ഈ നുണപ്രചരണം ഇത് വരെ - TopicsExpress



          

ഈ നുണപ്രചരണം ഇത് വരെ നിര്ത്തിയിട്ടില്ലാത്ത്ത സാഹചര്യത്തിൽ ഒരു റീപോസ്റ്റ്‌ ------------------------------------------------------------- മെക്കാളെയുടെ ചിലവില്‍ ചുട്ടെടുക്കുന്ന ദേശിയത നുണ പറയുക എന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ശത്രുവിനെ നിർമിച്ചെടുക്കുക, എന്നിട്ട് അതുപയോഗിച്ചു ജനപിന്തുണ നേടുക. ഇത് എക്കാലവും ഫാഷിസം ഉപയോഗിച്ച് വിജയിച്ച ഫോര്‍മുലയാണ്. ഈ വാഗ്ധോരിണി ഗീബല്‍സിയന്‍-തൊണ്ട ഉപയോഗിച്ച് പ്രചരിപ്പിക്കപ്പെടുമ്പോള്‍ അതില്‍ എത്ര മാത്രം സത്യം ഉണ്ടെന്നു നോക്കാന്‍ മിക്കവരും മിനക്കെടാറില്ല. പെട്ടെന്ന് തന്നെ ഇങ്ങനെയുള്ള നുണകള്‍ പൊതു ജനം ഏറ്റെടുക്കും. അത് പോലെ ഉള്ള ഒരു നുണയാണ് സംഘുപരിവാറിന്റെയും ബിജെപിയുടെയും കൂലി എഴുത്തുകാര്‍ ലോര്‍ഡ്‌ മെക്കാളെയുടെ മേല്‍ ആരോപിക്കപെട്ട ഈ വരികള്‍. “I have travelled across the length and breadth of India and I have not seen one person who is a beggar, who is a thief. Such wealth I have seen in this country, such high moral values, people of such calibre, that I do not think we would ever conquer this country, unless we break the very backbone of this nation, which is her spiritual and cultural heritage, and, therefore, I propose that we replace her old and ancient education system, her culture, for if the Indians think that all that is foreign and English is good and greater than their own, they will lose their self-esteem, their native self-culture and they will become what we want them, a truly dominated nation.” 1835 Feb 2നു ബ്രിട്ടിഷ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മെക്കാളെ ഇങ്ങനെ പറഞ്ഞു എന്നാണാരോപണം. ഈ വരികളുടെ അടിസ്ഥാനത്തില്‍ സംസ്കൃതവും, പെർഷ്യനും ഒഴിവാക്കി സെക്കന്ററി തലം (ആറാം ക്ലാസ്) മുതല്‍ ഇംഗ്ലീഷ് ആയിരിക്കണം പഠന മാധ്യമം എന്ന് മെക്കാളെ കൊണ്ട് വന്ന പരിഷ്കാരവും മറ്റും ഭാരതത്തിന്റെ സംസ്കാരവും അഭിമാനവും തകർക്കാനുള്ള ഗൂടാലോചനയുടെ ഭാഗമായിരുന്നു എന്ന് പല സന്ഘു-ആഭിമുഖ്യമുള്ള ചരിത്രകാരും മറ്റും എഴുതിപിടിപ്പിച്ചു. അദ്വാനിയും മറ്റും ഈ വരികള്‍ പല തവണ ഉപയോഗിച്ച് കണ്ടിട്ടുണ്ട്. എന്തിനേറെ പറയുന്നു, പ്രസിടെന്റായിരുന്ന സമയത്ത് അബ്ദുല്‍ കലാം വരെ പ്രസംഗത്തിനിടെ ഇതുപയോഗിചു എന്ന് രിപോര്ടുണ്ട്. “While seated as the chief guest on the dais of the Jamia Millia Islamia‘s auditorium and about to deliver his convocation address President A.P.J. Kalamfiddled for a moment with the keyboard and mouse of his laptop. The President quoted Macaulay’s 1835 speech in British Parliament, ‘I do not think we would ever conquer this country (India), unless we break the very backbone of this nation, which is her spiritual and cultural heritage, and, therefore, I propose that we replace her old and ancient education system, her culture, for if the Indians think that all that is foreign and English is good and greater than their own, they will lose their self-esteem, their native self-culture and they will become what we want them, a truly