കടലാസ് - TopicsExpress



          

കടലാസ് പൂക്കൾ ------------------------------------------------------ പ്ലസ്ടു കഴിഞ്ഞു എന്ത് ചെയ്യണമെന്നു ആലോചിച്ചിരിക്കുമ്പോഴാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില് ഓട്ടോ മൊബൈല് എഞ്ചിനീയറിഗ് കോഴ്സ് പഠിക്കാന് അവന് അവസരം ലഭിച്ചത്...പുതിയ ലോകം... പുതിയ കൂട്ടുകാര്........ പഠനം ആരംഭിച്ച് രണ്ടു മാസത്തിനു ശേഷം ഡിസംബറിലെ ഒരു മഞ്ഞു കാലത്താണ് കയ്യില് അല്പം കടലാസ് പൂക്കളുമായ് അവള് അവന്റെപ ജീവിതത്തിലേക്ക് കടന്നു വന്നത്.കൂട്ടുകാരന് റഫീക്കിനു വേണ്ടി ഷാജിറ എന്ന പെണ്ക്കുട്ടിയെ വളക്കാനായി ബ്യൂട്ടിസ്പോട്ടില് ഇരിക്കുമ്പോഴാണ് ഷാജിറയോടൊപ്പം അവളെ ആദ്യമായി കാണുന്നത്.റഫീക്കിനു വേണ്ടി ഷാജിറയുടെ ഫോട്ടോ എടുക്കാനായി ക്യാമറയുമായി ഷാജിറയെ കാത്തിരിക്കുന്ന അവന്റെവ ഫ്രൈമിലേക്ക് ഷാജിറക്ക് മുന്പേ എത്തിയത് അവള്‍!!! കയ്യില്‍ അല്പം കടലാസ് പൂക്കളുമായി കൂട്ടുകാരികള്ക്കൊപ്പം എത്തിയ ആ സുന്ദരിയെ കണ്ട മാത്രയില് അവന്‍ ഫോട്ടോ ക്ലിക്ക് ചെയ്തു.അന്യ പെണ്കു്ട്ടിയെ അവളുടെ സമ്മതമില്ലാതെ ഫോട്ടോ എടുത്തു എന്ന് പറഞ്ഞു അവള് അവനോട് തട്ടിക്കയറി.അവളുടെ ആ തന്റേടത്തെ അവന് ഇഷ്ട്ടമായി. റസിയ അതായിരുന്നു അവളുടെ പേര്. പിന്നീട് പല പ്രാവിശ്യം പലയിടത്തു വച്ചും അവളെ കണ്ടുമുട്ടി. കാണുമ്പോഴെല്ലാം അന്ന് എടുത്ത ഫോട്ടോയും നെഗറ്റിവും വേണമെന്ന് അവള് ആവശ്യപ്പെടും.പതിയെ അതൊരു സുഹൃത്ത് ബന്ധമായി... അപ്പോഴേക്കും അവനവളോട് പ്രണയം തോന്നി തുടങ്ങിയിരുന്നു. ഒരു ദിവസം അവന്‍ അവന്റെ. പ്രണയം അവളോട് തുറന്നു പറയാന്‍ തീരുമാനിച്ചു.എങ്ങനെ പറയും? ഒരുപാട് ആലോചനകള്ക്ക് ശേഷം നല്ലൊരു ബുദ്ധി മനസിലുദിച്ചു. അവളുടെ ഫോട്ടോ കൊടുക്കുന്നതിന്റെ് കൂട്ടത്തില്‍ ഒരു കത്തും എഴുതി കൊടുത്തു.മറുപടിക്കായി അക്ഷമനായി കാത്തിരുന്നു.പിറ്റേന്ന് തന്നെ മറുപടി കിട്ടി.ആദ്യ വരികള്‍ അവനെ സന്തോഷിപ്പിക്കുന്നതായിരുന്നു. കാരണം അവള്‍ അവനൊരു പേരിട്ടിരിക്കുന്നു.