സല്‍മാനെതിരെയുള്ള കേസ് - TopicsExpress



          

സല്‍മാനെതിരെയുള്ള കേസ് പിന്‍വലിച്ചു ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്ന ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം മലയാളത്തില്‍. ------------------------------------------------ ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യ മാധ്യമക്കുറിപ്പ് 2 സെപ്റ്റംബർ, 2014 ന്യൂഡൽഹി/ബംഗളൂരു ഇന്ത്യ: അഭിപ്രായസ്വാതന്ത്ര്യത്തെ തടയുന്നതിന് കാലഹരണപ്പെട്ട രാജ്യദ്രോഹ നിയമം ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക ദേശീയ ചിഹ്നത്തെ അപമാനിച്ചുവെന്ന ആരോപണത്തെ തുടർന്ന് ഇരുപത്തിയഞ്ചുകാരനെ അറസ്റ്റുചെയ്തതും തടങ്കലിൽ വച്ചിരിക്കുന്നതും ഇന്ത്യയിലെ കാലഹരണപ്പെട്ട രാജ്യദ്രോഹ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ തുടർച്ചയായി ഹനിക്കുന്നതിന്റെ ഓർമ്മപ്പെടുത്തലാണെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ഇന്ന് അഭിപ്രായപ്പെട്ടു. സൽമാൻ എം എന്ന യുവാവിനെ കേരളാ പൊലീസ് അറസ്റ്റ് ചെയ്തത് ആഗസ്റ്റ് 20-നാണ്. രണ്ടുദിവസം മുമ്പ്, ഒരു തീയേറ്ററിൽ സിനിമ പ്രദർശിപ്പിക്കുന്നതിനിടയിൽ ദേശീയഗാനം കേൾപ്പിച്ചപ്പോൾ എഴുന്നേറ്റുനിന്നില്ല എന്നും കൂക്കിവിളിച്ചു എന്നുമായിരുന്നു സൽമാന് എതിരെയുള്ള ആരോപണം. ഇന്ത്യൻ ദേശീയ പതാകയെയും ഭരണഘടനയെയും അപമാനിച്ചുവെന്നും ദേശീയ ഗാനം കേൾപ്പിക്കുന്നതിനെ തടഞ്ഞുവെന്നുമാണ് സൽമാനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന രാജ്യദ്രോഹക്കുറ്റം. സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് അധിക്ഷേപിക്കുന്ന തരത്തിലുള്ള സോഷ്യൽ മാധ്യമ പോസ്റ്റുകൾ ആഗസ്റ്റ് 15-ന് പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് ഇന്ത്യൻ വിവരസാങ്കേതിക നിയമത്തിന്റെ 66A വിഭാഗത്തിന് കീഴിൽ സൽമാനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കേസ് പരിഗണനയ്ക്ക് എടുത്ത തിരുവനന്തപുരം കോടതി ആഗസ്റ്റ് 25-ന് സൽമാന് ജാമ്യം നിഷേധിച്ചു. കുറ്റം തെളിയിക്കപ്പെട്ടാൽ സൽമാന് ജീവപര്യന്തം തടവായിരിക്കും ലഭിച്ചേക്കുക . നിന്ദ്യമെന്ന് ചിലർ നിരീക്ഷിച്ചേക്കാവുന്ന ഇത്തരമൊരു പെരുമാറ്റത്തിന് ക്രിമിനൽ കുറ്റം ചുമത്തുന്നത് തീർത്തും അനാവശ്യമാണ്, ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ പ്രോഗ്രാം ഡയറക്ടറായ ശൈലേഷ് റായ് പറഞ്ഞു. “കുറ്റകൃത്യം നടത്തിയെന്ന ആരോപണം ഉള്ളതുകൊണ്ട് മാത്രം ആരെയും ജയിലിൽ അടയ്ക്കാൻ പാടില്ല.” “ഇന്ത്യൻ ഭരണഘടനയും അന്തർദ്ദേശീയ നിയമവും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം അംഗീകരിക്കുന്നുണ്ട്, മറ്റുള്ളവരുടെ മനോവികാരം വ്രണപ്പെടുത്തുന്നതോ അസ്വസ്ഥമാക്കുന്നതോ ആയ അഭിപ്രായ സ്വാതന്ത്ര്യവും ഈ അവകാശം അനുവദിക്കുന്നുണ്ട്. അധികാരികൾ ഈ അടിസ്ഥാന അവകാശം മാനിക്കണം, അതിനെ ഹനിക്കുന്നതിന് ഉദ്യമിക്കരുത്.” “സൽമാനെതിരെ ചുമത്തിയിരിക്കുന്ന കേസ് പിൻവലിക്കുകയും, ഉടൻ സ്വതന്ത്രനാക്കുകയും ചെയ്യണം. ഇന്ത്യയിലെ രാജ്യദ്രോഹ നിയമങ്ങളും ഓൺലൈൻ അഭിപ്രായ സ്വാതന്ത്ര്യ നിയമങ്ങളും അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്തർദ്ദേശീയ മനുഷ്യാവകാശ മാനദണ്ഡങ്ങളെ പാലിക്കുന്നില്ല. ഈ നിയമങ്ങൾ ഉടൻ റദ്ദാക്കേണ്ടതാണ്.” പശ്ചാത്തലം സാമാധാനപരമായി അഭിപ്രായ പ്രകടനം നടത്തുന്ന സാമൂഹ്യ പ്രവർത്തകരെയും മറ്റു പലരെയും ഉപദ്രവിക്കുന്നതിനും വേട്ടയാടുന്നതിനും കാലഹരണപ്പെട്ട രാജ്യദ്രോഹ നിയമങ്ങൾ ഇന്ത്യയിൽ ഉപയോഗിച്ച് വരുന്നു. ശത്രുതയോ വെറുപ്പോ സൃഷ്ടിക്കുന്നതിനുള്ള അല്ലെങ്കിൽ.. സർക്കാരിനെതിരെ നീരസം ഉദ്ദീപിപ്പിക്കുന്നതിനുള്ള എന്തൊരു പ്രവൃത്തിയും ഉദ്യമവും രാജ്യദ്രോഹമായി ഇന്ത്യൻ പീനൽ കോഡിന്റെ 124A വിഭാഗം നിർവചിക്കുന്നു. ഇന്ത്യൻ പീനൽ കോഡിന്റെ രാഷ്ട്രീയ നിയമ വിഭാഗങ്ങളിൽ, പൗരന്റെ സ്വാതന്ത്ര്യം അടിച്ചമർത്തുന്നതിന് സൃഷ്ടിക്കപ്പെട്ടിട്ടുള്ള രാജകുമാരനാണ് ഈ നിയമം എന്ന് മഹാത്മാ ഗാന്ധി ഈ നിയമത്തെ വിശേഷിപ്പിക്കുകയുണ്ടായിട്ടുണ്ട്. മൊത്തമായി നിന്ദ്യമായ വിവരങ്ങൾ അയയ്ക്കുന്നതോ അസഹ്യതയും അസൗകര്യവും സൃഷ്ടിക്കുന്നതോ ഉൾപ്പെടെയുള്ള പ്രവൃത്തികളെ ക്രിമിനൽ കുറ്റങ്ങളായിട്ടാണ് വിവര സാങ്കേതികവിദ്യാ നിയമത്തിന്റെ 66A വിഭാഗം കാണുന്നത്. ഈ നിയമം അവ്യക്തവും വളരെ വിശാലവുമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ നിയമപരമായ വിനിയോഗത്തെ ഇത് ഹനിക്കും, തോന്നിയപോലുള്ള അറസ്റ്റുകളിലേക്ക് വഴിവയ്ക്കുകയും ചെയ്യും. വിഭാഗം 66A-യുടെ ഭരണഘടനാപരതയെ നിരവധി സാമൂഹ്യ പ്രവർത്തകരും നിയമ വിദഗ്ധരും വെല്ലുവിളിച്ചിട്ടുണ്ട്. ദേശീയ പതാകകളെയും ചിഹ്നങ്ങളെയും അപമാനിക്കുന്നത് പോലെയുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിലുള്ള ആശങ്ക, സിവിലും രാഷ്ട്രീയപരവുമായ അവകാശങ്ങളുമായി ബന്ധപ്പെട്ട അന്തർദ്ദേശീയ ഉടമ്പടിയുടെ നടപ്പാക്കൽ നിരീക്ഷിക്കുന്ന യുഎൻ ഹ്യൂമൻ റൈറ്റ്സ് കമ്മറ്റി (ഇതിൽ ഇന്ത്യയും ഒരംഗമാണ്) പ്രകടിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കുള്ള രേഖ
Posted on: Wed, 03 Sep 2014 14:26:19 +0000

Trending Topics



Recently Viewed Topics




© 2015