dominated nation.’” Quoted by S. Zafar Mahmood in “Learning from the President”, The Hindu, 2 September 2004. എത്ര ആഴത്തിലാണ് ഈ പെരുംനുണ ഫലിചിട്ടുള്ളത് എന്ന് നോക്കൂ. ഈ വരികള്‍ മെക്കാളെ പറഞ്ഞിട്ടില്ലെന്ന് സംഘിന്റെ പ്രിയ ചരിത്രകാരനായ കൊനാര്ദ് എസ്ടു വരെ വിശദീകരിച്ചിട്ടുണ്ട്. ഈ വരികള്‍ക്ക് കൃത്യമായ രേഫരെന്‍സ് കൊണ്ട് വരാന്‍ ഇതെഴുതി പ്രചരിപ്പിച്ചവർക്കു ഇത് വരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല, 1834 മുതല്‍ 1838 വരെ ഇന്ത്യയില്‍ സുപ്രീം നിയമ കൌണ്‍സില്‍ ആയി പ്രവര്‍ത്തിച്ച മെക്കാളെ എങ്ങിനെയാണ് 1835 feb 12നു ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കുകള്‍? അതിനു പുറമേ ക്വോട്ടില്‍ ഗ്ലോറിഫൈ ചെയ്തിരിക്കുന്ന സമ്പന്നത ഭാരതത്തില്‍ ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നോ എന്നതും സംശയാസ്പദമാണ്. ഇന്ത്യയില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം (Bengal famine 1769–70, Chalisa famine 1783–84, Doji bara famine 1791–92, Agra famine 1837–38)നില നിന്നിരുന്ന ഒരു കാലമായിരുന്നു അത്. ബ്രിട്ടിഷ് ചൂഷണവും ജന്മിത്വവും വരിഞ്ഞു മുറുക്കി തൊഴിലാളികളുടെയും കര്‍ഷകരുടെയും നട്ടെല്ലോടിച്ച ഒരു കാലം. ആ കാലത്തെ ‘I have travelled across the length and breadth of India and I have not seen one person who is a beggar, who is a thief. Such wealth I have seen in this country,’ എന്ന് ഗ്ലോറിഫൈ ചെയ്യുമ്പോള്‍ തന്നെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമാവും. ശരിക്കും പറഞ്ഞാല്‍ ഇംഗ്ലീഷ് വിധ്യാഭ്യാസത്തിന്റെ ആവിശ്യം ബോധ്യപ്പെടുത്താന്‍ മെക്കാളെ തയ്യാറാക്കിയ രേഖ 1835 feb 12 ആണ് പുറത്തു വന്നത്(columbia.edu/itc/mealac/pritchett/00generallinks/macaulay/txt_minute_education_1835.html). എന്ത് കൊണ്ട് ഇത് വരെ ഉപയോഗിച്ച് പോന്ന സംസ്കൃതവും പെർഷ്യനും ശാസ്ത്ര വിദ്യാഭ്യാസത്തിനും സാമൂഹിക ഉന്നമനത്തിനും മതിയാവാതെ വരുന്നു എന്നും ഇംഗ്ലീഷ് ഭാഷയാണ് ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ വേണ്ടത് എന്നത് യുക്തി സഹിതം ഗവണ്മെന്റ്നെ ബോധിപ്പിക്കുക എന്നതായിരുന്നു ഈ രേഖയുടെ ലക്‌ഷ്യം. ചില പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു The words on which the supporters of the old system rely do not bear them out, and other words follow which seem to be quite decisive on the other side. This lakh of rupees is set apart not only for reviving literature in India, the phrase on which their whole interpretation is founded, but also for the introduction and promotion of a knowledge of the sciences among the inhabitants of the British territories-- words which are alone sufficient to authorize all the changes for which I contend. What then shall that language be? One-half of the committee maintain that it should be the English. The other half strongly recommend the Arabic and Sanscrit. The whole question seems to me to be-- which language is the best worth knowing? In India, English is the language spoken by the ruling class. It is spoken by the higher class of natives at the seats of Government. It is likely to become the