പണിക്കര്‍ അത്യാവശ്യം നല്ല തണ്ണിയിലായിരുന്നു.... എന്താ വന്നത്.. പൊരുത്തം നോക്കാനായിരുന്നു.... അയാള്‍ ഞങ്ങളെ ചൂഴ്ന്നോന്നു നോക്കി....രണ്ടു പേരും ചേര്‍ന്ന് നിക്ക്വ .. ഞങ്ങള്‍ ചേര്‍ന്ന് നിന്നു.... ഹ നല്ല പൊരുത്തമാണല്ലോ..നിലവിളക്കിന്റെ അടുത്ത് കരിന്തിരി വച്ച പോലെ..... അയ്യപ്പന് ദേഷ്യം വന്നു...അതല്ല പണിക്കരെ ഒരു ജാതക പൊരുത്തം നോക്കാനായിരുന്നു. ഹാ എന്നാ സാധനം താ...ഞങ്ങള്‍ അയാളുടെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു..ജാതകം നോക്കിയാ അയാള്‍ ഞങ്ങളെ ഒന്ന് നോക്കി... ഹൈ ഇയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ... പണിക്കരെ നിങ്ങടെ മുമ്പില്‍ വെടിപ്പോതില്‍ ആധാരം തിരുകിയ പോലെ ഇരിക്കുന്ന കണ്ടില്ലേ.... ഏതാ നാള്... മൂലം... ഹൈ തന്റെ പേരല്ല ..നാള്‍,, അതന്നെ പണിക്കരെ മൂലം.... ഞാന്‍ അയ്യപ്പനെ ഒന്ന് നോക്കി... രണ്ടു ജാതകങ്ങളും കവടി നിരത്തി പണിക്കര്‍ ഗണിച്ചു.... ഹെന്റെ ശിവനെ.................പണിക്കര്‍ ഒന്നലറി... ശിവനല്ല പണിക്കരെ അയ്യപ്പന്‍.. അതല്ല നോം സാക്ഷാല്‍ ശിവനെ വിളിച്ചതാ.. ഇല്ല്യ ഇത് നടക്കാന്‍ പാടില്ല..കണ്ടകശ്ശനിയാടോ തനിക്കു... അയ്യപ്പന്‍ എന്നെ ഒന്ന് നോക്കി പറഞ്ഞു... കൊണ്ടേ പോവൂ... രാഹുവില്‍ കേതുവിന്റെ അപഹാരം ...അകാല മൃത്യു വരെ സംഭവിക്കാം...ഒരിക്കലും ഈ ജാതകങ്ങള്‍ തമ്മില്‍ ചേരില്ല. അയ്യപ്പന്‍ ഒരു 500 രൂപ മടക്കി പണിക്കരുടെ പോക്കെറ്റില്‍ ഇട്ടു....ഇനി കണ്ണട വച്ച് ഒന്ന് നോക്കിയാട്ടെ പണിക്കരെ... ഹൈ പത്തില്‍ പത്തു പൊരുത്തവും ഉണ്ടല്ലോ....പൈസ എളിയില്‍ തിരുകി പണിക്കര്‍ പറഞ്ഞു..അയ്യപ്പന്‍ ഹാപ്പി .......ഞാനും happy.... പിന്നെ വണ്ടി പറന്നത് നേരെ ബാറിലോട്ടായിരുന്നു...ചെങ്ങര ബാറിലെ ഓലക്കുടിലില്‍ ബീറിന്റെ കഴുത് പൊട്ടിക്കുമ്പോള്‍ അയ്യപ്പന്‍റെ ഫോണ്‍ ബെല്ലടിച്ചു.. ഫോണ്‍ അറ്റന്‍ഡ് ചെയ്ത അയ്യപ്പന്‍ ഫോണ്‍ എന്‍റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു ..ബ്രോക്കര്‍ ആണ് നിനക്ക് തരാന്‍ പറഞ്ഞു. ഒരു സംശയത്തോടെ ഫോണ്‍ ഞാന്‍ ചെവിയോടു ചേര്‍ത്ത്...ബ്രോക്കര്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി..... പെണ്‍കുട്ടിക്ക് അയ്യപ്പനെ ഇഷ്ടപ്പെട്ടില്ലത്രേ.....അയ്യപ്പനോട്‌ നേരിട്ട് പറയാന്‍ അയാള്‍ക്ക്‌ വിഷമം.....ഈശ്വരാ ഞാന്‍ ഇതെങ്ങനെ അവനോടു പറയും...ഞാനാകെ വിഷമത്തിലായി അയ്യപ്പാ......... ഡാ ഷാഹുലെ ഇതാണെടാ നമുക്ക് ഓരോരുത്തര്‍ക്കും ദൈവം ഓരോ പെണ്ണിനെ കരുതി വച്ചിട്ടുണ്ട് ...അത് കൊണ്ടല്ലേ ഇത്രയും കല്യാണങ്ങള്‍ നടക്കാതെ പോയത്.....ഒടുവില്‍ എന്‍റെ മനസ്സ് കീഴടക്കിയ എന്‍റെ കുസുമം......അയ്യപ്പന്‍.. കുസുമം...കുസുമം...അയ്യപ്പന്‍...ഹാ എന്ത് നല്ല ചേര്‍ച്ച......പിന്നെ കല്യാണത്തിന് വേലുവിന്റെ ദേഹണ്ണം മതി...നല്ല നാടന്‍ സദ്യയും അടപ്രഥമന്‍ പായസവും.ഹണിമൂണ്‍ ഊട്ടിയില്‍.....രണ്ടു കുട്ടികള്‍ മതി ...അതാ നല്ലത്... സൂത്രത്തില്‍ കാര്യം അവതരിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു.... അയ്യപ്പാ ആ കുട്ടി അത്ര പോരാ ഒരു വശപ്പെശക്.... . ഡാ സുഹൃത്തിന്റെ ഭാര്യയെ കുറിച്ച് അങ്ങനെ ഒനും ചിന്തിക്കാനേ പാടില്ല...ഇന്ന് മുതല്‍ നിന്റെ പെങ്ങളാണവള്‍..... കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നതിനു മുംബ് ഞാന്‍ സത്യം പറയാന്‍ തീരുമാനിച്ചു...അയ്യപ്പാ കേള്‍ക്കുമ്പോള്‍ ഇച്ചിരി വിഷമം കാണും .....ആ കുട്ടിക്ക് അയ്യപ്പനെ ഇഷ്ടപ്പെട്ടില്ലാത്രേ ...ഈ കല്യാണം നടക്കില്ല..... ഗ്യാസ് പോയ ബിയര്‍ പോലെ ആയി അയ്യപ്പന്‍...ഒരു നിമിഷം അവന്‍ ഒന്നും മിണ്ടിയില്ല...അവന്‍റെ കണ്ണുകള്‍നിറഞ്ഞൊഴുകി ...... അയ്യപ്പന് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല....അവന്‍റെ കുസുമം വിടരും മുമ്പേ കൊഴിഞ്ഞു.... കുറ സമയത്തിന് ശേഷം അവന്‍ കണ്ണുനീര്‍ തുടച്ചു കൊണ്ട് പറഞ്ഞു.......ഇതെനിക്ക് ദൈവം തന്ന ശിക്ഷയാടാ....ഒരുപെണ്ണിനെ കണ്ടു ഇഷ്ടമായ എനിക്ക് ഇത് മുടങ്ങുംപോള്‍ ഇത്ര സങ്കടമാനെങ്കില്‍ എത്രയോ പെണ്‍കുട്ടികളെ ഞാന്‍ സങ്കടപ്പെടുത്തിയിരിക്കുന്ന്.....ഒരു പാട് പെണ്ണ് കണ്ട ഞാന്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കി ഇഷ്ടപ്പെട്ടില്ല എന്ന് പറയുമ്പോള്‍ അവര്‍ക്ക് എത്ര വേദനിച്ചു കാണും......അയ്യപ്പന് ഇനി ടിമാണ്ടുകള്‍ ഇല്ല....ഏതു പെണ്ണിനേയും കെട്ടാന്‍ ഞാന്‍ തയ്യാറാണ്...അവള്‍ എന്‍റെ കണ്ണുകള്‍ തുറന്നു......പെണ്ണ്‍ ഏതായാലും സ്നേഹിക്കാന്‍ അറിയുന്നവള്‍ ആയാല്‍ മതി...വല്യ സൌന്തര്യം ആണ് എനിക്കെന്നു ഞാന്‍ തെറ്റിദ്ദരിച്ചു... ഞാന്‍ അയ്യപ്പനെ ആശ്വസിപ്പിച്ചു..... അയ്യപ്പന്‍ ഇന്ന് ജീവിക്കുന്ന പലരുടെയും പ്രതീകമാണ്..