അടിക്കടി ലഭിക്കുന്ന - TopicsExpress



          

അടിക്കടി ലഭിക്കുന്ന വികലന്യായങ്ങള്‍ ********************************************* വാദവും പ്രതിവാദവും നടക്കുംബോൾ സൂക്ഷിച്ചില്ലെങ്കിൽ ന്യായ വൈകല്യം കടന്നു വരും. സംവാദങ്ങളിൽ അടിക്കടി കണ്ടുവരുന്ന ന്യായ വൈകല്യങ്ങൾ... (by Rohin T Narayan, Vaisakhan Thampi) 1. Ad-hominem (To the person) ഒരാള്‍ ഒരു വാദം മുന്നോട്ടു വയ്ക്കുമ്പോള്‍ ആ വാദത്തെ തിരുത്താനോ ഖണ്ടിക്കാനോ കഴിയാതെ ആ വാദം മുന്നോട്ടു വച്ച ആളുടെ സ്വഭാവത്തെയോ പാരമ്പര്യത്തെയോ മറ്റു സാഹചര്യങ്ങളെയോ പരാമര്‍ശിച്ച് ആക്രമിക്കുന്നസംവാദ ശൈലിയാണ് ad hominem. 2. Texas Sharpshooter Fallacy ഒരു ബന്ധവും ഇല്ലാത്ത രണ്ടു കാര്യങ്ങൾ എന്തേലും സാമ്യത വെച്ച് ബന്ധപെടുത്താൻ നോക്കുക....... ഇതിൽ നിന്നും ഒരു pattern ഉണ്ടെന്നോ അല്ലേൽ ഒരു അത്ഭുദം ഉണ്ടെന്നോ വാദികുക. eg: ആടിനെയും പശുനെയും കുറിച്ച് പറയുന്ന രണ്ടു വചനങ്ങൾ. ഇതിൽ ആടിനെയും പശുനെയും തെങ്ങിൽ കെട്ടാം, അത് കൊണ്ട് ആ വചനങ്ങൾ തെങ്ങിനെ ഉദ്ദേശിച്ചു ആന്ന് പറയുക.Most of the miracle claims are Texas sharpshooters. 3. The Kantian Moral Argument ഒരു ഉദാഹരണം വെച്ച് പറയാം. ഹിടലെർ വളരെ അധികം തെറ്റ് ചെയ്തിട്ടു ശിക്ഷ അനുഭവികാതെ പോയി. അപ്പോൾ നല്ലത് ചെയ്ത ഗാന്ധിജിക്കും തെറ്റുകൾ ചെയ്ത ഹിട്ലെര്നും ഒരേ ഏൻഡ് റിസൾട്ട്‌ ആണേൽ നീതി എവിടെ പോയി എന്നുള്ള ചോദ്യം. അത് കൊണ്ട് അവസാനമായി നീതി നടപ്പിലാക്കാൻ ദൈവം വേണം എന്നാ വാദം. ഒന്നാമത്തെ ഈ വാദം ലൈഫ് അഫ്റെർ ഡെത്ത്നു വേണ്ടി ആണ് വാദികുന്നെ. ദൈവത്തിനു അല്ല. പിന്നെ അവസാനമായി അങ്ങനെ ഒരു നീതി-ന്യായ വ്യവസ്ഥിതി ഉണ്ടെന്നു ഉറപാണേൽ ഭൂമിയിൽ നീതി ന്യായം നടപക്കണ്ട കാര്യം ഇല്ല. ഒരു നൂറു പേരെ കൊന്നവൻ വെരെഉതെ നടന്നാൽ എന്താ..... അവനു നരകത്തിൽ ശിക്ഷ കിട്ടികോളും. ഒരു നിരപരാധിയെ തൂക്കി കൊന്നാൽ എന്താ..... അവനു സ്വർഗത്തിൽ വെച്ച് നീതി കിട്ടികൊലും എന്ന് വിചാരിക്കാം...... 4. Strawman Argument (Fallacy) ഇതു രണ്ടു തരത്തില്‍ ആവാം. എതിരാളിയുടെ വാദത്തെ വല്ലാതെ പെരുപ്പിച്ചു കാണിക്കുക, അല്ലെങ്കില്‍ എതിരാളി ഉന്നയിച്ചിട്ടില്ലാത്ത വാദങ്ങളെ പ്രധിരോധിച്ചു സംസാരിക്കുക വഴി എതിരാളി അങ്ങനെ ഒരു വാദം ഉന്നയിച്ചു എന്ന ധാരണ കാഴ്ചക്കാരില്‍ സൃഷ്ടിക്കുക. ഉദാഹരണങ്ങള്‍, A: We should liberalize the laws on beer. B: No, any society with unrestricted access to intoxicants loses its work ethic and goes only for immediate gratification. ഇവിടെ, liberalize എന്ന വാക്കിനെ unrestricted access എന്നും, beer-നെ intoxicant എന്നും പെരുപ്പിച്ചു കാണിച്ചിരിക്കുകയാണ്. ഈ വാദത്തെ എതിര്‍ക്കാന്‍ സാധിക്കുകയില്ല. കാരണം, മുമ്പ് താന്‍ തന്നെ ഉന്നയിച്ച വാദത്തെ എതിര്‍ക്കുന്നു എന്ന ധാരണയാവും അതുവഴി കാഴ്ചക്കാരില്‍ ഉണ്ടാവുക. പെട്ടെന്നു തന്നെ എതിരാളിയുടേത് strawman വാദമാണ് എന്നത് വ്യക്തമാക്കുന്നതാണ് കൃത്യമായ മാര്‍ഗ്ഗം. 5. No True Scotsman അവനങ്ങനെ ചെയ്തോ, എന്നാൽ അവൻ നമ്മടെ മതത്തിൽ പെട്ടതല്ല !!ഉദാ: ഉസാമ ബിന് ലാദൻ മുസ്ലിമാണോ ? 6. Watchmaker Argument നിങ്ങൾ കാട്ടിലൂടെ ഒറ്റയ്ക്ക് നടക്കുംബോൾ നിങ്ങൾക്ക് ഒരു വാച് കളഞ്ഞു കിട്ടുന്നു. സങ്കീർണ്ണമായ ഡിസൈനുള്ള വാച്ചിനു ഒരു ഡിസൈനർ ഉണ്ടായിരിക്കും എന്ന കാരയത്തിൽ സംശയമുണ്ടാവില്ലല്ലോ. സൗരയൂഥവും പ്രപഞ്ചവും ശ്രദ്ധിച്ചാൽ തന്നെ അത് സങ്കീർണ്ണമാണെന്ന് വ്യ്കതമാണല്ലോ. അങ്ങനെയുള്ള ഈ പ്രപഞ്ചത്തിനു ഒരു സ്രിഷ്ടാവില്ലെന്നു പറയുന്നത് യുക്തിരാഹിത്യമല്ലെ ? തീർച്ചയായും അല്ല. വാച് മേക്കർ അനോളജി ഒരു ഫാൾസ് അനോളജിയാണ്. കൂടുതൽ വ്യക്തമാക്കാം. കളഞ്ഞു കിട്ടിയ വാച്ച് സങ്കീർണ്ണവും അതിനു ഒരു ഡിസൈനുണ്ടെന്നു നിങ്ങൾ തീർച്ചപ്പെടുത്തിയത് എങ്ങനെ ?. ഒരു താരതമ്യം നടത്തലിലൂടെയാണ് നിങ്ങൾ ആ ഒരു നിഗമനത്തിലെത്തിയത്. വാച്ചിനെ നിങ്ങൾ അതിന്റെ പരിസരത്തുള്ള മണൽ, പാറകൽ എന്നിവയുമായി താരതമയം ചെയ്തു. ആ വസ്തുക്കളുടെ സങ്കീർണ്ണതയും നിങ്ങൾക്ക് ലഭിച്ച വാചിന്റെ സങ്കീർണ്ണതയും താരതമയം ചെയ്ത് നോക്കിയപ്പോൾ വാച്ചിനു കൂടുതൽ സങ്കീർണ്ണതകൾ ഉണ്ടെന്നു നിങ്ങൾക്ക് മനസ്സിലായി. അതിനാൽ അതിനൊരു ഡിസൈനർ ഉണ്ടായിരിക്കും എന്നുള്ള നിഗമനത്തിൽ നിങ്ങളെത്തി. പ്രപഞ്ചത്തെയോ അതിലെ വസ്തുക്കളെയോ ഇത്തരം ഒരു താരതമയ്പ്പെടുത്തൽ സാധ്യമല്ല. കാരണം താരതമയം ചെയ്യാൻ വേറൊന്നില്ല. അതുകൊണ്ട് തന്നെ ഇതൊരു ഫാൾസ് അനോളജിയാണ് മാത്രമല്ല; അങ്ങനെ ഒരു ഡിസൈനർ ഉണ്ടാവുകയാണെങ്കിൽ ആ ഡിസൈനർ തന്റെ ഡിസൈനിനേക്കാൾ സ്വാഭാവികമായും സങ്കീർണത ഉള്ളത് ആയിരിക്കും. എങ്കിൽ ആ ഡിസൈനർക്ക് കൂടുതൽ സങ്കീർണത ഉള്ള ഒരു ഡിസൈനർ ആവശ്യമായി വരികയും ചെയ്യും! ആ ഡിസൈനർക്ക് അതിനേക്കാൾ സങ്കീർണമായ മറ്റൊരു ഡിസൈനർ വേണ്ടി വരും. അങ്ങനെ ഈ ചെയിൻ അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയുകയും ചെയ്യും. കൂടുതൽ സങ്കീർണമായ ഡിസൈനർ സ്വയം ഉണ്ടായി എന്ന് വിശ്വസിക്കുന്നതിലാണ് ഇതിലെ യുക്തിരാഹിത്യം ഇരിക്കുന്നത്. 7. Dunning-Kruger Effect ഒരു വിഷയത്തിൽ ഉയര്‍ന്ന പ്രാഗത്ഭ്യമോ, പരിചയമോ, അറിവോ ഇല്ലാത്ത ഒരാൾ, ആ വിഷയത്തിൽ താൻ മറ്റുള്ളവരേക്കാൾ മികച്ചവൻ ആണെന്ന് തെറ്റിദ്ധാരണ സ്വയം വെച്ചു പുലർത്തുന്നതിനെ ആണ് ഡണ്ണിംഗ് ക്രൂഗർ എഫക്റ്റ് എന്ന് പറയുന്നത്. ഈ വിശ്വാസം മറ്റുള്ളവരെ ബോധിപ്പിക്കാനോ പറ്റിക്കുവാനോ വേണ്ടി അല്ല; ആത്മാർത്ഥമായും വിശ്വസിക്കുന്നതാണ് എന്നതാണ് രസകരം. എന്നാൽ അവരുടെ കഴിവില്ലായ്മയെ പറ്റി അവരെ ബോധ്യപ്പെടുത്തുക സാധ്യമല്ല, അതവർ അംഗീകരിക്കില്ല എന്നതാണ് വാസ്തവം. അംഗീകരിക്കാൻ അവരുടെ തലച്ചോറിനു കഴിയുകയില്ല. ഒരാള്‍ക്ക് തന്‍റെ പരിമിതികളെ കൃത്യമായി മനസിലാക്കാന്‍ ഉയര്‍ന്ന ബുദ്ധിശക്തി ആവശ്യമാണ്‌ എന്നതാണ് ഈ പ്രതിഭാസത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതായത് ഒരു വൈദഗ്ദ്യം നേടാന്‍ സാധിക്കാത്ത താരതമ്യേന ബുദ്ധി കുറവുള്ള ആള്‍ക്ക് അക്കാര്യത്തില്‍ തന്‍റെ പരിമിതികളെ മനസിലാക്കാനും കഴിയാതെ പോകുന്നു. അങ്ങനെ അയാള്‍ സ്വന്തം വൈദഗ്ദ്യത്തെപ്പറ്റി വസ്തുതകള്‍ക്ക് നിരക്കാത്ത ഉയര്‍ന്ന അഭിപ്രായം വച്ചുപുലര്‍ത്തുന്നു. 