എല്ലാ മതങ്ങളും പറയുന്ന - TopicsExpress



          

എല്ലാ മതങ്ങളും പറയുന്ന ദൈവം ഒന്നാണ്- ഒരു ശരാശരി നിഷ്കളങ്ക ദൈവവിശ്വാസി സ്വന്തം ആശ്വാസത്തിന് വേണ്ടി പറയുകയും സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാര്യമാണിത്. പരസ്പരം കലഹിക്കുന്ന മതവിശ്വാസങ്ങളുടെ ഇടയിൽ നിന്നുകൊണ്ടുള്ള കണ്ണുമടച്ചുള്ള ഒരു വെടിയാണ് ഈ പറച്ചിൽ. മുന്നിലുള്ള ദൈവങ്ങളിൽ ഒന്നിനെ തെരെഞ്ഞെടുക്കാൻ പറഞ്ഞാൽ വിശ്വാസി ചുറ്റിപ്പോകും. ഒന്നാമത്, കുഞ്ഞുനാൾ മുതലേ തന്നെ ജനിച്ച സമൂഹ്യസാഹചര്യങ്ങൾ അടിച്ചേൽപ്പിച്ച ഒരു ദൈവം കൈയിലിരുപ്പുണ്ട്, അത് സാമാന്യം തൃപ്തികരമായി പ്രവർത്തിക്കുന്നുമുണ്ട്. ഇനീപ്പോ വേറെ കുറച്ചൂടി നല്ല ദൈവത്തെ എടുക്കാന്ന് വിചാരിച്ചാൽ തന്നെ, മാർക്കിട്ട് വിജയിയെ തെരെഞ്ഞെടുക്കാൻ ഇത് റിയാലിറ്റി ഷോ അല്ല, ഒരുതരം വിർച്വാലിറ്റി ഷോയാണ്. മുന്നിലുള്ള ഓപ്ഷനുകളിൽ ഏത് ദൈവമാണ് സത്യം/നല്ലത് എന്ന് പരീക്ഷിച്ച് ബോധ്യപ്പെടാനോ വിശകലനം ചെയ്ത് നിഗമനത്തിലെത്താനോ മാർഗമൊന്നും ഇല്ല. അഥവാ ഏതെങ്കിലും രീതിയിൽ Quality checking പാസായ ഒരു ദൈവമാണ് കൈയിലുള്ളത് എന്ന് തോന്നിയാൽപോലും, തന്റെ സഹജീവിയോട് ജന്മനാ ഉള്ള സ്നേഹമോ സഹവർത്തിത്വമനോഭാവമോ കാരണം സ്വന്തം മതം മറ്റുള്ളവരുടേതിനെക്കാൾ മികച്ചതാണെന്ന് പറഞ്ഞ് അവരെ ചൊടിപ്പിക്കാനുള്ള മടി വിശ്വാസിക്കുണ്ട്. ആകെയുള്ള മാർഗം അദന്യേണ് ഇത്, ഇദന്യേണ് അതും എന്നങ്ങ് വിചാരിക്കലാണ്. ഞാനും ഹാപ്പി, അവരും ഹാപ്പി. കോമ്പ്ലിമെന്റ്സ്!! [Point to be noted my lord: ശരാശരി നിഷ്കളങ്ക വിശ്വാസിയുടെ കാര്യമാണ് പറഞ്ഞത്. ഇന്ന് എണ്ണത്തിൽ കൂടിവരുന്ന, പരസ്പരം തല്ലാൻ നിൽക്കുന്ന മതവിശ്വാസികളെ ഇവിടെ ആരും വിളിച്ചിട്ടൂല്ല, പറഞ്ഞിട്ടൂല്ല)
Posted on: Fri, 05 Dec 2014 09:42:41 +0000

Trending Topics



Recently Viewed Topics




© 2015