കെട്ടാന്‍ പോവുന്ന പെണ്ണിനെ കുറിച്ച് നൂറായിരം സങ്കല്പങ്ങള്‍ വച്ച് പുലര്‍ത്തുന്നവര്‍ പെണ്ണ് കാണാന്‍ പോവുന്നതിനു മുമ്പ് കണ്ണാടിയില്‍ നോക്കി സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും.... അയ്യപ്പനും ഞാനും 5..... നിധിയും തേടി....... ലോകത്തെ ആകമാനം പ്രതിസന്ദിയില്‍ ആക്കിയ സാമ്പത്തിക മാന്ധ്യത്തില്‍ ഞാനും അയ്യപ്പനും കുടുങ്ങി.ഉപ്പയുടെ പോക്കെട്ടിനു തുരങ്കം വച്ചും അടുക്കളയിലെ ജീരക പാത്രത്തിന്റെ അടി തപ്പിയും ദിവസന്‍ങള്‍ കഴിച്ചു കൂട്ടിയിരുന്ന ഞാന്‍ പണമില്ലാതെ വലഞ്ഞു.മൊബൈല്‍ റിംഗ് ടൂന്‍ നയാ പൈസ ഇല്ല കയ്യിലൊരു നയാ പൈസ ഇല്ല.... എന്നാക്കി. പേരിനു ഒരു ഡിഗ്രിയും മെയ്യനങ്ങിയാല്‍ വിയര്‍ക്കുന്ന അസുഖവും ഉണ്ടായത് കൊണ്ട് പണിക്കും പോവാന്‍ പറ്റാത്ത അവസ്ഥ.കാലത്ത് തന്നെ പാന്റും ഷര്‍ട്ടും ഇട്ടു ഇറങ്ങുമ്പോള്‍ പിന്നില്‍ നിന്നും ഉമ്മയുടെ ശബ്ദം.... ഹോ മാറ്റി ഇറങ്ങുന്നതൊക്കെ കണ്ടാല്‍ തോന്നും ജോലി ബാന്കിലാനെന്നു....അതോടെ അന്നത്തെ ദിവസം തീര്‍ന്നു കിട്ടും.കടം വാങ്ങാന്‍ ഇനി പരിചയക്കാര്‍ ആരും ഇല്ല... എല്ലാവരും എന്നെ കാണുമ്പോള്‍ തന്നെ മുങ്ങുന്ന അവസ്ഥ.. അയ്യപ്പന്‍റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന രണ്ടു പണിക്കാരെയും വെച്ച് നടത്തുന്ന ഒരു വര്‍ക്ക്‌ഷോപ്പ്.നമ്മുടെ മനുവേട്ടന്‍ അധികാരത്തില്‍ കയറിയതിനു ശേഷം അവനു കണ്ടകശ്ശനി ആണ്. അവന്‍റെ വയസ്സ് പോലെ മുകളിലേക്ക് മാത്രം പോവുന്ന പെട്രോള്‍.ഡീസല്‍ വില പലരെയും വാഹങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാക്കി; അതോടെ അവന്റെ വണ്ടി പണിയും കുറഞ്ഞു..വണ്ടി പണി കുറഞ്ഞ അയ്യപ്പന്‍ നാട്ടിലിറങ്ങി ചില വീടുകളില്‍ രാത്രി വണ്ടി പണി നടത്താന്‍ നോക്കിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി അവന്‍റെ ഡീസല്‍ ടാങ്ക് തകര്‍ത്തതാണ്..വില്ല്സ് പകുതി വലിച്ച് ,,എറിഞ്ഞിരുന്ന കാലം പോയി.ഇപ്പോള്‍ വില്ല്സ് പാക്കില്‍ ജോക്കെര്‍ ബീഡി തിരുകി വലിക്കുകയാണ്‌ കക്ഷി.. അങ്ങനെ ഒരു പണിയുമില്ലാതെ ഞങ്ങള്‍ രണ്ടു പേരും അടുത്തുള്ള പാറകോറിയില്‍ കുളി സീനും കണ്ടു ഇരിക്കുകയാണ്... നാടിനും നാട്ടുകാര്‍ക്കും വേണ്ടാത്ത ഞങ്ങള്‍ സരിതയെ പീഡിപ്പിച്ച മന്ത്രിമാരുടെ അവസ്ഥയിലായിരുന്നു.പണമില്ലാതെ വലഞ്ഞ ഞങ്ങള്‍ രണ്ടു പേരും പച്ച നോട്ടില്‍ ചിരിച്ചിരിക്കുന്ന ഗാന്ധിജിയെ സ്നേഹിച്ചു തുടങ്ങി..എങ്ങനെ പണമുണ്ടാക്കാം,ശരീരം അനങ്ങാതെ ...എന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച..അപ്പോഴാണ്‌ അടുത്തുള്ള ശങ്കരന്‍ ചേട്ടന്‍ പശുവിനെയും കൊണ്ട് അതിലെ പോയത്... എങ്ങോട്ടാ ശങ്കരേട്ടാ രണ്ടു പേരും കൂടെ??? അയ്യപ്പന്‍റെ ചോദ്യം കേട്ട് അയാള്‍ മറുപടി പറഞ്ഞു. ഇവളുടെ ഭര്‍ത്താവ് ചത്ത്‌ പോയീ വിധവാ പെന്ഷന് അപേക്ഷിക്കാന്‍ വില്ലജ് ഓഫീസി വരെ പോകുവാ എന്തെ വരുന്നോഡാ നാറീ വേണ്ടായിരുന്നു ഛെ.... . ഡാ നമുക്കൊരു ലോണ്‍ കിട്ടുമോ എന്ന് നോക്കിയാലോ.... അയ്യപ്പന്‍റെ മണ്ടയും മണ്ടരി ബാധിച്ച തേങ്ങയും ഒരു പോല....പക്ഷെ ഇപ്പൊ ഇവന്‍ പറഞ്ഞതിലും കാര്യമുണ്ട്.... വാ അയ്യപ്പ നമുക്കൊന്ന് പോയി നോക്കാം.. കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി...ഞാന്‍ ബൈക്കെടുത്തു അയ്യപ്പന്‍ പുറകിലും... എങ്ങോട്ടാ വിക്രമാതിത്യനും വേതാളവും കൂടെ............. അയലത്തെ സാബുവാണ്‌.. തന്റെ അമ്മേടെ രണ്ടാം കല്യാനതിനാ എന്തെ പോരുന്നോ.... അയ്യപ്പന്‍റെ മറുപടിയില്‍ അവന്റെ തല താഴ്ന്നു.. ബാങ്കില്‍ തിരക്ക് കുറവായിരുന്നു.കൌണ്ടറില്‍ കണ്ട പെണ്ണിനോട് അയ്യപ്പന്‍ ചോദിച്ചു.. കിട്ടുമോ ... അവള്‍ അയ്യപ്പനെ ഒന്ന് തറപ്പിച്ചു നോക്കി.. കുട്ടീ ഞാന്‍ ഉദ്ദേശിച്ചത് ലോണിന്റെ കാര്യമാ .. കിട്ടുമോ... തന്‍ ഇവിടെ കൂടുതല്‍ നേരം നിന്നാല്‍ തനിക്കു എന്‍റെ കയ്യീന്ന് കിട്ടും. അയ്യപ്പന്‍ വിട്ടില്ല എങ്ങനെയാ ഇന്ട്രസ്റ്റ് ഉണ്ടോ???? തനിക്കിപ്പോ എന്താ വേണ്ടത്.... അയ്യോ ചൂടാവല്ലേ ഞാന്‍ ഉദേശിച്ചത്‌ ലോണിനു കൂടുതല്‍ ഇന്ട്രെസ്റ്റ് ഉണ്ടോ എന്നാണ്... നിങ്ങള്ക്ക് ലോണിനെ കുറിച്ച് അറിയാനാനെങ്കില്‍ ദേ ബാങ്ക് മനെജരുടെ റൂമില്‍ പോയാല്‍ മതി പുള്ളി അവിടെ ഉണ്ടാവും... രണ്ടു പേരും ഓഫീസില്‍ കയറി..സാര്‍ ലോണ്‍ കിട്ടുമോ എന്നറിയാന്‍ വന്നതാ.... അയാള്‍ ഞങ്ങളെ ഒന്ന് സൂക്ഷിച്ചു നോക്കി .. സെക്യൂരിറ്റി വേണം.. സെക്യൂരിറ്റി ഇല്ലാതെ ലോണ്‍ കിട്ടില്ല..... അയ്യപ്പന്‍റെ കണ്ണുകള്‍ വിടര്‍ന്നു.പുറത്തുണ്ട് സെക്യൂരിറ്റി വിളിക്കണോ അയ്യപ്പന്‍റെ കാലില്‍ ഞാന്‍ ഒന്ന് ചവിട്ടി ....അയാള്‍ തുടര്‍ന്ന്.. i mean ഡോകുമെന്റ്സ് .. ആധാരം പോലെ വല്ലതും ഉണ്ടോ..???ആധാരം പോയിട്ട് സ്വന്തമായി ആധാര്‍ കാര്‍ഡ് പോലും ഇല്ലാത്ത ഞങ്ങള്‍ വെടിപ്പോതില്‍ ആധാരം തിരുകിയ പ്പോലെ ഇരുന്നു.