NLP യുടെ - TopicsExpress



          

NLP യുടെ ശാസ്ത്രീയത നമ്മുടെ ശരീരം എന്തുകൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‍ നിങ്ങള്‍ ക്കറിയാമല്ലോ? കോശത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ? മില്ല്യണ്‍ കണക്കിന് കോശങ്ങളാണ് ജീവശാസ്ത്രപരമായി പറയുമ്പോള്‍ നമ്മുടെ ശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ കോശം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണ്? കോശങ്ങള്‍ ആത്യന്തികമായി തന്മാത്ര (molecules)കളാണ്. തന്മാത്രകളോ? തന്മാത്രകള്‍ ആറ്റങ്ങളാണ്. എന്നാല്‍ ആറ്റങ്ങളോ? ആറ്റങ്ങള്‍ ഉപകണങ്ങള്‍ (sub-atomic particles) കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. എങ്കില്‍ ഈ ഉപകണങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണ്? ഇവിടെയാണ് ആധുനിക ഭൌതികശാസ്ത്രത്തി (Physics)ന്റെ ഏറ്റവും പുതിയ പതിപ്പായ ക്വാണ്ടം ഭൌതികം (Quantum Physics) കടന്നു വരുന്നത്. നമ്മുടെ ശരീരത്തിന്റെ ഏറ്റവും അടിസ്ഥാനഘടകമായ ഈ ഉപകണങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഊര്‍ജ്ജം (energy)കൊണ്ടാണ്. രണ്ടുതരം ഊര്‍ജ്ജങ്ങളാണ് നമുക്കകത്ത്, അത്യന്തിക ഘടകമായ ഉപകണങ്ങളില്‍ നിലനില്‍ക്കുന്നതെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. 1. വൈദ്യുതോര്‍ജ്ജം (electric energy) 2. കാന്തികോര്‍ജ്ജം (magnetic energy) ഒരു ആറ്റത്തിന്റെ പെരുമാറ്റത്തിനും സ്വഭാവത്തിനും കാരണമായിത്തീരുന്നത് അതിലടങ്ങിയിരിക്കുന്ന ഊര്‍ജ്ജമാണ്. ഊര്‍ജ്ജമാണ് ആറ്റത്തെ നിയന്ത്രിക്കുന്നതെന്നര്‍ഥം. അപ്പോള്‍ മുകളില്‍ പറഞ്ഞ ഈ രണ്ടു ഊര്‍ജ്ജങ്ങളിലും മാറ്റം വരുത്തുമ്പോള്‍ ഉപകണങ്ങളിലും (ഇലക്‌ട്രോണുകള്‍, പ്രോട്രോണുകള്‍, ന്യൂട്രോണുകള്‍ മുതലായവയില്‍) അതുവഴി ആറ്റത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ആറ്റത്തില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ എന്താണ് സംഭവിക്കുക? സ്വാഭാവികമായും തന്മാത്രകളില്‍ മാറ്റം വരുന്നു. തന്മാത്രകളില്‍ മാറ്റം വരുമ്പോള്‍ കോശങ്ങളില്‍ മാറ്റം വരുന്നു. കോശങ്ങളില്‍ മാറ്റം വന്നാല്‍ നിരവധി കോശങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട കലകളില്‍ (tissues) മാറ്റം വരുന്നു. കലകളില്‍ മാറ്റം വന്നാല്‍, കലകളാല്‍ സൃഷ്ടിക്കപ്പെട്ട അവയവങ്ങളില്‍ മാറ്റം വരുന്നു. അവയവങ്ങളില്‍ മാറ്റം വരുമ്പോള്‍ ശരീരത്തിനകത്തെ സിസ്റ്റത്തില്‍ (autonomic neuro system)മാറ്റം വരുന്നു. സിസ്റ്റത്തില്‍ മാറ്റം വരുമ്പോള്‍ ശരീരത്തില്‍ മാറ്റം സംഭവിക്കുന്നു. രണ്ടുതരം ഊര്‍ജ്ജമാറ്റങ്ങള്‍ ഊര്‍ജ്ജങ്ങളെ മാറ്റിയാല്‍ ആറ്റങ്ങളുടെ അവസ്ഥകള്‍ മാറുമെന്നും അതുവഴി അത്യന്തികമായി നമ്മുടെ ശരീരത്തില്‍ വരെ ആ മാറ്റം എത്തിനില്‍ക്കുമെന്ന ക്വാണ്ടം ഫിസിക്സിന്റെ കണ്ടെത്തല്‍ നിങ്ങള്‍ക്ക് ബോധ്യപ്പെട്ടു. രണ്ടുതരം ഊര്‍ജ്ജമാറ്റമാണ് സാധ്യമായിട്ടുള്ളത്‌. 