"ഏറ്റവും ദരിദ്രര്‍ - TopicsExpress



          

"ഏറ്റവും ദരിദ്രര്‍ ആയവര്‍ അവരുടേത് എന്നു ആത്മാര്‍ഥമായി കരുതുകയും അതിന്റെ സൃഷ്ടിയില്‍ തങ്ങള്‍ക്കു കൂടി നിര്‍ണായകമായ പങ്കുണ്ട് എന്നു വിശ്വസിക്കുകയും ചെയ്യുന്ന ഭാരതനിര്‍മിതിക്ക് വേണ്ടി ഞാന്‍ യത്നിക്കും.ആ ഭാരതത്തില്‍ ഉയര്‍ന്നവര്‍ എന്നോ താഴ്ന്നവര്‍ എന്നോ വ്യത്യാസം ഉണ്ടാകില്ല .എല്ലാ മത-സാമുദായിക വിഭാഗങ്ങളും അവിടെ പൂര്‍ണമായ യോജിപ്പില്‍ സഹവര്തിക്കും.അയിത്തം,മദ്യം ,ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയ്ക്ക് എന്റെ ഭാരതത്തില്‍ സ്ഥാനം ഉണ്ടാകില്ല .അവിടെ സ്ത്രീപുരുഷസമത്വം വാക്കിലും പ്രവര്‍ത്തിയിലും നിലനില്‍കും.ലോകരാഷ്ട്രങ്ങളുമായി സമാധാനത്തില്‍ വര്‍ത്തിക്കുന്നതിനാല്‍ ,ഭാരതത്തില്‍ നാമമാത്രം ആയ ഒരു സൈന്യമേ ഉണ്ടാകൂ ശബ്ദം ഇല്ലാത്ത കോടാനുകോടി ജനങ്ങളുടെ താത്പര്യങ്ങള്‍ ആ ഭാരതത്തില്‍ മാനിക്കപ്പെടും .അതില്‍ ദേശവിദേശ പരിഗണന ഉണ്ടാകില്ല .ഇതാണ് എന്റെ സ്വപ്നത്തില്‍ ഉള്ള ഭാരതം "---മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി ..
Posted on: Thu, 15 Aug 2013 18:46:23 +0000

Trending Topics



Recently Viewed Topics




© 2015