നമ്മുടെ വയലും വീടും - TopicsExpress



          

നമ്മുടെ വയലും വീടും ദുബായ് മീറ്റ്‌ നടക്കുന്ന അല്‍ ഖൂസ് പോണ്ട് പാര്‍ക്ക് അറിയാത്തവര്‍ക്ക് വേണ്ടി.. ---------------------------------------------------------------------------------------- ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ് റോഡ്‌ (പഴയ എമിറേറ്റ്സ് റോഡ്‌) വഴി ഫുജൈറ, റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍, ഷാര്‍ജ, ഖിസൈസ് ദേര.. ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക്.. (സാലിക് ടോള്‍ നല്‍കാതെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ) ഷാര്‍ജ നാഷണല്‍ പെയിന്റ് കഴിഞ്ഞു കുറച്ചു ദൂരം ദുബായ് - അബുദാബി പോവുന്ന ദിശയിലൂടെ മുന്നോട്ട് വരുമ്പോള്‍ ദുബായ് മിര്‍ദിഫ് സിറ്റി സെന്റര്‍ എത്തുന്നതിനു മുന്നേ Garhoud - Business Bay Crossing ഭാഗത്തേക്കുള്ള ബോര്‍ഡ് ലക്ഷ്യമാക്കി വരിക.. വലത്തോട്ട് പോവുന്ന റോഡ്‌ Business Bay crossing - Garhoud ഭാഗത്തേക്കാവുമ്പോള്‍ ഹൈവേയുടെ ഇടതു ഭാഗത്ത് Mirdif City Centre കാണാവുന്നതാണ്.. Garhoud റോഡ്‌ കയറിയ ശേഷം Business Bay Crossing മാത്രം ലക്ഷ്യമാക്കി വാഹനമോടിക്കുക.. Business Bay Crossing പാലം കയറി Al Khail റോഡിലൂടെ കുറച്ചുദൂരം കൂടി മുന്നോട്ട് വന്നാല്‍ Burj Khalifa & Dubai Mall വാഹനത്തിന്റെ വലതു ഭാഗത്ത് കാണാം.. വലത്തോട്ട് തിരിയാതെ Al Khail റോഡിലൂടെ തന്നെ കുറച്ചു കൂടി മുന്നോട്ട് പോയി Al Wasl, Al Safa, Nad Al Shiba ബോര്‍ഡ്‌ മാത്രം ലക്ഷ്യമാക്കുക.. റോഡ്‌ രണ്ടായി പിരിഞ്ഞു മുന്നോട്ട് പോയാല്‍ ഇടതു ഭാഗത്ത് Al Khail റോഡും Muhammed Bin Rashid City എന്ന വലിയ പരസ്യവും കാണാം..വലതുഭാഗത്ത് Shoba Crystal കെട്ടിടവും.. അല്പംകൂടി മുന്നോട്ട് വന്നു Nad Al Shiba പാലത്തിന് മുന്നേ Al Wasl, Al Safa റോഡ്‌ വലത്തോട്ടും Nad Al Shiba, Maydan റോഡ്‌ നേരെ മുന്നോട്ടും കാണാം.. Nad Al Shiba ലക്ഷ്യമാക്കി പാലത്തിനടിയിലൂടെ വന്നു അല്പം മുന്നോട്ടു കയറി വലത്തോട്ട് പാലത്തിന്റെ മേലേക്ക് വരിക.. പാലത്തില്‍ വന്നാല്‍ മുന്നില്‍ കാണുന്ന Nad Al Shiba ഭാഗത്തേക്ക് ഇറങ്ങുമ്പോള്‍ തന്നെ താഴെ വലതുവശത്ത് കാണുന്നതാണ് അല്‍ഖൂസ് പോണ്ട് പാര്‍ക്ക്.
Posted on: Thu, 06 Nov 2014 10:46:31 +0000

Trending Topics



Recently Viewed Topics




© 2015