language of commerce throughout the seas of the East. It is the language of two great European communities which are rising, the one in the south of Africa, the other in Australia, --communities which are every year becoming more important and more closely connected with our Indian empire. Whether we look at the intrinsic value of our literature, or at the particular situation of this country, we shall see the strongest reason to think that, of all foreign tongues, the English tongue is that which would be the most useful to our native subjects There is yet another fact which is alone sufficient to prove that the feeling of the native public, when left to itself, is not such as the supporters of the old system represent it to be. The committee have thought fit to lay out above a lakh of rupees in printing Arabic and Sanscrit books. Those books find no purchasers. It is very rarely that a single copy is disposed of. Twenty-three thousand volumes, most of them folios and quartos, fill the libraries or rather the lumber-rooms of this body. The committee contrive to get rid of some portion of their vast stock of oriental literature by giving books away. But they cannot give so fast as they print. About twenty thousand rupees a year are spent in adding fresh masses of waste paper to a hoard which, one should think, is already sufficiently ample. During the last three years about sixty thousand rupees have been expended in this manner. The sale of Arabic and Sanscrit books during those three years has not yielded quite one thousand rupees. In the meantime, the School Book Society is selling seven or eight thousand English volumes every year, and not only pays the expenses of printing but realizes a profit of twenty per cent. on its outlay. .I would deal even generously with all individuals who have had fair reason to expect a pecuniary provision. But I would strike at the root of the bad system which has hitherto been fostered by us. I would at once stop the printing of Arabic and Sanscrit books. I would abolish the Mudrassa and the Sanscrit College at Calcutta. Benares is the great seat of Brahminical learning; Delhi of Arabic learning. If we retain the Sanscrit College at Bonares and the Mahometan College at Delhi we do enough and much more than enough in my opinion, for the Eastern languages. യുക്തി സഹിതം എന്ത് കൊണ്ട് ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ത്യയില്‍ ആവശ്യമുണ്ട് എന്നും പ്രാദേശിക ഭാഷകളുടെ പോരായ്മകള്‍ വിശദീകരിക്കുകയും അല്ലാതെ ഇവര്‍ ആരോപിക്കുന്ന പടിഞ്ഞാറന്‍ ഗൂടാലോച്ചനയും സംസ്കാരത്തെ തകര്‍ക്കലും ഇതില്‍ എവിടെയാണ് കാണാന്‍ കഴിയുക? ഈ രേഖയിലെ പല വാക്യങ്ങളും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്. അങ്ങനെ ഉള്ള ഒന്നാണ് ‘I believe, no exaggeration to say that all the historical information which