മുകേഷിനെ വീണ്ടും - TopicsExpress



          

മുകേഷിനെ വീണ്ടും ഓര്‍മിക്കുമ്പോള്‍......എത്ര വ്യത്യസ്തമായ ആലാപനം. എന്നെപ്പോലൊരാള്‍ക്ക് ആ ഗാനം അങ്ങനെ പാടാന്‍ കഴിയില്ല ഹിന്ദി സംഗീതലോകമൊന്നാകെ ആരാധനയോടെ നോക്കുന്ന കെ എല്‍ സൈഗാള്‍ എന്ന അനശ്വരഗായകനില്‍ നിന്ന് ഇങ്ങനെയൊരു പ്രശംസ. അതും ഈ രംഗത്തേക്ക് കടന്നുവരുന്ന ഒരാള്‍ക്ക്. ഇതായിരുന്നു നാല്പതുകളില്‍ ഹിന്ദിസിനിമാലോകത്തെത്തിയ മുകേഷിന് കിട്ടിയ മനം നിറഞ്ഞ പ്രോത്സാഹനമായി മാറിയ ആദ്യ അംഗീകാരങ്ങളിലൊന്ന്. 1945ല്‍ പെഹ്‌ലി നസര്‍ എന്ന ചലച്ചിത്രത്തിനുവേണ്ടി 1945ല്‍ പാടിയ ദില്‍ ജല്‍ത്താ ഹെ തൂ ജാന്‍ ദേ എന്ന ഗാനമായിരുന്നു സൈഗാളിന്റെ കാതുകളെ ഏറെ കോരിത്തരിപ്പിച്ചത്. ഈ ഗാനമാണ് ഒരര്‍ഥത്തില്‍ ഹിന്ദിചലച്ചിത്രലോകം മുകേഷ് എന്ന ഗായകനെ ആദ്യമായിതിരിച്ചറിയുന്നതിന് കാരണമായതും. ഭാവസാന്ദ്രമായ ഗാനങ്ങളിലൂടെ ഇന്ത്യയൊട്ടാകെയുള്ള ദരിദ്രന്‍മുതല്‍ പണക്കാരന്റെവരെ മനസ്സിലിടം നേടുവാന്‍ കഴി|ഞ്ഞ അപൂര്‍വം ഗായകരിലൊരാളായിരുന്നു മുകേഷ്. മുപ്പത്തെട്ടുവര്‍ഷം മുന്‍പ് ഇതുപോലൊരു ആഗസ്ത് 27നാണ് അമേരിക്കയിലെ മിഷിഗണില്‍ ഒരു സംഗീത പരിപാടിക്കിടെ ഹൃദയാഘാതം വന്ന് മുകേഷ് ഈ ലോകത്തോട്.... ◄ കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കും വേണ്ടി ⓁⓛⓚⒺ ►✓https://facebook/malayalamlivenews/
Posted on: Wed, 27 Aug 2014 11:28:23 +0000

Trending Topics



Recently Viewed Topics




© 2015