Break കഴിഞ്ഞല്ലോ. - TopicsExpress



          

Break കഴിഞ്ഞല്ലോ. എല്ലാവര്‍ക്കും ബിസിനസ്സ് അവറിലേക്ക് സ്വാഗതം. ഇന്നത്തെ നമ്മുടെ പരിപാടിയില്‍ വളര്‍ന്നു വരുന്ന ഒരു പ്രമുഖ വ്യാപാരിയുടെ കൂടെ അല്‍പനേരം ചിലവഴിക്കാം. ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് ഏവര്‍ക്കും പ്രിയങ്കരനായ ശ്രീ അനസ് കെ. ആര്‍ . പി. റ്റി. എ. വെല്‍കം അനസിക്ക. ങ്ങേ അതിനു ഞാന്‍ താങ്ക്യൂ പറഞ്ഞില്ലല്ലോ കൊച്ചേ .. ഇക്കാടെ കൂടെ അല്‍പ നേരം ഈ പരിപാടിയില്‍ ചിലവിടാന്‍ ഞങ്ങള്‍ക്ക് കിട്ടിയ സന്തോഷം .. ഒന്നും മനസിലായില്ല . ഒന്നൂടെ പറഞ്ഞേ ... That, heard to be you are an emerging business man in the field of.. മലയാളം പറഞ്ഞാല്‍ ഞാന്‍ ഇവിടെയിരിക്കാം. അല്ലെങ്കില്‍ എന്‍റെ ഫെയിക്ക് ഫ്രീക്സ് നെ ഞാന്‍ അങ്ങോട്ട്‌ വിടും. വേണോ.. ഓഹ് .. ഇക്കാ ഒരു മാതൃഭാഷാ സ്നേഹികൂടിയാണ് അല്ലെ. അറിയില്ല. ഹോ.. ആ വിനയം.. വിനയനൊന്നുമല്ല. എനിക്ക് ഇംഗ്ലീഷ് അത്ര വശമില്ല അതാ അറിയ്യില്ല എന്ന് പറഞ്ഞേ .. ആട്ടെ ഇക്കാടെ ബിസിനെസ്സ്നെ ക്കുറിച്ച് അല്‍പം . അല്‍പം ഒന്നുമല്ല. ഇയ്യിടെയായി ബിസിനസ്‌ കൂടുന്നുണ്ട്. ഞാന്‍ ലൈക്ന്‍റെ ബിസിനസ്‌ ആണ് ചെയ്യുന്നത്. കമന്റ്സ് ഒരു സൈഡ് ആയി ചെയ്യുന്നതാ. പോസ്റ്റ്‌ ഒക്കെ ഒരുപാട് സ്റ്റോക്ക് ഉണ്ടെന്നു കേട്ടു. ഇതില്‍ മറ്റുള്ളവരുടെ പോസ്റ്റും ഉണ്ടോ. ഏയ്‌.. അവര്‍ക്ക് കരണ്ട് വേണ്ടേ... ഞാന്‍ എന്‍റെ പോസ്റ്റ്‌കള്‍ മാത്രമേ കച്ചവടത്തിന് വെക്കാറുള്ളൂ. അതിനു കിട്ടുന്ന ലൈക്കിന്റെ വരുമാനത്തില്‍ നിന്നും കുറെ എടുത്തു.. കുറെ എടുത്ത് ? കുറെ എടുക്കാറില്ല. പിന്നെ വേറെ പോസ്റ്റ്‌മാന്‍ മാരുടെ കച്ചവടത്തില്‍ ചെന്ന് ലൈക്ക് കച്ചവടം നടത്തും. നമ്മള്‍ എത്ര കച്ചോടം ചെയ്യുന്നോ അതിനനുസരിച്ച് വരുമാനം കൂടും. കച്ചവടത്തില്‍ ലാഭം കൊയ്യാനുള്ള വഴികള്‍ പറഞ്ഞു തരാമോ.. പിന്നെന്ത് .. ആദ്യം എല്ലാ ഗ്രൂപ്പിലും കേറിയിറങ്ങി കുറേ കച്ചവടക്കാരെ ഫ്രണ്ട് ആക്കണം. പിന്നെ അവരുടെ എല്ലാ പോസ്റ്റിലും ചെന്ന് ലൈക് കച്ചവടം