ഈ ശൈശവ വിവാഹം എന്ന - TopicsExpress



          

ഈ ശൈശവ വിവാഹം എന്ന പ്രയോഗം തന്നെ തികഞ്ഞ ഒരു ആക്ഷേപമാണ്. പ്രായപൂർത്തിയായവർ വിവാഹിതരായാൽ എങ്ങിനെ അത് ശൈശവ വിവാഹമാവും.രാജസ്ഥാനിലും മറ്റ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും നടക്കുന്ന 4 വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ പിടിച്ച് കെട്ടിച്ച് കൊടുക്കുന്ന ദുരാചാരത്തിനെയാണ് ശൈശവ വിവാഹം എന്ന് വിശേഷിപ്പിക്കുന്നത്. ഇവിടെയതാണോ നടക്കുന്നത്? ഇങ്ങെനെയൊരു വാർത്ത കേരളത്തിൽ കേട്ട് കേൾവിയുണ്ടോ ? പിന്നെന്തിനാണ് എല്ലാവരും ശൈശവ വിവാഹം ശൈശവ വിവാഹം എന്ന് ആവർത്തിച്ച് പറയുന്നത്..ഇത് ശുദ്ധ തോന്നിവാസമാണ്. ഈ ആഭാസം വിളിച്ച് കൂവുന്ന ഫെമിനിസ്റ്റുകൾ ആടിനെ പട്ടിയാക്കുകയാണ്. വളരെ നേരത്തെ ഋതുമതികളായവരും അമിത ശരീര വളർച്ചയെത്തിയവരും നല്ലൊരു പ്രൊപ്പോസൽ വന്നത് നഷ്ടമാവാതിരിക്കാനും ചിലപ്പോൾ ചിലർ 18 മുന്നേ വിവാഹിതരായിട്ടുണ്ടാവാം. അല്ലെങ്കിൽ അങ്ങിനെ ആവണം എന്നാഗ്രഹിക്കുന്നവരുണ്ടാവാം. ഇതിന് വല്ല നിയമ സാധ്യതയും ഉണ്ടോ എന്ന് നീതിപീഠത്തോട് ആരായുന്നതിൽ എന്തിനാണ് പലരും പ്രകോപിതരാവുന്നത്? ഈ രക്ഷിതാക്കൾ എന്നത് സ്വന്തം കുട്ടികളുടെ ശത്രുക്കൾ ആണെന്ന് ധരിച്ച് പോവുന്ന ചർച്ചയാണ് ഇവിടെ നടക്കുന്നത്. ഏത് രക്ഷിതാവും തന്റെ കുട്ടിക്ക് നല്ല വിദ്യാഭ്യാസവും നല്ല വിവാഹബന്ധവും ഉണ്ടാവാനാണ് ആഗ്രഹിക്കുക..ഇത് രണ്ടും ആരോഗ്യകരമായി സമന്വയിപ്പിച്ചാണ് ഏത് രക്ഷിതാവും തീരുമനമെടുക്കുക.വിവാഹാനന്ദരം പഠിക്കുന്നത് നിരോധിച്ച രാഷ്ട്രമാണ് നമ്മുടെ രാജ്യമെങ്കിൽ ഇക്കൂട്ടർ പറയുന്നതിൽ യുക്തിയുണ്ടായിരുന്നു. പിന്നെ പക്വത .... അതിന്റെ മാനദണ്ഡം വയസ്സ് മാത്രമാണെന്ന് ഏത് ശാസ്ത്ര ശാഖയാണ്‌ പ്രഖ്യാപിച്ചത്? ജീവിക്കുന്ന സാഹചര്യം, വീട്ടിലെ സംസ്കാരം, രക്ഷിതാക്കളുടെ വിദ്യാഭ്യാസം തുടങ്ങി ഒട്ടനവധി ഘടകങ്ങൾ പക്വതയെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യും. 18 ൽ പക്വത...17 വയസ്സും 11 മാസവും ആയവൾ അപക്വയോ? പ്രാപ്തിയാണ് ഇവിടെ പരിഗണിക്കേണ്ടത്. തന്റെ കുട്ടിക്ക് ആവശ്യമായ പക്വതയും പ്രാപ്തിയും ഉണ്ടെന്ന് രക്ഷിതാക്കൾ തന്നെയാണ് തീരുമാനിക്കേണ്ടത്. അതോടൊപ്പം അവളുടെ പൂർണ്ണ സമ്മതവും അനിവാര്യമാണ്. ഈ ഘടകങ്ങൾ ഒത്ത് വന്നാൽ വിവാഹം നടത്താനുള്ള അവസരം രാജ്യത്തുണ്ടാവണം. അതിന് നിലവിലുള്ള നിയമം തടസ്സമാണെങ്കിൽ അത് ലഘൂകരിക്കാനായി ആരെങ്കിലും സുപ്രീം കോടതിയെ സമീപിക്കുന്നതിൽ മറ്റുള്ളവർക്കെന്താ? കേശവദേവും കെ.ടി.മുഹമ്മദും തങ്ങളുടെ വാർധ്യക്യത്തിൽ 17 പോലും തികയാത്ത പെണ്‍കൊടികളെ ഭാര്യമാരാക്കിയവരാണെന്ന യാഥാർത്ഥ്യം പുരോഗമനം പറയുന്നവർ വിസ്മരിക്കരുത്.
Posted on: Mon, 23 Sep 2013 11:44:03 +0000

Trending Topics



Recently Viewed Topics




© 2015