ദേശദ്രോഹികളുടെ - TopicsExpress



          

ദേശദ്രോഹികളുടെ ദേശപ്രേമം - ഭാഗം 2. കപട ദേശീയതയുടെ ‘ഹിന്ദുത്വ’ മോങ്ങലുകൾ ----------------------------------------------------------------------------------------------- സ്വാതന്ത്ര്യ സമരത്തിന്റെ ഏഴയലത്ത് കൂടെ പോയിട്ടില്ലെങ്കിലും, ബ്രിട്ടീഷുകാർക്ക് വിടുവേല ചെയ്തെങ്കിലും ദേശപ്രേമത്തിന്റെ ബാനർ പിടിക്കുന്നത് സംഘത്തിന് മാത്രം പതിച്ചു കിട്ടിയ ഒരു അവകാശമെന്ന രീതിയിലാണവരുടെ പെരുമാറ്റം. സംഘം സ്വപ്നം കാണുന്ന ഈ ദേശീയതയുടെ കപടത തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്. നാം മുറുകെ പിടിക്കുന്ന ഏറ്റവും വലിയ മൂല്യങ്ങളാണ് ജനാധിപത്യവും മതേതരത്വവും. അതിനെ വില കൽപ്പിക്കുകയും, ബഹുമാനിക്കുകയും, അതനുസരിച്ച് എല്ലാ മത / ജാതി വിഭാഗങ്ങളിൽ പെടുന്നവർക്കും തുല്യതയാർന്ന ജീവിതത്തിനുള്ള അവസരം ഒരുക്കുകയും ചെയ്യുക എന്ന പ്രാഥമിക ധർമം മുമ്പിൽ കണ്ടാണ് വിഖ്യാതമായ നമ്മുടെ ഭരണ ഘടന പോലും ഉണ്ടാക്കപ്പെട്ടിട്ടുള്ളത്.. ഈ മൂല്യങ്ങളെ മനസ്സിലാക്കുകയും, ബഹുമാനിക്കുകയും, അതിനനുസരിച്ച് സ്വയം ജീവിക്കാനുള്ള അവകാശം പോലെ എല്ലാ സഹജീവികൾക്കും അവകാശമുണ്ടെന്ന് മനസ്സിലാക്കുകയുമാണ് ഒരു രാജ്യ സ്നേഹിയുടെ പ്രഥമ കർത്തവ്യം. രാജ്യത്തെ പൗരന്മാരായ ഏവരും അംഗീകരിക്കുന്ന ഈ മൂല്യങ്ങളോട് പുച്ഛം ആണെന്ന് മാത്രമല്ല; ശക്തമായ ഭാഷയിൽ തന്നെ സംഘം എതിർക്കുന്നുമുണ്ട്. അതിലേക്ക് പോകുന്നതിന് മുമ്പ് സംഘം മുമ്പോട്ട് വെയ്ക്കുന്ന ‘ദേശീയത’ എന്നത് നാം ഉയർത്തിക്കാട്ടുകയും അഭിമാനിക്കുകയും ചെയ്യുന്ന മതേതര - ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ‘ദേശീയത’യുമായി തികച്ചും വ്യത്യാസമുള്ള ഒന്നാണെന്ന് മനസ്സിലാക്കണം. വ്യത്യാസമുണ്ടെന്നല്ല; തികച്ചും വിരുദ്ധമാണെന്ന് വേണം പറയാൻ. സംഘികളുടെ ‘മൂത്ത രാജ്യ സ്നേഹി’ ആയ ഗോൾവാൾക്കർ പറയുന്നത് നോക്കൂ. 1939 ഇൽ പുറത്തിറങ്ങിയ ഗോൾവാൾക്കറിന്റെ ‘We or our Nationhood Defined’ എന്ന പുസ്തകം നോക്കുക: “I pray the reader to remember that this work aims only at analysing the Nation concept, applying it to our present day problems and establishing the proposition that in this country, our Nation means, and independently of the question of majority always must mean the Hindu Nation and nought else.” ““Hindus are the vast majority of the population of India. “India is therefore pre-eminently a Hindu nation, Hindusthan.” ഭൂരിപക്ഷമായത് കൊണ്ട് ഇന്ത്യ ‘ഹിന്ദു രാജ്യമാണ്’, മതേതര രാജ്യമല്ല എന്ന് ഗോൾവാൾക്കർ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു! ഇനി ഈ ‘ഹിന്ദു രാജ്യത്തിന്റെ’ കൺസെപന്റിനെ എതിർക്കുന്ന ന്യൂനപക്ഷങ്ങളോടുള്ള നിലപാട് നോക്കുക: “all those who fall outside the fivefold limits of that idea [the nation] can have no place in national life unless they abandon their differences, adopt the religion, culture and language of the National and completely merge themselves in the national race. So long as they maintain their racial, religious, and cultural differences, they cannot but be only foreigners, who may be either friendly or inimical to the nation.” മുകളിൽ സൂചിപ്പിച്ച ‘ഹിന്ദു രാജ്യത്തിന്റെ’ ഭാഗമായില്ലെങ്കിൽ ന്യൂനപക്ഷങ്ങൾക്ക് ഇവിടെ ഇടമില്ല എന്ന് മാത്രമല്ല; സ്വന്തം മതം, സംസ്കാരം, ഭാഷ എന്നിവയൊക്കെ ഉപേക്ഷിച്ച് ഈ ‘ഹിന്ദു ദേശീയം വംശ’ത്തിന്റെ ഭാഗമാകാനും ഗോൾവാൾക്കർ ആഹ്വാനം ചെയ്യുന്നു. തന്നെ സ്വാധീനിച്ച ദേശീയത എന്താണ് എന്നും കൃത്യമായി അദ്ദേഹം ഈ പുസ്തകത്തില്‍ പറയുന്നു. ദേശീയത എന്നത് മതപരമായ ഒരു സൈദ്ധാന്തികത ആയി തന്നെ ആണ് ഇദ്ദേഹം കാണുന്നത്. ഇവര്‍ മനസ്സില്‍ കാണുന്ന ഹിന്ദു രാഷ്ട്രം അല്ല ഉണ്ടാക്കാന്‍ പോകുന്നത് എന്നതിനാല്‍ തന്നെയാണ് ഇവരുടെ ‘സ്വരാജ് വാദം’ കൊണ്ഗ്രെസ്സ് നിഷേഷിച്ചത്. ഗോൾവാൾക്കറിന്റെ വാക്കുകളിലൂടെ. “There is a school of thought growing in the West which holds that the cult of nationalism has outlived its usefulness and the evolution and further progress of humanity demands its immediate displacement by the wider and more catholic spirit of Humanity or internationalism.” യൂറോപ്പ് തന്നെ നിരാകരിച്ച ഒരു ദേശീയ സങ്കല്പത്തിന്റെ തേരില്‍ ആണ് ഇദ്ദേഹം സഞ്ചരിച്ചത് എന്നതില്‍ നിന്ന് തന്നെ ഒരു ബഹുസ്വര സമൂഹത്തിനു ഇവര്‍ എത്രത്തോളം അന്യര്‍ ആണ് എന്ന് തെളിയുന്നു. മുകളിൽ സൂചിപ്പിച്ച ‘ഹിന്ദു വംശത്തിന്റെ’ നിർവചനം ഗോൾവാൾക്കർ തന്നെ നൽകുന്നത് നോക്കൂ: “RACE: “It is superfluous to emphasize the importance of Racial Unity in the National Idea. A Race is a ‘hereditary Society having common customs, common language, common memories of glory or disaster; in short, it is a population with a common origin under one culture. Such a race is by far the important ingredient of a nation. Even if there be a people of foreign origin, they must have become assimilated into the body of the mother race and inextricably fused into it.” This includes “religion, culture and language.” വിവിധ ആചാരങ്ങളും, അനുഷ്ഠാനങ്ങളും, മതങ്ങളും, വിശ്വാസ സംഹിതകളും, ഒറിജിനുകളും, ഭാഷകളും പുലർത്തുന്ന ആളുകൾ ആണ് ഭരണ ഘടന അനുസരിച്ച് തന്നെ ഇന്ത്യയിൽ ഇന്ന് ജീവിക്കുന്നത്. നാനാത്വത്തിൽ ഏകത്വം എന്ന് നാം കൊട്ടിപ്പാടുന്നതും ഇത് തന്നെ! ഗോൾവാൾക്കർക്ക് വേണ്ടത് അതൊന്നുമല്ല. ഇത് മുമ്പ് സൂചിപ്പിച്ച വംശീയതയുമായി ചേർത്ത് വായിക്കേണ്ടതാണ് എന്ന് മാത്രമല്ല ഇതിനായി ഒരു ‘വംശീയ ശുദ്ധീകരണം’ നടത്തേണ്ട ആവശ്യവുമുണ്ട്. ഈ ‘വംശീയ ശുദ്ധീകരണത്തിൽ’ മാതൃകയാക്കേണ്ടത് ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്ലറുടെ ജർമനിയെ ആണെന്നും ഗോൾവാൾക്കർ! “German race pride has now become a topic of the day. To keep up the purity of the Race and its culture, Germany shocked the world by her purging the country of the Semitic Races – the Jews. Race pride at its highest has been manifest here. Germany has also shown how well-nigh impossible it is for Races and cultures having differences going to the root, to be assimilated into one united whole, a good lesson for us in Hindustan to learn and profit by.” സംഘം ഉയർത്തിപ്പിടിക്കുന്ന ദേശീയത ഇന്ന് നാം അനുവർത്തിക്കുന്ന മതേതരത്വത്തിലും, ജനാധിപത്യത്തിലും അധിഷ്ഠിതമായ ഒരു ദേശ വികാരമല്ല; മറിച്ച് ഹൈന്ദവതയുടെ കറുത്ത വംശീയതയും വർഗീയതയും മുറ്റിയ ഒരു ഉടോപ്യൻ ‘രാഷ്ട്ര’ത്തോടുള്ള ദേശ വികാരമാണ്. ഭാഗ്യത്തിന് നമ്മുടെ ഭരണ ഘടന നിലനിൽക്കുന്നിടത്തോളം അങ്ങനെ ഒരു ‘സങ്കല്പ രാജ്യം’ വരിക സാദ്ധ്യമല്ല. (തുടരും) #ദേശദ്രോഹികളുടെദേശപ്രേമം
Posted on: Tue, 22 Jul 2014 12:58:18 +0000

Trending Topics




© 2015