has been collected from all the books written in the Sanscrit language is less valuable than what may be found in the most paltry abridgments used at preparatory schools in England’. മെക്കാളെ തീവ്ര വംശീയവാദിയും Euro-centric ചിന്താഗതി മാത്രം വച്ച് പുലര്‍ത്തുന്ന ആളാണെന്നു സ്ഥാപിക്കാന്‍ മുന്‍പറഞ്ഞ വാചകം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ആ വാചകം സന്ദര്‍ഭത്തില്‍ വായിക്കുമ്പോള്‍ വരുന്ന മാറ്റം ഒന്ന് ശ്രദ്ധിക്കൂ. It will hardly be disputed, I suppose, that the department of literature in which the Eastern writers stand highest is poetry. And I certainly never met with any orientalist who ventured to maintain that the Arabic and Sanscrit poetry could be compared to that of the great European nations. But when we pass from works of imagination to works in which facts are recorded and general principles investigated, the superiority of the Europeans becomes absolutely immeasurable. It is, I believe, no exaggeration to say that all the historical information which has been collected from all the books written in the Sanscrit language is less valuable than what may be found in the most paltry abridgments used at preparatory schools in England. In every branch of physical or moral philosophy, the relative position of the two nations is nearly the same ശാസ്ത്രത്തിലും മറ്റും അക്കാലഘട്ടത്തില്‍ യൂറോപ്പ് അന്ന് നിലനിന്നിരുന്ന മറ്റേതു സംസ്കാരത്തെക്കളും മികച്ചു നിന്നിരുന്നു എന്നതില്‍ സംശയമുണ്ടോ? ഇംഗ്ലീഷ് അറിയുന്ന, ഇന്ത്യന്‍ സംസ്കാരത്തെ പുച്ച്ചിക്കുന്ന ഇടനിലക്കരനായി നില്ക്കാന്‍ പറ്റുന്ന ഒരു സമൂഹത്തെ സ്രിഷ്ടിക്കലായിരുന്നു മെക്കാളെയുടെ ലക്‌ഷ്യം എന്നാ ഒരു ആരോപണം കൂടി ഉണ്ട്. ക്വോട്ട്-മൈനിംഗ് തന്നെ അതും സ്ഥാപിച്ചെടുക്കാനുള്ള വഴി. ഈ വരികളാണ് ഇതിനു വേണ്ടി ഉപയോഗിക്കപ്പെട്ടത് We must at present do our best to form a class who may be interpreters between us and the millions whom we govern, --a class of persons Indian in blood and colour, but English in tastes, in opinions, in morals and in intellect. എന്നാല്‍ ഈ വരിയും ആ സന്ദര്‍ഭത്തില്‍ വായിച്ചാല്‍ മെക്കാളെ എന്താണ് ഉദ്യേശിച്ചത്‌ എന്ന് മനസ്സിലാക്കാം. In one point I fully agree with the gentlemen to whose general views I am opposed. I feel with them that it is impossible for us, with our limited means, to attempt to educate the body of the people. We must at present do our best to form a class who may be interpreters between us and the millions whom we govern, --a class of persons Indian in blood and colour, but English in tastes, in opinions, in morals and in intellect. To that class we may leave it to refine the vernacular dialects of the country, to enrich those dialects with terms of science borrowed from the Western nomenclature, and to render them by degrees fit vehicles for conveying knowledge to the great mass of the population. ഇംഗ്ലീഷ് മാത്രം അറിയാവുന്ന സംസ്കാരത്തെ പുചിക്കുന്ന, ബ്രിട്ടനോട് മാത്രം കൂറുള്ള ഒരു വിഭാഗത്തെ സൃഷ്ടിച്ചു എക്കാലവും ഭാരതത്തെ ഭരിക്കുക എന്ന് സംഘുപരിവാര്‍ പക്ഷ എഴുത്തുകാര്‍ ആരോപിക്കുന്ന തരത്തിലായിരുന്നോ മെക്കാളെയുടെ ചിന്ത. അല്ലെന്നാണ് അദ്ധേഹത്തിന്റെ എഴുത്തുകള്‍ തെളിയിക്കുന്നത്. There is reason to hope that this vast empire which, in the time of our grandfathers, was probably behind the Punjab, may in the time of our grandchildren, be pressing close on France and Britain in the career of improvement. ഈ കൂലി എഴുത്തുകാര്‍ ആരോപിക്കുന്ന പോലെ ഭാരതത്തിന്റെ ‘മഹത്തരം’ ആയ സംസ്കാരത്തെ തകര്‍ക്കാന്‍ ആയിരുന്നു മെക്കാളെയുടെ പദ്ധതി എന്നൊക്കെ പറയുന്നത് വെറും സംഘ താത്പര്യം മാത്രമാണ്. മതത്തെയും രാഷ്ട്രീയത്തെയും മാറ്റി നിര്‍ത്തുവാന്‍ കഴിഞ്ഞതു തന്നെയാണ് പടിഞ്ഞാറിന്റെ മുന്നേറ്റത്തിനു കാരണം. അതില്‍ തന്നെയാണ് ഇന്ത്യ പോലുള്ള ഒരു രാഷ്ട്രത്തിന്റെയും ഭാവി എന്ന ശരിയായ കാഴ്ചപാടില്‍ ഊന്നിയാണ് മെക്കാളെ തന്റെ നിലപാടുകള്‍ മുന്നോട്ടു വച്ചത്. പടിഞ്ഞാറന്‍ മതവും, രാഷ്ട്രീയവും, ശാസ്ത്രവും ആണ് ശരി എന്നാ നിലപാട് മേക്കലെക്കുണ്ടായിരുന്നു എന്നത് ശരിയാണ്, പക്ഷെ മെക്കാളെ തീവ്ര- Eurocentric വാദിയാണ് എന്നൊക്കെ വാദിക്കുന്നത് അസംബന്ധമാണ്. അതിനു തെളിവുകള്‍ ഇല്ല താനും. അത് പോലെ മെക്കാളെ വംശീയവാദിയാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ Henry A. Washington Southern Literary Messenger (April 1860) ഇലെ എഴുതിയ ലേഖനം മേക്കലെയുടെതാനെന്നു ആരോപിക്കപ്പെട്ടു. 1859 ഇല മരണപ്പെട്ട മെക്കാളെയെപറ്റി April 1860ഇലെ ലക്കത്തില്‍ ഒരു മരണക്കുറിപ്പ്‌ വന്നു എന്നതാണ് ഇതുമായി മേക്കലെക്കുള്ള ആകെ ബന്ധം (കൊനാര്ദ് എസ്റ്) കാലം ഇത്ര കഴിഞ്ഞിട്ട് ആ നടപടിയെ പരിശോധിക്കുമ്പോള്‍ അതെത്ര മാത്രം ഭാരതത്തിനു ഗുണകരമായി എന്ന് കാണാന്‍ കഴിയും. സ്വതന്ത്രചിന്താഗതിയില്‍ ഊന്നിയ വിദ്യാഭ്യാസം നല്‍കിയിട്ട് എത്ര കാലം ഭാരതീയരെ അടിമകളായി നിര്‍ത്താന്‍ കഴിയും? രാജാ റാം മോഹന്‍ റോയ്, അംബേദ്‌കര്‍ തുടങ്ങിയവരുടെ തലമുറ വന്നത് ഈ വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കലായിട്ടാണ്. അവരാണ് ഭാരതത്തെ പുതിയ ഒരു വഴിത്താരയിലേക്ക് എത്തിച്ചത്. മെക്കാളെ ഭാരത സംസ്കാരത്തെ തകിടം മരിച്ചു എന്ന് മോങ്ങുന്നവരുടെ ഉദ്യേശം വേറെയാണ്. ഈ കൊട്ടിഘോഷിക്കുന്ന ഭാരത സംസ്കാരം എന്ന് പറയുന്നത് തന്നെ ഒരു ചെറിയ ന്യൂനപക്ഷം വര്ണവ്യവസ്ഥിതിയില്‍ ഭൂരിപക്ഷത്തെ തളച്ചിട്ടു, അവരെ അടിമകളെപോലെ പണിയെടുപ്പിച്ച് ചൂഷണം ചെയ്യുന്ന ഒന്നല്ലേ? അതില്‍ ഇത്ര അഭിമാനിക്കാന്‍ എന്തുണ്ട്? എന്തിനും ഏതിനും പടിഞ്ഞാറന്‍ വിദ്യാഭ്യാസത്തിനു രീതികള്‍ക്കും രണ്ടു ചാമ്പ് ചാമ്പുന്നത് മത- യാഥാസ്ഥികരുടെ സ്ഥിരം രീതിയാണ്. അതില്‍ ഒരു വിധം എല്ലാ മതക്കാര്‍ക്കും ഒരേ നയമാണ്. മെക്കാളെയെ തെറ്റായ രീതിയില്‍ ചിത്രീകരിച്ചു, തീവ്ര-ദേശീയത കത്തിക്കുമ്പോള്‍ നമ്മള്‍ ഓശാന പാടുന്നത് അനാചാരങ്ങളിലും, എല്ലാ തരം യാഥാസ്ഥിക ചിന്തകളും നിറഞ്ഞു നിന്ന ഒരു സംസ്കാരത്തിനാണ് എന്നത് മറക്കരുത്. ക്രിസ് റോക്കിന്റെ ‘നിങ്ങള്‍ ഒരു കറുത്ത വംശജനായ ക്രിസ്ത്യന്‍ മതവിശ്വാസിയാണെങ്കില്‍, , നിങ്ങള്‍ ഒരു മറവി രോഗിയാണ്’ എന്ന വാചകം ഇവിടെ പ്രസക്തമാണ്. മറവി രോഗിയാണ്’ എന്ന വാചകം ഇവിടെ പ്രസക്തമാണ്.
Posted on: Sat, 24 Jan 2015 12:53:39 +0000

Trending Topics



Recently Viewed Topics




© 2015