ഒന്നാം തിയതി 35 വയസ്സായി. - TopicsExpress



          

ഒന്നാം തിയതി 35 വയസ്സായി. വ്യക്തിജീവിതത്തിൽ മാറ്റങ്ങൾ പലതുമുണ്ടായ വർഷമാണെന്കിലും, സിനിമ കണ്ടും സിനിമയെക്കുറിച്ചു സംസാരിച്ചും സ്വയം express ചെയ്യാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയിൽ, സിനിമ കാണുന്നതിനെക്കുറിച്ചാണു ഈയെഴുതുന്നതും. എന്റെ അഭിരുചികൾ ഇവോൾവ് ചെയ്യുന്നത്, അല്പമൊരു ആകാംക്ഷയോടെ മാറി നിന്നു നോക്കുന്നത് പലപ്പോഴും രസകരമായി തോന്നിയിട്ടുമുണ്ട്. സിനിമയെക്കുറിച്ച് എഴുതുമ്പോൾ പൊതുവെ evaluation ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. കാരണം, ഒരു സിനിമ നല്ലതാണെന്നോ മോശമാണെന്നോ ഒബ്‌‌ജക്‌‌ടീവായി തെളിയിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. എന്നാലും കാണുമ്പോൾ ‘ഞാൻ കാണുന്നത് നല്ലതാണോ’ എന്ന് ചിന്തിക്കാറുണ്ട്. ഇതിനുപയോഗിക്കുന്ന ക്രൈറ്റീരിയ വാക്കുകളിലാക്കാൻ ശ്രമിച്ചിട്ടില്ല. ഇത് ഒരു ബ്ലോഗ് പോസ്റ്റോ മറ്റോ ആയി വിശദമായി എഴുതേണ്ട വിഷയമാണ്. എന്നാൽ എന്റെ ക്രൈറ്റീരിയ പൂർണമായി ഇവോൾവ് ചെയ്തു എന്ന് തോന്നാത്തതുകൊണ്ട് ഇതുവരെ എഴുതിയിട്ടില്ല. എന്നാലും പരിണാമത്തിന്റെ ഈ സ്‌‌റ്റേജിൽ ഞാനെവിടെയെത്തി നിൽക്കുന്നു എന്ന് വരും കാലത്തേയ്‌‌ക്കുള്ള ഒരു (സെൽഫ്)റെഫറൻസ് എന്ന നിലയിൽ ഇവിടെ കുറിച്ചു വെക്കുന്നു. Here are some of my criteria. 1. A film carries out a narration or brings an idea that cant be achieved with any other medium like literature/drama/painting etc. (ഈ ആശയം മുൻപൊരു ബ്ലോഗ് പോസ്റ്റിൽ എഴുതിയിട്ടുണ്ട്: thinkingframes.blogspot/2013/09/f-for-fake.html) ചുരുക്കത്തിൽ സിനിമ വാക്കുകളുടെ കലയല്ല. വാക്കുകൾക്കൊണ്ട് വിശദീകരിക്കാനാകാത്തവയാണു നല്ല സിനിമകൾ. (ഈ ക്രൈറ്റീരിയ അച്ചീവ് ചെയ്യുന്നുണ്ടെങ്കിൽ ഇതിനുശേഷമുള്ള ഒരു ക്രൈറ്റീരിയയും ബാധകമാകുന്നില്ല) From 2 to 9, broader/looser ക്രൈറ്റീരിയ ആദ്യം. 2. ഒരു മൂവി, സിനിമ ആകുന്നതിനുള്ള ആദ്യത്തെ ക്രൈറ്റീരിയ, നറേഷൻ പ്രധാനമായും വിഷ്വലുകളിലൂടെയും എഡിറ്റിംഗ് പോലെയുള്ള സിനിമാറ്റിക് ടെൿനിക്കുകളിലൂടെയും നിർവഹിച്ചിരിക്കണം എന്നതാണെന്നു പറയാം. 