8. Troll(ing) ഒരു വാദം നടക്കുന്നതിനിടയില്‍ അസംഗത്യമോ ചര്‍ച്ചാ വിഷയവുമായി ബന്ധമില്ലാത്തതോ (off-topic) ആയ വാദഗതികള്‍ ഉന്നയിച്ച് ചര്‍ച്ചയുടെ ഗതി തിരിച്ചു വിടലിനെയാണ് ട്രോളിങ്ങ് എന്നു പറയുന്നത്. അതു ചെയ്യുന്നവരെ ട്രോള്‍ (troll) എന്നും വിളിക്കുന്നു. ചര്‍ച്ചയില്‍ മുന്നോട്ടു പോകാന്‍ വേറേ വഴിയില്ലാതെ വരുമ്പോള്‍ എതിരാളിയുടെ വാദമുഖങ്ങളെ അംഗീകരിക്കാനുള്ള മടികൊണ്ടാണ് ചിലരെങ്കിലും ട്രോളിങ്ങ് നടത്തുന്നത്. ചര്‍ച്ച നടക്കുന്ന വിഷയത്തില്‍ കൃത്യമായ പരിജ്ഞാനമില്ലാത്തതും ട്രോളിങ്ങ് നടത്താന്‍ പ്രേരിപ്പിക്കുന്നുണ്ടാവാം. 9. Argument from Authority പ്രശസ്തരോ വലിയ വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവരോ ആയവർ പറഞ്ഞ ഒരു കാര്യം തീര്ച്ചയായും സത്യമായിരിക്കും എന്ന വാദം ആണ് Argument from Authority എന്ന ഫാല്ലസി. ഉദാഹരണത്തിന് ഐൻസ്റ്റൈൻ വരെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്, റിച്ചാർഡ്‌ ഡോകിൻസ് ഇങ്ങനെ പറഞ്ഞില്ലേ, ഇദ്ദേഹം qualified ആയ ഒരു സയ ന്റിസ്റ്റ് ആണ്; ഇങ്ങനെ പറഞ്ഞിട്ടുണ്ട്; അതെങ്ങനെ തെറ്റാവും എന്നൊക്കെയുള്ള വാദങ്ങൾ. 10. Argumentum ad Lapidem സ്വന്തം വാദം തന്നെ കാരണമാക്കി എതിരാളിയുടെ വാദത്തെ എതിര്‍ക്കുന്നതിനെയാണ് Argumentum ad lapidem എന്നു പറയുന്നത്. കാരണം ചോദിച്ചാല്‍ തന്നെയും മറുപടി കിട്ടുന്നത് മറ്റൊരു വികലന്യായം ആയിരിക്കാം. A. സൗദി അറേബ്യ ഒരു മോശം രാജ്യമാണ്.B. അങ്ങനെ പറയാനുള്ള കാരണം?A. മോശം രാജ്യമാണ് എന്നതു തന്നെ കാരണം. ചെറിയൊരു തെറ്റിധാരണ വരാനിടയുള്ളതുകൊണ്ട് വ്യക്തത വരുത്തേണ്ടതുണ്ട്. ശ്രദ്ധിക്കുക, ദൈവം ഇല്ല എന്നൊരാള്‍ പ്രസ്താവിക്കുന്നു എന്നു കരുതുക. കാരണം ചോദിക്കുമ്പോള്‍ ദൈവം ഇല്ലാത്തതുകൊണ്ടു തന്നെ എന്നൊരു ന്യായം പറഞ്ഞാല്‍ അതിനെ Argumentum ad lapidem എന്നു വിളിക്കാം. അതേ സമയം ദൈവം ഉണ്ട് എന്നതിനു തെളിവില്ലാത്തതുകൊണ്ട് എന്നാണ് ന്യായം പറയുന്നതെങ്കില്‍ അത് കൃത്യമായ റീസണിങ്ങ് ആണ്. 