സച്ചു...നല്ലപേര്... പക്ഷെ കത്തിന്റെയ ഉള്ളടക്കത്തില്‍ ഒരു നല്ല സുഹൃത്ത് ആയി തുടരാനായിരുന്നു അവളുടെ ഉപദേശം.അല്പം വിഷമത്തോടെ ആണെങ്കിലും നല്ല ഒരു സുഹൃത്തായി അവള്‍ തന്നെ കാണുന്നുണ്ടല്ലോ എന്ന സമാധാനത്തോടെ അവന്‍ അത് സമ്മതിച്ചു. അവളും കൂട്ടുകാരികളും എന്നും രാവിലെ സ്കൂളിലേക്ക് പോയിരുന്നത് അവന്റെര കോട്ടേഴ്സിനു മുന്നിലൂടെ ആയിരുന്നു.എന്നും രാവിലെ അവളെ കാണാനായി അടുക്കളയില് വന്നിരിക്കും.സ്കൂള് വിട്ടു പോകുന്നത് കോട്ടേഴ്സിന്റെെ പിറകിലുള്ള ബ്യൂട്ടിസ്പോട്ടിലൂടെയും. അവളെ ആദ്യമായി കണ്ടത് ബ്യൂട്ടിസ്പോട്ടില് വെച്ചായതിനാല് ആ സ്ഥലം അവന് ഏറ്റവും പ്രിയപ്പെട്ടതായി.അവളെ കാണാന് എന്നും സ്കൂള് വിടുമ്പോള് അവിടെ പോയി ഇരിക്കും. ഒരിക്കല് ബ്യൂട്ടിസ്പോട്ടിലെ അവനെന്നും വന്നിരിക്കാറുള്ള സ്ഥലത്ത് അവന്‍ എത്തുന്നതിനു മുന്പേ അവനായി അല്പം കടലാസ് പൂക്കള് അവള്‍ കൊണ്ട് വെച്ചു. തന്നോടുള്ള ഇഷ്ട്ടം അവള് പറയാതെ പറയുകയാണോ?.അന്ന് മുതല് അവന്റെ് ജീവിതത്തില് മോഹങ്ങളുടെ കടലാസ് പൂക്കള് മൊട്ടിടാന് തുടങ്ങുകയായിരുന്നു.എന്നും കാണാറുണ്ടായിരുന്നെങ്കിലും പരസ്പരം അധികം മിണ്ടാതെ എല്ലാം ഒരു ചിരിയിലൊതുക്കി പിന്നെയും ഒരുപാടുനാള് കടലാസ് പൂക്കള് വിരിഞ്ഞും കൊഴിഞ്ഞും പോയിക്കൊണ്ടിരുന്നു. ഇതിനിടയില് അവന്റെസ മൊബൈല് നമ്പര് അവള്ക്കു കൊടുത്തു.ഇടക്കൊക്കെ STD ബൂത്തില് നിന്നും അവള് വിളിക്കും.അവളുടെ ആ കോളുകള്ക്കായി അവന്‍ വേഴാമ്പലിനെ പോലെ കാത്തിരിക്കും. അങ്ങനെ അവളുടെ വാര്ഷിക പരീക്ഷ വന്നെത്തി.പരീക്ഷ കഴിഞ്ഞ് അവള്‍ വീട്ടില്‍ പോകുന്ന സമയം അവന്റെ് ക്ലാസ്സ്‌ സമയത്തായതിനാല്‍ ആ നാളുകളില്‍ അവര്‍ തമ്മില്‍ കണ്ടുമുട്ടാതായി.അവസാന പരീക്ഷ ദിവസംകൂടി അവളെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഇനി രണ്ടു മാസം കഴിഞ്ഞേ കാണാന്‍ കഴിയൂ.