എന്‍റെ ചിന്തകളെ - TopicsExpress



          

എന്‍റെ ചിന്തകളെ കുനിച്ചു നിര്‍ത്തി കൂമ്പിനടിക്കാന്‍- സമയമായി. =================================================- കുറച്ചു ദിവസങ്ങളായി വീട്ടില്‍ തോട്ടപ്പണിക്ക് ജോലിക്കാരെ കിട്ടാന്‍ ശ്രമിക്കുന്നു. ഒരു പത്തുനാല്പതു ഫോണ്‍ കോളിനു ശേഷം വരാമെന്ന് പറഞ്ഞവര്‍ ആദ്യത്തെ ഒരാഴ്ചയില്‍ വന്നില്ല. ഒടുവില്‍ മൊബൈല്‍ ഫോണിന്‍റെ കഴുത്ത് പിടിച്ചു ഞെരിച്ചു വിളിയേവിളിയായപ്പോള്‍ മൊബൈല്‍ ഭഗവാന്‍റെ അനുഗ്രഹം കൊണ്ട് രണ്ടു മലയാളികള്‍ ഒരു കാറും അവരുടെ യുദ്ധോപകരണങ്ങളുമായി വീട്ടില്‍ ജോലിക് വന്ന ഫോട്ടോയാണ് നിങ്ങള്‍ ഇവിടെ കാണുന്നത്. ദുല്കര്‍ സല്‍മാന്‍ ഇറങ്ങി വരുന്നത് പോലെ വണ്ടിയില്‍ നിന്നും അവര്‍ ഇറങ്ങി. ഒന്‍പതു മണിക്ക് വന്നു, പത്തെകാലിനു ബ്രയിക്ഫാസ്റ്റ് റൈഡിങ്ങിനു പോയി. പതിനൊന്നേകാലിനു തിരിച്ച് വന്നു, ഉച്ചയ്ക്ക് കൃത്യം ഒരു മണിക്ക് ലഞ്ച് റൈഡിങ്ങിനു പോയി. (((എന്‍റെ മനസ്സിന്‍റെ ഭ്രാന്തമായ റൈഡിങ്ങിനെ ഞാന്‍ ശ്രീകൃഷ്ണന്‍റെ പാഞ്ചാലി സാരികൊണ്ടു വരിഞ്ഞു കെട്ടി))). വൈകിട്ട് നാല് മണിക്ക് ചായയും പലഹാരവും നല്‍കണമെന്നുള്ള ഉത്തരവും നിറവേറ്റി. അഞ്ചു മണിക്ക് അവര്‍ ശരീരശുദ്ധീകരണം തുടങ്ങി. ഒടുവില്‍ തോട്ടത്തിലെ MATRIX OPERATION ഉം കഴിഞ്ഞു രണ്ടുപേരും രണ്ടായിരം രൂപ കൂലിയും വാങ്ങി കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു. കൂലി അല്പം കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ പെട്രോളിന്‍റെ വിലയൊന്നു൦ നിങ്ങള്‍ അറിഞ്ഞില്ലേ എന്ന് മറു ചോദ്യം. പണി മുഴുവന്‍ തീര്‍ന്നില്ലല്ലോ എന്ന് ചോദിയ്ക്കാന്‍ ധൈര്യം ഉണ്ടായില്ല, പിറ്റേന്ന് കാലത്ത് നമ്മുടെ സ്വന്തം ദേശീയ വസ്ത്രം ലുങ്കിയും ബനിയനുമിട്ട് ഞാന്‍ തന്നെ ആ പണി തീര്‍ത്തു. പ്രിയതമയും കൂട്ടു കൂടി. നിതാകാതും പറഞ്ഞു ഇന്നും മനോരമയില്‍ കരയുന്ന ഒരു പാട് മലയാളികളെ കാണാം. കേരളത്തില്‍ ജോലിക് ആള്‍ക്കാരെ കിട്ടാനില്ല. ദേശീയ ശരാശരിയുടെ പത്തിരട്ടി കൂടുതല്‍ കൂലിക്ക് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ ഇവിടെ പണിയെടുത്തു ഒരു വര്‍ഷം 17500 കോടി രൂപ സമ്പാദിച്ചു കൊണ്ട് പോവുന്നെന്നു നമ്മുടെ ഗവര്‍മ്മെണ്ട് തന്നെ പറയുന്നു. (The study conducted by the Gulati Institute of Finance and Taxation (GIFT) for the Labour Department was presented in the Assembly by Labour Minister Shibu Baby John). 25 ലക്ഷത്തില്‍ കൂടുതല്‍ ഉത്തരേന്ത്യക്കാര്‍ ഈ കൊച്ചു കേരളത്തില്‍, അവര്‍ പരത്തുന്ന രോഗങ്ങള്‍, അവര്‍ കൊണ്ട് വരുന്നമയക്കു മരുന്നുകള്‍ വില്‍ക്കപ്പെടുന്ന സ്കൂളുകള്‍, കളവുകള്‍, കൊലപാതകങ്ങള്‍, ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. എന്‍റെ ചിന്തകളെ കുനിച്ചു നിര്‍ത്തി കൂമ്പിനടിക്കാന്‍ സമയമായി.
Posted on: Fri, 29 Aug 2014 05:41:00 +0000

Trending Topics



Recently Viewed Topics




© 2015