ഭാഗ്യരത്നങ്ങളുടെ - TopicsExpress



          

ഭാഗ്യരത്നങ്ങളുടെ ഭാഗ്യം .!!!! കപട ശാസ്ത്രത്തിന്റെ താളുകളില്‍ കിടക്കുന്ന മറ്റൊരു തരം ‘’ശാസ്ത്രീയ ‘’ വിശ്വാസം ആണ് ഭാഗ്യ രത്നങ്ങള്‍ ധരിച്ചാല്‍ മനുഷ്യന്റെ ഭാവി മാറ്റം വരും എന്നത്..വളരെ വിലപിടിപ്പുള്ളതും ഗ്ലാമര്‍ ഉള്ളതും ആയ ഒരു ശാസ്ത്രം ആയതുകൊണ്ടാണോ എന്നറിയില്ല ആരും വലുതായിട്ടൊന്നും ഈ ശാസ്ത്ര ശാഖയെ വിമര്‍ശിച്ചു കണ്ടിട്ടില്ല.കല്ലുകള്‍ ധരിച്ചാല്‍ വരുന്ന ഭാഗ്യത്തെ കുറിച്ചും ഈ കല്ലുകള്‍ ഉണ്ടാക്കുന്നതിനെ കുറിച്ചും നമുക്ക് ഒന്ന് നോക്കാം. There are more than 40 popular varieties of gemstones, lists the International Colored Gemstone Association. Among these are gemstones often used in jewelry, including diamonds, emeralds, rubies, sapphires and amethysts. രത്നങ്ങളുടെ വര്‍ണ്ണ ഭംഗിക്ക് chemical, physical and other optical properties കാരണം ആണ്.അതുതന്നെ ആണ് അവയെ വിലപിടിപ്പുള്ളതും മറ്റു മിനരലുകളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നതും.രത്നങ്ങള്‍ അഥവാ വര്‍ണ്ണ കല്ലുകള്‍ പ്രകൃതിയില്‍ എങ്ങിനെ ഉണ്ടാകുന്നു എന്ന് നോക്കാം. Minerals form in many different environments in the Earth. Most gemstones form in the earths crust, the top layer of the earth, with a depth of 3 to 25 miles. Only two gemstone varieties -- diamond and peridot -- form in the earths mantle, which represents 80% of the earths volume. While a few gemstones originally formed in the mantle, all gems are mined in the crust. The crust is made up of three kinds of rocks, known in geology as igneous, metamorphic and sedimentary. These technical terms refer to the way in which rocks formed. Some gemstones are associated especially with one kind of rock; others with multiple types. ഭൌമാന്തര്‍ഭാ ഗത്തെ വ്യത്യസ്ഥങ്ങളായ പരിസ്ഥിതികളിലാണ് ധാതുക്കള്‍ രൂപം കൊള്ളുന്നത്. ഭൂമിയുടെ മേല്‍പ്പാളിയും 3 മുതല്‍ 25 മൈല്‍ വരെ ഘനമുള്ളതുമായ CRUST ലാണ് പവിഴക്കല്ലുകള്‍ രൂപം കൊള്ളുന്നത് . ഭൌമ വ്യാപ്തത്തിന്‍റെ 80 % വരുന്ന മാന്റിലില്‍ ഡയമണ്ട് , പെരിഡോട്ട് എന്നീ രണ്ട് തരം കല്ലുകള്‍ മാത്രമേ രൂപമെടുക്കുന്നുള്ളൂ. കുറച്ച് പവിഴക്കല്ലുകള്‍ മാന്റിലില്‍ രൂപം കൊള്ളുന്നുണ്ടെങ്കിലും CRUST ആണ് എല്ലാ പവിഴക്കല്ലുകളുടെയും ഖനി ആകുന്നത്. ഭൌമശാസ്ത്രത്തില്‍ ആഗ്നേയശില ,കായാന്തരിത ശില, അവസാദശില എന്നിങ്ങനെ അറിയപ്പെടുന്ന മൂന്ന് തരം ശിലകള്‍ കൊണ്ടാണ് CRUST രൂപമെടുത്തിട്ടുള്ളത്. ഈ സാങ്കെതികപദങ്ങള്‍ ഈ ശിലകള്‍ എങ്ങനെ രൂപം കൊണ്ടു എന്നതിനെ സൂചിപ്പിക്കുന്നു. ചില പവിഴങ്ങള്‍ ഏതെങ്കിലും പ്രത്യേക ശിലയുമായി ബന്ധപ്പെട്ടവയാണെങ്കില്‍ മറ്റ് ചിലത് ഒന്നിലധികം ശിലാരൂപങ്ങലുമായി ബന്ധപ്പെട്ട് നില്ക്കു ന്നു. ആഗ്നേയ ശിലാരൂപീകരണം മാഗ്മയുടെ ഖരീഭവിക്കല്‍ വഴിയാണ് സംഭവിക്കുന്നത്. മാന്റിലില്‍ നിന്നും മാഗ്മക്ക് CRUST ലേക്ക് കയറുവാന്‍ കഴിയും ;പ്രത്യേകിച്ച് അഗ്നിപര്‍വതഗഹ്വരങ്ങള്‍ വഴി. മാഗ്മ ഭൌമോപരിതലത്തില്‍ എത്തുമ്പോള്‍ അത് ഖനീഭവിച്ച് ലാവയായി മാറുന്നു. പക്ഷേ , ഭൌമോപരിതലത്തില്‍ എത്താതെ CRUST ല്‍ കുടുങ്ങുകയാണെങ്കില്‍ അത് സാവകാശം തണുത്ത് ക്രിസ്റ്റലീകരണം സംഭവിച്ച് ധാതുക്കള്‍ രൂപം കൊള്ളുന്നു.അതിമര്‍ദ്ദം ചുറ്റുപാടുമുള്ള ശിലകളിലെക്ക് മാഗ്മ അരിച്ചിറങ്ങുന്നതിനും അവയില്‍ രാസമാറ്റങ്ങളുണ്ടാക്കുന്നതിനും കാരണമാകുന്നു. അധികം പവിഴങ്ങളും ആഗ്നെയശിലകളിലാണ് ജന്മമെടുക്കുന്നത്. ആഗ്നേയശിലകള്‍ ഭൌമോപരിതലത്തില്‍ എത്തിപ്പെട്ടാല്‍ അപരദനം , അപക്ഷയം എന്നീ പ്രതിഭാസങ്ങള്‍ ഇവയെ തരികളാക്കി മാറ്റുകയോ കാറ്റ്, ജലപ്രവാഹം എന്നിവയാല്‍ മറ്റൊരിടത്ത് നിക്ഷേപിക്കപ്പെടുകയോ ചെയ്യുന്നു. കാലക്രമത്തില്‍ കരയിലോ വെള്ളത്തിനടിയിലോ ഈ അവസാദങ്ങള്‍ പാളികളായി അടിഞ്ഞുകൂടുന്നു. മേല്‍പ്പാ ളികളുടെ സമ്മര്‍ദ്ദമുണ്ടാക്കുന്ന ഞെരുക്കവും രാസ ഭൌതിക മാറ്റങ്ങളും അവസാദശിലാ രൂപീകരണത്തിലേക്ക് നയിക്കുന്നു. ധാതുസമ്പുഷ്ടമായ ജലത്തിന്‍റെ ഊറല്‍നിക്ഷേപത്താല്‍ ജന്മമെടുക്കുന്ന സ്റ്റാലക്റ്റൈറ്റുകള്‍ , സ്റ്റാലക്മൈറ്റുകള്‍ തുടങ്ങിയവ ബാഷ്പീകരണം വഴിയായുള്ള അവസാദശിലാ രൂപീകരണത്തിന് ഉദാഹരണങ്ങളാണ്. അരിച്ചിറങ്ങിയ മാഗ്മയുടെ പ്രഭാവമോ വലിയതോതിലുള്ള ടെക്ടോണിക് ഫലകസമ്പര്‍ക്ക ങ്ങളോ ആഗ്നേയ അവസാദശിലകളെയും ധാതുക്കളെയും മര്‍ദ്ദപ താപ വ്യതിയാനങ്ങള്‍ക്ക് വിധേയമാക്കുകയും അവയുടെ രാസ-ക്രിസ്റ്റല്‍ ഘടനകളില്‍ മാറ്റങ്ങളുളവാക്കുകയും ചെയ്യുന്നു. കായാന്തരിത ശിലാരൂപീകരണമാണ് അനന്തരഫലം. ഗോമേദകം, മരതകം, ഇന്ദ്രനീലം, വൈഡൂര്യം, ചന്ദ്രകാന്തം, മാണിക്യം, പുഷ്യരാഗം, സിര്‍ക്കോ ണ്‍ എന്നിവയൊക്കെ കായാന്തരിതശിലകളില്‍പ്പെടുന്ന പവിഴക്കല്ലുകളാണ്. ശൈലചക്രം എന്നറിയപ്പെടുന്ന അനുസ്യൂതമാറ്റങ്ങള്‍ക്ക് വിധേയമാണ് ശിലകളും ധാതുക്കളും. ആഗ്നെയശിലകള്‍ അവസാദ-കായാന്തരിത ശിലകളായും അവസാദശിലകള്‍ കായാന്തരിത-ആഗ്നെയശിലകളായും കായാന്തരിത ശിലകള്‍ അവസാദ-ആഗ്നേയ ശിലകളായും മാറാം. പക്ഷേ , അതിന് ദീര്‍ഘകാല കാത്തിരിപ്പ് വേണ്ടിവരുമെന്ന് മാത്രം. Diamonds • Diamond is pure carbon, crystallized in a lattice that forms the hardest substance on earth, rating a 10 on the Mohs hardness scale, according to the De Beers Group, a company that has been exploring, mining and marketing diamonds since 1888. Optically, diamond has a high refractive index, which measures the bending of a ray of light when passing into an object, according to the De Beers Group. This causes the dazzling sparkle of light off of a diamond. Emeralds • A beryllium-aluminum-silicate, emeralds are known for their radiant green color. The International Colored Gemstone Association notes, In top quality, fine emeralds are more valuable than diamonds. Once regarded by the Incas and the Aztecs as the holy gemstone, the emerald ranks between a 7.5 and 8 on the Mohs hardness scale Rubies • Described as a warm, vital red by the International Colored Gemstone Association, rubies are the red variety of the corundum family. Gemstones derived from corundum are second hardest gemstone, ranking at a nine, according to the Smithsonian Institutes Museum of Natural History. The red color is a result of light reacting with trapped chromium atoms within the crystal. Sapphires • Sapphire is also a member of the corundum group. The most common sapphire color is a mid to deep blue, due to iron and titanium impurities, notes the Museum of Natural History. However, sapphires can also be found in transparent to grayish blues, yellow, pink, orange and purple. Rubies and sapphires also can be found with a bright, six-legged star in the gemstone. The value of these finds is influenced by the intensity and attractiveness of the body color and the strength and sharpness of the star, according to the International Colored Gemstone Association. The six spokes should be equally prominent and