പുതിയ വാഹനം (കാര്‍ ) - TopicsExpress



          

പുതിയ വാഹനം (കാര്‍ ) വാങ്ങുമ്പോള്‍ ========================= വാഹനം വാങ്ങാന്‍ ആലോചിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് മനസ്സില്‍ കരുതിയാല്‍ നല്ലതാണ് വാങ്ങാന്‍ ആഗ്രഹിക്കുന്ന വാഹനത്തില്‍ എന്തെല്ലാം ഫീച്ചര്‍ ഉണ്ടാകണം എന്ന് ആദ്യം തീരുമാനിക്കുക് ( മൈലേജ് , സ്പേസ്, റേഡിയോ , സുരക്ഷ ,സ്റെബിലിട്ടി പിന്നെ താങ്ങാവുന്ന വില ) ഷോ റൂമില്‍ എത്തുന്നതിനു മുന്‍പ് ഡീലെര്‍ വെബ്‌ സൈറ്റില്‍ പോയി വാങ്ങാന്‍ ഉദ്ദേശിക്കുന്ന മോഡല്‍ , കളര്‍, ഫീച്ചര്‍ ഒക്കെ നന്നായി മനസ്സിലാക്കുക മേല്‍ പറഞ്ഞ എല്ലാ വിവരങ്ങളും അവിടെ ഉണ്ടാകും ഇങ്ങനെ ചെയ്‌താല്‍ ഷോ റൂമില്‍ പോയി സമയം കളയേണ്ടി വരില്ല , എക്സിക്കുട്ടിവ്‌ മാരുടെ വാചകത്തില്‍ വീഴുകയും ഇല്ല ഷോ റൂമില്‍ എത്തിയാല്‍ ടെസ്റ്റ്‌ ഡ്രൈവിനു വാഹനം ആവശ്യപ്പെടുക . അത് കിട്ടിയാല്‍ കയ്യില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ബാഗ്‌ എങ്കിലും കയ്യില്‍ കരുതുക വാഹനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ .. അതുമായി ഈസി ആയി കയറുകയും ഇറങ്ങുകയും ചെയ്യാമോ എന്ന് ശ്രദ്ധിക്കാന്‍ കഴിയും . കൂടെ കുടുംബത്തിലുള്ള വാഹനത്തെ കുറിച്ചു അറിയാവുന്ന ആളുകള്‍ , സുഹൃത്തുക്കള്‍ , പിന്നെ രണ്ടു സ്ത്രീ ജനങ്ങള്‍(ഭാര്യ /അമ്മ/മകള്‍ ) ഇത്രയും പേര് ടെസ്റ്റ്‌ ഡ്രൈവ് സമയത്ത് വണ്ടിക്കുള്ളില്‍ ഉള്ളത് പ്രയോജനം ചെയ്യും കാരണം എല്ലാ കാര്യങ്ങളും ഡ്രൈവര്‍ സീറ്റില്‍ ഇരുന്നു മനസ്സിലാക്കാന്‍ കഴിയുകയില്ല എന്നത് തന്നെ . സ്ത്രീകള് ടെ പങ്കാളിത്തം പ്രധാനമാണ് കാരണം ചില സൌകര്യങ്ങള്‍ /അസൌകര്യങ്ങള്‍ അവര്‍ക്ക് പെട്ടെന്ന് ക്ലിക്ക് ആകും (പിന്നെ സ്ത്രീ ജനങ്ങളില്‍ നിന്നും ഭാവിയില്‍ ഉണ്ടായേക്കാവുന്ന കുത്ത് വാക്കുകള്‍ ഒഴിവാക്കുകയും ചെയ്യാം :P ) അക്സസറിസ് (റേഡിയോ ,ഡി വി ഡി തുടങ്ങിയവ ) ചെക്ക്‌ ചെയ്യാനും പലരുഉള്ള താണ് നല്ലത് വാഹനത്തില്‍ പ്രവേശിച്ചാല്‍ സുരക്ഷ സംവിധാനങ്ങള്‍ ക്രമീകരിക്കാന്‍ പഠിക്കുക (മിറര്‍ പോസിക്ഷന്‍ ,സീറ്റ്‌ ബെല്‍റ്റ്‌ ,ഫുഎല്‍ ലെവല്‍ , ഹെഡ് റസ്റ്റ്‌ , സീറ്റ്‌ പോസിക്ഷന്‍ തുടങ്ങിയവ ) കുറഞ്ഞത്‌ അര മണിക്കൂര്‍ എങ്കിലും വാഹനം ഓടിച്ചു നോക്കുക ... കാരണം വിവിധ റോഡ്‌ സ്പീഡ് സാഹചര്യങ്ങള്‍ക്ക് അനുസ്സരിച്ച് വാഹനത്തിന്റെ പ്രകടനം വിലയിരുത്താന്‍ ലോങ്ങ്‌ ഡ്രൈവ് തന്നെ വേണം വാഹനം എതായാലും അതിലെ ഉയര്‍ന്ന മോഡല്‍ വാങ്ങുക കാരണം എല്ലാ സുരക്ഷാ സംവിധാനങ്ങളും (ABS, AIR BAG Both sides, EBD, electronic steering etc .) മറ്റു സൌകര്യങ്ങളും ഉയര്‍ന്ന മോഡലുകളില്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ .. അവിടെ വരുന്ന അന്‍പതോ അറുപതോ ആയിരം രൂപ ലാഭിക്കുന്നത് ബുദ്ധിയല്ല എന്നര്‍ത്ഥം പിന്നെ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ സീറോ ഡിപ്രീസിയെശന്‍ ( zero DP) പോളിസി എടുക്കാന്‍ ശ്രദ്ധിക്കുക , അവിടെയും അയ്യായിരം രൂപ അധികം മുടക്കേണ്ടി വന്നേക്കാം പക്ഷെ പ്രയോജനം ചെയ്യും ഭാവിയില്‍ എന്തെങ്കിലും ആക്സിടന്റ്റ് ജോലികള്‍ ഇന്സുരന്സില്‍ ചെയ്യേണ്ടി വന്നാല്‍ (പൊതുജന തല്പ്പര്യാര്‍ത്തം പ്രസിദ്ധീകരിക്കുന്നത് )
Posted on: Wed, 10 Sep 2014 12:38:56 +0000

Trending Topics



Recently Viewed Topics




© 2015