ഒരു ക്വാണ്ടം - TopicsExpress



          

ഒരു ക്വാണ്ടം പ്രണയകഥ (മുന്നുര- ഇതൊരു തമാശക്കഥയാണ്. ഉടനീളം ക്വാണ്ടം മെക്കാനിക്സിലെ സാങ്കേതികപദങ്ങള്‍ ഉപയോഗിക്കുന്നു എന്നതാണ് ഇതില്‍ തമാശ ആയിട്ട് ഉദ്ദേശിച്ചിരിക്കുന്നത് എന്നതിനാല്‍ വിഷയത്തിലുള്ള അറിവ് ആസ്വാദനത്തെ ബാധിക്കും. മനസിലാകാത്തവര്‍ ക്ഷമിക്കുമല്ലോ. MSc പഠനകാലത്ത് എഴുതിയതാണ്, അത് വരെയെങ്കിലും ക്വാണ്ടം ഫിസിക്സ് പഠിച്ചവരെ മാത്രമേ ലക്ഷ്യം വച്ചിട്ടുള്ളു) വല്ലാത്ത പിരിമുറുക്കത്തോടെയാണ് Hamiltonian ബോര്‍ഡിലേക്ക് കയറിവന്നത്. മുഖത്തെ perturbation കണ്ട് ഉത്തമ Commuting operator ആയ Momentaമ്മ ചോദിച്ചു- നേരത്തേ divide ചെയ്ത് ഇവിടന്ന് പോയപോലല്ലല്ലോ multiply ചെയ്തുള്ള വരവ്. എന്താ മുഖത്തൊരു distortion? നമ്മുടെ മകള്‍‍ spherical wave-നെ കുറിച്ച് ഞാന്‍ ചില cross references കേട്ടു...-Hamiltonian പറഞ്ഞു. എന്താ? എന്താ അവള്‍ക്ക്?? മൊമെന്റമ്മയ്ക്ക് പരിഭ്രമമായി. അവള്‍ അടുത്ത സെമസ്റ്ററിലെ ഏതോ operator-മായി അടുപ്പത്തിലാണത്രേ! Oh my Dirac! ഞാനെന്ത് Hypothesis ആണീ കേള്‍ക്കുന്നത്! ആരാണാ operator? കൃത്യമായി അറിയില്ല. ഒരു guess മാത്രം കേട്ടു. അതും ആ potential well-ന്റെ അടുത്തുവച്ച് ചില scientists പറഞ്ഞുകേട്ടതാ. എന്തായാലും കേട്ടിടത്തോളം അവനൊരു linear operator അല്ല. എന്റെ probability മുത്തപ്പാ! മൊമെന്റമ്മ അമ്പരന്നുപോയി, ഏത് source ആണ് ഇതുപോലത്തെ waves ഒക്കെ propagate ചെയ്യുന്നത്?! Probability ഇല്ലാതെ wave function ഉണ്ടാവില്ലല്ലോ. നമ്മുടെ മകളുടെ selection rules-ന്റെ കാര്യത്തില്‍ നമുക്ക് തെറ്റുപറ്റി. variable വളരുന്നോ constant വളരുന്നോ എന്ന് നോക്കി വളര്‍ത്തിയതാ Hamiltonian സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ text-ന്റെ പേജ് തുറന്ന് spherical wave ബോര്‍ഡിലേക്ക് വന്നു. മൊമെന്റമ്മ പതിയെ ഭര്‍ത്താവിനോട് പറഞ്ഞു,- ദാ അവള് വന്നു. നിങ്ങളൊന്ന് ചോദിച്ചുനോക്കൂ Spheriമോളേ, ഇന്നെന്താ ഇത്ര delay? Spherical wave മിണ്ടാതെ നിന്നതേയുള്ളു. Hamiltonian ന് ചെറിയ നീരസം വന്നു. എന്താ ചോദിച്ചത് കേട്ടില്ലേ നീ? ഇത്രേം നേരം ഏത് സെമിനാര്‍ ഹാളിലായിരുന്നു നീ എന്ന്! ‍ഞാന്‍ സെമിനാര്‍ ഹാളിലെന്നും പോയില്ല. text-ല്‍ത്തന്നെ ഉണ്ടായിരുന്നു പിന്നെന്താ ബോര്‍ഡിലേക്ക് വരാന്‍ ഇത്ര താമസം? പെന്‍ തെളിയുന്നില്ലായിരുന്നു അതത്ര വിശ്വാസം വരാത്ത മട്ടില്‍ Hamiltonian ഒന്ന് മൂളി. എന്നിട്ട് ചോദിച്ചു- നിന്നെക്കുറിച്ച് ചില Hypotheses കേള്‍ക്കുന്നുണ്ടല്ലോ spherical wave ചോദ്യഭാവത്തില്‍ നിന്നു. അധികം steps ഒന്നുമില്ലാതെ പറയാം. നീ ഏതോ operator-മായി അടുപ്പത്തിലാണെന്ന് കേട്ടല്ലോ. ശരിയാണോ? ഇത് കേട്ട് spherical wave ഒന്ന് പരുങ്ങി. ഉം? എന്താ നിന്റെ exponential താഴ്ന്നുപോയോ? ഇപ്പോ ചോദിച്ച ചോദ്യം optional അല്ല. attend ചെയ്തേ പറ്റൂ അച്ഛാ..