11. Tu Quoque (you as well) ഒരു ആരോപണം ഉന്നയിക്കപ്പെടുമ്പോള്‍ അതിനെ യുക്തിപരമായി നിഷേധിക്കുന്നതിന് പകരം എതിരാളിയും അങ്ങനെ ചെയ്തു, അതിനാല്‍ ആരോപണം നിലനില്‍ക്കുന്നില്ല എന്ന വാദം. 12. Kettle logic ഒരു കാര്യം തെളിയിക്കാൻ പരസ്പര വിരുദ്ധമായ കുറെ വാദങ്ങൾ ഒരുമിച്ച് അവതരിപ്പിക്കുക... സിഗ്മുണ്ട് ഫ്രോയ്ഡ്‌ തൻറെ Interpretation of dreams പുസ്തകത്തിൽ അവതരിപ്പിച്ചതാണ് ഈ kettle കഥ... അയൽക്കാരൻ, കടം വാങ്ങിച്ച kettle കേടു വരുത്തി തിരിച്ചേല്പിച്ചു എന്ന് ആരോപിക്കുമ്പോൾ അതിനെ ഖണ്ഡിക്കാൻ മൂന്നു വാദങ്ങൾ കൊണ്ട് വരുന്നു, ഒരേ സമയം: 1) Kettle damage ഇല്ലാതെയാണ് തിരിച്ചേൽപിച്ചത് 2) Kettle വാങ്ങിയപ്പോൾ തന്നെ കേടായിരുന്നു 3) Kettle വാങ്ങിയിട്ടേ ഇല്ല ഈ മൂന്നു വാദങ്ങളിൽ എതെങ്കിലുമൊന്നു ഉപയോഗിച്ചാൽ വാദത്തിനു validity ഉണ്ട്; എല്ലാം കൂടെ ഉപയോഗിച്ചാൽ മൂന്നിനും validity ഇല്ല. ഉദാഹരണം: 1) ദൈവം perfect ആയി സൃഷ്ടിക്കുന്നു 2) ദൈവം സൃഷ്ടികളെ improve ചെയ്തു കൊണ്ടിരിക്കുന്നു ഈ രണ്ടു വാദങ്ങളും പരസ്പര വിരുദ്ധമാണ്. സൃഷ്ടി perfect ആണെങ്കിൽ improve ചെയ്യേണ്ട ആവശ്യം വരുന്നില്ല. Improve ചെയ്യേണ്ടി വരുന്നുണ്ടെങ്കിൽ സൃഷ്ടി ആദ്യം perfect ആയിരുന്നില്ല. ഇതിലേതെങ്കിലും ഒരു വാദം മാത്രം ഉപയോഗിച്ചാൽ കുഴപ്പമില്ല; രണ്ടും ഉപയോഗിക്കുമ്പോൾ രണ്ടു വാദങ്ങളും invalid ആകുന്നു. 13. Shifting Burden of Proof ഒരു വാദം തെളിവുകളില്ലാതെ മുന്നോട്ടു വെക്കുക; എന്നിട്ടത് തെറ്റാണെന്ന് തെളിയിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുക. ഉദാഹരണങ്ങൾ: ദൈവം ഉണ്ട്; ഇല്ലെന്നു നിങ്ങൾ തെളിയിക്കൂ, Unicorn ഉണ്ട്; ഇല്ലെന്നു നിങ്ങൾ തെളിയിക്കൂ, പറക്കും തളികകൾ ഇല്ലെന്നു തെളിയിക്കൂ etc... 14. Argument from incredulity എനിക്കത് മനസ്സിലാവുന്നില്ല; സങ്കല്പ്പിക്കാൻ പറ്റുന്നില്ല; അത് കൊണ്ടത്‌ ശരിയല്ല എന്ന വാദം. ഒരാളുടെ ബൌദ്ധികമായ പോരായ്മ ഒരു വാദത്തെ ഖണ്ഡിക്കാനുള്ള ആയുധമായി ഉപയോഗിക്കുക. ഉദാഹരണം: മൂന്നിലധികം dimension-കൾ സങ്കല്പ്പിക്കാൻ പറ്റുന്നില്ല; അത് കൊണ്ട് 4th dimension, n-dimension എന്നൊക്കെ പറയുന്നത് വെറും മണ്ടത്തരം ആണ് 15. Circular Argument ഒരു വാദത്തെ തെളിയിക്കാൻ പുറമേ നിന്നുള്ള ഒരു കാരണം കൊണ്ട് വരാതെ ആ വാദം തന്നെയാണ് തെളിവ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെ ആണ് സർക്യുലർ ആർഗ്യുമെന്റ് എന്നു പറയുന്നത്. ഉദാ: ബാലമംഗളം ദൈവികമാണ്. കാരണം ബാലമംഗളം ദൈവികമാണെന്ന് ബാലമംഗളം പറഞ്ഞിട്ടുണ്ട്. 16. Tautology (rhetorical fallacy) ബാഹ്യവസ്തുതകളെ ആശ്രയിക്കാത്തതിനാല്‍ യുക്തിപരമായി എപ്പോഴും സത്യമായ ഒരു പ്രസ്താവനയ്ക്കാണ് ടോട്ടോളജി എന്ന് പറയുക. ഉദാ: ചുവന്ന പന്തിന്‍റെ നിറം ചുവപ്പാണ്. ഒന്നിനും തെളിവായി ഉപയോഗിക്കാനാവാത്ത ഇത്തരം ഒരു പ്രസ്താവനയെ പ്രിമൈസ് ആയി അവതരിപ്പിച്ച് അതിന്‍റെ മറവില്‍ ഒരു വാദത്തെ തിരുകുന്ന പരിപാടിയാണ് ടോട്ടോളജി എന്ന ഫാലസി. ഉദാ: സൃഷ്ടികള്‍ക്ക് ഒരു സൃഷ്ടാവ് ഉണ്ടാവണം. അതിനാല്‍ സൃഷ്ടാവായ ദൈവം ഉണ്ട്. ഇവിടെ ആദ്യ പ്രസ്താവന ടോട്ടോളജി ആണ് (യുക്തിപരമായി സൃഷ്ടാവില്ലാത്ത ഒന്നിനെ സൃഷ്ടി എന്ന് പറയില്ല). തുടര്‍ന്ന്‍ അതിനെ ആണ് തെളിവായി അവതരിപ്പിക്കുന്നത്. 17. Fallacy of misplaced concreteness ഒരു രീതിശാസ്ത്രത്തെ (methodology) യെ, അല്ലെങ്കിൽ ഒരു കൺസപ്റ്റിനെ ഒരു വസ്തുവായി തെറ്റിദ്ധരിക്കുന്ന പ്രസ്ഥാവനകളാണ് ഈ വകുപ്പിൽ വരുന്നത്. ഉദാഹരണം: ശാസ്ത്രം അല്ലല്ലോ മനുഷ്യരെ സ്രിഷ്ടിച്ചത് !! അതുകൊണ്ട് ശാസ്ത്രത്തിനു മനുഷ്യ വൈകാരികതയെ മനസ്സിലാക്കാനാവില്ല. ശാസ്ത്രം ഒരു വസ്തുവോ സ്രിഷ്ടാവോ അല്ല.. അത് പ്രക്രിതിയെ മനസ്സിലാക്കാനുള്ള ഒരു രീതിശാസ്ത്രമാണ്. 