മുരളിക്ക് എന്ത് കൊണ്ടു - TopicsExpress



          

മുരളിക്ക് എന്ത് കൊണ്ടു സൂപ്പര് താരം പദവി ലഭിച്ചില്ല? സൗന്ദര്യം ഇല്ലാത്തത് കൊണ്ടാണോ? (ഇവിടെ ഉള്ള താരങ്ങള് പിന്നെ സുന്ദര കോമാള വല്ലന്മാര് അല്ലെ) അതോ അഭിനയ കഴിവ് ഇല്ലാത്തത് കൊണ്ടോ? മിമിക്രി കാണിച്ചു ഇവിടെ രണ്ടു പേര് ജനകീയ താര പദവി കരസ്ഥമാക്കിയിടത്തു മുരളി എന്ന നടനെ നല്ലപോലെ മലയാള സിനിമ പരിഗണിച്ചില്ല എന്നത് നഗ്ന സത്യം തന്നെ. കാണാകിനവ്, ആധാരം,നൈയ്ത്തുകാരന്, ഭൂമിഗീതം ,ചമയം, മഗ്രിബ് എന്നീ ചിത്രങ്ങളിലൂടെ അഭിനയ മികവു തുടര്ച്ചയായി കാണിച്ചിരുന്ന മുരളി തൊണ്ണൂറുകളുടെ ആദ്യത്തില് കുറച്ചു ചിത്രങ്ങളില് നായകനുമായി. ജനം,നാരായം,സ്നേ ഹസാഗരം,മംഗല്യസൂ ത്രം,വെങ്കലം,ആകാശദൂത്, ചമ്പക്കുളം തച്ചന് തുടങ്ങിയവയില് പലതും ബോക്സ്ഓഫീസ് ഹിറ്റുകള് തന്നെയായിരുന്നു. പക്ഷെ അദേഹത്തെ ഒരു താരം ആയി കാണാന് ചലച്ചിത്ര മേലാളസംസ്കാരം അനുവദിക്കാത്തതി നാല് ദി കിംഗ് പോലെയുള്ള ചിത്രങ്ങളില് വില്ലന് പാത്രം ആയി പിന്നീട് മാറുന്നതാണ് നാം കണ്ടത്. അമരത്തില് മമ്മൂട്ടിയോടും ധനത്തില് മോഹന് ലാലിനോടും ഒരു മത്സരം തന്നെ കാഴ്ചവെച്ച മുരളി പക്ഷെ അവരുടെ പിന് നിരയില് ഒതുങ്ങുകയായിരുന്നു. (അതോ ഒതുക്കിയതോ) മുരളിക്ക് സ്മരണാഞ്ജലി.
Posted on: Tue, 06 Aug 2013 17:08:48 +0000

Trending Topics



Recently Viewed Topics




© 2015