കെ എം ഷാജിയുടെ ഒരു - TopicsExpress



          

കെ എം ഷാജിയുടെ ഒരു പ്രസംഗം ഇന്നലെ ടി വിയിൽ കണ്ടു. ആര്യാടാൻ മുഹമ്മദ്‌ എന്ന കടല്കിഴവന് ഞരമ്പ്‌ രോഗമാണെന്നും താൻ അടക്കമുള്ള ലീഗുകാർ അതിനു ചികിത്സ കൊടുക്കുമെന്നും ഒക്കെയായിരുന്നു പുലമ്പൽ. ഇ ടി മുഹമ്മദ്‌ ബഷീര് വർഗ്ഗീയ വാദിയാണെന്നു പറഞ്ഞതിനാണ് ഈ ഭർത്സനം. സത്യത്തിൽ ഇ ടി വർഗീയവാദിയാണൊ? എന്താണു വർഗ്ഗീയ വാടിയും തീവ്രവാദിയും തമ്മിലുള്ള വ്യത്യാസം? ഇ ടി മുസ്ലിം ലീഗ് എന്നാ പാർടിയുടെ നേതാവാണ്‌ ഈ മുസ്ലിം ലീഗ് മുസ്ലിംകൾക്ക് വേണ്ടി മുസ്ലിംകൾ ഉണ്ടാക്കിയ മുസ്ലിംകളുടെ പാർടിയാണ് ഇതിന്റെ അണികളും നേതാക്കളും പ്രതിനിധികളും മുസ്ലിം സമുദായത്തിലുള്ളവരാണു. വിശാലമായ അർത്ഥത്തിൽ ജനാധിപത്യത്തിനെതിരെ ഉള്ള വെല്ലുവിളിയാണ് കമ്മ്യൂണലിസം. വ്യാവഹാരിക പ്രായോഗികത മുൻനിർത്തി ഇതിനെ അന്ഗീകരിച്ച്ചാലും യു ഡി എഫ് എന്ന മുന്നണിയെ കൂടുതൽ സീറ്റുകൾ നേടി ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തെ വര്ഗ്ഗീയത എന്നല്ലാതെ എന്താണു വിളിക്കുക?
Posted on: Sat, 28 Sep 2013 08:08:21 +0000

Recently Viewed Topics




© 2015