ഹിന്ദുത്വത്തെ - TopicsExpress



          

ഹിന്ദുത്വത്തെ എതിര്‍ക്കുന്നതില്‍ ഇടതുപക്ഷം വഹിച്ചിട്ടുള്ള പങ്കിനെ ചെറുതായി കാണാനാവില്ല. പക്ഷേ, ഇപ്പോള്‍ ഇടതുപക്ഷത്തിന് എന്തുകൊണ്ടാണ് ഹിന്ദുത്വത്തെ ഫലപ്രദമായി എതിര്‍ക്കാനാവാത്തത് ? ഭാവനയുടെ അഭാവമാണ് പ്രശ്‌നം. മോദിക്കനുകൂലമായി വോട്ടു ചെയ്തവരുടെ ഘടന പരിശോധിച്ചാല്‍ അതില്‍ നല്ലൊരു പങ്ക് യുവാക്കളാണെന്നു കാണാം. 18 വയസ്സും അതിന് മുകളിലും ്രപായമുള്ളവര്‍. ഗുജറാത്തിലെ കലാപം നടക്കുമ്പോള്‍ ഈ ചെറുപ്പക്കാര്‍ക്ക് ആറു മുതല്‍ പത്ത് വയസ്സു വരെയൊക്കെയേ പ്രായമുണ്ടാവുകയുള്ളൂ. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത് അതിനും പത്ത് വര്‍ഷം മുമ്പാണ്. അതിക്രമങ്ങളുടെ ഓര്‍മ്മകള്‍ ഇല്ലാത്ത ചെറുപ്പക്കാരാണിവര്‍. ഓര്‍മ്മകള്‍ സജീവമായി നിലനിര്‍ത്തുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു. ഈ ചെറുപ്പക്കാരെ കൃത്യമായി അഭിസംബോധന ചെയ്യാന്‍ ഇടതുപക്ഷത്തിനായില്ല. mathrubhumi/mb4eves/online/malayalam/kerala/women/articles/infocus_interview-article-514236
Posted on: Sun, 11 Jan 2015 17:12:19 +0000

Trending Topics




© 2015