ചെയ്യണം. കമന്റ്സും വേണം. ആദ്യമൊക്കെ ലാഭം കിട്ടില്ല. സ്ഥിരം കച്ചോടം ചെയ്തു കൊണ്ടിരുന്നാല്‍ പയ്യെ ലാഭം വന്നു തുടങ്ങും. കുറെ വിവരക്കേട് എഴുതി പോസ്റ്റ്‌ നിരത്തി ഇരിക്കണം. അതില്‍ കുറെ പ്രമുഖരെ വിമര്‍ശിച്ചാല്‍ നല്ലതാ. എനിക്ക് മാത്രമേ എല്ലാം അറിയൂ എന്നൊരു ഇത് വേണം. ഏതു വേണം.? ഒരു ഇത് വേണം... ഏതെങ്കിലും ഒരു ഇതേ. യേത്.. ? ങാ പറയൂ ഇക്കാ. കച്ചവടത്തില്‍ മറ്റെന്തെങ്കിലും ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ടോ ? പിന്നേ,, പുതിയ ഭാഷകള്‍ പലതും പഠിക്കാന്‍ പറ്റി . പിന്നെ അമ്മക്ക് തുമ്മല്‍ കൂടി. കുറെ ഗുളികകള്‍ കഴിച്ചു. ഇനി പുതിയ മരുന്ന് കണ്ടു പിടിക്കണം. അപ്പോള്‍ പുതിയ മരുന്നാകുമല്ലോ... തുമ്മലോ...മരുന്നോ.. വ്യക്തമാക്കാമോ.. പിന്നെന്താ... നമ്മുടെ കച്ചോടത്തില്‍ ദൈവം എന്ന പദം കൂടുതല്‍ ഉപയോഗിക്കണം. അപ്പോള്‍ ചിലര്‍ നമ്മുടെ അമ്മയെയും അച്ഛനെയും ഓര്‍ക്കും. അവര്‍ തുമ്മലോടെ തുമ്മല്‍ തുടങ്ങും. അവര്‍ അറിയുന്നില്ലല്ലോ മോന്‍ കചോടം ചെയ്തിട്ടാ തുമ്മുന്നതെന്ന് ഭാവിയെപ്പറ്റി.. അതൊക്കെ ഭൂതം കൊണ്ടുപോകുമോ എന്നാ പേടി. ഇവിടെ വലിയ കോര്‍പറേറ്റ് ഭീമന്മാര്‍ അരങ്ങു വാഴുകയാണ്. അവര്‍ക്ക് കിട്ടുന്ന ലൈക്കിന്റെ വരുമാനം കണ്ടു ഞെട്ടി കമന്റു കച്ചോടം നിര്‍ത്തിയാലോ എന്നൊക്കെ കരുതിയതാണ്. പിന്നെ ഇപ്പോള്‍ അല്‍പം പിടിച്ചു നില്‍ക്കുന്നു. ഇക്കാ ഈ രംഗത്ത്‌ വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തെങ്കിലും ഉപദേശം ? ങ്ങേ ഞാന്‍ ഉപദേശിയായോ.. ആ പറഞ്ഞേക്കാം... ഒരു അയ്യായിരം കച്ചോടക്കാരെ ഒപ്പിക്കണം. അതില്‍ കുറെ മണ്‌ന്ഗൂസ് കാണും. അവരാണ് നമ്മുടെ ലൈക്ക് കച്ചോടത്തിന്‍റെ പ്രോമോട്ടെര്സ്. അത്രേയുള്ളൂ .. നന്ദി ഇക്കാ .. വീണ്ടും കാണാം.. അയ്യോ.. അതൊന്നും വേണ്ടാ.. ഇനി വരുമ്പോള്‍ ചിലപ്പോള്‍ ഈ ഐഡി കാണില്ല. കച്ചോട രഹസ്യമെല്ലാം പുറത്തു വിട്ടതല്ലേ..
Posted on: Mon, 04 Aug 2014 17:11:20 +0000

Trending Topics



iling up, and

Recently Viewed Topics




© 2015