straight. Amethysts • A member of the quartz family,. Most popularly violet in color, the amethyst ranks as a seven on the Mohs hardness scale and has a moderate level of refraction. The light passing through an amethyst will not produce as many colors as the diamond due to the reduced refraction level. The construction of the gemstone is layered quartz, which results variety of colors and intensities, according to the International Gemstone Association. ഇനി കാര്യത്തിലേക്ക് കടക്കാം.. Every gem has the power to absorb the radiation emitted by a particular planet. Therefore, in order to receive its benefits, the gem pertaining to the particular planet should be worn. Wearing gemstones according to ones birth chart is a fundamental theory of Vedic astrology and in India the majority of people wear at least one or two gems on their hand or around their neck or wrist. Astrologers differ somewhat in their methods of prescribing gemstones but there are certain clearly agreed upon principles.....നിങ്ങള്‍ ശരിയായ ശാസ്ത്ര ബോധം ഉള്ളവന്‍ ആണ് എങ്കില്‍ ദയവായി ഇത് വായിച്ചു ചിരിക്കരുത്...ജ്യോതിഷ രത്നങ്ങള്‍ അടിച്ചു വിടുന്ന വിടല്‍സുകള്‍ ആണ് ഇത്.. കാര്‍ബണിക സംയുക്തങ്ങള്‍ ആയ രത്ന കല്ലുകള്‍ക്ക് അവയെ കുറിക്കുന്ന അതാത് ഗ്രഹത്തിലെ പ്രക്ഷ കിരനങ്ങലെ (എന്തരോ എന്തോ )ആഗീരണം ചെയ്യ്യാന്‍ കഴിയും എന്നാണ് ഒരു പ്രമുഖ അസ്ട്രോളജി സൈറ്റ് പറയുന്നത്.( luckygemfinder/articles/article2.html).. രസകരം ആയ മറ്റൊരു കാര്യം നക്ഷത്ര വശാല്‍ രത്നം ധരിക്കുന്ന വ്യക്തി,വേറെ ഗ്രഹത്തിന്റെ രത്നം ആണ് ധരിക്കുന്നത് എങ്കില്‍ അത് അപകടകരം ആകുകയും ചെയ്യുമത്രേ..(എന്തപകടം എങ്ങിനെ ഉണ്ടാകും എന്ന് മാത്രം ആരും പറയുന്നില്ല.) മറ്റൊരു ജ്യോതിഷ സൈറ്റില്‍ (രത്നം പ്രൊമോട്ട് ചെയ്യുന്ന ജ്യോതിഷ സൈറ്റ് )പറയുന്നത് നോക്ക്:- When one wears the right kind of gems, they produce helpful electromagnetic rays.( astrospeak/articleshow/2029452.cms)...എന്താല്ലേ?..രത്ന കല്ലുകള്‍ ഇലക്ട്രോ മഗ്നടിക് കിരണങ്ങള്‍ ഉണ്ടാക്കുമത്രെ .അതും മനുഷ്യന്‍ ചുമ്മാ ശരീരത്തില്‍ അണിഞ്ഞാല്‍.(ഇന്ത്യാന ജോന്‍സ്‌ സീരിസ്‌ കണ്ടിട്ടുള ആരെങ്കിലും ആകും ഈ സൈറ്റ് ഉണ്ടാക്കിയത്.