KUWAIT AIRWAYS ന്റെ നല്ല station എന്ന - TopicsExpress



          

KUWAIT AIRWAYS ന്റെ നല്ല station എന്ന പേര് കിട്ടാൻ വേണ്ടി തിരുവന്തപുരം എയർപോർട്ടിൽ യാത്രക്കാരെ അധിക ലഗ്ഗേജിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്നു. KUWAIT AIRWAYS ന്റെ ഉദ്യോഗസ്ഥരായ ജോർജ്,സുനിൽ ഇവരുടെ ശിങ്കടികളായി പ്രവർത്തിക്കുന്ന എയർപോർട്ട്‌ സേവകരും (ഇവരെ നാടൻ ഭാഷയിൽ വിളിക്കാവുന്ന പേര് വിളിക്കാൻ എന്റെ സംസ്കാരം അനുവദിക്കാത്തതിനാൽ ഞാൻ വിളിക്കുന്നില്ല) ചേർന്ന് എയർപോർട്ട്‌ അവരുടെ കുടുംബ സ്വത്തെന്ന നിലയിൽ ഒരു കിലോ രണ്ടു കിലോ അധികം ലഗ്ഗേജിന്റെ പേരിൽ യാത്രക്കാരെ ഭീകരവാദികളെ പോലെ പീഡിപ്പിക്കുന്നു.സാധാരണ യാത്രക്കാരെന്റെ വീട്ടിൽ എയർ പോർട്ടിൽ തൂക്കുന്ന അളവുമായി അല്പം വ്യത്യാസം സ്വാഭാവികമായും ഉണ്ടാകും എന്നാൽ മനസാക്ഷി ഇല്ലാതെ നമ്മുടെ സ്വന്തം ആൾക്കാർ തന്നെ നമ്മളെ ഉപദ്രവിക്കുന്നു.ഈ കാപലികന്മാരെ തിരിച്ചറിയുക......
Posted on: Fri, 30 Aug 2013 19:43:41 +0000

Trending Topics



Recently Viewed Topics




© 2015