മതപൗരോഹിത്യം - TopicsExpress



          

മതപൗരോഹിത്യം എത്രത്തോളം സമൂഹമനസ്സിനെ നവോത്ഥാനപൂർവ്വകാലത്തേക്ക്‌ തിരിച്ചുകൊണ്ടുപോകുമെന്ന് തെളിയിക്കുന്ന സംഭവങ്ങളാണു ദൗർഭാഗ്യവശാൽ സമീപകാലത്ത്‌ നമുക്കുചുറ്റും അരങ്ങേറുന്നത്‌. പൗരോഹിത്യത്തെ താത്വികമായി നിഷേധിക്കുന്ന ഇസ്ലാമിൽപ്പോലും മതസംഘടനകളുടെ നേതാക്കൾ പ്രായോഗികതലത്തിൽ പൗരോഹിത്ത്യത്തിന്റെ ആടയാഭരണങ്ങൾ തന്നെയാണു അണിഞ്ഞിരിക്കുന്നതെന്ന് പറയാതെ വയ്യ. തന്നെ പതിനെട്ട്‌ വയസ്സ്‌ പൂർത്തിയാവുന്നതിനു മുൻപ്‌ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ഏതെങ്കിലും മുസ്ലീം പെൺകുട്ടി കടന്നുവന്നതായി അറിവില്ല. ഏതെങ്കിലും മുസ്ലീം സ്ത്രീ സംഘടനകളും ഈ ആവശ്യമുന്നയിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മറിച്ചുള്ള അനുഭവങ്ങൾ ഒട്ടേറെ ഉണ്ടുതാനും. എന്നിട്ടും അവരുടെ വിവാഹപ്രായത്തിന്റെ കാര്യത്തിൽ കുറവുവരുത്തുന്നതിനുവേണ്ടി നിയമയുദ്ധം നടത്താൻ പുരുഷന്മാരായ മതസംഘടനാ നേതാക്കൾ എന്തിനാണിത്ര തിടുക്കപ്പെടുന്നതെന്ന് മനസ്സിലാവുന്നില്ല. കാലഹരണപ്പെട്ട മനസ്സുകൾക്ക്‌ കീഴടങ്ങാതെ പുതിയ കാലത്തിന്റെ ചിന്തകൾ ഉൾക്കൊണ്ട്‌ ഈ വിഷയത്തിൽ ശരിയായ നിലപാട്‌ സ്വീകരിച്ച എം എസ്‌ എഫ്‌ അടക്കമുള്ള സംഘടനകളെ അഭിനന്ദിക്കുന്നു.
Posted on: Sat, 21 Sep 2013 18:09:28 +0000

Trending Topics



Recently Viewed Topics




© 2015