This is for Jake Joseph, Muraliyettans Bonzo, for the comradery - TopicsExpress



          

This is for Jake Joseph, Muraliyettans Bonzo, for the comradery without frontiers, for the watchfulness. ഇത് ജേക്ക് ജോസഫിനാണു. മുരളിയേട്ടന്റെ ബോൺസോയ്ക്ക്. അതിരുകളില്ലാത്ത കോമ്രേഡറിക്ക്. ജാഗ്രതയ്ക്ക്. ---- ആൻജൈനാ പെക്റ്റോറിസ് (നെഞ്ചുവേദന) - നാസിം ഹിക്മെത്, തുർക്കി -------------------------------- എന്റെ ഹൃദയത്തിന്റെ ഒരു പാതി ഇവിടെയുണ്ടെങ്കിൽ, ഡോക്ടർ, അതിന്റെ മറുപാതി മഞ്ഞ നദിയിലേക്കൊഴുകുന്ന സൈന്യത്തോടൊപ്പം ചൈനയിലാണു. എന്നിട്ട്, ഓരോ ദിവസവും സൂര്യോദയത്തിനു, എന്റെ ഹൃദയം ഗ്രീസിൽ വെച്ച് വെടിയേറ്റ് മുറിയുന്നു പിന്നെ, എല്ലാ രാത്രിയിലും ആതുരാലയം വിജനമാകുമ്പോൾ, തടവുകാർ ഉറങ്ങിക്കഴിയുമ്പോൾ, എന്റെ ഹൃദയം, ഡോക്ടർ, എന്റെ ഹൃദയം ഇസ്താംബുളിലെ നോട്ടമില്ലാതെ പഴകിയ ഒരു കെട്ടിടത്തിനരികെ ചെന്നു നിൽക്കുന്നു. പത്ത് വർഷത്തിനു ശേഷം എന്റെ പാവപ്പെട്ട ജനതയ്ക്ക് കൊടുക്കാൻ എന്റെകയ്യിൽ ആകെയുണ്ടാവുക ഈ ആപ്പിളായിരിക്കും ഡോക്ടർ, ഒരു ചുവന്ന ആപ്പിൾ - എന്റെ ഹൃദയം. ഡോക്ടർ, ഈ നെഞ്ചുവേദനയ്ക്ക് കാരണം നിക്കോട്ടിനല്ല, തടവറയല്ല, ധമനിസംബന്ധമായ ഹൃദ്രോഗവുമല്ല അതാണു കരണം, ഈ അഴികൾക്കിടയിലൂടെ ഞാൻ രാവിനെ നോക്കുന്നു; (in caps) എന്റെ നെഞ്ചിലെ ഭാരത്തിനപ്പുറം, എന്റെ ഹൃദയം ഇപ്പോഴും മിടിക്കുന്നു, ഏറ്റവും വിദൂരമായ നക്ഷത്രങ്ങൾക്കൊപ്പം. https://marxists.org/subject/art/literature/nazim/anginapectoris.html
Posted on: Fri, 11 Apr 2014 11:15:40 +0000

Trending Topics



Recently Viewed Topics




© 2015