തൃശൂര്‍ സെന്റ് പോള്‍സ് - TopicsExpress



          

തൃശൂര്‍ സെന്റ് പോള്‍സ് സ്കൂളിലെ 9ാം ക്ലാസുകാരി രാഗ പഠിക്കാന്‍ മിടുക്കിയാണെങ്കിലും കരള്‍ രോഗം ബാധിച്ചതിനാല്‍ സ്കൂളില്‍ പോകാന്‍ കഴിയുന്നില്ല. രാഗയ്ക്ക് കരള്‍ പകുത്തു നല്കാന്‍ അമ്മൂമ്മ തയ്യാറാണെങ്കിലും ശസ്ത്രക്രിയക്ക് വേണ്ട പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. സ്കൂളില്‍ പോകാന്‍ ക‍ഴിയുന്നില്ലെങ്കിലും വീട്ടിലിരുന്നു പുസ്തകങ്ങളെല്ലാം മനപാഠമാക്കുകയാണു രാഗ. മൂന്നു വര്‍ഷം മുമ്പാണ് കുരിയച്ചിറ സ്വദേശി സജിയുടെ മകള്‍ രാഗയ്ക്ക് കരള്‍ രോഗം കണ്ടെത്തിയത്. കരള്‍ മാറ്റിവയ്ക്കണമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. ഈ മാസം 11നാണു ശസ്ത്രക്രിയക്കുള്ള തീയതി. തീയതി തീരുമാനിച്ചതോടെ ജീവിതം തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം രാഗയുടെ അമ്മൂമ്മ കരള് നല്കാന് തയ്യാറുമാണ്. 17 ലക്ഷം രൂപ ശസ്ത്രക്രിയക്കും 30ലക്ഷത്തോളം രൂപ തുടര്‍ ചികിത്സയ്ക്കും വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. വര്‍ക് ഷോപ്പ് ജീവനക്കാരനായ സജി ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് ഇതുവരെ മകളുടെ ചികിത്സ നടത്തിയത്. എന്നാല്‍ ഇത്ര ഭീമമായ തുക ചുരുങ്ങിയ ദിവസത്തിനുള്ളില്‍ കണ്ടെത്താന്‍ പാടുപെടുകയാണ് ഈ കുടുംബം. രാഗയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്കും വേണ്ട പണം കണ്ടെത്താന്‍ പ്രദേശവാസികള്‍ ചേര്‍ന്നു സഹായനിധി രൂപീകരിച്ചിട്ടുണ്ട്. സഹായനിധി രൂപീകരിച്ചു അക്കൗണ്ട് നമ്പര്‍ - 0184053000039378. IFSC കോഡ് - SIBL 0000184 - See more at: asianetnews.tv/chuttuvattom/article.php?article=1584_raga-seeks-aid-for-liver-transplantation#sthash.CB3cvtJX.dpuf
Posted on: Wed, 03 Jul 2013 08:48:10 +0000

Trending Topics



Recently Viewed Topics




© 2015