കൂടുതല്‍ സംസാരിച്ചിട്ടു കാര്യം ഇല്ല എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ പുറത്തിറങ്ങി... അയ്യപ്പന്‍റെ മൊബൈല്‍ ഒന്ന് റിങ്ങി... നമ്പര്‍ നോക്കിയ അവന്‍ കുറച്ചു ദൂരേക്ക്‌ പോയി ആരോടോ സംസാരിക്കുന്നത് കേട്ടു... അര മണിക്കൂറിനു മുകളില്‍ അവന്‍ സംസാരിച്ചു കാണും ...ആരാണെന്ന് ചോദിച്ചപ്പോള്‍ അവന്‍ മിണ്ടിയില്ല.എന്നോട് പോവാന്‍ പറഞ്ഞു ... അയ്യപ്പനെ തനിച്ചാക്കി പോവുമ്പോഴും മനസ്സില്‍ ഒരു സംശയം ബാക്കിയായിരുന്നു. ആരാണ് ആ ഫോണ്‍ ചെയ്തത്???? എന്തായിരിക്കും അവര്‍ അത്ര സമയം സംസാരിച്ചത്???/ പിറ്റേന്ന് ഞാന്‍ അയ്യപ്പനെ കണ്ടില്ല ... തീര്‍ത്തും ഒറ്റപ്പെട്ട ഞാന്‍ സഖാവ് V.S ന്‍റെ അവസ്ഥയില്‍ ആയി.. അയ്യപ്പന്‍ എങ്ങോട്ടാണ് പോയതെന്ന് ഒരു പിടിയും ഇല്ല.മൊബൈല്‍ ആണെങ്കില്‍ സ്വിച്ച് ഓഫ്‌.. അന്ന് രാത്രി ക്ലബ്ബില്‍ സീരിയലും കണ്ടു കരഞ്ഞിരിക്കുമ്പോള്‍ അയ്യപ്പന്‍ വന്നു വിളിച്ചു...അവന്‍ എന്നെ പാറകോറിയില്‍ കൊണ്ട് പോയി.നീഎവിടെ ആയിരുന്നു അയ്യപ്പാ.. എന്തിനാ നീ ഫോണ്‍ സ്വിച് ഓഫ്‌ ആക്കിയത്..ആരായിരുന്നു നിനക്ക് ഫോണ്‍ ചെയ്തത്.. ഈ രാത്രിയില്‍ എന്താ ഇവിടെ പരിപാടി.... അയ്യപ്പന്‍ ഒന്നും മിണ്ടിയില്ല.. കുറച്ചു സമയത്തിന് ശേഷം അവന്‍ സംസാരിച്ചു തുടങ്ങി. ഞാന്‍ പറയുന്നത് നീ സൂക്ഷിച്ചു കേള്‍ക്കണം എടുത്തു ചാടി ഇങ്ങോട്ടൊന്നും പറയണ്ട... ഞാന്‍ ഇന്ന് പോയത് നെന്മാറ എന്നാ സ്ഥലത്തേക്കാ ഒരാളെ കാണാന്‍... അയാളെ ഞാന്‍ കണ്ടു .നീ പോന്നാല്‍ ശരിയാവില്ല എന്നുള്ളത് കൊണ്ടാ നിന്നെ കൊണ്ട് പോവാതിരുന്നത്.. ഇനി ഞാന്‍ ഒരു കഥ പറയാം... വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം നമ്മുടെ നാട് ഒരു വലിയ പ്രകൃതി ക്ഷോപം നേരിടേണ്ടി വന്നു.കനത്ത പേമാരിയും,ഉരുള്‍ പൊട്ടലും ,മണ്ണോലിപ്പും,വെള്ളപ്പൊക്കവും....ഒരു പാട് പേര്‍ മരിക്കുകയും ,കനത്ത നാശ നഷ്ട്ടം ഉണ്ടാവുകയും ചെയ്തു.അന്ന് ഭൂമിയില്‍ നിന് ഒരു പ്രതേക ശക്തി ചില ലോഹങ്ങളിലേക്ക് ആകര്ഷിക്കപ്പെടുകയുണ്ടായി... പഴയ തറവാടുകളില്‍ കാണുന്ന,പിച്ചള,ഓട്,ചെമ്പ് തുടങ്ങിയവ കൊണ്ടുടാക്കിയ കോളാമ്പി,വെറ്റില ചെല്ലം,പാത്രങ്ങള്‍,കൂജ......തുടങ്ങിയവയിലേക്ക്.. അന്നത്തെ ആളുകള്‍ ഈ ലോഹങ്ങളില്‍ പ്രേത ബാധ ഉണ്ടെന്നും പറഞ്ഞു ഇത്തരം ലോഹങ്ങള്‍ കുഴിച്ചിടുകയോ,പത്തായത്തില്‍ അടച്ചു വെക്കപ്പെടുകയോ ചെയ്തു. എനിക്ക് അയ്യപ്പന്‍ പറയുന്നത് മനസ്സിലായില്ല.. കെമിസ്ട്രിയിലും,ജെഒഗ്രഫിയിലും പത്തിന് താഴെമാത്രം മാര്‍ക്ക് വാങ്ങിയ അയ്യപ്പന്‍..... ഡാ ശ്രദ്ദിക്കു... ഇത്തരം ലോഹങ്ങള്‍ക്ക് വിദേശ കമ്പനികള്‍ നല്‍കിയ പേരാണ് ....... R.P അഥവാ റൈസ് പുള്ളര്‍...... നമ്മള്‍ ഒരു കളി കളിക്കാന്‍ പോവുകയാണ്. പണ്ട് നിന്റെ വെല്ലിപ്പയുടെ തോട്ടത്തിലെ അണ്ടി കക്കാന്‍ പോയ പോലെ ആപ ഊപ കളിയല്ല ..കോടികളുടെ ബിസിനസ്‌..... പെട്ടെന്ന് അയ്യപ്പന്‍റെ ഫോണ്‍ ബെല്ലടിച്ചു....ചൂണ്ടു വിരല്‍ ചുണ്ടില്‍ ചേര്‍ത്ത് വച്ച് മിണ്ടരുതെന്ന് അവന്‍ ആണ്ഗ്യം കാണിച്ചു...അവന്‍ സ്പീക്കര്‍ ഓണ്‍ ചെയ്തു. എന്റെ ഹൃദയം പട പട മിടിച്ചു.... എന്തായിരിക്കുംRP ..എന്ത് കളിയാണ് അയ്യപ്പന്‍ കളിക്കാന്‍ പോവുന്നത്... ആരായിരിക്കും ഫോണില്‍.......അയ്യപ്പാ ഞാനാ ആന്റണി .... നാളെ 2 മണി ആവുമ്പോഴേക്കും ണീ ഇവിടെ എത്തണം.നല്ല പുള്ളിഗ് ഉള്ള വണ്ടിയായിരിക്കണം.. നേരെ പൊള്ളാച്ചി.... പ്രോഗ്രാമ്മില്‍ മാറ്റമില്ല.... (തുടരും)) ന്റണി ചേട്ടാ എന്റെ കൂടെ നാളെ എന്റെ ഒരു സുഹൃത്തും കൂടി ഉണ്ടാവും. കുഴപ്പമില്ല അയ്യപ്പ ,പക്ഷെ നമ്മുടെ ഉദ്ദേശം നമ്മള്‍ മൂന്ന് പേര്‍ അല്ലാതെ മറ്റൊരാള്‍ അറിയരുത്.പിന്നെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ തിരിച്ചു വരും എന്ന ഉറപ്പൊന്നും കൊടുക്കണ്ട,ഇവിടെ എത്തും വരെ പണവും ഭദ്രമായി ഇരിക്കണം.. ... ഫോണ്‍ ഡിസ്കണക്ട് ആയി... ഞാന്‍ അന്തം വിട്ടു നോക്കി നില്‍ക്കുകയാണ്... ഡാ അയ്യപ്പ ഞാനില്ല ഈ കളിക്ക് ..പട്ടിനിയാനെങ്കിലും ഞാന്‍ ഇപ്പൊ സമാദാനമായി കഴിയുന്നുണ്ട്.. അയാള്‍ പറഞ്ഞത് കേട്ടില്ലേ തിരിച്ചു വരുമെന്ന് വീട്ടുകാരോട് പറയേണ്ടെന്ന്.... ഡാ ഓര്‍മ്മ വച്ച നാള്‍ മുതല്‍ നീ എന്റെ കൂട്ടുകാരന്‍ ആണ്.. എന്റെ സുഖത്തിലും ദുഖത്തിലും നീ എന്റെ കൂടെ ഉണ്ടായിരുന്നു.നീ എന്റെ കൂടെ ഉണ്ടാവും എന്ന് ഞാന്‍ വിശ്വസിച്ചു പോയി..അത് എന്റെ തെറ്റ്... പണ്ട് ആരോ പറഞ്ഞിട്ടുണ്ട് കര്‍മ്മം കൊണ്ട് പുരുഷന്‍ ഗര്‍ഭം ധരിക്കുന്നതാണ് സുഹൃത്ത്‌ എന്ന്... മടുത്തു വീട്ടുകാരുടെ ഇടയിലും,നാട്ടുകാരുടെ ഇടയിലും പത്തു പൈസക്ക് ഗതി ഇല്ലാത്തവന്‍ ആയി ..ഇനി വയ്യാ... അത് കൊണ്ടാ എന്റെ അമ്മ മിച്ചം വച്ച് ഉണ്ടാക്കിയതും,അപ്പന്റെ പിഎഫും കൊണ്ടുണ്ടാക്കിയ വര്‍ക്ക്‌ ഷോപ്പ് ഞാന്‍ വിറ്റത്..