ഇവിടാരുമില്ലേ ... സന്ധ്യ - TopicsExpress



          

ഇവിടാരുമില്ലേ ... സന്ധ്യ മയങ്ങും നേരം . SSLC പരീക്ഷയുടെ തയ്യാറെടുപ്പിലാണ് മിനിക്കുട്ടി . അപ്പോഴാണ് വീടീനു പുറത്ത് നിന്ന് ആ ശബ്ദം കേട്ടത് . കതകു തുറന്നപ്പോള്‍ അപ്പുറത്തെ വീട്ടിലെ അയ്യപ്പന്‍ ചേട്ടനാണ് . എന്താ അയ്യപ്പേട്ടാ . അച്ഛനില്ലേ മിനി മോളേ ? ഇല്ല . അച്ഛനും അമ്മയും അച്ചുവും കൂടി പൂരം കാണാന്‍ പോയി . പരീക്ഷ ആയ കാരണം എന്നോടിരുന്ന് പഠിക്കാന്‍ പറഞ്ഞു . അതെന്തു പണിയാ അവരു കാണിച്ചേ . സന്ധ്യക്കാ പെണ്‍കുട്ടോളെ ഒറ്റക്കാക്കി എവിടേലും പോണേ . ഞാന്‍ കൂട്ടിരിക്കണോ മോളെ . വേണ്ട ചേട്ടാ എനിക്കതിനു പേടിയൊന്നുമില്ലന്നേ . എന്നാ മോളൊരു കുടയിങ്ങടെത്തേ നല്ല മഴ വരുന്നുണ്ട് . രഥം അമ്പലത്തില്‍ കയറുന്നതിന് മുമ്പങ്ങത്തെട്ടെ . ഇപ്പം കൊണ്ടു വരാം . മിനിമോള്‍ കുട എടുക്കാന്‍ വീടിനകത്ത് കയറി . പിന്നാലെ കയറി അയാള്‍ വാതിലിന്‍റെ കുറ്റിയിട്ടു ... മിനിമോളെ കടന്നു പിടിക്കാന്‍ തുനിഞ്ഞതും പെട്ടെന്നാണ് ഒരു ഇടി വെട്ടിയത് . അയാളെ ഞെട്ടിച്ചു കൊണ്ട് അവളോടി വന്നയാളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു . എനിക്ക് പേടിയാവുണു ഏട്ടാ . മിനി മോള്‍ക്ക് ഇടിയും മിന്നലുമൊക്കെ വല്യ പേടിയാ . ആദ്യം ഒന്ന് പൊട്ടിക്കരഞ്ഞു പിന്നെ പൊട്ടിച്ചിരിച്ചു കൊണ്ടയാള്‍ അവളെ ചേര്‍ത്തു പിടിച്ചു പറഞ്ഞു . ഏട്ടന്‍റെ കുഞ്ഞുപെങ്ങള്‍ പേടിക്കണ്ടാട്ടോ . ഏട്ടനെ മുറുകെ പിടിച്ചോ . അയാളിലെ സത്വം ആ സമയം പടിയിറങ്ങിപ്പോവുകയും ഒരു മനുഷ്യന്‍ അപ്പോള്‍ പിറവി കൊള്ളുകയും ചെയ്യുന്നത് കണ്ട് മഴ ഒരു കള്ളച്ചിരിയോടെ പിന്‍വാങ്ങി !!! like here => Girl Friend From Kerala
Posted on: Thu, 08 Aug 2013 12:05:51 +0000

Trending Topics



Recently Viewed Topics




© 2015