1. സ്റ്റാര്‍ക്ക് ഇഫക്ട് (Stark Effect) ഒരു ആറ്റത്തിന്റെ വൈദ്യുതോജ്ജത്തെ മാറ്റികൊണ്ട് ആറ്റത്തിന്റെ പ്രവര്‍ത്തനത്തേയും പെരുമാറ്റത്തെയും സ്വഭാവത്തെയുമൊക്കെ മാറ്റുന്നതിനാണ് സ്റ്റാര്‍ക്ക് ഇഫക്ട് എന്ന് പറയുന്നത്. 2. സീമന്‍ ഇഫക്ട് (Zeeman Effect) ഒരു ആറ്റത്തിന്റെ കാന്തികോര്‍ജ്ജത്തെ മാറ്റികൊണ്ട് അതിന്റെ പ്രവര്‍ത്തനത്തെയും പെരുമാറ്റത്തെയും സ്വഭാവത്തെയുമൊക്കെ മാറ്റുന്നതിനാണ് സീമന്‍ ഇഫക്ട് (Zeeman Effect)എന്ന് പറയുന്നത്. ഊര്‍ജ്ജങ്ങളെ മാറ്റുന്ന രീതി ഓര്‍ക്കുക, അത്ഭുതകരമായ വസ്തുത നമ്മുടെ മസ്തിഷ്കത്തേക്കാള്‍ കൂടുതല്‍ വൈദ്യുതോര്‍ജ്ജവും കാന്തികോര്‍ജ്ജവും കുടികൊള്ളുന്നത് നമ്മുടെ ഹൃദയത്തിലാണെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. മസ്തിഷ്കത്തേക്കാള്‍ ഹൃദയത്തിന്റെ വൈദ്യുതോര്‍ജ്ജം 100 മടങ്ങ്‌ കൂടുതലാണ്. (Rolling Mc Craty, Director of Research, Institute of Heart Math, BBC documentary catalyst, 2007.) അപ്രകാരം തന്നെ മസ്തിഷ്കത്തേക്കാള്‍ ഹൃദയത്തിന്റെ കാന്തികോര്‍ജ്ജം 5000 (അയ്യായിരം) മടങ്ങ്‌ കൂടുതലാണ്. (Rolling Mc Craty, Director of Research, Institute of Heart Math. ‘Shift at the frontiers of consciousness) ചുരുക്കത്തില്‍ ഹൃദയത്തിലെ ഈ ഊര്‍ജ്ജങ്ങളില്‍ നമുക്ക് ഇടപെട്ട് മാറ്റം വരുത്തുകയാണെങ്കില്‍ അനുബന്ധമായി ആറ്റങ്ങളിലും ആത്യന്തികമായി ശരീരത്തിലും മാറ്റം സംഭവിക്കുന്നു. ആധുനിക ഭൌതിക ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ക്വാണ്ടം ഫിസിക്സും,മറ്റൊരു പുതിയ ശാസ്ത്രശാഖയായ എപ്പിജെനറ്റിക്സും(1) (epigenetics) ഒപ്പം സൈക്കോന്യൂറോ ഇമ്മ്യൂണോളജി(2) psychoneuroimmunology)യുമൊക്കെ അസന്നിഗ്ദ്ധമായി തെളിയിച്ച കാര്യങ്ങളാണ് NLP തെറാപ്പിയിലൂടെസംഭവിക്കുന്നത്. 1. ജീനിനകത്തുള്ള വിവരങ്ങളെ വരെ മാറ്റാന്‍ പറ്റുമെന്ന യാഥാര്‍ഥ്യം പുറത്ത് കൊണ്ടുവന്ന ശാസ്ത്രശാഖ 2. മനസ്സും ശരീരവും പ്രധിരോധ ശേഷിയുമൊക്കെ തമ്മിലുള്ള ബന്ധത്തെ കുറിച്ച് യഥാര്‍ഥ്യങ്ങള്‍ ഗവേഷണങ്ങളിലൂടെ പുറത്തു കൊണ്ടു വന്ന ശാസ്ത്രശാഖ. ഹൃദയത്തിന്റെ വൈദ്യുത-കാന്തിക ഊര്‍ജ്ജങ്ങളില്‍ ഇടപെട്ടാല്‍ ആത്യന്തികമായി ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന്‍ നിങ്ങള്‍ മനസ്സിലാക്കിയല്ലോ? മാനസ്സികമാറ്റങ്ങളോടൊപ്പമാണ് ഈ ശാരീരിക മാറ്റമെന്നത് മറക്കാതിരിക്കുക. ഹൃദയത്തിന്റെ ഈ വൈദ്യുത-കാന്തിക ഊര്‍ജ്ജങ്ങളില്‍ ഇടപെടുന്നതിനായി NLPയില്‍ പ്രത്യേക തെറാപ്പികള്‍ തന്നെയുണ്ട്. അത്തരം മാനസ്സിക തെറാപ്പികളിലൂടെ ഒരാളുടെ അകത്ത് ശേഖരിച്ചിരിക്കുന്ന നെഗറ്റീവ് വികാരങ്ങളുടെ ക്രോഡീകരണങ്ങളുടെ കോഡില്‍ ഇടപെടാന്‍ സാധിക്കുന്നു. ഈ കോഡിന് NLPയില്‍ സബ്‌ - മോഡാലിറ്റികള്‍ (sub-modalities)എന്നാണ് വിളിക്കുന്നത്. സബ്‌ - മോഡാലിറ്റികള്‍ എന്നാല്‍ നമ്മുടെ ന്യൂറോളജിയില്‍ നമ്മുടെ പ്രശ്നങ്ങളെ ക്രോഡീകരിച്ചുവെച്ചിരിക്കുന്ന കോഡുകളാണ്. ഈ കോഡുകളില്‍ അഥവാ സബ് മോഡാലിറ്റികളില്‍ നാം ഇടപെടുമ്പോള്‍ സബ് ആറ്റമിക് ഘടകങ്ങളില്‍ (ഉപകണങ്ങള്‍) ഉടന്‍ മാറ്റം സംഭവിക്കുന്നു. അപ്പോള്‍ താഴെ കാണുന്ന എല്ലാറ്റിലും തുടര്‍ച്ചയായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആറ്റങ്ങള്‍ മാറുന്നു. തന്മാത്രകള്‍ മാറുന്നു. കോശങ്ങള്‍ മാറുന്നു. കലകള്‍ മാറുന്നു. അവയവങ്ങള്‍ മാറുന്നു. സിസ്റ്റം മാറുന്നു. ശരീരം മാറുന്നു. നമ്മുടെ പ്രശ്നങ്ങളെ ക്രോഡീകരിച്ചിരിക്കുന്ന കോഡുകളായ സബ്-മോഡാലിറ്റിയില്‍ ഇടപ്പെടുന്നതിനായി NLP ല്‍ ഇരുനൂറിലധികം തെറാപ്പികള്‍ ഉണ്ട് . വ്യക്തവും ഗവേഷനാത്മകവുമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ അടിത്തറയുള്ളതുകൊണ്ട് NLP തെറാപ്പിയില്‍ മിനുറ്റുകള്‍ കൊണ്ട് അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നത്. RPCC നടത്തിയ NLP കോഴ്‌സുകളിലെ അത്ഭുതകരവും വിസ്മയാവഹനുമായ മാറ്റങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുണ്ടെങ്കില്‍ ഈ വെബ്സൈറ്റിലെ Testimonial എന്ന സെക്ഷന്‍ വായിക്കുക. അഡ്വ: മുഈനുദ്ദീന്‍ (Master Trainer in TA, Transactional Analysis, Master Practioner and Trainer in NLP, Msc Psychologist, Several Diplomas in Psychology & BA, LLB) NLP യുടെ ശാസ്ത്രീയതയെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ വിഷയത്തിലെ ആറുമണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന ശില്പശാലയുടെ DVD ലഭ്യമാണ്. ബന്ധപ്പെടുക: 9633447645 - See more at: irpvision/irp_article_detail.php?id=85&title=NLP%20%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86%20%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%A4#sthash.NCjCCpd2.dpuf
Posted on: Tue, 14 Oct 2014 10:06:10 +0000

Trending Topics



Recently Viewed Topics




© 2015