`ജനാധിപത്യ ബോധത്തിന്റെ - TopicsExpress



          

`ജനാധിപത്യ ബോധത്തിന്റെ ആധിക്യം കൊണ്ട് Facebookൽ friends അല്ലാത്ത ഒരാളെയും തന്റെ വാളിൽ കമന്റ്‌ ചെയ്യാൻ പോലും അനുവദിക്കാത്ത വിധം തന്റെ പ്രൊഫൈലിലെ ഓപ്ഷൻ സെറ്റ് ചെയ്തു വെച്ചിട്ടുള്ള Biju Kumar Alakode എന്ന ഒരാളുടെ കമന്റ്‌ കണ്ടു.അത് ഇങ്ങനെ: ``ആക്റ്റിവിസത്തിന്റെ മറ്റൊരു രൂപമാണ് നില്‍പ്പ് സമരത്തില്‍ ഇപ്പോള്‍ നടക്കുന്നത്. ആദിവാസികള്‍ക്ക് അവരുടെ ഭൂമി കിട്ടാന്‍ അവകാശമുണ്ട്. അതിന് ഉപോല്‍ബലകമായ ഒരു കോടതിവിധിയുമുണ്ട്. അതു വന്നിട്ട് കൊല്ലം 13 ആയി. ഇതുവരെയായി വിധിനടത്തിപ്പിന് ഒരുനടപടിയും ഉണ്ടായില്ല. ഗോത്രമഹാസഭയ്ക്കും ഉത്സാഹസമിതിക്കും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ വിധിനടത്തിപ്പിനുള്ള സാങ്കേതിക വഴികള്‍ ഇതിനിടെ പൂര്‍ത്തിയാക്കുമായിരുന്നു. നയപരമായ ഒരു കാര്യത്തിനാണ് സമരമെങ്കില്‍ പ്രതിപക്ഷത്തിന്റെ സഹായം തേടണം. അല്ല, കോടതിവിധി നിഷേധിക്കുന്നുവെന്നാണെങ്കില്‍ കോടതിയോട് അപേക്ഷിക്കണം. കുറഞ്ഞപക്ഷം ഈ നില്പുസമരം കാട്ടിയെങ്കിലും കോടതിയില്‍ ഒരു ഹരജിയിടണമായിരുന്നു. അതു പോലും ചെയ്യുന്നില്ല. ചെയ്താല്‍ കോടതിയെങ്ങാനും അനുകൂലമായി ഇടപെട്ടാലോ? ആക്റ്റിവിസ്റ്റുകള്‍ അതാഗ്രഹിക്കുന്നില്ല.. അവിടെ കമന്റ്‌ ചെയ്യാൻ ഓപ്ഷനില്ലാത്തതിനാൽ കമന്റ്‌ ഇവിടെ ഇടുന്നു.പതിമൂന്നു വർഷം മുൻപ് ഒരു വിധിയെ കുറിച്ചാണ് അയ്യാൾ പറയുന്നത്. അതായത് 2001ൽ. അന്നാണ് കുടിൽകെട്ടി നടന്നത്.ആ വർഷം ആദിവാസി ഭൂപ്രശ്നത്തെ കുറിച്ച് ഒരു വിധിയും വന്നിട്ടില്ല. പിന്നെ എന്റെ അറിവിൽ വന്ന രണ്ടു വിധികൾ 2006ലെ ഹൈകോടതി വിധിയും 2009 ലെ സുപ്രീം കോടതി വിധിയുമാണ്. ഇതിൽ ഏതു വിധിയെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് പറയാനുള്ള ബാധ്യതയെങ്കിലും അയ്യാൾക്കുണ്ട്. ഈ വിധികൾ നടപ്പിലാക്കണം എന്നതല്ല ഈ സമരത്തിന്റെ ആവശ്യം.അതിനു മുൻപ് ആദിവാസി ഭുമി schedule v ഉൾപ്പെടുത്തണം എന്നതാണ്. . Schedule V-ല് ഉള്പ്പെട്ടുത്തിയാൽ ആദിവാസി ഭുമി ആദിവാസി അല്ലാത്ത ആൾക്കാർക്ക് കൈമാറ്റം ചെയ്യാൻ കഴിയില്ല.ആദിവാസി ഭുമി schedule v ഉൾപ്പെടുത്താൻ മാറി മാറി വന്ന സർക്കാരുകൾ ശ്രമച്ചില്ല.പ്രസിഡന്റ് notify ചെയ്ത ഭുമി മാത്രമല്ല സ്റ്റേറ്റ് നിയമ കൊണ്ട് വന്നാൽ അത് പ്രകാരം notify ചെയ്യുന്ന ഭുമിയും schedule Vൽ ഉൾപ്പെ ടുത്താൻ കഴിയും. ഇത്തരം schedule ഏരിയയിൽ ആദിവാസികൾക്ക് സ്വയംഭരണം കിട്ടും. അതിനു Panchayat Raj (Extension to the Scheduled Areas) Act 1996 ഭേദഗതി ചെയ്താല് മതിയാക്കും. പിന്നെ ഉള്ളത് 1988 ഡോ നല്ലതമ്പി തേരാ കൊടുത്ത ഒരു കേസിൽ ആദിവാസികൾക്ക് അനുകൂലമായി വിധിയാണ്. 1975-ല്ലേ നിയമം 1982 മുതൽ ആദിവാസി ഭുമി കൈമാറ്റം നിരോധിച്ചു. ഇതു കുടാതെ 1960 -1982 കാലത്തെ ഭുമി കൈമാറ്റം ഈ നിയമം അസാധുവാക്കി.ഡോ നല്ലതമ്പി തേരാ കൊടുത്ത കേസിൽ ആറ് മാസത്തിന്നകം ആദിവാസികൾക്ക് അന്യധീനപ്പെട്ട ഭൂമി തിരിച്ചു കൊടുക്കാൻ കോടതി വിധിച്ചു. ഇതു നടപ്പാക്കാൻ സർക്കാർ നടപടി എടുത്തില്ല. ഈ വിധിയെ അട്ടിമറിക്കാൻ 1996 election മുന്പ് UDFസർക്കാർ കൊണ്ടുവന്ന ഓര്ഡിനൻസ് governor അനുവദിച്ചില്ല. തുടർന്നു തിരഞെട്ടുപ്പിൽ ജയിച്ചു അധികാരത്തിൽ വന്ന LDF വിധിയെ അട്ടിമറിക്കാൻ യു.ഡി.എഫ് സഹായത്തോടെ ഒരു നിയമം കൊണ്ടുവന്നു.ഈ വിധി നടപ്പാക്കണം എന്നതാണോ നിങ്ങളുടെ ആവശ്യം. സമരത്തെ വിമർശിക്കുന്നവർ സമരം മുന്നോട്ടു വെക്കുന്ന ആവശ്യങ്ങൾ എന്താണ് എന്നെങ്കിലും കുറഞ്ഞപക്ഷം അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
Posted on: Tue, 16 Sep 2014 14:47:26 +0000

Recently Viewed Topics




© 2015