പെട്ടന്നു നിങ്ങളുടെ - TopicsExpress



          

പെട്ടന്നു നിങ്ങളുടെ മൌസ് പ്രവര്‍ത്തന രഹിതമായാല്‍ ? നിങ്ങള്‍ ഒരു അത്യാവശ ജോലി കമ്പ്യൂട്ടറില്‍ ചെയ്തു കൊണ്ടിരിക്കുംബോള്‍ പെട്ടന്നു മൌസ് പ്രവര്‍ത്തന രഹിതമായാല്‍ നിങ്ങള്‍ എന്തു ചെയ്യും ? ഇതാ അതിനൊരു പോംവഴി..നിങ്ങളുടെ സിസ്റ്റത്തിലെ കീ ബോര്‍ഡ് ആ സമയം മൌസിന്റെ ജോലി ഏറ്റെടുത്തുകൊള്ളും..നിങ്ങള്‍ക്കു മൌസിന്റെ ആരോ ചലിപ്പിക്കുകയും അതു വച്ചു ക്ലിക്ക് ചെയ്തു ഫയലുകള്‍ ഓപ്പണ്‍ ആക്കാനും സാധിക്കും…അതെങ്ങിനെയെന്നു നോക്കാം ആദ്യം കീ ബോര്‍ഡില്‍ Alt+Shift+NumLock (കീ കള്‍ ) ഒപ്പം അമര്‍ത്തുക,അതില്‍ ഓ കെ ബട്ടണ്‍ പ്രസ്സ് ചെയ്ത ശേഷം സെറ്റിങ്ങ്സ് എന്നതില്‍ ക്ലിക് ചെയ്യുക ,അതില്‍ use mouse keys എന്നതില്‍ ടിക് ഇട്ട് സെറ്റിങ്ങ്സ് എടുത്തു Use short cut എന്നതില്‍ ടിക് ഇടുക ഓ.കെ കൊടുത്ത് apply കൊടുക്കുക്ക,ഇനി എപ്പോളെങ്കിലും മൌസ് വര്‍ക്ക് ചെയ്യാതെ വന്നാല്‍ കീ ബോര്‍ഡില്‍ Alt+Shift+NumLock (കീ കള്‍ ) ഒപ്പം അമര്‍ത്തുക ,ഇനി നംബര്‍ മാത്രമുള്ള കീ ബോര്‍ഡിന്റെ ഭാഗത്തെ കീ കള്‍ എല്ലാം ഒന്നു അമര്‍ത്തി നോക്കു മൌസ് ചലിക്കുന്നത് കാണാം.. 1,2,3,4,6,7,8 and 9 ഇതു ആരോ ചലിപ്പിക്കാനും 5 എന്നത് ക്ലിക് ചെയ്യാനും + ഡബിള്‍ ക്ലികിനും ഉപയോഗിക്കാം നംബര്‍ ലോക്ക് ഓഫ് ആക്കിയാല്‍ ഇതും ഓഫ് ആവും
Posted on: Thu, 27 Jun 2013 11:59:02 +0000

Trending Topics



Recently Viewed Topics




© 2015