തീര്‍ച്ച.) We, as human beings, receive vital rays - subtle cosmic radiation from planets that influence our attitudes, behaviour, and environment. This planetary radiation has a definite impact on our ever-changing psychological dispositions. Stones and gems, coming in direct contact with the skin, exercise an electromagnetic influence over cells....മാരകം.ഗ്രഹങ്ങള്‍ മനുഷ്യന്റെ സ്വഭാവത്തെ പോലും ബാധിച്ചുകളയും,അത് മാത്രമല്ല രത്നകല്ലിലൂടെ വരുന്ന കിരണങ്ങള്‍ സെല്ലുകളെ വരെ സ്വാധീനം ചെലുത്തി കളയും...ഹോ..സെല്ലുകളുടെ ഒരു അവസ്ഥ... ഇത് മാത്രമല്ല വിവാഹം നടക്കുന്നതിനും സാമ്പത്തിക ലാഭത്തിനും ഇഷ്ടപ്രാപ്തിക്കുമെല്ലാം പ്രത്യേക പ്രത്യേക രത്നങ്ങള്‍ പ്രത്യേക സ്ഥാനങ്ങളില്‍ ധരിച്ചാല്‍ മതിയെന്നാണ് ജ്യോതിഷ ശാസ്ത്രം പറയുന്നത്. രത്നം ധരിക്കുന്നവരുടെ ആരോഗ്യത്തെയും മാനസിക നിലയെയും സ്വാധീനിക്കുമെന്നും തെളിയിക്കപ്പെട്ടു കഴിഞ്ഞു എന്ന് വരെ പാണന്മാര്‍ പാടി നടക്കുന്നു.(ആര് തെളിയിച്ചു എവിടെ എപ്പോള്‍ എന്ന് മാത്രം ചോദിക്കരുത്.മുരിങ്ങൂരിലെ പോലെ ഉള്ള അനുഭവ സക്ഷ്യക്കാരെ മാത്രമേ കിട്ടൂ .അതും അഡ്രെസ്സ് ഇല്ലാതെ..സ്വാമി കാ. പൂ.പറഞ്ഞപോലെ കുമാരന്‍ പെരിന്തല്‍മണ്ണ ,ജാനകി ദാമ്പതിമാരുടെ മകന്‍ എന്ന വിലാസം മാത്രം ആയിരിക്കും കിട്ടുക.നിങ്ങ തേടി പിടിചാളീ . ഇനി വിവധ രാത്ങ്ങള്‍ ധരിച്ചാല്‍ ഉള്ള ഗുണം എന്ത് എന്ന് നോക്കാം മാണിക്യം:= സൂര്യന്‍റെ രത്നമാണ് മാണിക്യം. നല്ല ചുവന്ന ക്രിസ്റ്റല്‍ രൂപമാണ് മാണിക്യത്തിന്. സാമ്പത്തിക ഉന്നമനം, പ്രശസ്തി എന്നിവയാണ് ഇതുകൊണ്ടുള്ള ഫലങ്ങള്‍. (എന്ന്നിട്ടും ഇന്ത്യ ഇന്നും എന്തുകൊണ്ട് ദരിദ്ര രാജ്യം ആയി നില്‍ക്കുന്നു എന്നും ഈ മാണിക്യനെ അനിഞ്ഞവര്‍ എല്ലാം പ്രശസ്തര്‍ ആയോ എന്നും ജ്യോതിഷിയോടു ചോദിക്കരുത്.അപ്പോള്‍ വരും ഗ്രഹത്തിന് ജലദോഷം ആയതിനാല്‍ ആകും എന്ന സംസ്കൃത ശ്ലോകം ) മുത്ത് “=ചന്ദ്രന്‍റെ രത്നമാണ് ഇത്. മുത്ത് ധരിച്ചാല്‍ സ്ത്രീകള്‍ക്ക് സൗന്ദര്യം കൂടുമെന്നാണ് ശാസ്ത്രം (?)പറയുന്നത്. വേഗത്തില്‍ വിവാഹവും ദീര്‍ഘസുമംഗലീ ഭാഗ്യവും മുത്ത് ധരിക്കുന്നതിലൂടെ ലഭിക്കുമെന്നും വിശ്വാസമുണ്ട്. (ചൊവ്വ ദോഷം കാരണം വീട്ടില്‍ തന്നെ നിന്നുപോയ സ്ത്രീകള്‍ എല്ലാം ശശി ആയി.മുത്ത്‌ ധരിച്ചാല്‍ പോരായിരുന്നോ .ക്ഷമിക്കണം അവിവഹിതകളുടെ കണക്ക് ശാസ്ത്രത്തില്‍ ലഭ്യമല്ല ) പവിഴം”= ചൊവ്വാ ഗ്രഹത്തിന്‍റെ രത്നമാണ് പവിഴം. അലസത, മടി, മന്ദത(മന്ദബുദ്ധികള്‍ ആയ കുട്ടികള്‍ക്കായുള്ള സ്കൂളുകള്‍ അടച്ചു പൂട്ടി എല്ലാ കുട്ടികള്‍ക്കും ഇതെലോരെണ്ണം വാങ്ങി കൊടുക്കണം ) തുടങ്ങിയവ ഇതു ധരിക്കുന്നതിലൂടെ മാറിക്കിട്ടും. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനും (നോട്ട് ദി പോയിന്റ് )ഇത് സഹായകമാണെന്ന് ശാസ്ത്രം പറയുന്നു. മരതകം :- നല്ല ബുദ്ധിയുണ്ടാകാന്‍ മരതകം ധരിച്ചാല്‍ മതിയെന്ന് ജ്യോതിശാസ്ത്രം പറയുന്നു. (എങ്കില്‍ പണ്ടേക്കു പണ്ടേ ജ്യോല്സ്യന്മാരുടെ കഞ്ഞി കുടി മുട്ടിയേനെ )ഓര്‍മ്മശക്തി, മത്സര പരീക്ഷാ വിജയം,(പരീക്ഷ എഴുതാന്‍ ഒന്നും പഠിക്കണ്ട ചുമ്മാ ഇതും വിരലില്‍ ഇട്ടോണ്ട് പോയാല്‍ മതി.സന്തോഷം ആയില്ലേ കുട്ടികള്‍ക്ക്?) സന്താനഭാഗ്യം എന്നിവയും (ഇന്ഫെര്‍തിലിട്ടി ക്ലിനിക്കുകള്‍ നടത്തുന്നവരുടെ കഞ്ഞിയില്‍ പാറ്റ വീണു..ഇനി എലാം അടച്ചു പൂട്ടി ഇന്ഫെര്ട്ടിലിട്ടി സ്പെഷ്യളിസ്ടുകളെ കൃഷി പണിക്കോ രത്നം കുഴിച്ചെടുക്കുന്ന പണിക്കു വിടണം.സൈഡ്ആയി മരതക കച്ചവടവും തുടങ്ങാം.മരുന്നിനു പകരം ആയി ഇതിട്ടു കൊടുത്താല്‍ മതിയല്ലോ.)ഇതു ധരിക്കുന്നതിന്‍റെ ഫലമായി കിട്ടുമെന്ന് വിശ്വാസം. നടുവിരലിലോ ചെറുവിരലിലോ ധരിക്കുന്നതാണ് ഉത്തമം. ... ഇനിയും ഉണ്ട് ധാരാളം ഇതുപോലെ ഉള്ള സംഭവങ്ങള്‍..വ്യാപ്തി കൂടും എന്ന് പേടിച്ചു തല്ക്കാലം ഉദാഹരണം ആയി ഇത്രേം പറഞ്ഞു എന്ന് മാത്രം..അഭ്യസ്ത വിദ്യരായ ,ശാസ്ത്ര ബോധം ഉള്ള ആളുകള്‍ അടക്കം ഇത്തരം കപട ശാസ്ത്രത്തിലും ഇവരുടെ ശാസ്ത്രീയം എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ചില വാക്കുകളിലും ധാരാളം ആളുകള്‍ കുടുങ്ങുന്നു.ഇന്നേവരെ ഈ പറഞ്ഞ രത്നങ്ങള്‍ ധരിച്ചതുകൊണ്ട് മാത്രം ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടായതായി അറിയില്ല.തെളിവുകള്‍ ഇല്ല ,ചില അനുഭവ സാക്ഷ്യം പറയുന്നവര്‍ അല്ലാതെ..ഓര്‍ക്കുക ഒരു കല്ലിനും നിങ്ങളുടെ ഭാവിയോ ഭൂതമോ വര്‍ത്തമാന കാലത്തെയോ സ്വാധീനിക്കാന്‍ ആവില്ല.അവയ്ക്ക് നിങ്ങളുടെ ശരീരത്തിലോ മനസ്സിലോ ഒരു മാറ്റവും ഉണ്ടാക്കാനുള്ള കഴിവില്ല..ഒരു ഭംഗിക്ക് ആഭരണം ആക്കാം എന്നല്ലാതെ ,ആഭരണം എന്ന നിലയില്‍ അല്ലാതെ വേറെ ഒരു പ്രാധാന്യവും രത്നകല്ലുകള്‍ക്ക് നിത്യജീവിതത്തില്‍ ഇല്ല എന്നതാണ് വാസ്തവം.ഇത് നല്ല ഒരു ബിസിനസ് ആണ്..രത്നകല്ലുകള്‍ കൊണ്ട് അത് വില്‍ക്കുന്നവര്‍ക്കും ഉണ്ടാക്കുന്നവര്‍ക്കും അല്ലാതെ വേറെ ആര്‍ക്കും സമ്പത്തും സൌഭാഗ്യവും ഉണ്ടായിട്ടില്ല.
Posted on: Wed, 12 Nov 2014 19:49:08 +0000

Trending Topics



Recently Viewed Topics




© 2015