ഇത് എന്റെ അവസാന കളിയാണ്.. നീ ഉണ്ടെങ്കിലും ഇല്ലെങ്കിലും അയ്യപ്പന്‍ കളിക്കും...കാരണം നനഞ്ഞിറങ്ങി ഇനി കുളിക്കാതെ കയറാന്‍ പറ്റില്ല.....അയ്യപ്പന്‍റെ കണ്ണ്കള്‍ നിറഞ്ഞു. ഡാ ഞാനുണ്ടെടാ നിന്റെ കൂടെ മരിക്കാന്‍ ആണെങ്കിലും രക്ഷപ്പെടാന്‍ ആണെങ്കിലും... ഞാന്‍ അവനെ കെട്ടിപ്പിടിച്ചു .. അന്ന് രാത്രി ഉറക്കം വന്നില്ല.. ചിന്തകള്‍ നൂലില്ലാ പട്ടം പോലെ പറന്നു കളിച്ചു.ഇടക്കെപ്പോഴോ മയങ്ങിയപ്പോള്‍ ഫോണ്‍ റിങ്ങ് എന്നെ ഉണര്‍ത്തി. അയ്യപ്പന്‍ ആണ്.. ജനല്‍ തുറന്നു നോക്കിയപ്പോള്‍ പുറത്തു ഒരു കറുത്ത സ്കോര്‍പിയോയുമായി അയ്യപ്പന്‍ നില്‍ക്കുന്നു... പെട്ടെന്ന് ഞാന്‍ ഡ്രസ്സ്‌ മാറി... പതിവ് പല്ലവിയുമായി വന്ന ഉമ്മയുടെ മുന്നില്‍ തല കുനിച്ചു നിന്നു.. ഉമ്മ എന്നെ ആനുഗ്രഹിക്കണം... ഓ ഊര് തെണ്ടാന്‍ ഇപ്പൊ എന്റെ മോന് അനുഗ്രഹവും വേണോ... ഉമ്മാ ഞാന്‍ ഇന്നൊരു ഇടം വരെ പോവുകയാണ് ... വിജയിക്കുകയാണെങ്കില്‍ വീണ്ടും കാണാം... ഉമ്മയുടെ മറുപടിക്ക് കാക്കാതെ ഞാന്‍ പുറത്തിറങ്ങി... അയ്യപ്പന്‍റെ കയ്യില്‍ നിന്നും ചാവി വാങ്ങി വണ്ടി എടുത്തു... അയ്യപ്പാ കയ്യില്‍ എത്ര കാശുണ്ട്.... പതിമൂന്നു ലക്ഷം... പണം എവിടെയാ വച്ചിരിക്കുന്നത്.. ദേ ആ ബോക്സിന്റെ ഉള്ളില്‍ ഭദ്രമായി വച്ചിട്ടുണ്ട്.... അയ്യപ്പന്‍റെ മുഖത്ത് ഒരു വിജയിയുടെ ഭാവം ആയിരുന്നു. കുറച്ചു ദൂരം കഴിഞ്ഞു മുഖാമിന് മുന്നില്‍ വണ്ടി നിര്‍ത്തി 500 രൂപ നേര്ച്ചപ്പെട്ടിയില്‍ ഇട്ടു. അത്യാവശ്യം നല്ല വേഗതയില്‍ ആണ് ഞാന്‍ വണ്ടി ഓടിച്ചത് 12 മണി ആയപ്പോഴേക്കും ഞങ്ങള്‍ പാലക്കാട് എത്തി.... ഇനി ഒരു അരമണിക്കൂര്‍ കൂടി നെന്മാരയിലേക്ക്..... അയ്യപ്പന്‍ ആന്റണിയെ വിളിച്ചു വന്നു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു... അയ്യപ്പാ നീ ഇതിനു മുംബ് ഇത്തരം ബിസിനസ്‌കളുമായി വന്നപ്പോഴെല്ലാം ഞാന്‍ എതിര് പറഞ്ഞിട്ടുണ്ട്.കാരണം ചതിക്കുഴികള്‍ നിറഞ്ഞതാണ്‌ ഇതിന്റെ പിന്നാമ്പുറം.... വെള്ളി മൂങ്ങയും,ഇരു തല മൂരിയും,NM എന്നാ നാഗ മാണിക്യവും.... എത്ര പേര്‍ ഇതിന്റെ പേരില്‍ വന്ജിക്കപ്പെട്ടു.എത്ര പേര്‍ കൊല ചെയ്യപ്പെട്ടു... എന്നിട്ടും നീ ആകെയുള്ള സമ്പാത്യമായ വര്‍ക്ക്‌ഷോപ്പ് പോലും വിറ്റ് തുലച്ചു...... ഷാഹുല്‍ ചത്ത കുട്ടിയുടെ ജാതകം നോക്കരുത്.... കിട്ടാന്‍ പോവുന്ന ലാഭം മാത്രം നോക്ക്.... നെന്മാറ ബസ്‌സ്ടാണ്ട് എത്തുന്നതിനു മുമ്പുള്ള ബാറിലേക്ക് വണ്ടി കയറ്റി.സമയം 12.45 അയ്യപ്പന്‍ ഒരു തവണ കൂടി ആന്റണിയെ വിളിച്ചു.. വാടാ അയാള്‍ മുകളിലുണ്ട് നമുക്ക് അങ്ങോട്ട്‌ നീങ്ങാം.. ഡോര്‍ ലോക്ക് ചെയ്തു ഞങ്ങള്‍ ബാരിനുള്ളിലേക്ക് കയറി...എസി റൂമിലെ അരണ്ട വെളിച്ചത്തില്‍ അയാള്‍ ഞങ്ങളെയും കാത്തിരിക്കുകയായിരുന്നു....ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി നാല്പതു പിന്നിട്ടെങ്കിലും ആരോഗ്യവാന്‍..മുഖത്ത് നിറയെ വസൂരിക്കലകള്‍..നീണ്ട താടി..പറ്റെ വെട്ടിയ തല മുടി,ചുവന്ന കണ്ണുകള്‍.. ഒരു സ്ഥിരം സിനിമാ വില്ലനെ പോലെ... ഞങ്ങള്‍ അയാള്‍ക്ക്‌ മുന്നിലെ കസേരയില്‍ ഇരുന്നു.. ഇരുവര്‍ക്കും അയാള്‍ കൈ തന്നു...സ്വയം പരിചയപ്പെടുത്തി... എങ്ങനെ വീശുമോ....... ദേ ഇവന്‍ അടിക്കില്ല പിന്നെ ആരെങ്കിലും നിര്‍ബന്തിച്ചാല്‍ മാത്രം ഞാന്‍ രണ്ടെണ്ണം കഴിക്കും.... എന്നാ അയ്യപ്പന്‍ കഴിക്ക് ഞാന്‍ നിര്‍ബന്ധിചിരിക്കുന്നു.. ഇങ്ങനെയുള്ള പരിപാടിക്ക് ഇറങ്ങുമ്പോള്‍ രണ്ടെണ്ണം കഴിക്കുന്നത്‌ നല്ലതാണ്...ബെയറര്‍ കൊണ്ട് വന്ന രണ്ടു ലാര്‍ജ് നിമിഷ നേരം കൊണ്ട് അയ്യപ്പന്‍ അകത്താക്കി.ആന്റണിയുടെ കയ്യില്‍ നിന്നും സിഗെരറ്റ് വാങ്ങി ആഞ്ഞു വലിച്ചു.. ( പുകവലിയും മദ്യപാനവും ആരോഗ്യതിനു ഹാനികരം} മൊത്തം പതിനാലു വിദേശ കമ്പനികള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഉണ്ട്.. ഈ RPക്ക് വേണ്ടി.പല സിനിമാ താരങ്ങളും,ജ്വേല്ലേരി മുതലാളിമാരും ഈ ബിസിനെസ്സ് നടത്തിയവരാണ്.... കമ്പനി പറയുന്നത് RPപവര്‍ ഉള്ള പൊരുളിന് ഒരു ഇഞ്ചിന് ഒരു കോടി രൂപയാണ്.. നമ്മള്‍ ഡീല്‍ ചെയ്യാന്‍ പോവുന്നത് ജര്‍മന്‍ കമ്പനിയായ ഹസേബിയോടാണ് ..ഒരു പാട് ചതിക്കുഴികള്‍ നിറഞ്ഞത്‌ ആയതു കൊണ്ട് കമ്പനി അത്ര പെട്ടെന്ന് ഈ പരിപാടിക്ക് നില്‍ക്കില്ല. അവരുടെ അന്വേഷണത്തില്‍ സംഗതി സത്യം ആണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അവര്‍ കമ്പനി അപ്രയിസറെ വിട്ടു തരികയുള്ളൂ... അപ്പ്രയിസര്‍ എന്നാല്‍ കമ്പനിക്ക്‌ വേണ്ടി RP ടെസ്റ്റ്‌ ചെയ്യുന്ന ആള്‍. കമ്പനിയില്‍ നമ്മള്‍ 25000രൂപ അടക്കുമ്പോള്‍ സാദനം ടെസ്റ്റ്‌ ചെയ്യാന്‍ അപ്പ്രയിസരെ വിട്ടു തരുന്നു... അപ്പരയിസര്‍ വന്നു ടെസ്റ്റ് ചെയ്തു ഓക്കേ ആയാല്‍ അര മണിക്കൂറിനുള്ളില്‍ നമുക്ക് ഇഷ്ട്ടമുള്ള ഇടത്ത്കമ്പനി പണം എത്തിച്ചു തരും. പക്ഷെ രൂപ ആയിരിക്കില്ല.