അതിനാല്‍ അന്നു ക്ലാസ്സ്‌ കട്ട് ചെയ്ത് അവളെ കാണാന്‍ പോയി. അവനും അവളും അന്നൊരുപാട് സംസാരിച്ചു. അവസാന ദിവസമെങ്കിലും അവള്‍ ഇഷ്ട്ടമാണെന്ന് പറയും എന്ന് പ്രതീക്ഷിച്ച് ബ്യൂട്ടിസ്പോട്ട് വരെ അവന്‍ ഒരുമിച്ച് നടന്നെങ്കിലും അതുണ്ടായില്ല. ബ്യൂട്ടിസ്പോട്ടില്‍ വെച്ച് അവളുടെ ഒരു ബന്ധു അവരെ കാണാനിടയായി.അയാള്‍ അവളെ ഒരുപാട് ശകാരിച്ചു. അവനെയും കുറെ ഭീഷണിപ്പെടുത്തി.ഒന്നും പറയാനാകാതെ കണ്ണ് നിറച്ച് അവള്‍ പോകുന്നത് നോക്കി നില്ക്കാ നേ അവന് കഴിഞ്ഞുള്ളു. വേനലവധിക്കാലം വിരസതയുടെ വല്ലാത്ത ഒരുകാലമായിരുന്നു. അവള്‍ ഫോണ്‍ ചെയ്യും എന്ന് അവന്‍ പ്രതീക്ഷിച്ചെങ്കിലും ഒരു പ്രാവിശ്യം പോലും വിളിച്ചില്ല. എന്ത് പറ്റി? അവളുടെ വീട്ടില് പ്രശ്നമായോ? കത്തുന്ന വേനലില്‍ തന്റെു കടലാസ് പൂക്കള്‍ വാടിക്കരിയുമോ? അതോ വേനല്‍ മഴയായ് കടലാസ് പൂക്കളിലേക്ക് അവളുടെ ഫോണ്‍ കോള്‍ പെയ്തിറങ്ങുമോ?ഇല്ല അതുണ്ടായില്ല. അവളെ കാണാതെ അവളുടെ ശബ്ദം കേള്ക്കാ്തെ രണ്ടു മാസം എങ്ങനെയോ അവന്‍ തള്ളി നീക്കി. ജൂണ്‍ ഒന്നിന് രാവിലെ കുളിച്ചൊരുങ്ങി അവളെ കാത്തിരുന്ന അവന്റെന പ്രതീക്ഷകളെല്ലാം തകര്ത്ത് അവനെ കണ്ട ഭാവം പോലുമില്ലാതെ അവള്‍ നടന്നു നീങ്ങി. വൈകുന്നേരവും പിറ്റേന്നും അതു തന്നെ അവസ്ഥ.കൂട്ടുകാരികളോട് അന്വേഷിച്ചപ്പോള്‍ വീട്ടില് പ്രശ്നമായെന്നും ഇനി അവനെ കാണാനോ മിണ്ടാനോ പാടിലെന്ന് വിലക്കുണ്ടെന്നും അറിയാന്‍ കഴിഞ്ഞു. അവള്ക്കൊരു ശല്യമാകേണ്ട എന്ന് കരുതി അവനും മിണ്ടാന്‍ പോയില്ല.എങ്കിലും അവളെ കാണാതിരിക്കാന്‍ അവനാവില്ലായിരുന്നു. എന്നും അവളെ ഒരു നോക്കു കാണാനായി കാന്റീന് മുന്നിലെ ബഞ്ചിലോ പാര്ക്കിലെ ബഞ്ചിലോ ബ്യൂട്ടിസ്പോട്ടിലോ പോയി കാത്തിരിക്കും.പക്ഷെ ഒരിക്കലും അവള്‍ അവന് മുഖം കൊടുക്കാന്‍ കൂട്ടാക്കിയില്ല.ചിലപ്പോഴൊക്കെ അവരുടെ കണ്ണുകള്‍ തമ്മിലുടക്കുമെങ്കിലും അവള്‍ മുഖം തിരിക്കും. അങ്ങനെ ഇരിക്കെ അവന്റെക കോഴ്സ് തീരാറായി.അല്പം ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഈ നാടിനോട് വിടപറയുകയാണ്.വിവരം കൂട്ടുകാരികള്‍ മുഖേനെ അവളെ അറിയിച്ചു.എന്നിട്ടും അവള്‍ വിളിച്ചില്ല.