വിശ്വാസങ്ങളെ - TopicsExpress



          

വിശ്വാസങ്ങളെ വിമർശിക്കുമ്പോൾ വിശ്വാസികൾക്കുണ്ടാകുന്ന അസ്വസ്ഥത ഒരു നല്ല ലക്ഷണമായാണ് ഞാൻ കാണുന്നത്. ഒരാൾ വിമർശിക്കപ്പെടുമ്പോൾ , പ്രസ്തുത വിമർശനത്തിൽ പരാമർശിക്കുന്ന വിമർശനഹേതുവായ വാദത്തെ പ്രതിരോധിക്കാൻ അയാൾക്ക് കഴിയുമെങ്കിൽ അയാൾക്കൊരിക്കലും അസ്വസ്ഥത തോന്നില്ല. പകരം ആ വിമർശനത്തെ ഖണ്ഡിച്ച് സ്വന്തം ഭാഗം ക്ലിയറാക്കുകയേ ഉള്ളൂ. വിമർശനത്തെ പ്രതിരോധിക്കാൻ വാദങ്ങളൊന്നും ഇല്ലാതിരിക്കുകയും അതേ സമയം വിമർശനത്തെ അംഗീകരിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് അസ്വസ്ഥത ഉടലെടുക്കുന്നത് (സായിപ്പിതിനെ cognitive dissonance എന്ന് വിളിക്കുന്നു). അതായത് അസ്വസ്ഥനായ എതിർവാദി വിമർശകന്റെ വിജയമാണെന്നാണ് എന്റെ പക്ഷം. ഞാനൊരു സാധാരണ വ്യക്തി ആയതിനാൽ തന്നെ ആ വിജയത്തിൽ സന്തോഷം തോന്നാറുണ്ട്. നിങ്ങൾ ഇത്തരം അസ്വസ്ഥത അനുഭവിക്കുന്നു എങ്കിൽ നിങ്ങൾ മുറുകെപ്പിടിക്കുന്ന ആശയങ്ങൾക്ക് നല്ല ബലക്കുറവുണ്ട് എന്ന് തിരിച്ചറിയുക. പറ്റുമെങ്കിൽ അത് തിരുത്തി അസ്വസ്ഥത ഒഴിവാക്കുക.....
Posted on: Fri, 19 Dec 2014 09:02:34 +0000

Trending Topics



Recently Viewed Topics




© 2015