ഇതാ android ഫോണ്‍ - TopicsExpress



          

ഇതാ android ഫോണ്‍ ഉപയോഗിക്കുന്നവർ കാത്തിരുന്ന ഒന്ന് ഗൂഗിൾ ഈ മാസം പുറത്തിറക്കുന്നു. Android Device Manager എന്നാണ് പേര്. നിങ്ങളുടെ ഫോണ്‍ എവിടെയെങ്കിലും വച്ച് മറന്നു പോയാലോ ആരെങ്കിലും അടിച്ചു മാറ്റിയാലോ അതെവിടെയാണെന്ന് ഗൂഗിൾ മാപ്പിൽ കാണിച്ചു തരും. മാത്രമല്ല, ഫോണ്‍ സൈലന്റ് മോഡിൽ ആണെങ്കില് പോലും ഫുൾ ഒച്ചയിൽ റിംഗ് അടിപ്പിക്കാൻ സാധിക്കും. തിരിച്ചു കിട്ടില്ലെന്ന് ഉറപ്പാണെങ്കിൽ Wipe Device എന്നൊരു option ഉണ്ട്. എല്ലാ പേർസണൽ ഡാറ്റയും ഡിലീറ്റ് ആകും. ഈ മാസം അവസാനത്തോടെ ഇത് എല്ലാവർക്കും ലഭ്യമാകും. വാൽക്കഷ്ണം :ഇതിൽ രജിസ്റ്റർ ചെയ്താൽ ഫോണ്‍ എവിടെയാണെന്ന് എപ്പോൾ വേണമെങ്കിലും ഗൂഗിളിൽ കേറി നോക്കിയാൽ അറിയാൻ കഴിയും. വീടിലുള്ളവരോ കൂട്ടുകാരോ നിങ്ങളുടെ ഫോണ്‍ രജിസ്റ്റർ ചെയ്യാതെ നോക്കണം.എവിടെയാണ് എന്ന് ചോദിച്ചാൽ നുണ പറയാൻ പറ്റില്ല. (ചുമ്മാ മറ്റുള്ളവർക്ക് രജിസ്റ്റർ ചെയ്യാനൊന്നും പറ്റില്ല. ഫോണിൽ confirmation മെസ്സേജ് വരും. ആ നമ്പർ അടിച്ചു കൊടുക്കണം.)
Posted on: Tue, 06 Aug 2013 04:49:06 +0000

Trending Topics



Recently Viewed Topics




© 2015