അവന്റെക ഓട്ടോഗ്രാഫില്‍ എന്തെങ്കിലും എഴുതണം എന്ന് ആവശ്യപ്പെട്ട് അവള്ക്ക് ഓട്ടോഗ്രാഫ് കൊടുത്തയച്ചു. “കാലങ്ങള്ക്ക് അപ്പുറം മറ്റൊരു കാലമുണ്ടെങ്കില്‍ കണ്ടുമുട്ടാം” എന്ന് മാത്രമെഴുതി അവളത് തിരിച്ചയച്ചു.ഇനി ഒരിക്കലും കണ്ടുമുട്ടാന്‍ അവള്ക്ക് താല്പര്യം ഇല്ല എന്നല്ലേ അതിനര്ത്ഥം?.കോഴ്സ് തീര്ന്നതോടെ മറക്കാനാവാത്ത ഒരുപാട് നല്ല ഓര്മ്മലകളുമായ്‌ ആ നാടിനെയും അവളെയും വിട്ടു ജീവിതം അവന്റെ് നാട്ടിലേക്ക് തന്നെ പറിച്ചു നട്ടു. വിലപ്പെട്ട എന്തോ നഷ്ട്ടപ്പെട്ടതു പോലെയായി പിന്നീട് നാട്ടിലെ അവന്റെക ജീവിതം.ആരോടും അധികം മിണ്ടില്ല,കൂട്ടുകൂടില്ല ഏകാന്തനായി ദിവസങ്ങളോളം അവള്‍ വിളിക്കും എന്ന് പ്രതീക്ഷിച്ച് വീടിന്റെ് നാല് ചുവരുകള്ക്കു ള്ളില്‍ ജീവിതം കഴിച്ചു കൂട്ടി. ദിവസങ്ങളെടുത്തു പഴയ മാനസികാവസ്ഥയിലെത്താന്‍.പതിയെ അവന്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. മൂന്നു മാസം പിന്നിട്ടു. അവളെയും അവളുടെ ഓര്മ്മ കളും അവന്‍ മറന്നു തുടങ്ങി.അങ്ങനെയിരിക്കെ അവന്റെക കോഴ്സ് സര്ട്ടിടഫിക്കറ്റ് വാങ്ങാന്‍ ഒരു ദിവസം അവന് യൂണിവേഴ്സിറ്റിയില്‍ പോകേണ്ടി വന്നു.അവളെ കാണാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ശ്രമിച്ചില്ല.സര്ട്ടി്ഫിക്കറ്റ് വാങ്ങി തിരികെ പോകാന്‍ ബസ്‌ സ്റ്റോപ്പില്‍ ബസ്‌ കാത്തിരിക്കുമ്പോള്‍ ദേ വരുന്നു അവള്‍. വളരെ അടുത്തെത്തിയ ശേഷമാണ് അവള്‍ അവനെ കണ്ടത്.അവനെ കണ്ടതും അവള്‍ ഞെട്ടലോടെ തരിച്ചു നിന്നു.പിന്നെ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.പിന്നെ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു പൊട്ടിച്ചിരിച്ചു. ഇവള്ക്കിതെന്ത് പറ്റി വട്ടായോ എന്ന് ആലോചിച്ച് അന്തംവിട്ടു നിന്ന അവനെ കൈ കൊണ്ട് അവള്‍ മാടി വിളിച്ചു,കൂടെ ചെല്ലാന്‍ ആഗ്യം കാണിച്ചു.അവന്‍ പിറകെ ചെന്നു. “എന്താ സച്ചു നിന്റെ് മൊബൈല്‍ ഓഫ്‌ ആയി കിടക്കുന്നത്.” “ഓ.... അതോ എനിക്കാരും വിളിക്കാറൊന്നുമില്ല അതുകൊണ്ട് ഞാനത് ഒഴിവാക്കി.” “ഞാന്‍ കഴിഞ്ഞ ഒരു മാസമായി നിന്നെ വിളിക്കുന്നു.