ചികിത്സാ രംഗത്ത് , - TopicsExpress



          

ചികിത്സാ രംഗത്ത് , പ്രാർത്ഥന,പൂജ, മന്ത്രവാദം, എന്നിവയെക്കാൾ പതിന്മടങ്ങ്‌ വിശ്വാസത്തോടെ, ഹോമിയോപതി പോലുള്ള ശാസ്ത്രേതര സമ്പ്രദായങ്ങൾ സ്വീകരിക്കപ്പെടുന്നു. മരുന്നുകൾ പ്രവർത്തിക്കുന്നത്, പദാർത്ഥത്തിൽ അടങ്ങിയിരിക്കുന്ന ആത്മീയ ശക്തി (vital force) കൊണ്ടാണെന്നും, നേർപ്പിക്കൽ,അരയ്ച്കൽ, കുലുക്കൽ തുടങ്ങിയവ ചെയ്തു പ്രസ്തുത ശക്തിയെ ഉത്തേജിപ്പിക്കാമെന്നും, ശരിയായ മരുന്നുകൾ, രോഗമില്ലാത്ത ആളുകളിൽ അതേ രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാക്കുന്നുവെന്നും ഒക്കെയുള്ള ശാസ്ത്ര വിരുദ്ധ തത്വങ്ങളിൽ അധിഷ്ടിതമായ ഹോമിയോപതി, അതിന്റെ ജന്മനാട്ടിൽ നിന്നും മറ്റു യൂറോപ്യൻ നാടുകളിൽ നിന്നും ഒക്കെ അന്ധവിശ്വാസമെന്ന പേരിൽ പുറത്താക്കപ്പെട്ടുവെങ്കിലും വിശ്വാസങ്ങൾക്ക് വൻ വിപണിയുള്ള മലയാളി സമൂഹത്തിൽ ഇന്നും സ്വീകരിക്കപ്പെടുന്നു. മതേതര അന്ധ വിശ്വാസങ്ങൾ തുറന്നു കാട്ടാൻ വിശ്വനാഥൻ ഡോക്ടറെ പോലുള്ളവർ നടത്തുന്ന പ്രവർത്തനങ്ങൾ മൂടിവയ്ക്കപ്പെടെണ്ടതല്ല. അദ്ദേഹത്തിന്റെ രീതിയിൽ പറഞ്ഞാൽ, എന്ട്രൻസിനു മാർക്കു കുറഞ്ഞതിന്റെ പേരിൽ അടുത്ത തലമുറയെങ്കിലും അന്ധവിശ്വാസം തൊഴിലായി സ്വീകരിക്കാതിരിക്കട്ടെ. തിരുവനന്തപുരം നിർമുക്തയിൽ നടന്ന അദ്ദേഹത്തിന്റെ ഒരു സംവാദം പങ്കുവയ്ക്കുന്നു.
Posted on: Sun, 25 Jan 2015 03:09:28 +0000

Trending Topics



Recently Viewed Topics




© 2015