ഗാന്ധിഹത്യയും ആർ എസ് - TopicsExpress



          

ഗാന്ധിഹത്യയും ആർ എസ് എസ്-ഉം: (1) ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല എന്നു പറഞ്ഞു പിലാത്തോസ് കൈകഴുകിയതു പോലെ, ഗാന്ധിഹത്യയിൽ തങ്ങൾക്കു പങ്കില്ല എന്നു പറഞ്ഞ് ആർ എസ് എസുകാർ അന്നും ഇന്നും കൈ കഴുകികൊണ്ടിരിക്കുകയാണു. [ഈയിടെയായി ഗാന്ധിയെയല്ല, നെഹറുവിനെ ആയിരുന്നു കൊല്ലേണ്ടിയിരുന്നത് എന്ന ഒരു വീണ്ടു വിചാരവും ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ഒപ്പം, ഗാന്ധിജിയെ കുറേശ്ശെ ആദരിക്കാനും തുടങ്ങിയിട്ടുണ്ട്. അന്യരുടെ വിഗ്രഹങ്ങൾ അടിച്ചു മാറ്റുന്ന പരിപാടി അവർക്കു പണ്ടേ ഉള്ളതാണു. ഒരിടയ്ക്കു ഏ.കെ.ജിയുടെ പടം ഉപയോഗിക്കാൻ തുടങ്ങിയിരുന്നു, വയലാർ രാമവർമ്മയെ കാവി അണിയിപ്പിക്കാനുള്ള ശ്രമം നടന്നു. അംബേദ്ക്കറെ, ഏകലവ്യനെ സ്വന്തമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.] (2) ഗാന്ധിഹത്യയിൽ പങ്കില്ല എന്ന വാദത്തിനടിസ്ഥാനം ഹത്യ നടത്തിയ ഗോഡ്സെയ്ക്കു ആർ എസ് എസുമായി ബന്ധമുണ്ടായിരുന്നില്ല എന്നതാണു. അയാൾ ഹിന്ദു മഹാസഭക്കാരനായിരുന്നു, ആർ എസ് എസ്-കാരനല്ലായിരുന്നു, ഇക്കാര്യം ഗോഡ്സെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണു അവർ പറയുന്നത്. (3) ഇന്നു പ്രതിമനിർമ്മിച്ചും മറ്റു മാർഗ്ഗങ്ങളിലൂടെയും ആരെയാണൊ ആർ എസ് എസ്-കാർ സ്വന്തമാക്കാൻ ശ്രമിക്കുന്നത്, അതേ സർദാർ പട്ടേൽ (ഗാന്ധി ഹത്യ നടന്ന സമയത്തു അദ്ദേഹം ഇന്ത്യയുടെ ആഭ്യന്ത്രര മന്ത്രിയായിരുന്നു) തന്നെ വ്യക്തമാക്കിയിട്ടുള്ള ഒരു കാര്യം ആർ എസ് എസ്, ഹിന്ദു മഹാസഭ എന്നീ രണ്ടു സംഘടനകളുടെ, വിശേഷിച്ചും ആർ എസ് എസിന്റെ,പ്രവർത്തനങ്ങളാണു അറും കൊലയ്ക്കു കാരണമായത് എന്നാണു. (4) [ആർ എസ് എസുകാർ ഗാന്ധിഹത്യയെ ഇതുവരെ തള്ളിപറഞ്ഞിട്ടില്ല, കൊല നടന്ന ഉടനെ തന്നെ അവർ രാജ്യത്താകമാനം മധുരം വിതരണം ചെയ്തു കൊല ആഘോഷമാക്കി മാറ്റി എന്നതും ശ്രദ്ധേയമാണു. (4) ഗോഡ്സെയുടെ വിചാരണവേളയിൽ അയാൾ അവകാശപ്പെട്ടത് കൊല ചെയ്യാനുള്ള തീരുമാനം തന്റേതു മാത്രമാണു, മറ്റാർക്കും അതിൽ പങ്കില്ല, താൻ ആർ എസ് എസ്-ല് നിന്നു വിട്ടിരുന്നു, ഹിന്ദു മഹാസഭയിൽ ചേർന്നിരുന്നു എന്നൊക്കെയാണു. (5) ഇവിടെ പരിശോധിക്കേണ്ട വിഷയങ്ങൾ (1) സാങ്കേതികമായി ഗോഡ്സെ ആർ എസ് എസ് വിട്ടിരുന്നു എന്നു കണക്കാക്കിയാലും ആർ എസ് എസിനു പിലാത്തോസ് കൈ കഴികിയതു പോലെ കഴുകാൻ പറ്റുമോ? ഇല്ലെന്നാണല്ലോ സർദാർ പട്ടേലിന്റെ നിരീക്ഷണം (പാര-3 മുകളിൽ) വ്യക്തമാക്കുന്നത്! (2)യഥാർത്ഥത്തിൽ ഗോഡ്സെ ആർ എസ് എസ് വിട്ടിരുന്നൊ? 1994 ജനുവരി 28 ന്റെ ഫ്രന്റ്ലൈൻ മാഗസിനിൽ പ്രസിദ്ധീകരിച്ച ഗോപാൽ ഗോഡ്സെയുടെ ഇന്റർവ്യൂ പ്രകാരം നഥുറാം ഗോഡ്സെ ആർ എസ് എസ് വിട്ടിരുന്നില്ല. വിട്ടിരുന്നുവെന്ന് പറഞ്ഞത് കള്ളമാണു, അത് ചിലരെ രക്ഷിക്കാനാണു. പ്രസക്തഭാഗം താഴെ കൊടുക്കുന്നു. ബാക്കി വായനക്കാർക്കു തീരുമാനിക്കാം. Gopal Godse: ‘Nathuram did not leave the RSS’ One trait that seems common to rabid advocates of Hindutva – be it the demolishers of the Babri Masjid or the murderers of the Mahatma — is lack of remorse at what they do in furthering their cause, despite the sense of shock and anger their act sends across the nation, and beyond. Gopal Godse, younger brother of Nathuram Godse and one of those convicted in the Gandhi murder case, comes across as one such stereotype fundamentalist in this interview he gave Arvind Rajagopal, Frontline, January 1994. Excerpts: Were you a part of the RSS? All the brothers were in the RSS. Nathuram, Dattatreya, myself and Govind. You can say we grew up in the RSS rather than in our home. It was like a family to us. Nathuram stayed in the RSS? He did not leave it? Nathuram had become a baudhik karyavah (intellectual worker) in the RSS. He has said in his statement that he left the RSS. He said it because Golwalkar and the RSS were in a lot of trouble after the murder of Gandhi. But he did not leave the RSS. Advani has recently said that Nathuram had nothing to do with the RSS. I have countered him, saying it is cowardice to say that. You can say that RSS did not pass a resolution, saying that, ‘go and assassinate Gandhi.’ But you do not disown him (Nathuram). The Hindu Mahasabha did not disown him. In 1944 Nathuram started doing Hindu Mahasabha work when he had been a baudhik karyavah in the RSS. by Vajrajihwa Prayogi
Posted on: Tue, 04 Nov 2014 13:25:17 +0000

Trending Topics



Recently Viewed Topics




© 2015