അത്... spherical wave വിക്കി വിക്കി എന്തോ പറയാന്‍ ശ്രമിച്ചു. വേണ്ട! first step കണ്ടപ്പോ തന്നെ result എനിക്ക് മനസിലായി. derive ചെയ്ത് ബുദ്ധിമുട്ടണമെന്നില്ല. ഉം.. ആരാണാ operator? Parity operator എന്ത്! സ്വന്തമായി ഒരു mathematical form പോലുമില്ലാത്ത ആ മ്ളേച്ഛനോ? ഹെന്നെപ്പോലെ second order derivative കുലത്തില്‍ പിറന്ന ഒരാളുടെ കൂടെ ഒരേ ക്ളാസില്‍ assignment വെക്കാനുള്ള യോഗ്യതയെങ്കിലുമുണ്ടോടീ അവന്? അച്ഛനെന്ത് പറഞ്ഞാലും parity യെ മറക്കാന്‍ എനിക്കാവില്ല എന്ത് പറഞ്ഞെടീ ധിക്കാരീ!! മോളാണെന്ന് നോക്കില്ല. differentiate ചെയ്ത് കളയും ഞാന്‍. പിന്നെ constant ഏതാ variable ഏതാന്ന് ആര്‍ക്കു തിരിച്ചറിയാന്‍ പറ്റില്ല എന്നാല്‍ എന്നെയങ്ങ് differentiate ചെയ്ത് ഒരു constant ആക്കി മാറ്റിക്കോളൂ. ഞാന്‍ couple ചെയ്യുന്നെങ്കില്‍ അത് parity-യുമായി മാത്രമേ ഉണ്ടാകൂ നമുക്ക് കാണാം. നിന്നെക്കാള്‍ കുറേ സെമസ്റ്റര്‍ കൂടുതല്‍ കണ്ടവനാ ഞാന്‍. ഞാന്‍ തീരുമാനിക്കുന്ന text-ല്‍, ഞാന്‍ തീരുമാനിക്കുന്ന പേജില്‍, ഞാന്‍ കണ്ടെത്തുന്ന ഒരു operator-മായി നിന്റെ coupling ഞാന്‍ നടത്തും. അതിന് മാറ്റമുണ്ടാവില്ല. അച്ഛാ... spherical wave ന്റെ കണ്ണ് നിറഞ്ഞു, ഇനി ഞാന്‍ ഒന്നുകൂടി പറയാം. എന്റെ exponential-ല്‍ parity-യുടെ ഒരു eigen value വളരുന്നുണ്ടച്ഛാ! മോളേ....! Hamiltonian ഞെട്ടിത്തെറിച്ചു. മൊമെന്റമ്മ നടുങ്ങി. ഇനി മറ്റ് calculus methods ഒന്നും ഇല്ലെന്ന് മനസിലാക്കിയ Hamiltonian ശാന്തനായി ചോദിച്ചു- നിങ്ങള്‍ തമ്മില്‍ അത്ര strong interaction ആയിരുന്നോ മോളേ? അതെ അച്ഛാ. ഞങ്ങള്‍ അത്രയ്ക്കും interact ചെയ്തുപോയി. ങ്ഹാ.. പണ്ടത്തെപ്പോലല്ല. syllabus ആകെ മാറിപ്പോയി. ഇന്നത്തെക്കാലത്ത് മക്കളെ ഏത് infinite potential well-ല്‍ ഇട്ട് വളര്‍ത്തിയാലും wave function പുറത്തേയ്ക്ക് spread ചെയ്യും--Hamiltonian സ്വയം ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. അങ്ങനെ ഏത് potential well-ലേയ്ക്കും tunnel ചെയ്യുന്ന ആളല്ലച്ഛാ parity. സാധാരണ operators-നെപ്പോലെ text മുഴുവന്‍ eigen values-മായി നടക്കുകയല്ല അദ്ദേഹം. മാത്രമല്ല, അദ്ദേഹം അച്ഛനുമായി commute ചെയ്യുന്ന ആളാണെന്ന് മറന്നുപോയോ? അറിയാം മോളേ. പക്ഷേ സ്വന്തം മക്കളെപ്പറ്റി ഏതച്ഛനും ചില expectation values ഉണ്ടാകുമല്ലോ. നിന്നെപ്പോലെ relativistic ആയി behave ചെയ്യുന്ന പുതിയ generation-നെ മനസിലാക്കാന്‍ ഞങ്ങളെപ്പോലെ conservative-ആയവര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. Spherical wave തലകുനിച്ചുനിന്ന് വിതുമ്പുകയായിരുന്നു. Hamiltonian വാത്സല്യത്തോടെ മകളുടെ numerator-ല്‍ തലോടി- അച്ഛന്‍ differentiate ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ മോള് perturbed ആയിപ്പോയല്ലേ? ഓഹ്, അതൊരു time dependent perturbation ആയിരുന്നു അച്ഛാ. ഇപ്പോഴില്ല. എല്ലാം എന്റെ admissibility conditions-ന് വേണ്ടിയാണെന്ന് എനിക്കറിയാം. അതെ മോളേ, നിന്റെ decimal ഒന്ന് മാറിയാല്‍ അച്ഛന് സഹിക്കില്ല. നീ ആഗ്രഹിച്ച സെമിനാര്‍ തന്നെ നടക്കട്ടെ. അച്ഛനായിട്ടിനി doubts ഒന്നും ചോദിക്കില്ല. ഞാന്‍ parity-യുമായി സംസാരിക്കാം. നാളെ രണ്ടും മൂന്നും അവറുകള്‍ക്കിടയിലെ crtitical point-ല്‍ V. K. Thankappan ഓഡിറ്റോറിയത്തില്‍ വച്ച് നിങ്ങളുടെ coupling ഈ അച്ഛന്‍ തന്നെ നടത്തിത്തരും. (ശുംഭം)
Posted on: Tue, 22 Jul 2014 10:13:55 +0000

Recently Viewed Topics




© 2015