ലോകത്ത് ഒരു - TopicsExpress



          

ലോകത്ത് ഒരു ഇന്‍വെസ്റ്റ്‌മെന്റും ഇല്ലാതെ, ഒട്ടും തന്നെ ഉത്‌പാദനക്ഷമതയും (productivity) ഇല്ലാതെ വെറുതെയിട്ടാലും വില കൂടുന്ന ഏക വസ്തുവാണ് ഭൂമി. ഈ പ്രതിഭാസം വെറുതെ അങ്ങ് ഉണ്ടായതല്ല, ഉണ്ടാക്കിയതാണ്. demand എന്ന അവസ്ഥ മനപ്പൂര്‍വം ഉണ്ടാക്കിയെടുക്കുന്ന ഒരു പ്രത്യക തരം സദാചാര കൊള്ളയാണിത്‌ . കൃത്രിമമായ ഒരു demand ഉണ്ടാക്കിയെടുക്കുകയും ഒരു വസ്തുവിന്റെ മൂല്യത്തെക്കാളും ഉയര്‍ന്ന വിലക്ക് ആ demand മുതലാക്കി വില്പന നടത്തുകയും ചെയ്യുന്ന ഒന്നിനെയാണല്ലോ കരിഞ്ചന്ത എന്ന് പറയുന്നത്. ഇത് തന്നെയാണ് ഭൂമിയുടെ വില്‍പനയിലും സംഭവിക്കുന്നത്‌. ഭൂമിയിലെ മറ്റെല്ലാ വ്യവഹാരങ്ങളിലും ആ വസ്തുവിന്റെ മൂല്യത്തില്‍ കവിഞ്ഞ വിലയെ കരിഞ്ചന്തയായി കണക്കാക്കുമ്പോള്‍ , ഭൂമി എപ്പോഴും വില്‍ക്കപ്പെടുന്നത് അതിന്റെ മാക്സിമം വിലക്കാണു എന്നത് കരിഞ്ചന്ത തന്നെയാണ്. എന്റെ ഒരു സ്ഥലം വില്‍ക്കുന്നത് നിലവില്‍ ലഭ്യമാവുന്ന ഏറ്റവും വലിയ തുകക്കാണ്. അല്ലാതെ അതിന്റെ ശരിയായ വിലയ്ക്കല്ല. demand അടിസ്ഥാനമാക്കി പരമാവധി വിലയ്ക്ക് വില്‍ക്കപ്പെടുന്ന ഈ കൊള്ളയ്ക്ക് മതങ്ങളും ഒരു നിയന്ത്രണവും ഏര്‍പ്പെടുന്നില്ല എന്നത് ആരും ഒരുപക്ഷെ നമ്മളാരും ശ്രദ്ധിച്ചു കാണില്ല. ശ്വാസം വിടുന്നത് വരെ മതപരമാക്കിയ പുരോഹിത കര്‍മ്മ ശാസ്ത്ര മതങ്ങള്‍ കരിഞ്ചന്തയുടെ കരിമ്പട്ടികയില്‍ നിന്നും ഭൂമി കച്ചവടത്തെ സൌകര്യപൂര്‍വ്വം ഒഴിവാക്കി കൊടുത്തു. നമുക്ക് സ്വന്തമായുള്ള ഭൂമി നാം പോലുമറിയാതെ വിലകൂടുന്നു എന്നത് നേരുതന്നെ. പക്ഷെ അതിന്റെ വില്പനയില്‍ നമ്മള്‍ നീതി പുലര്‍ത്തേണ്ടതുണ്ട്. അതില്ലാത്തത് കൊണ്ടാണ് നിലവില്‍ ജനിക്കുന്ന ഓരോ കുട്ടിയും സ്വന്തം നാട്ടില്‍ ഭൂമി കിട്ടാതെ പുറമ്പോക്കുകളിലേക്കും അന്യ ദേശങ്ങളിലെക്കും ചേക്കേറേണ്ടി വരുന്നത്. അല്ലെങ്കില്‍ ഉണ്ടാക്കിയത് മുഴുവനും വിറ്റ്‌ പെറുക്കി കോഴിക്കൂട് പോലുള്ളൊരു വീടുണ്ടാക്കി താമസിക്കേണ്ടി വരുന്നത്. ഇരയെ പിടിക്കാനുണ്ടാക്കിയ വലയില്‍ ചിലന്തി തന്നെ കുടുങ്ങുന്ന അവസ്ഥ.....
Posted on: Fri, 25 Oct 2013 21:09:03 +0000

Trending Topics



Recently Viewed Topics




© 2015