18. Fallacy of excluded middles (black and white thinking) ഒരു വസ്തുത അല്ലെങ്കിൽ സ്റ്റേറ്റ്മെന്റിനു രണ്ടോ അതോ വളരെ ചുരുക്കം സാധ്യതകളേ ഉള്ളൂ എന്ന മനോഭാവത്തിൽ നിന്നു വരുന്ന ഫാലസിയാണിത്. ഉദാഹരണം: ഒരു ചർച്ചാ ശകലംഒന്നാമൻ: കേരളത്തിൽ രാഷ്ട്രീയക്കൊലപാതകങ്ങൾ ഏറിവരുന്നു ഇതിനെന്തെങ്കിലും പരിഹാരം വേണം രണ്ടാമൻ: ശരിയാണ്.. രാജഭരണകാലത്ത് ഇത്തരം പ്രശ്നങ്ങളില്ലായിരുന്നു. രാജഭരണം ആയിരുന്നു നല്ലത് ആധുനിക ഡെമോക്രസിയിൽ തന്നെ കൊലപാതക രാഷ്ട്രീയം ഒഴിവാക്കാൻ ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. അവയൊന്നും രണ്ടാമൻ പരിഗണിച്ചില്ല 19. Personal incredulity ചില കാര്യങ്ങൾ മനസിലാക്കാൻ ചില അടിസ്ഥാന മുന്നറിവുകൾ ആവശ്യമാണ്. മുന്നറിവുകൾ ഇല്ലാത്തതുകൊണ്ട് മാത്രം തനിക്ക് മനസിലാവാത്ത ഒരു കാര്യം തെറ്റാണെന്ന് വാദിക്കുന്ന പരിപാടിയാണ് personal incredulity. ഉദാഹരണത്തിന് ബിരുദതലം വരെയെങ്കിലും പഠിച്ച ഗണിതത്തിന്റെ സഹായം കൊണ്ടേ ക്വാണ്ടം മെക്കാനിക്സിലെ പല ആശയങ്ങളും മനസിലാക്കാൻ പറ്റൂ. ഒരു അഞ്ചാം ക്ളാസുകാരൻ ഇലക്ട്രോണിന് ഒരേ സമയം കണികയെപ്പോലെയും തരംഗത്തെപ്പോലെയും പെരുമാറാൻ കഴിയും എന്ന ക്വാണ്ടം മെക്കാനിക്സ് ആശയത്തെ വങ്കത്തരം എന്ന് വിളിച്ചാൽ അവിടെയുണ്ട് personal incredulity. പരിണാമവും ബിഗ് ബാംഗുമാണ് ഇതിന് സർവസാധാരണമായി ഇരയാക്കപ്പെടുന്ന രണ്ട് ആശയങ്ങൾ. 20. False cause പേര് സൂചിപ്പിക്കുന്നപോലെ തെറ്റായ കാരണം കണ്ടുപിടിക്കലാണിത്. Correlation നെ Causation ആയി വ്യാഖ്യാനിക്കുന്നിടത്താണ് പലപ്പോഴും പണി പാളുന്നത്. അതായത് A മാറുന്നു, B യും ഒപ്പം മാറുന്നു. എന്നാപ്പിന്നെ A കാരണമായിരിക്കും B മാറുന്നത് എന്നങ്ങ് അനുമാനിക്കുന്ന എടുത്തുചാട്ടം.രസകരമായ ഒരു ഉദാഹരണം- നിക്കോളാസ് കേജ് എന്ന നടൻ കഴിഞ്ഞ പത്ത് വർഷങ്ങളിൽ അഭിനയിച്ച സിനിമകളുടെ എണ്ണവും ഓരോ വർഷവും മുങ്ങിമരിച്ച ആളുകളുടെ എണ്ണവും ഒരുപോലെയാണ് മാറുന്നത്. കേജ് ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച വർഷമാണ് ഏറ്റവും കൂടുതൽ ആളുകൾ മുങ്ങിമരിച്ചത്. അതിന്റെ പേരിൽ സ്വിമ്മിങ് ചാമ്പ്യൻമാരെല്ലാം കൂടി