ഐസ് ബക്കറ്റ് ചലഞ്ചും - TopicsExpress



          

ഐസ് ബക്കറ്റ് ചലഞ്ചും ,മറ്റു അനാവശ്യ കോപ്രായങ്ങളും വലിയ സംഭവം ആക്കിമാറ്റുന്ന തനത് വൈറൽ തരംഗങ്ങൾ നമുക്ക് തിരുത്തി കുറിക്കാം ,,,ഇതിലൂടെ ,,, narendramodi.in/donate-generously-to-the-prime-ministers-national-relief-fund/ ഇതിൽ രാഷ്ട്രീയം അല്ല ഇത് രാഷ്ട്രത്തോടുള്ള നമ്മുടെ കടപ്പാട് ന്യൂഡൽഹി: അദ്ധ്യാപകദിനത്തിലുൾപ്പെടെ തന്റെ പ്രസംഗം രാജ്യമെങ്ങും ആഘോഷമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനം ആരും ആഘോഷിക്കേണ്ടതില്ലെന്ന് നിർദ്ദേശം നൽകി. കശ്മീർ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ നിർദ്ദേശം. പകരം കശ്മീരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും മോദി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് മോദി സന്ദേശം നൽകിയത്. സെപ്റ്റംബർ 17നാണ് മോദിയുടെ ജന്മദിനം. പാർട്ടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും വിവിധ പരിപാടികൾ സംഘടിപ്പിച്ച് പിറന്നാൾ ദിനം കെങ്കേമമാക്കാനിരിക്കെയാണ് ട്വിറ്ററിലൂടെ മോദിയുടെ സന്ദേശമെത്തിയത്. തന്റെ ജന്മദിനം ആഘോഷമാക്കേണ്ട കാര്യമില്ലെന്നും പകരം ജമ്മു കശ്മീരിൽ പ്രളയക്കെടുതികൾക്ക് ഇരയായവർക്ക് ആശ്വാസമേകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും മോദി അഭ്യർത്ഥിച്ചു. ജമ്മു കശ്മീരിലെ സഹോദരർക്കായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കേണ്ട അവസരമാണിപ്പോൾ. ആഘോഷങ്ങൾക്കായി നമ്മുടെ വിലയേറിയ സമയം പാഴാക്കിക്കളയരുതെന്നും മോദി ആവശ്യപ്പെട്ടു.
Posted on: Sat, 20 Sep 2014 18:03:56 +0000

Trending Topics



Recently Viewed Topics




© 2015