കിട്ടാതായപ്പോള്‍ ഒരുപാട് വിഷമിച്ചു.ഇനി ഒരിക്കലും കാണും എന്ന് വിചാരിച്ചില്ല.നീ പോയതിനു ശേഷമാണ് ശരിക്കും നിന്റെയ വില ഞാനറിഞ്ഞത്.നീ പോയതിനു ശേഷം എന്നും നീ ഇരിക്കാറുള്ള സ്ഥലങ്ങളില്‍ നിന്നെ നോക്കും കാണാതാവുമ്പോള്‍ സങ്കടം വരും.കഴിഞ്ഞ ഒരു മാസാമായി നിന്നെ കാണാന്‍ ഒരുപാട് ആഗ്രഹിച്ചു.ഇപ്പൊ യാദൃശ്ചികമായി കണ്ടു സന്തോഷമായി.” “എന്തിനാ എന്നെ കാണാന്‍ ആഗ്രഹിക്കുന്നത്”? “അറിയില്ല സച്ചു.എനിക്ക് എന്താണെന്നറിയില്ല നിന്നെ കാണണം.ഇടക്കൊക്കെ നീ എന്നെ കാണാന്‍ വരണം.ഇല്ലെങ്കില്‍ എനിക്ക് വിഷമമാവും.ഇനി ഫോണ്‍ ഓഫ് ചെയ്തിടരുത്.എനിക്ക് വിളിക്കാന്‍ കഴിയുമ്പോള്‍ ഞാന്‍ വിളിക്കാം.ഞാന്‍ പോകട്ടെ ആരെങ്കിലും കാണും.” ഇതു സ്വപ്നമാണോ എന്ന് വിചാരിച്ചു അന്തം വിട്ടു നിന്ന അവനെ ഇടക്കിടക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് അവള്‍ നടന്നകന്നു. തന്റെഇ മോഹങ്ങളുടെ കടലാസ് പൂക്കള് വിരിയുകയാണോ? പിന്നീട് അവള്‍ ഇടക്കൊക്കെ വിളിക്കും കാണാന്‍ ആഗ്രഹാമുള്ളപ്പോഴൊക്കെ അവളെ കാണാന്‍ ഇടയ്ക്കിടെ അവന്‍ പോകും.സൈക്കോളജി ഡിപ്പാര്ട്ടുമെന്റിന്റെള പിറകിലെ ആളില്ലാത്ത വഴിയില് വെച്ചു പലപ്പോഴും അവരുടെ പ്രണയം അല്പ. നിമിഷത്തെക്കാണെങ്കിലും ഒരു മെയ്യായി സന്ധിച്ചു. അവരുടെ പ്രണയം അതിന്റെപ മൂര്ധന്യത്തില്‍ എത്താന്‍ അതികകാലം വേണ്ടി വന്നില്ല. പിരിയാവാത്ത വിധം അവരടുത്തു. ഒരിക്കല് അവന്റെത മൊബൈലിലേക്ക് അവളുടെ കോള്....., വിശേഷങ്ങളൊക്കെ തിരക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി അവളുടെ ചോദ്യം. “സച്ചൂ” “ഉം” നീ എന്നെ ആത്മാര്ത്ഥനമായി സ്നേഹിക്കുന്നുണ്ടോ?” “എന്താ റസീ... ഇപ്പോള്‍ അങ്ങനൊരു ചോദ്യം?” "എന്നെ കല്യാണം കഴിക്കുമോ?" രണ്ടാമതൊന്നാലോചിക്കാതെ അവന്‍ പറഞ്ഞു. "തീര്ച്ചയായും". "എന്നെ പറഞ്ഞു പറ്റിക്കുമോ? " "ഒരിക്കലുമല്ല ഞാനിന്ന് ജീവിക്കുന്നത് പോലും നിനക്ക് വേണ്ടിയാണ് റസീ" "നല്ലൊരു ജോലിയൊക്കെ ആയിട്ട് എന്റെു വീട്ടില് വന്നു പെണ്ണ് ചോദിക്കാമോ?" "ചോദിക്കാം" "എങ്കില് ഒരു ജോലിക്ക് ശ്രമിക്ക് നിനക്കായി ഞാന് കാത്തിരിക്കാം" അവന്‍ ഒരുപാട് ശ്രമിച്ചിട്ടും ജോലിയൊന്നും കിട്ടിയില്ല.