Mr Mohanettan Indian Pradhana Manthriyo atho American Pradhana - TopicsExpress



          

Mr Mohanettan Indian Pradhana Manthriyo atho American Pradhana manthriyo ? ഇറാനില്‍നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി പഴയപടി പൂര്‍ണതോതില്‍ നടത്തണമെന്ന പെട്രോളിയം മന്ത്രി വീരപ്പമൊയ്ലിയുടെ നിര്‍ദേശത്തിന് പ്രതിപക്ഷ പിന്തുണ. ബി.ജെ.പിയും ഇടതുപാര്‍ട്ടികളും നിര്‍ദേശം സ്വാഗതം ചെയ്തു. എന്നാല്‍, അമേരിക്കയുടെ താല്‍പര്യത്തിന് വിരുദ്ധമായ, പെട്രോളിയം മന്ത്രിയുടെ നിര്‍ദേശത്തോട് പ്രധാനമന്ത്രി കാര്യാലയം മൗനം പാലിച്ചു. ഇപ്പോള്‍ രൂപ നേരിടുന്ന മൂല്യത്തകര്‍ച്ച വലിയ അളവില്‍ പരിഹരിക്കാവുന്ന നിര്‍ദേശമാണ് മൊയ്ലി മുന്നോട്ടുവെച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണയുടെ വില ഇന്ത്യന്‍ രൂപയിലാണ് നല്‍കുന്നത്. ഡോളര്‍ വിനിമയം കുറക്കാന്‍ അതുവഴി സാധിക്കും. കറന്‍റ് അക്കൗണ്ട് കമ്മി വലിയൊരളവില്‍ കുറക്കാനും രൂപയുടെ മൂല്യം ഉയര്‍ത്താനും ഇതുവഴി സാധിക്കും. ഇന്ത്യയുടെ ഇറക്കുമതി ബില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ത്തുന്നത് എണ്ണ ഇറക്കുമതിയാണ് എന്നതുതന്നെ കാരണം.
Posted on: Tue, 03 Sep 2013 07:10:42 +0000

Trending Topics



Recently Viewed Topics




© 2015