===== === മൃഗപക്ഷത്തെ - TopicsExpress



          

===== === മൃഗപക്ഷത്തെ നരഭോജികൾ! ======= മൃഗശാലയിലെ അത്യാഹിതം ഞാൻ ആഘൊഷമാക്കും ദൃക്സാക്ഷികളുടെ നിസ്സഹായതയിൽ ഞാൻ ദോഷം കാണും നിമിഷങ്ങൾ മാത്രം മുന്നിലുള്ളപ്പോൾ അവർ എന്ത് ചെയ്യുവാൻ പാടില്ലായിരുന്നു എന്നെനിക്കറിയാം ആഴ്ചകളുടെ ആലോചനക്കു ശേഷവും അവർ എന്ത് ചെയ്യണമായിരുന്നു എന്നെനിക്കറിയില്ല ! പ്രാണനുവേണ്ടി കരഞ്ഞവന്റെ മുഖം പകർത്തുവാൻ തുനിഞ്ഞവന്റെ പരാക്രമത്തെ ഞാൻ സാമാന്യവൽക്കരിക്കും എനിക്കാരുമാല്ലാത്തവൻ ഇരയാകുമ്പോൾ എന്റെ സർഗ്ഗ ഭാവന ഫണം വിടർത്തും തെറ്റും ശരിയും ഇഴകീറി പരിശോദിക്കും ഞാൻ എന്റെ ചിന്താശേഷിഉണരും .. എനിക്ക് കവിത വരും വർഗ്ഗ സ്നേഹമില്ലാത്തവന്റെ നീതിബോധത്തോടെ കടിച്ചുകീറിയ കാട്ടുമൃഗത്തെ ഞാൻ നീതീകരിക്കും ആഹാരത്തിനും സ്വയരക്ഷക്കും മാത്രമേ ആക്രമിക്കൂ എന്ന പെരുമാറ്റ ചട്ടങ്ങൾ (Protocol ) കൃത്യമായി പാലിക്കുന്നവനാണ് വന്യമൃഗമെന്ന് ഞാൻ സാക്ഷ്യം പറയും അത് തെളിയിക്കാൻ എന്നെ ആരും വെല്ലുവിളിക്കരുത് എന്റെ കവിത ഞാൻ ഈണത്തിൽ ചൊല്ലും മൃഗപക്ഷത്തെ സഹജീവികൾ അതേറ്റു പാടും പഴിയുടെ സൂചകമായി എനിക്കെന്റെ ചൂണ്ടുവിരൽ മതി. അതിന്റെ മറ്റേ അറ്റത്ത്‌ എനിക്ക് നിന്നെ വേണം എന്റെ തനി സ്വരൂപത്തിന്റെ ദർപ്പണമായ നിന്നെ സഹജീവിയോട്‌ സഹതപിക്കുവാൻ എനിക്ക് കഴിയില്ല ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എനിക്ക് ക്രിയാത്മക നിർദ്ധേശങ്ങളില്ല … അതെന്റെ കർമ്മവുമല്ല എനിക്കാരെങ്കിലുമായൊരുവൻ ഇരയായാൽ പക്ഷെ എനിക്ക് കവിത വരില്ല ..വന്നാലും അത് മൃഗപക്ഷത്താവില്ല കരച്ചിൽ വരും ...കണ്ണീര് വരും...കണ്ണീര് മാത്രം വരും എന്തെന്നാൽ അപകടങ്ങളെല്ലാം തന്നെ എനിക്ക് അപരന്റെ ജീവിതത്തിലെ ദുരന്തങ്ങൾ മാത്രമാണ്. പല്ലും നഖവും ആയുധമാക്കിയ മൃഗം കൊല്ലുക മാത്രമേ ചെയ്തിട്ടുള്ളൂ ബാക്കിവച്ചിട്ടുണ്ട് ഒരു ചേതനയറ്റ ദേഹം തന്റെ പക്ഷത്തെ ചിലർക്കായി അക്ഷരവും പുസ്തകവും ആയുധമാക്കിയ നരഭോജികൾക്കായി ***
Posted on: Sun, 05 Oct 2014 07:08:03 +0000

© 2015