ഡോള്ലെര്‍ ആവും... പണം നമ്മുടെ കയ്യില്‍ എത്തിയാല്‍ അത് ലക്ഷ്യ സ്ഥാനത് എത്തിക്കുക എന്നത് നമ്മുടെ റിസ്ക്‌ ആണ്. ഞങ്ങള്‍ ആന്റണിയുടെ കണ്ണുകളിലേക്കു നോക്കി ഇരിക്കുകയാണ്... RP പവര്‍ ഉള്ള സാദനത്തിന്റെ ഫോട്ടോ എടുക്കാന്‍ കഴിയില്ല.. കാരണം 45 മെഗാ പിക്സെല്‍ ക്യാമറക്ക് ത്താഴെയുള്ള ഏതു ക്യാമറയും അടിച്ചു പോവും..ഇലക്ട്രിക്‌ ബള്‍ബുകളുടെയും സ്ഥിതി ഇത് തന്നെ അത്രയും പവര്‍ ആണ് ഈ പൊരുളിന്... ഇതിന്റെ ടെസ്റ്റിംഗ് വൈറ്റ് റൈസ് അഥവാ നമ്മുടെ വെള്ള അരി ഉപയോഗിച്ചാണ്... ഈ സാദനത്തിന്റെ തൊട്ടടുത്ത്‌ കുറച്ചു വെള്ള അരി വിതറുന്നു. പത്തു സെക്കന്റ്‌ കൊണ്ട് ആ അരി പൊരുളില്‍ ഒട്ടിപ്പിടിക്കണം ..14സെക്കന്റ്‌ കൊണ്ട് അത് പൊടിയായി താഴെ വീഴണം.. ഇതാണ് റൈസ് പുല്ലറിന്റെ ഒറിജിനല്‍ ടെസ്റ്റിംഗ്.... പിന്നെ വല്യ വല്യ ടീമുകളെ എനിക്ക് കിട്ടഞ്ഞിട്ടല്ല ഞാന്‍ നിങ്ങളെ വിളിച്ചത്.. സാദനം ഉള്ളത് പൊള്ളാച്ചിയില്‍ മുത്ത്‌ വേല്‍ കൌണ്ടര്‍ എന്ന് പറയുന്ന ആളുടെ അടുത്താണ്.. ടീലിങ്ങും പൊള്ളാച്ചി ആയിരിക്കും.. തമിള്‍നാട് ആണ് എന്ന് പറഞ്ഞപ്പോള്‍ എല്ലാവര്ക്കു ഒരു മടി... കാരണം അണ്ണന്മാര്‍ ഈ പേരും പറഞ്ഞു ഒരു പാട് പേരെ പറ്റിച്ചിട്ടുണ്ട്. പക്ഷെ കൊണ്ടറെ എനിക്കറിയാം വിശ്വസിക്കാന്‍ പറ്റിയ ആളാണ്‌... പിന്നെ പൊരുള്‍ മൊത്തം 6 ഇഞ്ചാണ്.. അതായത് കൌണ്ടര്‍ക്ക് വേണ്ടത് 12 ലക്ഷം രൂപ... കമ്പനി നമുക്ക് നല്‍കുന്നത് ആറു കോടി രൂപ.... ഇതില്‍ എനിക്കെത്ര നിങ്ങള്‍ക്കെത്ര....????? ഞാനും അയ്യപ്പനും മുഖത്തോട് മുഖം നോക്കി... ആന്റണിക്ക് എത്രയാ വേണ്ടത് ആന്റണി ഒരു സിഗേരട്ടിനു കൂടി തീ കൊടുത്തു..പുക വലിചൂതി അയാള് പറഞ്ഞു.. രണ്ടു കോടി രൂപ എനിക്ക്..നാല് കോടി നിങ്ങള്ക്ക്....എന്താ സമ്മതമാണോ..... അയ്യപ്പന്‍ മറ്റൊന്നും ആലോചിക്കാതെ പറഞ്ഞു .. സമ്മതം.. ആന്റണിയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു... എങ്ങനെ നിങ്ങള്‍ വെടി വെക്കാരുണ്ടോ ഞങ്ങളുടെ രണ്ടു പേരുടെയും മുഖത്ത് നാണം വന്നു... നിങ്ങള്‍ കരുതിയ വെടിയല്ല.. ദാ ഇത് കൊണ്ട് വെടി വച്ചിട്ടുണ്ടോ... അയാള്‍ എളിയില്‍ നിന്നും രണ്ടു റിവോള്‍വര്‍ എടുത്തു ടാബിളില്‍ വച്ചു....എന്തെങ്കിലും സംഭവിച്ചാല്‍ സ്വയ രക്ഷക്ക് ഇത് മാത്രമേ കാണൂ.. ഒരെണ്ണം നിങ്ങള്‍ എടുത്തോ ... ഒരെണ്ണം എന്റെ കയ്യിലും ഉണ്ടാവും.. പിന്നെ 9 ബുള്ളെറ്റ് ഉണ്ട് അതില്‍ ...ആവശ്യത്തിനു മാത്രം ഉപയോഗിക്കാം... വിറയ്ക്കുന്ന കൈകളോടെ ഞാന്‍ അതെടുത്തു.... അപ്പോള്‍ നമ്മള്‍ ഇറങ്ങുകയാണ്... ഇനി മുതല്‍ നമുക്ക് നാല് കണ്ണും ,നാല് കയ്യും, രണ്ടു തലച്ചോറും വേണം,കേരള ബോര്‍ടെര്‍ കഴിയുന്നതിനു മുംബ് സിം കാര്‍ഡുകള്‍ മാറണം...ഇനി നമ്മള്‍ മൂന്നല്ല ,ഒന്നാണ്..ജീവിക്കാനായാലും,മരിക്കാനായാലും.. അയാളുടെ വാക്കുകള്‍ ഞാങ്ങള്‍ക്ക് ദൈര്യം പകര്‍ന്നു.... മൂന്നു പേരും പരസ്പരം കെട്ടിപ്പിടിച്ചു... ബില്‍ അടച്ചു ഞങ്ങള്‍ ബാറില്‍ നിന്നും ഇറങ്ങി.... നിധിയും തേടിയുള്ള യാത്ര തുടരുന്നു.... (തുടരും))അയ്യപ്പനും ഞാനും 7.. നിധിയും തേടി 3.... പൊരുളും തേടിയുള്ള ഞങ്ങളുടെ യാത്ര തുടരുകയാണ്.ആന്റണി ഞങ്ങളുടെ കൂടെയുള്ളത് ഞങ്ങള്‍ക്ക് കൂടുതല്‍ ധൈര്യം നല്‍കി.അയാളുടെ വാക്കുകളില്‍ പ്രതേക ഊര്‍ജ്ജം ഉണ്ടായിരുന്നു..അയാളോട് ഞങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസം തോന്നി തുടങ്ങി.. സമയം 2.45pm ഞങ്ങള്‍ കൊഴിഞ്ഞാമ്പാറ കഴിഞ്ഞു.. കാല്‍ ആക്സിലേറ്ററില്‍ അമര്‍ന്നു..നഗരം വിട്ടു ഗ്രാമത്തിന്റെ പച്ചപ്പിലൂടെ ഞങ്ങളുടെ വാഹനം നീങ്ങി... ഇടുങ്ങിയ റോഡിന്റെ ഒരു വശം മുഴുവന്‍ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പുല്‍ വയലേലകള്‍.. മറു വശത്ത് തരിശായി കിടക്കുന്ന പറമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകള്‍.. ഒവി വിജയന്‍റെ ഖസാക്കിന്റെ ഇതിഹാസത്തിലെ അതെ സ്ഥലം എന്ന് തോന്നിപ്പിച്ചു.റോഡില്‍ മുഴുവന്‍ നെല്ല് ഉണക്കാന്‍ ഇട്ടിരിക്കുകയാണ്.കോണ്ക്രീറ്റ് കെട്ടിടങ്ങള്‍ നന്നേ കുറവ്.. ഓല മേഞ്ഞ കുടിലുകള്‍ മുള്ള് കൊണ്ട് കൊണ്ട് വേലി കെട്ടി തിരിച്ചിരിക്കുന്നു..തീറ്റി കഴിഞ്ഞു കൂടണയാന്‍ പോവുന്ന ആട്ടിന്‍കൂട്ടങ്ങളെ ഒഴിച്ച് നിര്‍ത്തിയാല്‍ റോഡ്‌ കാലിയാണ്...കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ആന്റണി വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു.ഞാന്‍ വണ്ടി അരികിലേക്ക് നിര്‍ത്തി. അയ്യപ്പനോട്‌ 25000 രൂപ എടുക്കാന്‍ ആവശ്യപ്പെട്ടു.അയ്യപ്പന്‍ ബോക്സ് ഒരു സ്ക്രൂഡ്രൈവേര്‍ കൊണ്ട് തുറന്നു അതില്‍ നിന്നും പണം എണ്ണി നോക്കി ആന്റണിക്ക് നല്‍കി.. ആന്റണി പണം അരയില്‍ തിരുകി. അയാള്‍ രണ്ടു പുതിയ സിം കാര്‍ഡ് എടുത്ത് പഴയ സിം മാറ്റാന്‍ പറഞ്ഞു...