രൂപ കണ്ടുപിടിച്ച മോഡി - TopicsExpress



          

രൂപ കണ്ടുപിടിച്ച മോഡി ----------------------------------------- രണ്ടാം ക്ലാസിലെ പഴയ പാഠപുസ്തകത്തില്‍ ഒരു കഥയുണ്ട് നെല്ല് കുത്തിയതാര് ? കോഴിയമ്മ.... അരിയിടിച്ചത് ആര്? കോഴിയമ്മ.... അപ്പം ചുട്ടതാര്‌ ? കോഴിയമ്മ.... മോഡിയുടെ പ്രചാരകരും ഏതാണ്ട് ഇത് പോലെയാണ്. പൂജ്യം കണ്ടു പിടിച്ചതാര്? നരേന്ദ്ര മോഡി... ഇന്ത്യന്‍ രൂപ കണ്ടു പിടിച്ചതാര്? നരേന്ദ്ര മോഡി... അവിചാരിതമായി നമ്മുടെ ഗ്രൂപ്പ് അംഗങ്ങളില്‍ ചിലര്‍ വിക്കിയില്‍ സേര്‍ച്ച്‌ ചെയ്തപ്പോള്‍ ആണ് മഹത്തായ ആ കണ്ടു പിടുത്തം ശ്രദ്ധയില്‍ പെട്ടത്. രൂപ കണ്ടുപിടിച്ച വ്യക്തിയായിട്ടാണ്‌ നരേന്ദ്ര മോഡിയെ വിക്കിപീടിയയില്‍ അവതരിപ്പിച്ചത്. വളരെ തെറ്റായ ഒരു വിവരം എങ്ങിനെ വിക്കിയില്‍ വന്നു എന്നും, ആ വിവരങ്ങള്‍ ആരാണ് വിക്കിയില്‍ കയറ്റിയത് എന്നും അന്വേഷിക്കേണ്ടതുണ്ട്. വിക്കി ഒര്‍ഗനൈസ്സേശന്‍ എഡിറ്റര്‍ ആയ നീത നമ്മുടെ ഗ്രൂപ്പ് അംഗം കൂടിയാണ്. അവര്‍ക്ക് ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആകും എന്ന് പ്രതീക്ഷിക്കാം. വിക്കി പുതിയ വേര്‍ഷന്‍ ഇറക്കിയപ്പോള്‍ മോഡിയെ ഇറക്കി വിട്ടു എങ്കിലും പഴയത് അത് പോലെ കിടക്കുന്നു എന്നതാണ് പരിതാപകരം. അതിവിടെ വായിക്കാം en.wikipedia.org/w/index.php?title=Indian_rupee_sign&oldid=626711253 നുണക്കഥകള്‍ നിറയുന്ന ഇന്റര്‍നെറ്റ്‌ രാജ്യാന്തര പാത ഇന്റെര്‍നെറ്റിനെ ദുരുപയോഗം ചെയ്യുന്നവരെ മൂന്നായി തരം തിരിക്കാം 1. വ്യാജ ഉത്പന്നങ്ങളും, സേവനങ്ങളും വാഗ്ദാനം ചെയ്തു പണം തട്ടുന്ന സാമ്പത്തിക തട്ടിപ്പുകാര്‍. 2. വ്യാജ ശാസ്ത്ര ‘’വിജ്ഞാനങ്ങളും’’, ‘’കണ്ടു പിടുത്തങ്ങളും’’ നടത്തി മത പ്രചാരണം കൊഴുപ്പിക്കുന്നവര്‍. 3. നിറം പിടിപ്പിച്ച കഥകളും, ഇല്ലാ കഥകളും നിറച്ചു രാഷ്ട്രീയ നേട്ടം കൊയ്യുന്നവര്‍. ഇന്റര്‍നെറ്റില്‍ ആവോളം വിവരം ഉണ്ട്. മുതലയെ മയക്കുന്ന സംഗീത ഉപകരണമോ, ദിനോസാര്‍ കുഞ്ഞിനെയോ വില്‍ക്കുന്ന ആളുകളെ നമുക്ക് നെറ്റില്‍ കാണാന്‍ സാധിക്കും. ഇന്റര്‍നെറ്റ് വിവര സൂപ്പര്‍ ഹൈവേയില്‍ ഏറ്റവും ശക്തമായ സാന്നിധ്യം മുസ്ലിം മത പ്രചാരകര്‍ ആണ്. മോഡിയും, താടിയും ഒക്കെ അതിനു പിന്നില്‍ മാത്രമേ വരൂ. പക്ഷെ മുസ്ലിങ്ങള്‍ ലോകം മുഴുവന്‍ പരന്നു കിടക്കുമ്പോള്‍ കേവലം ഒരു രാഷ്ട്രത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ബി ജെ പിയും, അതിന്‍റെ ഏതാനും വര്ഷം മുന്‍പ് മാത്രം പുറം ലോകത്ത് അറിയപ്പെട്ടതും ആയ നരേന്ദ്ര മോഡി എങ്ങിനെയാണ് ഇത്ര ശക്തമായ ഒരു ഓണ്‍ലൈന്‍ സാന്നിധ്യം ആയത് എന്നത് അന്വേഷിക്കപ്പെടെണ്ട വസ്തുതയാണ്. മോഡിയുടെ സൈബര്‍ സേനയും, അതിന്‍റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫോട്ടോഷോപ്പ് സേനയും ബി ജെ പി യെ മാത്രം അല്ല ഇന്ത്യക്കാരെ തന്നെ ലോകത്തിന്‍റെ മുന്നില്‍ പരിഹാസ്യര്‍ ആക്കുന്നു എന്നതാണ് സത്യം. വിക്കിയില്‍ കയറിയ മോഡിയും വിക്കി അടിച്ചിറക്കിയ മോഡിയും ഫോട്ടോഷോപ്പ് യുദ്ധങ്ങള്‍ ജനങ്ങള്‍ തിരിച്ചരിയുകൌയും ബി ജെ പി അന്ധവിശ്വാസികള്‍ പോലും ഇതിനെതിരെ ശബ്ദം ഉയര്‍ത്തുകയും ചെയ്തപ്പോള്‍ ആണ് പൊതുവേ ജനങള്‍ക്ക് വിശ്വാസം ഉള്ള വൈജ്ഞാനിക ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ കയറി മേയാം എന്ന് ഇവര്‍ തീരുമാനിച്ചത് എന്ന് വേണം മനസ്സിലാക്കാന്‍. വിക്കിപീടിയ പോലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്നദ്ധ വിജ്ഞാന പോരാളികള്‍ ഊര്‍ജം പകരുന്ന ഒരു മാധ്യമം പോലും മോഡി മത വിശ്വാസികള്‍ തങ്ങളുടെ ഗോമൂത്രം കൊണ്ട് മലിനമാക്കി എന്നത് എത്ര നാണക്കേടാണ് എന്ന് ഏറ്റവും ചുരുങ്ങിയത് ബി ജെ പി അണികള്‍ എങ്കിലും ചിന്തിക്കേണ്ടതുണ്ട്. തെറ്റായ വിവരവും വിവര നിഷേധവും (misinformation and disinformation) വിവരനിഷേധം എന്താണ് എന്ന് വിക്കി പറയുന്നുണ്ട്. Disinformation is intentionally false or inaccurate information that is spread deliberately. It is an act of deception and false statements to convince someone of untruth. Disinformation should not be confused with misinformation, information that is unintentionally false. Unlike traditional propaganda techniques designed to engage emotional support, disinformation is designed to manipulate the audience at the rational level by either discrediting conflicting information or supporting false conclusions. A common disinformation tactic is to mix some truth and observation with false conclusions and lies, or to reveal part of the truth while presenting it as the whole (a limited hangout). Another technique of concealing facts, or censorship, is also used if the group can affect such control. When channels of information cannot be completely closed, they can be rendered useless by filling them with disinformation, effectively lowering their signal-to-noise ratio and discrediting the opposition by association with