നമ്മുടെ നാട്ടില്‍ - TopicsExpress



          

നമ്മുടെ നാട്ടില്‍ പലര്‍ക്കും ഇന്‍റര്‍നെറ്റ് കണക്ഷനുകളുണ്ടെങ്കിലും യുട്യൂബ് കാണാന്‍ അത് ഉപകാരപ്പെടാറില്ല. നെറ്റ് സ്പീഡ് കുറവാണെന്നത് തന്നെ കാരണം. ബ്രോഡ് ബാന്‍ഡ് കണക്ഷനുകളില്‍ പോലും ചില സ്ഥലങ്ങളില്‍ യുട്യൂബ് പ്ലേ ആവാതെ കാണാറുണ്ട്. ഇത് പരിഹരിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. അവയിലൊന്ന് യുട്യൂബിന്‍റെ Feather എന്ന സംവിധാനം ആക്ടിവേറ്റ് ചെയ്യുകയാണ്. ഇതല്ലാതെ ചെയ്യാവുന്ന മറ്റൊരു മാര്‍ഗ്ഗമാണ് SmartVideo എന്ന ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍ . ഇതുപയോഗിച്ച് ചില മാറ്റങ്ങള്‍ സെറ്റിങ്ങ്സില്‍ വരുത്തി യുട്യൂബ് വേഗത്തില്‍ കാണാനാവും. ആദ്യം ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് സെറ്റിങ്ങുകളുടെ ഒരു പേജ് ലഭിക്കും. അനേകം ഒപ്ഷനുകള്‍ ഇതില്‍ കാണാനാവും. വീഡിയോകള്‍ ലൂപ് ചെയ്യുകയോ, സ്മൂത്ത് പ്ലേബാക്ക് ആക്ടിവേറ്റ് ചെയ്യുകയോ ചെയ്യാം. ഉദാഹരണത്തിന് ഒരു വീഡിയോ പ്ലേ ആകുന്നതിന് മുമ്പ് എത്രത്തോളം ബഫര്‍ ചെയ്യണം എന്ന് നിശ്ചയിക്കാം. യൂട്യൂബ് പ്ലേ ആകുമ്പോള്‍ അതിന്‍റെ ഒപ്ഷനുകള്‍ കാണാന്‍ വീഡിയോയുടെ മേലെ മൗസ് കൊണ്ടുചെന്നാല്‍ മതി. Click this Link for SmartVideo : https://chrome.google/webstore/detail/smartvideo-for-youtube/lnkdbjbjpnpjeciipoaflmpcddinpjjp ===================== ഉപകാരപ്രദമായി തോന്നിയാൽ കൂടുതൽ കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരിക്കാൻ Computer Kerala ലൈക്ക് ചെയ്യാൻ മറക്കല്ലേ...
Posted on: Wed, 09 Oct 2013 03:29:52 +0000

Trending Topics



Recently Viewed Topics




© 2015