ഞാനും അയ്യപ്പനും സിം കാര്‍ഡ് മാറ്റി.. പുതിയ നമ്പരുകള്‍ രണ്ടു പ്പേരും പരസ്പരം സേവ് ചെയ്തു വച്ച്...സ്പീഡ് ടയലില്‍ രണ്ടും മൂന്നും അയ്യപ്പന്‍റെയും,ആന്റണിയുടെയും നമ്പരുകള്‍ ആക്കി വച്ചു. ഇനി നമ്മള്‍ സൂക്ഷിക്കണം.. കുറച്ചു ദൂരം കൂടി പോയാല്‍ ബാലരാമപുരം ചെക്ക്പോസ്റ്റ് ആണ്. കേരളം അവിടെ തീരും..ആര് എന്ത് ചോദിച്ചാലും നമ്മള്‍ ബിസിനസ്‌കാരാണ്... പറഞ്ഞത് മനസ്സിലായല്ലോ... പോലീസുകാരെ കണ്ടു പേടിക്കരുത് .എല്ലാം ഞാന്‍ പറഞ്ഞോളാം.. നിങ്ങള്‍ മിണ്ടാതെ ഇരുന്നാല്‍ മതി.... മനസ്സിലേക്ക് ഭയം ചിറകടിച്ചു വരാന്‍ തുടങ്ങി... ഞാന്‍ വണ്ടിയെടുത്തു.... ദൂരെ നിന്നെ കാണാം ചെക്ക്‌ പോസ്റ്റ്.. ഞങ്ങളെ കണ്ടതും കവാടം താഴ്ന്നു...ശരീരമാസകലം ചെറിയ വിറ... അയ്യപ്പന്‍ കണ്ണും തള്ളി ഇരിപ്പാണ് ബാക്കില്‍... ഒരു പോലിസ് ഗാര്‍ഡ് ഞങ്ങളുടെ അടുത്ത് വന്നു. ആന്റണി പതിയെ ഗ്ലാസ് താഴ്ത്തി. എങ്കെ പോറെന്‍??? ആന്റണിയാണ് മറുപടി പറഞ്ഞത്.. പൊള്ളാച്ചി എതുക്ക്‌ ??? സാര്‍ പലാപളം ബിസിനസ്‌... ലോഡ് ഏത്തി വിട്ടെന്‍ കാശ് വാങ്കിരതുക്കാക പോരെന്‍... സരി സരി വണ്ടി ചെക്ക് പണ്ണണം... അതോടെ ഞങ്ങളുടെ ധൈര്യം മുഴുവന്‍ പോയി ..വണ്ടി ചെക്ക്‌ ചെയ്‌താല്‍ അയ്യപ്പന്‍റെ കയ്യിലുള്ള കാശ്,എന്‍റെയും ആന്റണിയുടെയും അരയിലുള്ള ലൈസന്‍സ് ഇല്ലാത്ത റിവോള്‍വര്‍,, ദൈവമേ... തുടക്കം തന്നെ പിഴച്ചല്ലോ...ആന്റണി ഞങ്ങളോട് കണ്ണിറുക്കി കാണിച്ചു.. സാര്‍... അയാള്‍ തിരിഞ്ഞു നോക്കി.. അയാളുടെ കയ്യില്‍ ആന്റണി ഒരു നൂറു രൂപ വച്ച് കൊടുത്തു.. ചിരിച്ച മുഖത്തോടെ അയാള്‍ പറഞ്ഞു.. ആ ഇത് മുതലിലെ സെന്ച്ചാല്‍ ഏതാവുത് പ്രോബ്ലം ഇരിക്കാ.... ആ വണ്ടി പോട്ട്... കവാടം ഉയര്‍ന്നു..ഞങ്ങളുടെ വണ്ടി മുന്നോട്ടു നീങ്ങി.. മനസ്സില്‍ ഭയങ്കര ആശ്വാസം ആയിരുന്നു.. ഞങ്ങള്‍ക്ക് ആന്റണിയോട് കൂടുതല്‍ ബഹുമാനം തോന്നി... welcom to tamilnadu വലിയൊരു ബോര്‍ഡ്‌ റോഡരികില്‍ തന്നെ... പാലക്കാടന്‍ കാറ്റിന്റെ വരവ് നിലച്ചു...പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഞങ്ങളുടെ വാഹനം ചീറി പാഞ്ഞു.. തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ നിന്നും ഒരു തവണ കൂടി ഫുള്‍ ടാങ്ക്‌ പെട്രോള്‍ അടിച്ചു. സമയം.3.30pm.. ഇനി ഒന്നര മണിക്കൂര്‍ കൂടി പൊള്ളാച്ചിയിലേക്ക്... ആദ്യം കൗണ്ടര്‍.. പിന്നെ കമ്പനി അപ്പ്രയിസര്‍.. 8 മണിക്ക് ടീലിംഗ്ഗ് നടത്തണം.. പണം കിട്ടിയാല്‍ കടത്താന്‍ സുഖം രാത്രിയാണ്.. ഈ ചെക്ക്‌ പോസ്റ്റ് കവര്‍ ചെയ്യുന്ന മറ്റൊരു റോഡുണ്ട്... ടീലിംഗ് കഴിഞ്ഞാല്‍ മൂന്നു മണിക്കൂര്‍ കൊണ്ട് പാലക്കാട്.. അവിടെ വണ്ടി ഉപേക്ഷിച്ചു ഒരു ടാക്സി എടുത്തു മണ്ണാര്‍ക്കാട് അവിടെ എന്റെ സുഹൃത്ത് ഉണ്ട്..അവന്‍ ഡോളറിനു പകരം രൂപ തരും...പിന്നെയെല്ലാം നിങ്ങളുടെ കയ്യില്‍ അവിടെ എന്റെ റോള് തീരും.... മനസ്സില്‍ പ്രതീക്ഷകള്‍ മൊട്ടിട്ടു... ഒരു ബാങ്കിനോട് ചേര്‍ത്ത് വണ്ടി നിര്‍ത്തി.. ആന്റണി പണം അടക്കാന്‍ പോയി.. അപ്പ്രയിസരെ വിട്ടു കിട്ടാന്‍ കമ്പനിക്ക്‌ 25000 രൂപ അഡ്വാന്‍സ് കൊടുക്കണം.. പണം അടച്ചു ആന്റണി തിരിച്ചു വന്നു.. വണ്ടി വീണ്ടും മുന്നോട്ടു നീങ്ങി..കുറച്ചു പോയപ്പോള്‍ ആന്റണി വണ്ടി വലത്തോട്ട് തിരിക്കാന്‍ പറഞ്ഞു.. ടാര്‍ ചെയ്യാത്ത ആ പഞ്ചായത്ത് റോഡിലൂടെ പോടീ പരത്തി ഞങ്ങള്‍ മുന്നോട്ടു കുതിച്ചു.ഒരു വലിയ ഗേറ്റിനു മുന്നിലാണ് ആ യാത്ര അവസാനിച്ചത്‌...സമയം 5.pm ആന്റണി കൗണ്ടര്‍ക്ക് ഫോണ്‍ ചെയ്തു.നിമിഷങ്ങള്‍ക്കകം ആ വല്യ ഗേറ്റ് ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നു.. വാഹനം അകത്തേക്ക് കയറ്റി.. ചുറ്റും മതില്‍ കൊണ്ട് മറച്ച ഒരു ലോകം ആയിരുന്നു അത്.. പറമ്പ് നിറയെ തെങ്ങുകള്‍.. ചുവട്ടില്‍ പണിക്കാര്‍ മുന്നൂറിനു മുകളില്‍..മുഴുവന്‍ തടിമാടന്മാര്‍ എല്ലാവരും ഞങ്ങളുടെ വണ്ടിയില്‍ തന്നെ നോക്കി നില്‍ക്കുകയാണ്.. ഈശ്വരാ ഇവിടെ നിന്നും എന്തെങ്കിലും സംഭവിച്ചാല്‍ ജീവനോടെ പുറത്തു പോവുക അസാദ്യം.. ഞാന്‍ പതിയെ അരയിലെ റിവോള്‍വര്റില്‍ തടവി.. ചെറിയൊരു ആശ്വാസം... ഞങ്ങള്‍ വണ്ടി നിര്‍ത്തി മുന്നോട്ടു നടന്നു.. ഒരു ചെറിയ പാറകൂട്ടത്തിനു അടുത്ത് ചെറിയ ഒരു ക്ഷേത്രം.. അതിനു മുന്നില്‍ പ്രാര്‍ഥിച്ചു നില്‍ക്കുകയാണ് കൗണ്ടര്‍.. ഞങ്ങളെ വഴിയില്‍ നിര്‍ത്തി ആന്റണി മാത്രം അയാളുടെ അടുത്തേക്ക് ചെന്നു.. കാല്‍പെരുമാറ്റം കേട്ട് അയാള്‍ ഒന്ന് തിരിഞ്ഞു... സിനിമകളില്‍ കാണുന്ന കൗണ്ടറെ പോലെ ആയിരുന്നില്ല അയാള്‍.. ആറടിയിലതികം പൊക്കവും,ഒത്ത ശരീരവും ഉള്ള ഒരു അജാനബാഹു.. കഴുത്തില്‍ നിറയെ രുദ്രാക്ഷ മാലകള്‍..