3. ഒഴുക്കുള്ള ഭാഷ എന്നൊക്കെ സാഹിത്യത്തെക്കുറിച്ച് പറയുന്നതുപോലെ ഒഴുക്കുള്ള ദൃശ്യഭാഷയുമുണ്ട്. The images flow seamlessly. ചില ഉദാഹരണങ്ങൾ films by Coens, Rififi by Jules Dassin, Films of Jean pierre Melville, Michael Haneke, Hitchcock, Bunuel and the like. 4. Films with expressionistic visuals of artistic quality. (Juraj Jakubisko, Alejandro Jodorowsky, Marketa LAzarova, The Last Circus by Álex de la Iglesia for example ) 5. high precision സിനിമകൾ. എല്ലാ വിശദാംശങ്ങളും പ്ലാൻ ചെയ്തുള്ള ഷോട്ടുകൾ, കോന്പോസിഷനുകൾ, എഡിറ്റുകൾ, നറേഷൻ. (ഓസു, ഹാനേക്കെ, ബ്രെസൺ, അടൂർ, ഫിഞ്ചർ). 6. contemplative films. അത്തരം സിനിമകൾ എന്നെ ചിന്തിപ്പിക്കുന്നു, പ്രേക്ഷകനെന്ന നിലയിൽ എന്നെ ചലഞ്ച് ചെയ്യുന്നു. 7. പൊതുവെ, ഒറ്റക്കാഴ്ചയിൽ മനസ്സിലാകാത്ത സിനിമകൾ മികച്ച സിനിമകളാണെന്നാണു ഞാൻ കരുതുന്നത്, for the obvious reason that they challenge me. These films take the language of cinema to a new level, unknown to us, making it hard for even a trained viewer to comprehend them. എന്റെ ഇതുവരെയുള്ള അനുഭവത്തിൽ, ആദ്യകാഴ്ചയിൽ മനസ്സിലാകാത്ത സിനിമകൾ ആവർത്തിച്ച് കാണുകയും അതിനെക്കുറിച്ച് കൂടുതൽ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതോടെ അതിന്റെ ഗ്രേറ്റ്നെസ് പിടി തരാറുണ്ട്. ചില സിനിമകൾ അവയുടെ ദൈർഘ്യം കാരണമോ, എന്റേതായ തിരക്കുകൾ കാരണമോ മനസ്സിലായില്ലെങ്കിലും വിശദമായ കാഴ്ച മാറ്റിവെക്കാറുണ്ട്. 8. Films with rich, ingenious frame compositions. Each frame carries much more information and/or they are organized according to geometric/symmetric patterns. (Of course, Ozu, Tati, Koreeda, Paul Thomas Anderson, Wes Anderson, Roy Anderson) 9. വിഷ്വലുകളുടെ റിഥം. The visuals and sound combine to make an uncanny rhythm. (Again Ozu, Tarr, Malick, Antonioni, Jancso and many of the masters) Hsiao-hsien Hou, Max Ophüls, Fassbinder, Dreyer, Tsai Ming Liang എന്നിവരടക്കമുള്ള ചില മാസ്റ്റർ സംവിധായകരുടെ സിനിമകൾ ഞാൻ വളരെ കുറച്ചേ കണ്ടിട്ടുള്ളൂ. So this list is a very incomplete one. ഇനിയും പരിണമിക്കാനുണ്ടെന്നർത്ഥം. കഥ, അഭിനയം, രാഷ്ട്രീയം എന്നിവയൊന്നും എവല്യുവേഷനിൽ ഞാനിപ്പോൾ സാധാരണ പരിഗണിക്കാറില്ല. ഇതുവരെ കണ്ടു പരിചയിച്ച സംവിധായകരിൽ എറ്റവും മികച്ചവർ എന്നു ഇപ്പോൾ തോന്നുന്നത് യാസുജിറോ ഓസു, ബേലാ താർ, ബ്രെസ്സൺ, ഹാനേകെ, മിസോഗുച്ചി, ജാൻസ്കോ, അടൂർ & അന്റോണിയോണി.
Posted on: Thu, 03 Jul 2014 02:34:55 +0000

Trending Topics



Recently Viewed Topics




© 2015