അവസാനം അവള് തന്നെയാണ് പറഞ്ഞത് ഗള്ഫില് പോയ്ക്കൂടെ എന്ന്. അവളെ എങ്ങനെയെങ്കിലും സ്വന്തമാക്കാന്‍ ഗള്ഫില്‍ പോകാന്‍ അവന്‍ തയ്യാറായി.പലരില്‍ നിന്നും കടം വാങ്ങി ഒരു വിസ അവന്‍ ഒപ്പിച്ചു. ഗള്ഫി.ല്‍ നിന്നും അവളെ വിളിക്കാനായി അവള്ക്ക് ഒരു മൊബൈല് ഫോണ് സംഘടിപ്പിച്ചു നല്കി.പോകാനുള്ള ദിവസ മടുത്തു.അവസാനം ഒരിക്കല്‍ കൂടി സൈക്കോളജി ഡിപ്പാര്ട്ടു്മെന്റിന്റെഅ പിന്നിലെ വഴിയില്‍ അവരൊരുമിച്ചു.അവളുടെ നെറ്റിയില്‍ അവസാന മുത്തം നല്കു്ന്നതിനിടയില്‍ അവള്‍ കണ്ണീരോടെ അവന്റെമ കാതില്‍ മന്ത്രിച്ചു. "സച്ചൂ...ഒരു മൂന്നു വര്ഷം കഴിഞ്ഞു വന്ന് എന്നെ നിന്റെന‍ വീട്ടിലേക്ക് കൊണ്ട് പോകണം.മറക്കരുത് ഒരിക്കലും, നീ തിരിച്ചു വരുന്നത് വരെ ഞാന് കാത്തിരിക്കും..ഒരു പുതപ്പിനുള്ളില്‍ ഒരുമിച്ചുറങ്ങാന്‍ പടച്ചവന്‍ നമ്മെ തുണക്കും." തിരിച്ചു പറയാന്‍ വാക്കുകളില്ലാതെ അവള്‍ കാഴ്ചയില്‍ നിന്നും മറയുന്നത് വരെ കണ്ണീര്‍ തുള്ളിക്കിടയിലൂടെ അവനാരൂപം നോക്കി നിന്നു. അങ്ങനെ മോഹങ്ങളുടെ ഒരുപാട് കടലാസ് പൂമൊട്ടുകളുമായി അവന്‍ ഗള്ഫിലേക്ക് പറന്നു... പല ജോലികളും ചെയ്തു.പലതും സഹിച്ചു.എല്ലാം അവള്ക്കു വേണ്ടിയല്ലേ എന്ന് സമാധാനിച്ചു.മിക്കാവാറും ദിവസങ്ങളിലും അവള്ക്കു ഫോണ് ചെയ്യും. തുച്ഛമായ ശമ്പളത്തില് നിന്നും നല്ല ഒരു തുക അവള്ക്ക് ഫോണ് ചെയ്യാനായി മാത്രം നീക്കി വെച്ചു... മടുപ്പിക്കുന്ന ഗള്ഫ് ജീവിതത്തില് അവള്ക്കു വിളിക്കുന്നതായിരുന്നു ഏക ആശ്വാസം... അവള് ആവശ്യപെട്ടപ്പോഴെല്ലാം ഒരു മടിയും കൂടാതെ പണം അയച്ചു കൊടുത്തു...അങ്ങനെ അവന്റെപ മോഹങ്ങളുടെ കടലാസ് പൂക്കള് വിരിയാതെ വീണ്ടും രണ്ടര വര്ഷങ്ങള് കൂടി കഴിഞ്ഞു പോയി... രണ്ടര വര്ഷങ്ങള്ക്കു ശേഷം നാട്ടിലേക്ക് തിരിച്ചു. വലിയ സമ്പാദ്യമൊന്നും കയ്യിലുണ്ടായിരുന്നില്ല. എങ്കിലും അവള് തനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടല്ലോ എന്ന ചിന്ത അവനെ നാട്ടിലേക്ക് തിരിപ്പിച്ചു. എയര് പോര്ട്ടില് നിന്നും നേരെ പോയത് അവളെ കാണാനായിരുന്നു.