നെറ്റിയില്‍ നീളത്തില്‍ ചന്ദനക്കുറി.. നീട്ടി വളര്‍ത്തിയ മുടി എണ്ണ തേച്ചു പിറകിലോട്ടു ചീവി വച്ചിരിക്കുന്നു... ഒറ്റമുണ്ട് പുതച്ചു ,വെള്ള തുണിയും ഉടുത് ഒരു രൂപം.. അയാള്‍ ആന്റണിയോട് എന്തൊക്കെയോ പറയുന്നു.. ഇടയ്ക്കു ഞങ്ങളെ നോക്കി കൈ വീശി കാണിച്ചു ...കുറച്ചു സമയത്തിന് ശേഷം ആന്റണി തിരിച്ചു വന്നു വണ്ടി എടുക്കാന്‍ പറഞ്ഞു... ആ ലോകത്ത് നിന്നും ഞങ്ങള്‍ പുറത്തു കടന്നു... കാര്യങ്ങളെല്ലാം ഓക്കേ ആണ്... ടൌണില്‍ ഒരു ലോഡ്ജില്‍ വച്ചാണ് ടീലിംഗ്.. കൃത്യം എട്ടു മണിക്ക്.. ആദ്യം നമുക്ക് അപ്പ്രയിസരെ എടുക്കണം .അദ്ദേഹം ഏഴു മണിക്ക് ടൌണിലെ കുമരന്‍ സില്കിലെ ബ്ലാക്ക്‌ ആള്ടോയില്‍ ഉണ്ടാവു.. നിങ്ങളില്‍ ഒരാള്‍ക്ക്‌ മാത്രമേ ടീലിംഗ് പ്ലൈസില്‍ വരാന്‍ പറ്റൂ.. ഒരാള്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി പുറത്തു നിക്കണം.. മൊബൈല്‍ കാള്ളില്‍ ഇടണം..ഡ്രൈവര്‍ ആരാണെങ്കിലും മൊബൈല്‍ ചെവിയില്‍ വെക്കണം.. എന്റെ കൂടെ പോരുന്ന ആളുടെ മൊബൈലില്‍ നിന്നും അവിടെ നടക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ അയാള്‍ക്ക്‌ കേള്‍ക്കാം.. എന്തെങ്കിലും പ്രശ്നം നടക്കുകയാണ് എന്ന് തോന്നിയാല്‍ തയ്യാറായി നില്‍ക്കണം.. ഏതു സമയവും വണ്ടി എടുക്കാന്‍...ടീലിംഗ് ഓക്കേ ആണെങ്കിലും പണവുമായി മിനിട്ടുകള്‍ക്കുള്ളില്‍ ഇവിടം വിടണം... ആര് എന്റെ കൂടെ പോരണം..ആര് വണ്ടിയില്‍ നില്‍ക്കണം എന്ന് നിങ്ങള്ക്ക് തീരുമാനിക്കാം.... ഞാനും അയ്യപ്പനും മുഖത്തോട് മുഖം നോക്കി.. ((തുടരും)) Photo: അയ്യപ്പനും ഞാനും 7.. നിധിയും തേടി 3.... പൊരുളും തേടിയുള്ള ഞങ്ങളുടെ യാത്ര തുടരുകയാണ്.ആന്റണി ഞങ്ങളുടെ കൂടെയുള്ളത് ഞങ്ങള്‍ക്ക് കൂടുതല്‍ ധൈര്യം നല്‍കി.അയാളുടെ വാക്കുകളില്‍ പ്രതേക ഊര്‍ജ്ജം ഉണ്ടായിരുന്നു..അയാളോട് ഞങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസം തോന്നി തുടങ്ങി.. സമയം 2.45pm ഞങ്ങള്‍ കൊഴിഞ്ഞാമ്പാറ കഴിഞ്ഞു.. കാല്‍ ആക്സിലേറ്ററില്‍ അമര്‍ന്നു..നഗരം വിട്ടു ഗ്രാമത്തിന്റെ പച്ചപ്പിലൂടെ ഞങ്ങളുടെ വാഹനം നീങ്ങി... ഇടുങ്ങിയ റോഡിന്റെ ഒരു വശം മുഴുവന്‍ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പുല്‍ വയലേലകള്‍.. മറു വശത്ത് തരിശായി കിടക്കുന്ന പറമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകള്‍.. ഒവി വിജയന്‍റെ ഖസാക്കിന്റെ ഇതിഹാസത്തിലെ അതെ സ്ഥലം എന്ന് തോന്നിപ്പിച്ചു.റോഡില്‍ മുഴുവന്‍ നെല്ല് ഉണക്കാന്‍ ഇട്ടിരിക്കുകയാണ്.കോണ്ക്രീറ്റ് കെട്ടിടങ്ങള്‍ നന്നേ കുറവ്.. ഓല മേഞ്ഞ കുടിലുകള്‍ മുള്ള് കൊണ്ട് കൊണ്ട് വേലി കെട്ടി തിരിച്ചിരിക്കുന്നു..തീറ്റി കഴിഞ്ഞു കൂടണയാന്‍ പോവുന്ന ആട്ടിന്‍കൂട്ടങ്ങളെ ഒഴിച്ച് നിര്‍ത്തിയാല്‍ റോഡ്‌ കാലിയാണ്...കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ആന്റണി വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു.ഞാന്‍ വണ്ടി അരികിലേക്ക് നിര്‍ത്തി. അയ്യപ്പനോട്‌ 25000 രൂപ എടുക്കാന്‍ ആവശ്യപ്പെട്ടു.അയ്യപ്പന്‍ ബോക്സ് ഒരു സ്ക്രൂഡ്രൈവേര്‍ കൊണ്ട് തുറന്നു അതില്‍ നിന്നും പണം എണ്ണി നോക്കി ആന്റണിക്ക് നല്‍കി.. ആന്റണി പണം അരയില്‍ തിരുകി. അയാള്‍ രണ്ടു പുതിയ സിം കാര്‍ഡ് എടുത്ത് പഴയ സിം മാറ്റാന്‍ പറഞ്ഞു...ഞാനും അയ്യപ്പനും സിം കാര്‍ഡ് മാറ്റി.. പുതിയ നമ്പരുകള്‍ രണ്ടു പ്പേരും പരസ്പരം സേവ് ചെയ്തു വച്ച്...സ്പീഡ് ടയലില്‍ രണ്ടും മൂന്നും അയ്യപ്പന്‍റെയും,ആന്റണിയുടെയും നമ്പരുകള്‍ ആക്കി വച്ചു. ഇനി നമ്മള്‍ സൂക്ഷിക്കണം.. കുറച്ചു ദൂരം കൂടി പോയാല്‍ ബാലരാമപുരം ചെക്ക്പോസ്റ്റ് ആണ്. കേരളം അവിടെ തീരും..ആര് എന്ത് ചോദിച്ചാലും നമ്മള്‍ ബിസിനസ്‌കാരാണ്... പറഞ്ഞത് മനസ്സിലായല്ലോ... പോലീസുകാരെ കണ്ടു പേടിക്കരുത് .എല്ലാം ഞാന്‍ പറഞ്ഞോളാം.. നിങ്ങള്‍ മിണ്ടാതെ ഇരുന്നാല്‍ മതി.... മനസ്സിലേക്ക് ഭയം ചിറകടിച്ചു വരാന്‍ തുടങ്ങി... ഞാന്‍ വണ്ടിയെടുത്തു.... ദൂരെ നിന്നെ കാണാം ചെക്ക്‌ പോസ്റ്റ്.. ഞങ്ങളെ കണ്ടതും കവാടം താഴ്ന്നു...ശരീരമാസകലം ചെറിയ വിറ... അയ്യപ്പന്‍ കണ്ണും തള്ളി ഇരിപ്പാണ് ബാക്കില്‍... ഒരു പോലിസ് ഗാര്‍ഡ് ഞങ്ങളുടെ അടുത്ത് വന്നു. ആന്റണി പതിയെ ഗ്ലാസ് താഴ്ത്തി. എങ്കെ പോറെന്‍??? ആന്റണിയാണ് മറുപടി പറഞ്ഞത്.. പൊള്ളാച്ചി എതുക്ക്‌ ??? സാര്‍ പലാപളം ബിസിനസ്‌... ലോഡ് ഏത്തി വിട്ടെന്‍ കാശ് വാങ്കിരതുക്കാക പോരെന്‍... സരി സരി വണ്ടി ചെക്ക് പണ്ണണം... അതോടെ ഞങ്ങളുടെ ധൈര്യം മുഴുവന്‍ പോയി ..വണ്ടി ചെക്ക്‌ ചെയ്‌താല്‍ അയ്യപ്പന്‍റെ കയ്യിലുള്ള കാശ്,എന്‍റെയും ആന്റണിയുടെയും അരയിലുള്ള ലൈസന്‍സ് ഇല്ലാത്ത റിവോള്‍വര്‍,, ദൈവമേ... തുടക്കം തന്നെ പിഴച്ചല്ലോ...