ഓർമ്മയുണ്ടോ ഈ മുഖം? ഒരു - TopicsExpress



          

ഓർമ്മയുണ്ടോ ഈ മുഖം? ഒരു കാര്യം ചോദിച്ചാല്‍ ഉളളതു പറയുമോ? നിങ്ങളുടെ ഓർമ്മയെ അല്ലെങ്കില്‍, അതുമായി എത്ര പുറകിലേക്കു പോകാനൊക്കും നിങൾക്ക്. സ്കൂളില്‍ ചേർന്നതോ, അല്ലെ അതിനു വഴക്കിട്ടതോ. അതല്ലെ, അയൽപക്കത്തെ കുട്ടികളുമായി ചങാത്തം കൂടിയതും വഴക്കിട്ടതും. നിങ്ങളുടെ പ്രായം അനുസരിച്ചു് ആവും ഓർമകളും മറവിയും. കൊച്ചുകൂട്ടുകാർ പഴയതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടാവും. അതിശയമില്ല. പക്ഷെ റിട്ടയർ ആയ ചിളളു ചെക്കന്മാരുടെ (freekz) ഈ വാർത്താലാപം ഒന്നു ശ്രദ്ധിക്കൂ. കുടിയൻ ശശി, സോമൻ, ബാബുവേട്ടൻ പ്ലിംഗൻ ബാവ, വെറും ശശി തുടങ്ങി നാട്ടിലെ കുറെ കൊച്ചു വയസന്മാർ പതിവുപോലെ സൊറ പറയാന്‍ കൂടിയ നാല്ക്കവലയില്‍ നിന്ന്. സംഗതി ഇതാണ്. നാളെ ബാബുവേട്ടന്റെ ചേട്ടന്‍റെ കൊച്ചുമകൾ (56 days) പുസ്പുസിന് മാമോദീസ. ബാബുവേട്ടൻ : എല്ലാം ഇന്നലെ എന്നോണം ഓർക്കുന്നു. എന്നെ മാമോദീസ മുക്കാൻ അപ്പച്ചനും അമ്മച്ചിയും കൂടി കൊണ്ടു വന്ന ആ ദിവസം. അന്നു നല്ല മഴയായിരുന്നു. കുടിയൻ ശശി: ഒന്നു പോഡെ, വൈകുന്നേരം നല്ലവണ്ണം മിനുങിയ പിന്നെ ടച്ചിംഗ്സ് എവ്ടാന്നു ചോദിക്കുന്ന പാർട്ടിയാ... വെറും ശശി: അതു വിട് ബാബുഅണ്ണാ, അതൊന്നും ആരും ഇപ്പം ഓർക്കില്ല. എടുത്തൊണ്ടു പോയി മുക്കിയ കാര്യം ഒക്കെ. സോമൻ; അതു നേര്, അതൊക്കെ ആര് ഓർക്കാൻ.. പ്ലിംഗൻ ബാവ: ചുമ്മാ പുളുവടിക്കാതെ അണ്ണാ. കേട്ടാല്‍ വിശ്വസിക്കുന്ന കാര്യം പറ. ബാ: എനിക്കറിയാം നീയൊക്കെ ഇതെ പറയൂ എന്ന്.. മനുഷ്യന്‍ കുറെ വിശ്വസിച്ചു പഡി. വെ. ശ: എന്തായാലും ഞങൾക്കീ പരിപാടി ഇല്ല. അതോണ്ട് എനിക്കിതൊന്നും അറീകേയില്ല. അങിനെ പറഞ്ഞു പറഞ്ഞു തർക്കം മൂത്തു. ബാബുവേട്ടൻ ഇതു കൂടി പറയുന്നു: മാമോദീസ കഴിഞ്ഞപ്പോ മദ്ബാഹായുടെ തൂണിൽ അമ്മച്ചി എന്നെ മുത്തിച്ചു. എന്റെ തല തൂണിൽ പടക് എന്നിടിച്ചു, ഞാൻ കരഞ്ഞു പോയി. എന്താപ്പം ചെയ്ക, ബാബുവേട്ടൻ പറഞ്ഞതു സത്യമാണോ? ആരോടു ചോദിച്ചാല്‍ ഉത്തരം കിട്ടും? നിങ്ങള്‍ പറയിൻ, എന്താ സംഭവം. -feeling cofused, amused, blemished, bleached, smiled, cried, plinged and more
Posted on: Thu, 18 Dec 2014 00:42:35 +0000

Trending Topics



Recently Viewed Topics




© 2015