അവള് ക്ലാസ്സ് വിട്ടു വരുന്ന വഴിയില്‍ കയ്യില് അല്പം കടലാസ് പൂക്കളുമായി അവന്‍ കാത്തിരുന്നു.അവളെ അറിയിക്കാതെ വന്നതാണ് തന്നെ കാണുമ്പോള് അവള്ക്ക് ഒരു സര്പ്രൈസ് ആവണം. ദൂരെ നിന്നും അവളെ കണ്ടതും നെഞ്ചിടിപ്പ് കൂടി.എന്താ പറയേണ്ടത്? എന്ത്‌ ചെയ്യണം?ആദ്യം കടലാസ് പൂക്കള്‍ അവള്ക്കു നേരെ നീട്ടാം എന്നിട്ട് കെട്ടിപ്പിടിച്ചു വാരിപ്പുരണോ? ആ നെറ്റിയിലൊരു ഉമ്മ കൊടുക്കണോ? ആലോചിച്ചു നില്ക്കെ അവള് അടുത്തെത്തി.അവന്‍ പുഞ്ചിരിച്ചു. അവനെ കണ്ടിട്ടും അവളുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമില്ല!. അവള്ക്ക് തന്നെ മനസ്സിലായില്ലേ? അവന്‍ അവളെ വിളിച്ചു. "റസീ...." അവളൊന്നു തിരിഞ്ഞു നോക്കി വീണ്ടും നടന്നു.അവള്ക്ക് എന്നെ മനസിലായിട്ടുണ്ടാവില്ല രണ്ടര വര്ഷനത്തിനിടക്ക് തന്റെത രൂപം വല്ലാതെ മാറിപോയതോണ്ടാവും തന്നെ തിരിച്ചറിയാത്തത്.അവന്‍ വീണ്ടും വിളിച്ചു. “റസീ ഇത് ഞാനാ സച്ചു” പുച്ഛത്തോടെ അവനെ തിരിഞ്ഞു നോക്കി അവന്റെവ നെഞ്ചില്‍ ഇടിത്തീ വീഴ്ത്തി അവളുടെ ചോദ്യം. "എന്നെ ശല്യപ്പെടുത്താന് എന്തിനു നീ വീണ്ടും വന്നു ...???" അവന്റെ് കയ്യില് നിന്നും കടലാസ് പൂക്കള് താഴേക്കു വീണു....അവന്‍ തരിച്ചു നില്ക്കെ അവന്റെെ മുന്നിലൂടെ അവള് വേഗത്തില് നടന്നകന്നു... ഇതവള്‍ തന്നെയാണോ? എന്റെ റസിയ.. അവളുടെ നമ്പറിലേക്ക് വിളിച്ചു നോക്കി.മൊബൈല്‍ സ്വിച്ച് ഓഫ്‌. അന്ന് വൈകീട്ട് അവളുടെ ഫോണ്‍ കോള്... "എന്റെട ഉപ്പ നീയുമായുള്ള ബന്ധം സമ്മതിക്കുന്നില്ല, അതുകൊണ്ട് ഇനി മേലില് എന്നെ കാണാന്‍ വന്നു ശല്യപ്പെടുത്തരുത്. നീ തന്ന മൊബൈല് ഉപ്പ എറിഞ്ഞുടച്ചു. അത് തിരിച്ചു തരാന് കഴിയില്ല. നീ എനിക്ക് വേണ്ടി ഒരുപാട് കാശ് ചിലവാക്കിയിട്ടുണ്ട് അതിനു പകരം വേണമെങ്കില് എന്റെ, ബ്രേസ് ലറ്റ് ഊരി തരാം" കഴിഞ്ഞ ആഴ്ച വരെ തന്നോട് കൊഞ്ചിക്കുഴഞ്ഞു സംസാരിച്ച് ഡിഗ്രിക്ക് പുസ്തകം