many easily disproved false claims. പ്രചാരണങ്ങള്‍ക്ക് പകരം ആളുകള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി അവരെ വൈജ്ഞാനികമായി ചതിക്കുകയും അത് വഴി തങ്ങളുടെ അജണ്ട നടപ്പാക്കുകയും ചെയുക എന്നതാണ് ഇവരുടെ ഉദ്യേശ്യം. മുസ്ലിം മത പ്രചാരകര്‍ ആണ് മുന്‍പ് വിക്കിയില്‍ ഇടയ്ക്കിടെ മുസ്ലിം ‘’കണ്ടുപിടുത്തങ്ങള്‍’’ കയറ്റാരുണ്ടായിരുന്നത്. പലപ്പോഴും അത് ഉടന്‍ തന്നെ ഒഴിവാക്കപ്പെടുകയും ചെയ്യാറുണ്ടായിരുന്നു. പിന്നീട് ആ ഊഴം ഹിന്ദു കണ്ടു പിടുത്തങ്ങല്‍ക്കായി. അതിനും വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഏറ്റവും പുതിയ അവതാരം മോഡി ആയതിനാല്‍ ആവാം മോഡിയുടെ കണ്ടു പിടുത്തം ആണ് ഏറ്റവും പുതിയ കണ്ടു പിടുത്തങ്ങള്‍. നെറ്റില്‍ പ്രചരിച്ച ഏറ്റവും വലിയ നുണകളില്‍ ഒന്നായിരുന്നു ഒബാമ മോഡിയുടെ പ്രസംഗം അദ്ദേഹത്തിന്റെ ഓവല്‍ ഓഫീസില്‍ ഇരുന്നു കാണുന്ന ഫോട്ടോ. യഥാര്‍ഥത്തില്‍ ഒബാമ അന്നത്തെ ഈജിപ്ഷ്യന്‍ പ്രസിടണ്ട് ഹുസ്നി മുബാറക്കിന്റെ പ്രസംഗം ടെലിവിഷനില്‍ വീക്ഷിക്കുന്ന രംഗം ഫോട്ടോഷോപ്പി ചെയ്തു കൊണ്ടാണ് മോഡി ഭക്തര്‍ ഇത് സാധിച്ചത്. എന്‍ ഡി ടി വി ആ സംഭവം ഇങ്ങിനെ വിവരിക്കുന്നു. WASHINGTON/NEW DELHI: Even Obama listens (to) the speech of NaMo, says the caption of a doctored picture showing the US President watching a Narendra Modispeech on TV. The photograph is being circulated on social media. The original photo was taken in January 2011 and captured President Obama in the White House watching a televised speech by then Egyptian President Hosni Mubarak. ബി ജെ പിയുടെ പാര്‍ലിമെന്റ് അംഗങ്ങള്‍ പോലും ഈ ഫോട്ടോ ഷെയര്‍ ചെയ്തു. Among others, the picture was shared by BJP Member of Parliamentfrom Navasari in Gujarat C R Paatil. When contacted, Mr Patil said he was not aware that the photograph was morphed. He said it had been shared with him on Facebook and he had forwarded it without verifying its authenticity. പ്രമുഖ ചിന്തകന്‍ ആയ ജെയിസ് ട്യുള്ളി പറഞ്ഞത് ‘ഏതൊരു ജനാധിപത്യത്തിന്‍റെയും വേര് അറുക്കുന്നത് വീരാരാധനയും, താരാരാധനയും, യുക്തിരഹിതമായ ദേശീയ ഭ്രാന്തും ആണ്.’’ ഒരു പക്ഷെ ഇന്നത്തെ മോഡിയുടെ ഭക്തരെ കുറിച്ച് ഏറ്റവും നല്ല ഒരു വീക്ഷണവും ഇതായിരിക്കാം.
Posted on: Tue, 23 Sep 2014 15:38:13 +0000

Trending Topics



Recently Viewed Topics




© 2015