ആന്റണി ഞങ്ങളോട് കണ്ണിറുക്കി കാണിച്ചു.. സാര്‍... അയാള്‍ തിരിഞ്ഞു നോക്കി.. അയാളുടെ കയ്യില്‍ ആന്റണി ഒരു നൂറു രൂപ വച്ച് കൊടുത്തു.. ചിരിച്ച മുഖത്തോടെ അയാള്‍ പറഞ്ഞു.. ആ ഇത് മുതലിലെ സെന്ച്ചാല്‍ ഏതാവുത് പ്രോബ്ലം ഇരിക്കാ.... ആ വണ്ടി പോട്ട്... കവാടം ഉയര്‍ന്നു..ഞങ്ങളുടെ വണ്ടി മുന്നോട്ടു നീങ്ങി.. മനസ്സില്‍ ഭയങ്കര ആശ്വാസം ആയിരുന്നു.. ഞങ്ങള്‍ക്ക് ആന്റണിയോട് കൂടുതല്‍ ബഹുമാനം തോന്നി... welcom to tamilnadu വലിയൊരു ബോര്‍ഡ്‌ റോഡരികില്‍ തന്നെ... പാലക്കാടന്‍ കാറ്റിന്റെ വരവ് നിലച്ചു...പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഞങ്ങളുടെ വാഹനം ചീറി പാഞ്ഞു.. തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ നിന്നും ഒരു തവണ കൂടി ഫുള്‍ ടാങ്ക്‌ പെട്രോള്‍ അടിച്ചു. സമയം.3.30pm.. ഇനി ഒന്നര മണിക്കൂര്‍ കൂടി പൊള്ളാച്ചിയിലേക്ക്... ആദ്യം കൗണ്ടര്‍.. പിന്നെ കമ്പനി അപ്പ്രയിസര്‍.. 8 മണിക്ക് ടീലിംഗ്ഗ് നടത്തണം.. പണം കിട്ടിയാല്‍ കടത്താന്‍ സുഖം രാത്രിയാണ്.. ഈ ചെക്ക്‌ പോസ്റ്റ് കവര്‍ ചെയ്യുന്ന മറ്റൊരു റോഡുണ്ട്... ടീലിംഗ് കഴിഞ്ഞാല്‍ മൂന്നു മണിക്കൂര്‍ കൊണ്ട് പാലക്കാട്.. അവിടെ വണ്ടി ഉപേക്ഷിച്ചു ഒരു ടാക്സി എടുത്തു മണ്ണാര്‍ക്കാട് അവിടെ എന്റെ സുഹൃത്ത് ഉണ്ട്..അവന്‍ ഡോളറിനു പകരം രൂപ തരും...പിന്നെയെല്ലാം നിങ്ങളുടെ കയ്യില്‍ അവിടെ എന്റെ റോള് തീരും.... മനസ്സില്‍ പ്രതീക്ഷകള്‍ മൊട്ടിട്ടു... ഒരു ബാങ്കിനോട് ചേര്‍ത്ത് വണ്ടി നിര്‍ത്തി.. ആന്റണി പണം അടക്കാന്‍ പോയി.. അപ്പ്രയിസരെ വിട്ടു കിട്ടാന്‍ കമ്പനിക്ക്‌ 25000 രൂപ അഡ്വാന്‍സ് കൊടുക്കണം.. പണം അടച്ചു ആന്റണി തിരിച്ചു വന്നു.. വണ്ടി വീണ്ടും മുന്നോട്ടു നീങ്ങി..കുറച്ചു പോയപ്പോള്‍ ആന്റണി വണ്ടി വലത്തോട്ട് തിരിക്കാന്‍ പറഞ്ഞു.. ടാര്‍ ചെയ്യാത്ത ആ പഞ്ചായത്ത് റോഡിലൂടെ പോടീ പരത്തി ഞങ്ങള്‍ മുന്നോട്ടു കുതിച്ചു.ഒരു വലിയ ഗേറ്റിനു മുന്നിലാണ് ആ യാത്ര അവസാനിച്ചത്‌...സമയം 5.pm ആന്റണി കൗണ്ടര്‍ക്ക് ഫോണ്‍ ചെയ്തു.നിമിഷങ്ങള്‍ക്കകം ആ വല്യ ഗേറ്റ് ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നു.. വാഹനം അകത്തേക്ക് കയറ്റി.. ചുറ്റും മതില്‍ കൊണ്ട് മറച്ച ഒരു ലോകം ആയിരുന്നു അത്.. പറമ്പ് നിറയെ തെങ്ങുകള്‍.. ചുവട്ടില്‍ പണിക്കാര്‍ മുന്നൂറിനു മുകളില്‍..മുഴുവന്‍ തടിമാടന്മാര്‍ എല്ലാവരും ഞങ്ങളുടെ വണ്ടിയില്‍ തന്നെ നോക്കി നില്‍ക്കുകയാണ്.. ഈശ്വരാ ഇവിടെ നിന്നും എന്തെങ്കിലും സംഭവിച്ചാല്‍ ജീവനോടെ പുറത്തു പോവുക അസാദ്യം.. ഞാന്‍ പതിയെ അരയിലെ റിവോള്‍വര്റില്‍ തടവി.. ചെറിയൊരു ആശ്വാസം... ഞങ്ങള്‍ വണ്ടി നിര്‍ത്തി മുന്നോട്ടു നടന്നു.. ഒരു ചെറിയ പാറകൂട്ടത്തിനു അടുത്ത് ചെറിയ ഒരു ക്ഷേത്രം.. അതിനു മുന്നില്‍ പ്രാര്‍ഥിച്ചു നില്‍ക്കുകയാണ് കൗണ്ടര്‍.. ഞങ്ങളെ വഴിയില്‍ നിര്‍ത്തി ആന്റണി മാത്രം അയാളുടെ അടുത്തേക്ക് ചെന്നു.. കാല്‍പെരുമാറ്റം കേട്ട് അയാള്‍ ഒന്ന് തിരിഞ്ഞു... സിനിമകളില്‍ കാണുന്ന കൗണ്ടറെ പോലെ ആയിരുന്നില്ല അയാള്‍.. ആറടിയിലതികം പൊക്കവും,ഒത്ത ശരീരവും ഉള്ള ഒരു അജാനബാഹു.. കഴുത്തില്‍ നിറയെ രുദ്രാക്ഷ മാലകള്‍..നെറ്റിയില്‍ നീളത്തില്‍ ചന്ദനക്കുറി.. നീട്ടി വളര്‍ത്തിയ മുടി എണ്ണ തേച്ചു പിറകിലോട്ടു ചീവി വച്ചിരിക്കുന്നു... ഒറ്റമുണ്ട് പുതച്ചു ,വെള്ള തുണിയും ഉടുത് ഒരു രൂപം.. അയാള്‍ ആന്റണിയോട് എന്തൊക്കെയോ പറയുന്നു.. ഇടയ്ക്കു ഞങ്ങളെ നോക്കി കൈ വീശി കാണിച്ചു ...കുറച്ചു സമയത്തിന് ശേഷം ആന്റണി തിരിച്ചു വന്നു വണ്ടി എടുക്കാന്‍ പറഞ്ഞു... ആ ലോകത്ത് നിന്നും ഞങ്ങള്‍ പുറത്തു കടന്നു... കാര്യങ്ങളെല്ലാം ഓക്കേ ആണ്... ടൌണില്‍ ഒരു ലോഡ്ജില്‍ വച്ചാണ് ടീലിംഗ്.. കൃത്യം എട്ടു മണിക്ക്.. ആദ്യം നമുക്ക് അപ്പ്രയിസരെ എടുക്കണം .അദ്ദേഹം ഏഴു മണിക്ക് ടൌണിലെ കുമരന്‍ സില്കിലെ ബ്ലാക്ക്‌ ആള്ടോയില്‍ ഉണ്ടാവു.. നിങ്ങളില്‍ ഒരാള്‍ക്ക്‌ മാത്രമേ ടീലിംഗ് പ്ലൈസില്‍ വരാന്‍ പറ്റൂ.. ഒരാള്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി പുറത്തു നിക്കണം.. മൊബൈല്‍ കാള്ളില്‍ ഇടണം..ഡ്രൈവര്‍ ആരാണെങ്കിലും മൊബൈല്‍ ചെവിയില്‍ വെക്കണം.. എന്റെ കൂടെ പോരുന്ന ആളുടെ മൊബൈലില്‍ നിന്നും അവിടെ നടക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ അയാള്‍ക്ക്‌ കേള്‍ക്കാം.. എന്തെങ്കിലും പ്രശ്നം നടക്കുകയാണ് എന്ന് തോന്നിയാല്‍ തയ്യാറായി നില്‍ക്കണം.. ഏതു സമയവും വണ്ടി എടുക്കാന്‍...ടീലിംഗ് ഓക്കേ ആണെങ്കിലും പണവുമായി മിനിട്ടുകള്‍ക്കുള്ളില്‍ ഇവിടം വിടണം... ആര് എന്റെ കൂടെ പോരണം..ആര് വണ്ടിയില്‍ നില്‍ക്കണം എന്ന് നിങ്ങള്ക്ക് തീരുമാനിക്കാം.... ഞാനും അയ്യപ്പനും മുഖത്തോട് മുഖം നോക്കി.. ((തുടരും))
Posted on: Mon, 02 Dec 2013 20:46:27 +0000

Trending Topics



Recently Viewed Topics




© 2015