കൃഷി സുഹൃത്തുക്കളേ - TopicsExpress



          

കൃഷി സുഹൃത്തുക്കളേ നമ്മുടെ വിത്തുപത്തായം വിചാരിച്ചതിലും നന്നായി മുന്നോട്ട് പോകുന്നുണ്ട് എന്നുള്ളത് നമ്മെ എല്ലാം സന്തോഷ പെടുത്തുന്ന ഒരു കാര്യമാണല്ലോ. നമ്മള്‍ വിചാരിച്ചതിലും കൂടുതല്‍ പേര്ക്ക് വിത്തുകള്‍ അയച്ചു കൊടുക്കുവാനും കൃഷിപരമായ അറിവുകള്‍ നല്കുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട് ദൈവം ഇനിയും നമുക്ക് ഇതേ പോലെ മുന്നോട്ട് പോകുവാന്‍ കഴിയുമാറാക്കി തരട്ടെ.പ്രവര്‍ത്തിയില്‍ മാത്രം പ്രാധാന്യം കൊടുക്കുന്ന ഞങ്ങളുടെ ഒരു organization ആണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ധൈര്യമായി അടുക്കള കൃഷി ചെയ്യു നിങ്ങള്ക്ക് വേണ്ടുന്ന വിത്തുകള്‍ നമ്മുടെ വിത്തുപത്തയത്തില്നിന്നും തികച്ചും സൌജന്യമായി അയച്ചു തരുന്നതാണ് 5 തരം വിത്തുകള്‍ എന്നുള്ളത് നിങ്ങള്‍ നോക്കേണ്ട 10 ഉം 12 ഉം തരം വിത്തുകള്‍ ഇപ്പോളേ നമ്മുടെ പത്തായത്തില്‍ നിന്നും അയച്ചുകൊണ്ടിരിക്കുന്നുണ്ട് . നിങ്ങള്‍ വെറും 5 രൂപ സ്റ്റാമ്പ്‌ ഒട്ടിച്ച് കൊണ്ടുള്ള നിങ്ങളുടെ അഡ്രെസ്സ് എഴുതിയ വലിയ കവറില്‍ വേണ്ടുന്ന വിത്തുകള്‍ എഴിതിയിട്ട് നമ്മുടെ വിത്തുപത്തായം അട്രെസ്സിലെക്ക് അയക്കുക അധികം ആവശ്യമായ സ്റ്റാമ്പ്‌ ഒട്ടിച്ചുകൊണ്ടും ചിലപ്പോള്‍ registered ആയിക്കൊണ്ടും പത്തായത്തില്‍നിന്നും വിത്തുകള്‍ നിറച്ചു കൊണ്ട് തിരിച്ച് അയക്കുന്നതാണ്. നിങ്ങള്‍ കൃഷി ചെയ്യു കൃഷി ചെയ്തുണ്ടാക്കി അതു ഭക്ഷിച്ചു കൊണ്ട് മാറാ രോഗങ്ങള്‍ വരാതെ മനസന്തോഷത്തോടെ ജീവിക്കാന്‍ പരിശ്രമിക്കു. . ഈ പ്രസ്ത്ഥാനം എന്നോ തുടങ്ങിയതായിരുന്നു എത്രയോ കൃഷി സുഹൃത്തുക്കള്‍ക്ക് പലവിത വിത്തുകള്‍ അയച്ചു കൊടുത്തിട്ടുണ്ട് കിട്ടിയാല്‍ മെസ്സേജ് ബോക്സില്‍ കിട്ടി എന്നുള്ള മെസ്സേജ് അവര്‍ തന്നിരുന്നു ചിലര്‍ ഫോട്ടോ സഹിതം പോസ്ടിടട്ടേ എന്ന് ചോതിക്കും ഒരിക്കലും ഇടരുതേ എന്നേ പറയാറുള്ളു ഇന്നും നിങ്ങളോട് അതു തന്നെയാണ് ഞങ്ങള്‍ക്ക് പറയാനുള്ളത് കിട്ടി എന്നുള്ളത് വിത്തുപത്തായത്തിന്ടെ പേജില്‍ കമാന്ഡ് ഇടുക നിങ്ങള്‍ക്ക് കിട്ടി എന്ന് അറിയാന്‍ മാത്രം എന്നിട്ട് കൃഷി ചെയ്തു വളര്ച്ച യുടെ ഓരോ ഗട്ടങ്ങളുടെ ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യു അതുകാണുമ്പോള്‍ വിത്ത് തന്നു നിങ്ങളെ സഹായിച്ച ഞങ്ങള്ക്കും കൃഷിചെയുന്ന നിങ്ങള്ക്കും സന്തോഷപെടാം. പലരും കവര്‍ അയക്കുന്ന കൂട്ടത്തില്‍ പത്തായത്തിലേക്ക് വിത്തുകളും അയച്ചു തരുന്നുണ്ട് അവരോടെല്ലാം നമ്മുടെ വിത്തുപത്തായം നന്ദി അറിയിച്ചുകൊള്ളുന്നു . ഇന്ന് പ്രതീക്ഷിക്കതേ ഒരു registered പോസ്റ്റ്‌ വന്നു കുറേ അധികം വിത്തുകളുമായി Jollly joseph koratty എന്നിവരുടെതായിരുന്നു സാധാരണ organization പെട്ടവരില്‍നിന്നാണ് പത്തായത്തിലേക്ക് വിത്തുകള്‍ വരാറുള്ളത് ഇങ്ങനെ ഒരു സന്മനസ്സ് കാണിച്ച അവര്‍ക്ക് ദൈവം നല്ലത് വരുത്തേണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. ഈ ആഴ്ചയില്‍ വിത്തുകള്‍ അയക്കാന്‍ അല്പം വൈകിയതില്‍ ക്ഷമ ചോതിച്ചുകൊള്ളുന്നു എല്ലാവര്‍ക്കുമുള്ളവ വൈകിയതിനാല്‍ ഇന്നും ഇന്നലെയുമായ് registered പോസ്റ്റില്‍ അയച്ചിട്ടുണ്ട് എനിക്ക് ഒരു രോഗിയുടെ സഹായത്തിനായി തിരുവനന്തപുരം പോകേണ്ടി വന്നതിനാല്‍ ആണ് വൈകിപോയത്
Posted on: Sat, 25 Oct 2014 14:40:53 +0000

Trending Topics



Recently Viewed Topics




© 2015