വാങ്ങാനാണെന്നു പറഞ്ഞു കാശ് അയപ്പിച്ച ആ റസിയക്ക് എന്ത് പറ്റി? അല്പം കഴിഞ്ഞു ഫോണ് സ്വിച്ച് ഓഫ്.,പിറ്റേന്ന് വേറെ ഒരു നമ്പറില് നിന്നും ഒരു മെസ്സേജ്, റസിയയുടെ അയല്‍ വാസിയായ ഒരു സ്ത്രീ ആണെന്നും ഇനി റസിയയുടെ പിറകെ വരരുതെന്നും അവളുടെ വീട്ടുകാര്ക്ക് നിന്റെഒ ബന്ധത്തില് താല്പര്യം ഇല്ല എന്നും മെസ്സജില് ഉണ്ടായിരുന്നു.അത് അയല്‍ വാസിയല്ല റസിയ തന്നെ ആണെന്ന് അവന് മനസ്സിലായി. എന്തൊക്കെയോ ദുരൂഹതകള് ഉണ്ട് എന്നവനു തോന്നി. അവന്‍ അന്വേഷിക്കാന് തീരുമാനിച്ചു.അന്വേഷണത്തില് അവളുടെ ഉപ്പാക്ക് അവള് പറഞ്ഞ സംഭവങ്ങളുമായി ബന്ധമില്ല എന്നും, അദ്ദേഹത്തിന് തന്നെ കുറിച്ച് ഒന്നും അറിയില്ല എന്നും മനസിലായി. പിന്നെ എന്താ അവള്ക്കു പറ്റിയത്? അവളുടെകൂട്ടുകാരികളോട് അന്വേഷിച്ചപ്പോള് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്.അവള്ക്കു ഒരുപാട് കാമുകന്മാരുമായി ബന്ധമുണ്ടത്രെ!!! താന്‍ കൊടുത്ത മൊബൈലില് കാമുകന്മാരുമായി പഞ്ചാരയടിക്കുന്നതാണത്രേ അവളുടെ ഇഷ്ട്ട വിനോദം!!! അതിനു റീ ചാര്ജ് ചെയ്യുന്നത് അവന്റെയ കാശ് കൊണ്ട്!!! ഇപ്പോള് ക്ലാസ്സില് ഒരുമിച്ചു പഠിക്കുന്ന ഒരുത്തനാണത്രെ പുതിയ കാമുകന് !!! അവര്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടത്രേ അതിനു വേണ്ടിയാണത്രേ തന്നെ ഒഴിവാക്കുന്നത്...!!! ചേളാരിയിലുള്ള തന്റെളയും അവളുടെയും ഒരു കൂട്ടുകാരന് അങ്ങാടിയില്‍ നിന്നും ഒരു വേശ്യയുടെ നമ്പര് എന്ന് പറഞ്ഞു കിട്ടിയ നമ്പര് കൂട്ടുകാരന്‍ സ്വന്തം ഫോണില് ഡയല് ചെയ്തപ്പോള് ഡിസ്പ്ലേയില് തെളിഞ്ഞത് അവളുടെ പേര് ആയിരുന്നത്രേ.... അതോടെ നാല് വര്ഷം അവന്‍ നെഞ്ചിലേറ്റിയ വിരിയും മുന്പേ അവന്റെ് കണ്ണീരില്‍ കുതിര്ന്ന്ക കൊഴിഞ്ഞു വീണ മോഹങ്ങളുടെ ആ കടലാസ് പൂക്കള്‍ അവന് ഏറ്റവും പ്രിയപ്പെട്ട ആ ബ്യൂട്ടിസ്പോട്ടില് എന്നെന്നേക്കുമായി അവന്‍ കുഴിച്ചു മൂടി....
Posted on: Mon, 15 Jul 2013 09:54:35 +0000

Trending Topics



Recently Viewed Topics




© 2015