മദ്രസ പൊളിച്ച - TopicsExpress



          

മദ്രസ പൊളിച്ച താലിബാനിസം എം എ നിസ്സാര്‍ Posted on: 20-Aug-2013 11:21 PM "ദൈവവാദം ഉച്ചരിക്കുന്നത് തടയുകയും അല്ലാഹുവിന്റെ പള്ളികളെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരേക്കാള്‍ ഏറ്റവും വലിയ അക്രമി ആര്? അവര്‍ ഐഹികലോകത്തിലെ നിന്ദ്യരും പരലോകത്ത് കൊടിയ ശിക്ഷയ്ക്ക് അര്‍ഹരു"മാണെന്ന് വിശുദ്ധ ഖുറാന്‍ (2:114) പറയുന്നുണ്ട്. കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് കൊട്ടില ഓണപ്പറമ്പില്‍ പുതുതായി നിര്‍മിച്ച മുസ്ലിം പള്ളിയും മദ്രസയും തകര്‍ത്തവരെയും നീചരുടെയും നികൃഷ്ടരുടെയും ഗണത്തിലേ പെടുത്താനാകൂ. കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ മദ്രസയും പള്ളിയും പ്രവര്‍ത്തിക്കുന്നതി­ല്‍ കോപംപൂണ്ട് ഒരുകൂട്ടം മുസ്ലിംലീഗുകാരാണ് താലിബാന്‍ മോഡലില്‍ എത്തി ആക്രമണം നടത്തിയത് എന്നാണ് വാര്‍ത്തകളില്‍നിന്ന്­ മനസ്സിലാക്കാനാകുന്നത­്. വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടപ­്പോള്‍ മുസ്ലിം സമൂഹത്തോടൊപ്പം നാട് മുഴുവനുമാണ് ഞെട്ടിയത്. അന്യമതസ്ഥരുടെ ആരാധനാലയങ്ങള്‍ സുരക്ഷിതമാക്കിവയ്ക്ക­ാനും അന്യമതസ്ഥരുടെ ആരാധനാലയങ്ങളെ ബഹുമാനത്തോടെ കാണാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. മദീന തെരുവിലൂടെ ഒരു ശവമഞ്ചവുമായി പോകുമ്പോള്‍ നബി (സ) എഴുന്നേറ്റ് ആദരിച്ചു. ഒരാള്‍ പറഞ്ഞു: "അത് അമുസ്ലിമിന്റേതാണ്". നബി(സ) പറഞ്ഞു: "അത് മനുഷ്യന്റേതാണ്". അതാണ് ഇസ്ലാമിന്റെ പാരമ്പര്യം. ആ ഇസ്ലാം മതത്തിന്റെ അനുയായികള്‍ എന്ന് സ്വയം അഭിമാനിക്കുന്ന ഏതാനും പേരാണ് സ്വന്തം മതസ്ഥാപനങ്ങള്‍ക്കും പള്ളിക്കും എതിരെ അക്രമത്തിന് നേതൃത്വം നല്‍കിയത്. പൊളിച്ച പള്ളിയും മദ്രസയും നിര്‍മിച്ചവരോടോ അത് ഉല്‍ഘാടനം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവരോടൊ വിരോധമോ അതൃപ്തിയോ ഉണ്ടാകാം. അത് കാണിക്കേണ്ടത് പള്ളിയോടോ മദ്രസയോടോ അല്ല. മദ്രസകള്‍ മതവിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളാണ്. അവ നശിപ്പിക്കുന്നവരും നിസ്കാര പള്ളി പൊളിക്കുന്നവരും മതവിരോധികളും സാമൂഹ്യവിരുദ്ധരും ആണ്. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തുകളഞ്ഞപ്പോള്­‍ വര്‍ഗീയ വികാരത്താല്‍ അന്ധത ബാധിച്ച ഒരു കൂട്ടത്തിന്റെ സംഹാര മനസ്സാണ് പ്രകടമായത്. ഇസ്ലാമിനെ നശിപ്പിക്കാനുള്ള കര്‍സേവയായിരുന്നു അത്. ഇവിടെ സങ്കുചിതമായ ചില വിരോധങ്ങള്‍ നിമിത്തമാക്കി അതേ കൃത്യം മുസ്ലിംലീഗുകാര്‍, (ആക്രമണത്തിനിരയായവരു­ടെ ഭാഷയില്‍ വിഘടിതര്‍) ചെയ്തിരിക്കുന്നു. ആ കര്‍സേവയും ഈ അക്രമവും എങ്ങനെ വ്യത്യസ്തമാകും? അക്രമികള്‍ക്ക് എതിരെ കര്‍ശന നിയമനടപടികള്‍ എടുത്ത് കാണുന്നില്ല. പൊലീസും സര്‍ക്കാരും നിസ്സംഗത പാലിക്കുന്നത് മതവിശ്വാസികളില്‍ മാത്രമല്ല, സാധാരണ പൗരന്മാരിലും ആശങ്ക ഉളവാക്കുന്നുണ്ട്. സമുദായ നേതാക്കളും പണ്ഡിതന്മാരും വാര്‍ത്താ മാധ്യമങ്ങളും ഇത് ഗൗരവത്തില്‍ എടുക്കാത്തത് എന്തുകൊണ്ടാണ്. മുസ്ലിംലീഗുകാരാണ് ഈ കേസിലെ യഥാര്‍ഥ പ്രതികള്‍ എന്നതുകൊണ്ടാണോ പൊലീസിന്റെ മൗനം? നടന്നത് താലിബാന്‍ മോഡല്‍ അക്രമമാണ്. മുസ്ലിംലീഗുകാര്‍ അല്ലാത്ത മുസ്ലിങ്ങളെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കില്ല എന്ന സന്ദേശം ആണ് ഈ അക്രമം നല്‍കുന്നത്. മുസ്ലിംലീഗ് ഭരണത്തില്‍ ഇല്ലെങ്കില്‍ പൊലീസിന് ഈ അക്രമങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയും. എല്‍ഡിഎഫ് ഭരണകാലത്താണെങ്കില്‍ ഇത്തരം അക്രമത്തിന് ലീഗുകാര്‍ മുതിരുമായിരുന്നില്ല.­ മുഖം നോക്കാതെ നടപടി എടുക്കാനുള്ള ചങ്കുറപ്പ് പൊലീസ് കാണിക്കണം. ഭരണകക്ഷിയുടെ ഭൃത്യവേലയല്ല കാക്കിയിട്ടാല്‍ ചെയ്യേണ്ടത് എന്ന ബോധമുണ്ടാകണം. പൊലീസിനെ സ്വതന്ത്രമായി വിട്ടാല്‍ "താലിബാനിസം" അടിച്ചമര്‍ത്താന്‍ കഴിയും. എന്നാല്‍, മുസ്ലിംലീഗിന്റെ താല്‍പ്പര്യത്തിന് എതിരായി ഇതിനുവേണ്ട കര്‍ശന നിര്‍ദേശം കൊടുക്കാന്‍ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ തയ്യാറാകുമോ എന്നത് സംശയമാണ്. ഈ കാര്യത്തില്‍ കേസ് അന്വേഷണം നേരായ രീതിയില്‍ നടക്കാന്‍ രാജ്യനന്മയ്ക്ക് താല്‍പ്പര്യമുള്ളവര്‍­ ഇടപെടണം. കര്‍ശന നിയമനടപടികള്‍ എടുത്തില്ലെങ്കില്‍ ഈ "താലിബാനിസം" വളര്‍ന്നുപന്തലിക്കും­. ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്. മുസ്ലിംലീഗിനെ താലിബാനിസത്തില്‍നിന്­നും ഗീബല്‍സിയന്‍ രീതികളില്‍നിന്നും വേര്‍പെടുത്തി നിര്‍ത്താന്‍ വിവേകമുള്ളവര്‍ അതിന്റെ നേതൃത്വത്തില്‍ തീരെ അവശേഷിച്ചിട്ടില്ല എന്നാണോ? (റിട്ട. ജഡ്ജിയും മുന്‍ നിയമസെക്രട്ടറിയുമാണ്­ ലേഖകന്‍) - See more at: ­deshabhimani/­newscontent.php?id=34­1890#sthash.79nWyppM­.dpuf
Posted on: Wed, 21 Aug 2013 16:22:00 +0000

Trending Topics



Recently Viewed Topics




© 2015