നിക്കോളാസ് കേജിനെ ഇനി സിനിമയിൽ അഭിനയിപ്പിക്കരുത് എന്ന് വാദിക്കുന്നത് ആലോചിച്ചുനോക്കൂ (tylervigen/view_correlation?id=359) 21. Slippery slope കൈയിലുള്ള പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിന് പകരം ഭാവിയിൽ വരാവുന്ന ഭീകരമായ ഒരു കാര്യത്തെ ഓർമിപ്പിച്ച് ശ്രദ്ധ മാറ്റിവിടുന്ന പരിപാടിയാണിത്. ക്ളാസിക് ഉദാഹരണം ഈയിടെ ഒരുപാട് കണ്ട വാദം തന്നെ- ഇന്ന് ചുംബിക്കാൻ അനുവദിച്ചാൽ നാളെ അവർ സംഭോഗത്തിൽ ഏർപ്പെടും! ഇന്ന് സമലിംഗക്കാരെ വിവാഹം കഴിക്കാൻ അനുവദിച്ചാൽ നാളെ അവർ സ്വന്തം അച്ഛനെ വിവാഹം കഴിക്കും, ഇന്ന് ബസിന് കല്ലെറിയുന്നവർ നാളെ ബഹിരാകാശനിലയത്തെ കല്ലെറിഞ്ഞ് വീഴ്ത്തും എന്നൊക്കെയുള്ള വാദങ്ങളും ഇതിൽ പെടും. 22. Loaded question സ്വയം തെറ്റാണെന്ന് സമ്മതിക്കാതെ ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ഉന്നയിക്കുന്ന രീതിയാണിത്. നല്ല വക്രബുദ്ധിയുള്ള ചിലർക്കേ തന്ത്രപരമായ ചോദ്യങ്ങൾ ഉണ്ടാക്കി ചർച്ച ഈ രീതിയിൽ വഴിതിരിച്ച് വിടാൻ കഴിയൂ എന്നതാണ് ഒരാശ്വാസം. ഉദാ- നിനക്ക് മാനസികത്തകരാറുള്ള കാര്യം വീട്ടുകാർക്ക് അറിയുമോ? 23. Anecdotal വ്യക്തമായ തെളിവുകളോ ശക്തമായ വാദമുഖമോ ഇല്ലാതെ സ്വന്തം അനുഭവത്തിന്റെയോ കേട്ടുകേൾവിയുടേയോ അടിസ്ഥാനത്തിൽ ഒരു കാര്യം സത്യമാണെന്ന് സ്ഥാപിക്കുന്ന വികലവാദമാണിത്. ശാസ്ത്രീയമായി വിവരം ശേഖരിച്ച്, അതിനെ അപഗ്രഥിച്ച് കാര്യങ്ങൾ മനസിലാക്കുന്നത് അല്പം ശ്രമകരമായ ഒരു കാര്യമായതിനാൽ ആരുടെയെങ്കിലും അനുഭവസാക്ഷ്യം അതേപടി വിശ്വസിക്കുന്നതിന് നമ്മൾ മുൻഗണന കൊടുക്കുന്നതുകൊണ്ടാണ് ഇത് പലപ്പോഴും വിജയിക്കുന്നത്. ഉദാഹരണത്തിന് പ്രകൃതിചികിത്സ എത്രത്തോളം അശാസ്ത്രീയവും അപകടകരവും ആണെന്ന ശാസ്ത്രീയവിശദീകരണത്തേക്കാൾ പ്രകൃതിചികിത്സ വഴി പനിയോ ജലദോഷമോ മാറിയ മൂന്ന് പേരുടെ അനുഭവസാക്ഷ്യമായിരിക്കും നമുക്ക് കൂടുതൽ സ്വീകാര്യം.
Posted on: Sat, 08 Nov 2014 03:43:52 +0000

Trending Topics



Recently Viewed Topics




© 2015