പിണറായി വിജയനെ - TopicsExpress



          

പിണറായി വിജയനെ പുകഴ്ത്തിയും പന്ന്യൻ രവീന്ദ്രനെ ഇകഴ്ത്തിയും മുസ്ലീംലീഗ് മുഖപത്രം ചന്ദ്രികയുടെ ലേഖനം. പന്ന്യൻ രവീന്ദ്രൻ, ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പത്നിയാണെന്ന് പറയുന്ന ചന്ദ്രിക മാണിയുമായി പിണറായിക്ക് ബന്ധമുണ്ടാകുമോ എന്ന് പന്ന്യൻ സംശയിച്ചത് അതുപോലെയാണെന്നും കണ്ടെത്തുന്നു. പിണറായി ശക്തനും, സൗമ്യനും,സുന്ദരനും ആരോഗ്യ ദൃഢഗാത്രനുമാണ്. ആരും ആകൃഷ്ടരായി പോകുന്ന ആകാര സൗഷ്ഠവം പിണറായിക്കും സിപിഐഎമ്മിനുണ്ട്. പക്ഷെ പന്ന്യൻ എന്ന പത്നിക്കുള്ളത് അകാല വാർദ്ധക്യവും ജരാനരകളുമാണ്. പിണറായിയെ പോലൊരു ഭർത്താവ് എന്നും പന്ന്യനൊപ്പം കഴിയണമെന്ന് വാശിപിടിക്കാമോയെന്നും ചന്ദ്രിക ചോദിക്കുന്നു. അഡ്വ.കെ എൻ എ ഖാദറിന്റെ ലേഖനത്തിലാണ് ചന്ദ്രികയിലെ പരാമർശങ്ങൾ.
Posted on: Wed, 26 Nov 2014 04:28:24 +0000

Trending Topics



Recently Viewed Topics




© 2015